- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ തീർത്ഥാനകാലത്ത് ആദ്യ മൂന്ന് ദിവസം കിട്ടിയത് 8.97 കോടിയുടെ നടവരവ്; ഇത്തവണ കിട്ടിയത് 4.8 കോടിയും; ശബരിമലയിൽ ആദ്യ മൂന്ന് ദിവസം കുറഞ്ഞത് രണ്ട് ലക്ഷത്തോളം തീർത്ഥാടകർ; മറ്റ് ക്ഷേത്രങ്ങളിലും വരുമാനത്തിൽ വൻ കുറവ്; പതിനെട്ടാം പടി പോലും ഒഴിഞ്ഞ് കിടക്കുന്നത് കണ്ട് ഞെട്ടി ദേവസ്വം ബോർഡ്; പ്രതിഷേധങ്ങൾക്കിടയിൽ തീർത്ഥാടനം തളരുന്നത് ഇങ്ങനെ
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിന്ന് ഭക്തർ അകലുന്നു. ദേവസ്വം ബോർഡ് ആസ്ഥാനത്ത് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു നാമജപ പ്രക്ഷോഭം ആരംഭിച്ചതോടെ ഭക്തർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിന്ന് അകലുന്ന അവസ്ഥയാണ്. ഇപ്പോൾ ശബരിമല സീസണ് തുടക്കമായിട്ടു പോലും ബോർഡിന്റെ ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾ കുറവ്. കാണിക്ക വരുമാനവും തുലോം കുറവ്. ഇക്കുറി ശബരിമല തീർത്ഥാടനം ആരംഭിച്ചപ്പോൾ ആദ്യ മൂന്നു ദിവസത്തെ വരുമാനം 4.8 കോടിയായിരുന്നു. കഴിഞ്ഞ വർഷം ഈ മൂന്നു ദിവസം ലഭിച്ചത് 8.97 കോടിയായിരുന്നു. കഴിഞ്ഞ വർഷം 3.29 ലക്ഷം തീർത്ഥാടകർ എത്തിയപ്പോൾ ഇക്കുറി അത് 1.23 ലക്ഷം തീർത്ഥാടകർ ആയി കുറഞ്ഞു. ശബരിമല സീസൺ ആയതോടെ കെട്ടുനിറയും അതുവഴിയുള്ള വരുമാനവും മറ്റ് ക്ഷേത്രങ്ങളിൽ കൂടുന്നത് പതിവാണ്. ഇക്കുറി കെട്ടുനിറയ്ക്കും ആളില്ല. അയ്യപ്പന്മാരെ പ്രതീക്ഷിച്ച് ക്ഷേത്രങ്ങൾ വാങ്ങിക്കൂട്ടിയ മാലകൾ പോലും കെട്ടിക്കിടക്കുന്നതായാണ് ബോർഡ് ആസ്ഥാനത്ത് ലഭിച്ച വിവരം. സർക്കാരും പൊലീസും ചേർന്ന് ദേവസ്വം
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിന്ന് ഭക്തർ അകലുന്നു. ദേവസ്വം ബോർഡ് ആസ്ഥാനത്ത് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു നാമജപ പ്രക്ഷോഭം ആരംഭിച്ചതോടെ ഭക്തർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിന്ന് അകലുന്ന അവസ്ഥയാണ്. ഇപ്പോൾ ശബരിമല സീസണ് തുടക്കമായിട്ടു പോലും ബോർഡിന്റെ ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾ കുറവ്. കാണിക്ക വരുമാനവും തുലോം കുറവ്.
ഇക്കുറി ശബരിമല തീർത്ഥാടനം ആരംഭിച്ചപ്പോൾ ആദ്യ മൂന്നു ദിവസത്തെ വരുമാനം 4.8 കോടിയായിരുന്നു. കഴിഞ്ഞ വർഷം ഈ മൂന്നു ദിവസം ലഭിച്ചത് 8.97 കോടിയായിരുന്നു. കഴിഞ്ഞ വർഷം 3.29 ലക്ഷം തീർത്ഥാടകർ എത്തിയപ്പോൾ ഇക്കുറി അത് 1.23 ലക്ഷം തീർത്ഥാടകർ ആയി കുറഞ്ഞു. ശബരിമല സീസൺ ആയതോടെ കെട്ടുനിറയും അതുവഴിയുള്ള വരുമാനവും മറ്റ് ക്ഷേത്രങ്ങളിൽ കൂടുന്നത് പതിവാണ്. ഇക്കുറി കെട്ടുനിറയ്ക്കും ആളില്ല.
അയ്യപ്പന്മാരെ പ്രതീക്ഷിച്ച് ക്ഷേത്രങ്ങൾ വാങ്ങിക്കൂട്ടിയ മാലകൾ പോലും കെട്ടിക്കിടക്കുന്നതായാണ് ബോർഡ് ആസ്ഥാനത്ത് ലഭിച്ച വിവരം. സർക്കാരും പൊലീസും ചേർന്ന് ദേവസ്വം ബോർഡിനെ ഞെക്കിക്കൊല്ലുന്നു എന്നാണ് ബോർഡ് ഉന്നതർ രഹസ്യമായി പറയുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഏറ്റവും വലിയ വരുമാന കാലമാണ് ശബരിമല സീസൺ.
എന്നാൽ ഇക്കുറി എല്ലാ കാര്യങ്ങളിലും നടവരവിന്റെ കാര്യത്തിലായാലും ഭക്തർ ക്ഷേത്രങ്ങളിൽ എത്തുന്ന കാര്യത്തിലായാലും കെട്ടുനിറയുടെ കാര്യത്തിലായാലും എല്ലാ കാര്യത്തിലും പ്രതിസന്ധിയാണ്. എന്ത് ചെയ്യണമെന്ന് ബോർഡ് ഉന്നതർക്കോ സർക്കാരിനോ തിട്ടമില്ലാത്ത അവസ്ഥയാണ്. ശബരിമലയിൽ സർക്കാർ നിർദ്ദേശ പ്രകാരം പൊലീസ് സുരക്ഷ ശക്തമാക്കിയെങ്കിലും സുരക്ഷാ നടപടികൾ കേട്ടറിഞ്ഞു പോലും ഭകതർ ശബരിമല എത്താത്ത സ്ഥിതിയാണ്. ഇന്നലെ രാവിലെ ശബരിമല നട തുറന്നപ്പോൾ പേരിനു പോലും ഭക്തർ ഇല്ലായിരുന്നു. പതിനെട്ടാം പടിപോലും ഒഴിഞ്ഞു കിടന്നു. ശബരിമലയുടെ ചരിത്രത്തിൽ ആദ്യത്തെ സംഭവമെന്നാണ് ഈ കാര്യത്തെ ബോർഡിൽ ഉള്ളവർ വിശേഷിപ്പിക്കുന്നത്.
പ്രതിദിനം ഒരു കോടി രൂപയുടെ അപ്പം അരവണ വിറ്റു പോയപ്പോൾ ഇക്കുറി അത് 40 ലക്ഷം രൂപയായി കുറഞ്ഞു. ഇങ്ങിനെ എല്ലാ രീതിയിലും തിരിച്ചടികൾ നേരിട്ട് കൊണ്ടിരിക്കുമ്പോഴാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനാ ശല്യം കൂടി വരുന്നത്. 17ലക്ഷത്തോളം രൂപയുടെ അരവണ ടിന്നുകളും രണ്ടര ലക്ഷത്തിലേറെ രൂപയുടെ അപ്പം പാക്കറ്റുകളും ശബരിമലയിൽ സ്റ്റോക്കുണ്ട്. പക്ഷെ ഇതിൽ അപ്പത്തിന്റെ കാലപ്പഴക്കം ചൂണ്ടിക്കാട്ടി ഇവ മാറ്റണമെന്നാണ് ഭക്ഷ്യവകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം.
സാധാരണ ഗതിയിൽ ശബരിമല സീസൺ ആരംഭിച്ചാൽ മുൻപ് സംഭരിച്ച ഈ സ്റ്റോക്ക് തീർന്ന് പുതിയ സ്റ്റോക്ക് എത്തേണ്ട സമയമായി. പക്ഷെ പഴയ സ്റ്റോക്ക് അങ്ങിനെ തന്നെ സ്റ്റോറിൽ കെട്ടിക്കിടക്കുകയാണ്. ഈ സ്റ്റോക്ക് ആണ് കാലപ്പഴക്കം ചൂണ്ടിക്കാട്ടി മാറ്റി നല്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്. സ്റ്റോക്ക് കെട്ടിക്കിടക്കാൻ കാരണം ഒന്നാമത് ഭകതർ എത്തുന്നില്ല, രണ്ടാമത് എത്തിയാലും അപ്പം അരവണയും വാങ്ങാൻ ഭക്തർക്ക് സാവകാശം ലഭിക്കുന്നില്ല. ഇതും വൻ നഷ്ടമാണ് ബോർഡിനു വരുത്തുന്നത്. ശബരിമലയിൽ ബോർഡിന്റെ ഗസ്റ്റ് ഹൗസുകളിൽ റൂമുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഇന്നലെ ഒരു റൂം മാത്രമാണ് നൽകിയത്.
ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ലഭിക്കുന്ന മേഖലയാണ് ഗസ്റ്റ് ഹൗസുകൾ. ഇക്കുറി ആർക്കും സന്നിധാനത്ത് തങ്ങാൻ അനുവാദമില്ല. അതുകൊണ്ട് ആർക്കും റൂം ആവശ്യമില്ല. ആരെയും സന്നിധാനത്ത് തങ്ങാൻ പൊലീസ് അനുവദിക്കുന്നുമില്ല. ഇതുപോലെ ഒരു തീർത്ഥാടന കാലം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചരിത്രത്തിൽ ആദ്യമാണെന്ന് ഇത്തരം സംഭവങ്ങൾ ചൂണ്ടിക്കാട്ടി ബോർഡ് ഉന്നതർ തന്നെ പറയുന്നു.