പമ്പ: വീണ്ടും സന്നിധാനത്ത് എത്താൻ യുവതിയുടെ ശ്രമം. ആന്ധ്രയിൽ നിന്നെത്തിയ രണ്ട് യുവതികളാണ് മരക്കൂട്ടം കഴിഞ്ഞ വലിയ നടപന്തൽ വരെ എത്തിയത്. ഇവരെ തിരിച്ചറിഞ്ഞ ഭക്തർ യുവതികളെ തടഞ്ഞു. ഇതോടെ സംഘർഷവും ഉയർന്നു. നാമജപം ഉയർന്നതോടെ സ്ഥലത്ത് എത്തിയ പൊലീസ് യുവതികളെ മലയിറക്കി പമ്പയിലെത്തിച്ചു. മൂന്ന് പ്രതിഷേധക്കാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മരക്കൂട്ടത്തെ എത്തിയവരെ പ്രതിഷേധക്കാർക്ക് വിട്ടു കൊടുക്കാതിരിക്കാനുള്ള എല്ലാ കരുതലും പൊലീസും എടുത്തു. മുഖം മറച്ചാണ് പൊലീസ് ഇവരെ കൊണ്ടു വന്നത്.

പമ്പയിലെ പൊലീസ് പരിശോധനയിൽ ഇവരൊന്നും പിടിക്കപ്പെട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പലവിവാദങ്ങൾ ഉയർന്നു കഴിഞ്ഞു. എതായാലും വിശ്വാസികളുടെ നിരീക്ഷണം ശബരിമലയിൽ ഉണ്ടെന്നാണ് സംഭവം വ്യക്തമാക്കുന്നത്. രാത്രിയിൽ എന്നും സന്നിധാനത്ത് നാമജപ യജ്ഞം നടക്കുന്നുണ്ട്. ഇത് ചെയ്യുന്നത് പരിവാറുകാരാണെന്നാണ് ഉയരുന്ന വാദം. ശബരിമലയിലെ സമരം ബിജെപി അവസാനിപ്പിച്ചെന്നും പ്രചരണമുണ്ട്. ഇതിനിടെയാണ് രണ്ട് യുവതികൾ പതിനെട്ടാംപടി ചവിട്ടാനായി വലിയ നടപന്തൽ വരെ എത്തിയത്. ഇവരെ തടയുകയും ചെയ്യുമ്പോൾ വെട്ടിലാകുന്നത് പൊലീസാണ്. ശബരിമലയിൽ അടുത്ത ദിവസങ്ങളിൽ ഹൈക്കോടതിയുടെ പ്രത്യേക സമിതി നിരീക്ഷണത്തിന് എത്തും.

വലിയ നടപ്പന്തലിന് തൊട്ട് അടുത്തുവരെ യുവതികൾ എത്തിയിരുന്നു. ഇവിടെ വച്ചാണ് യുവതിയെ തിരിച്ചറിയുന്നത്. ആചാരങ്ങളെ കുറിച്ച് അറിയില്ലെന്നാണ് ഇവർ പ്രതിഷേധക്കാരോട് പറഞ്ഞത്. നാമജപം കടുത്തതോടെ താനും വിശ്വാസിയാണെന്ന് പ്രഖ്യാപിച്ച് യുവതികൾ തിരിച്ചിറങ്ങി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ശബരിമലയിൽ അവലോകന യോഗം നടന്നിരുന്നു. അതുകൊണ്ട് തന്നെ കനത്ത സുരക്ഷയിലായിരുന്നു പമ്പയും സന്നിധാനവും എല്ലാം. ഇത്തരമൊരു സാഹചര്യത്തിൽ എല്ലാവരുടേയും കണ്ണ് വെട്ടിച്ച് യുവതി ബെയ്‌ലി പാലത്തിന് അടുത്തെത്തിയെന്നത് ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. പൊലീസിന്റെ സഹായത്തോടെയാണ് അവർ അതീവ രഹസ്യമായെത്തിയതെന്ന ആരോപണം സംഘപരിവാറുകാർ ഉയർത്തിയിട്ടുണ്ട്. ഏതായാലും വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇതോടെ യുവതി പ്രവേശനത്തിനുള്ള സുപ്രീംകോടതി വിധി നടപ്പാക്കുക അത്ര എളുപ്പമല്ലെന്ന് വ്യക്തമാവുകയാണ്.

രണ്ടു സ്ത്രീകളെ പ്രതിഷേധത്തേത്തുടർന്ന് തിരിച്ച് പമ്പയിലെത്തിച്ചു. മരക്കൂട്ടത്തുവച്ചാണ് ഇവർക്കെതിരെ പ്രതിഷേധം ഉയർന്നത്. ആന്ധ്ര സ്വദേശികളാണ് ഇവരെന്നാണ് റിപ്പോർട്ട്. ഉച്ചയോടെയാണ് ഇവർ ശബരിമലയിൽ പ്രവേശിക്കാൻ എത്തിയത്. ആദ്യം എത്തിയ യുവതി ഡോളിയിലാണ് മരക്കൂട്ടം വരെ എത്തിയത്. നവോദയ എന്നാണ് ഇവരുടെ പേര്. ഇവർക്ക് 38 വയസ്സുണ്ടെന്നാണ് കരുതുന്നത്. രണ്ടാമത്തെ സ്ത്രീയുടെ പ്രായം എത്രയാണെന്ന് വ്യക്തമല്ല. പ്രതിഷേധമുയർന്നതോടെ പൊലീസ് എത്തിയാണ് ഇവരെ പമ്പയിലേക്ക് കൊണ്ടുപോയത്. പിന്നീട് ഇവരെ പൊലീസ് കണ്ട്രോൾ റൂമിലേക്ക് മാറ്റി. മരക്കൂട്ടത്ത് പ്രതിഷേധിച്ചവരേയും പൊലീസ് മലയിറക്കി. ഇവരെയാണ് അറസ്റ്റ് ചെയ്തത്. ശരണം വിളികളുമായാണ് ഇവർ യുവതികൾക്കൊപ്പമെത്തിയത്.

പമ്പയിൽ നിന്നും ടോളിയിൽ മരക്കൂട്ടം വരെ എത്തിയ ആന്ധ്രാ സ്വദേശിനി നവോദയയെ ഭക്തർ തടയുകയായിരുന്നു. ഇവർക്ക് 38 വയസ്സ് മാത്രമാണ് പ്രായമെന്ന് പ്രതിഷേധക്കാർ പറയുന്നു. ശരണംവിളികളോടെ ഭക്തർ യുവതിക്കു ചുറ്റും കൂടിയതോടെ പൊലീസ് ഇവരെ പമ്പയിലേക്ക് തിരിച്ചെത്തിച്ചു. തൊട്ടുപിന്നാലെയാണ് മറ്റൊരു യുവതിയും മരക്കൂട്ടം വരെ എത്തിയത്. പ്രതിഷേധത്തെ തുടർന്ന് ഇവരേയും പൊലീസ് പമ്പയിൽ തിരിച്ചെത്തിച്ചു. പമ്പയിൽ പൊലീസിന്റെ ചെക്ക്പോസ്റ്റ് ഉണ്ടായിരിക്കേ എങ്ങനെയാണ് പൊലീസ് അറിയാതെ ഇവർ മരക്കൂട്ടം വരെ എത്തിയതെന്ന് വ്യക്തമല്ല. ഇവരുടെ പ്രായം സംബന്ധിച്ച് ഒരു വിശദീകരണവും പൊലീസ് നൽകിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധം പമ്പയിലും ഉയർന്നു. എന്നാൽ കാര്യങ്ങൾ അതിരു വിടാതെ നോക്കാൻ പൊലീസിന് കഴിഞ്ഞു.