- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനെട്ടാം പടിക്ക് മുകളിൽ മൊബൈൽ ഫോൺ നിരോധിക്കും; മാധ്യമങ്ങൾക്ക് ചിത്രങ്ങൾ എടുക്കാൻ വർഷത്തിൽ ഏഴു തവണ മാത്രം അനുമതി; ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കാമറകൾക്കും മൊബൈലുകൾക്കും സന്നിധാനത്ത് നിയന്ത്രണം വരുന്നു; ഹൈക്കോടതി അനുവദിച്ചാൽ മൊബൈൽ ഫോണുകൾ ടോക്കൺ എടുത്ത് വാങ്ങി വയ്ക്കുന്ന സംവിധാനം തുടങ്ങും
ശബരിമല: പൊലീസിന്റെ നിയന്ത്രണങ്ങൾ മാറ്റാൻ വേണ്ടി വാദിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡും പുതിയ നിയന്ത്രണങ്ങൾക്ക് ശ്രമം തുടങ്ങി. സന്നിധാനത്തു മാധ്യമങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്താനാണ് ബോർഡ് നീക്കം. പതിനെട്ടാം പടിക്കുമുകളിൽനിന്നു ചിത്രം എടുക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തും. ഇതോടെ മാധ്യമ ക്യാമറകളെ സോപാനത്ത് നിന്ന് അകറ്റാം. അവിടെ നടക്കുന്ന ഇടപെടലുകൾ പുറം ലോകത്ത് എത്താതിരിക്കാനാണ് നീക്കം. വർഷത്തിൽ 7 ദിവസം മാത്രമേ തിരുമുറ്റത്തു ചിത്രം എടുക്കാൻ അനുവാദമുള്ളു. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ഇതിനൊപ്പം മൊബൈൽ ഫോണുകൾ പതിനെട്ടാം പടിക്കു മുകളിലേക്കു കൊണ്ടു പോകുന്നതും നിയന്ത്രിക്കും. തീർത്ഥാടകരുടെ കൈവശമുള്ള മൊബൈൽ ഫോണുകൾ വലിയ നടപ്പന്തലിൽ വാങ്ങി സൂക്ഷിക്കും. ഇതിനായി കൗണ്ടർ തുടങ്ങും. ടോക്കൺ അച്ചടിച്ചു കിട്ടിയാൽ ഉടൻ നടപ്പാക്കാനാണ് ഉദേശിക്കുന്നത്. ടോക്കൺ നൽകാൻ ഫീസ് ഈടാക്കുന്നതും ആലോചനയിലുണ്ട്. ഇതിലൂടെ വിലയ സാമ്പത്തിക ലാഭം ബോർഡിനുണ്ടാകും. സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്ത
ശബരിമല: പൊലീസിന്റെ നിയന്ത്രണങ്ങൾ മാറ്റാൻ വേണ്ടി വാദിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡും പുതിയ നിയന്ത്രണങ്ങൾക്ക് ശ്രമം തുടങ്ങി. സന്നിധാനത്തു മാധ്യമങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്താനാണ് ബോർഡ് നീക്കം. പതിനെട്ടാം പടിക്കുമുകളിൽനിന്നു ചിത്രം എടുക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തും. ഇതോടെ മാധ്യമ ക്യാമറകളെ സോപാനത്ത് നിന്ന് അകറ്റാം. അവിടെ നടക്കുന്ന ഇടപെടലുകൾ പുറം ലോകത്ത് എത്താതിരിക്കാനാണ് നീക്കം.
വർഷത്തിൽ 7 ദിവസം മാത്രമേ തിരുമുറ്റത്തു ചിത്രം എടുക്കാൻ അനുവാദമുള്ളു. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ഇതിനൊപ്പം മൊബൈൽ ഫോണുകൾ പതിനെട്ടാം പടിക്കു മുകളിലേക്കു കൊണ്ടു പോകുന്നതും നിയന്ത്രിക്കും. തീർത്ഥാടകരുടെ കൈവശമുള്ള മൊബൈൽ ഫോണുകൾ വലിയ നടപ്പന്തലിൽ വാങ്ങി സൂക്ഷിക്കും. ഇതിനായി കൗണ്ടർ തുടങ്ങും. ടോക്കൺ അച്ചടിച്ചു കിട്ടിയാൽ ഉടൻ നടപ്പാക്കാനാണ് ഉദേശിക്കുന്നത്. ടോക്കൺ നൽകാൻ ഫീസ് ഈടാക്കുന്നതും ആലോചനയിലുണ്ട്. ഇതിലൂടെ വിലയ സാമ്പത്തിക ലാഭം ബോർഡിനുണ്ടാകും. സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തരുടെ കൈയിലും മൊബൈൽ ഫോൺ ഉണ്ടാകാറുണ്ട്. അതായത് തീർത്ഥാടനകാലത്ത് കോടികളുടെ വരുമാനം ഉണ്ടാക്കാൻ സഹായിക്കുന്ന തരത്തിൽ പദ്ധതി മാറ്റാനാണ് നീക്കം.
അതിനിടെ ശബരിമല ശ്രീകോവിനു മുൻപിലും തിരമുറ്റത്തുമെല്ലാം ചിത്രങ്ങൾ എടുക്കുന്നതും പ്രചരിപ്പിക്കുന്നതും വ്യാപകമായ സാഹചര്യത്തിലാണ് നിയന്ത്രണം എന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം കൂടാതെ, പ്ളാസ്റ്റിക്കുകൾ എത്തുന്നതും നിരോധിച്ചു.ശ്രീകോവിലിനുള്ളിലെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച സാഹചര്യത്തിലാണ് നടപടി. നേരത്തെ മുതൽ തന്നെ സന്നിധാനത്ത് ഫോട്ടോഗ്രഫി നിരോധിച്ചിരുന്നു. എന്നാൽ, കർശനമാക്കിയിരുന്നില്ലെന്നും ബോർഡ് വിശദീകരിക്കുന്നു.
മണ്ഡലവിളക്ക് ഉത്സവം അടുത്ത സാഹചര്യത്തിൽ എല്ലാ ദിവസവും അവോകന യോഗം ചേരും. പ്രശ്നങ്ങളുണ്ടായാൽ അത് അതേ ദിവസം തന്നെ പരിഹരിക്കാനാണ് ഇത്. പഴക്കമുള്ള അരവണ വിതരണം ചെയ്തുവെന്ന പ്രചാരണം ഗൗരവത്തോടെയാണ് ബോർഡ് കാണുന്നത്. ഇതിന് പിന്നിലെ ശക്തികളെ കണ്ടെത്തുന്നതിനായി പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. എല്ലാ ഇടത്താവളങ്ങളിലും രണ്ടായിരം പേർക്ക് വിരിവയ്ക്കാനുള്ള സൗകര്യമൊരുക്കും. ഹിൽടോപ്പിൽ നിന്നും പമ്പ ഗണപതി ക്ഷേത്രം വരെയുള്ള പാലം ഒരുവർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
സന്നിധാനത്തെ നിയന്ത്രണങ്ങളിൽ ഭാഗിക ഇളവ് വരുത്തി പൊലീസ് ആശ്വാസ നടപടി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം ബോർഡ് നിയന്ത്രണങ്ങള്ഡ# കൊണ്ടു വരുന്നത്. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ സന്നിധാനത്ത് താഴെ തിരുമുറ്റത്ത് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ ഭാഗികമായി പൊലീസ് നീക്കിയത്. വാവർ നടയ്ക്ക് മുന്നിലും വടക്കേനടയിലും സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളാണ് മാറ്റിയത്. ഐജി ദിനേന്ദ്ര കശ്യപ്, ശബരിമല സ്പെഷ്യൽ കമ്മീഷണർ മനോജ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയ ശേഷമാണ് നടപടി. സ്റ്റാഫ് ഗേറ്റിന്റെ മുൻഭാഗവും വടക്കെ നടയുടെ ഭാഗത്തെ തുറസായ ഭാഗവും തമ്മിൽ വേർതിരിച്ച് വടം സ്ഥാപിച്ചു.
തിരക്ക് കൂടിയതോടെ തീർത്ഥാടകർക്ക് വിരിവയ്ക്കാനുള്ള സൗകര്യം കുറഞ്ഞിരുന്നു. മലിനജലത്തിലും മാലിന്യക്കൂമ്പാരത്തിലുമാണ് വിരിവച്ചിരുന്നത്. ദേവസ്വം ബോർഡ് ആദ്യം മുതൽ തന്നെ നിയന്ത്രണങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരുന്നു. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി സമർപ്പിച്ച റിപ്പോർട്ടിലും നിയന്ത്രണങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബാരിക്കേഡുകൾ നീക്കാൻ ഹൈക്കോടതിയും നിർദ്ദേശിച്ചു. കൂടാതെ മനുഷ്യവകാശ കമ്മീഷനും നിന്ത്രണങ്ങൾ നീക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.
അതേസമയം, ഇന്നലെ രാവിലെ മുതൽ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. എല്ലാ വഴികളിലൂടെയും വരുന്ന ഭക്തരെ കർശന പരിശോധനകൾക്ക് ശേഷമാണ് കടത്തിവിടുന്നത്. നിലയ്ക്കലിലേക്കും വണ്ടിപ്പെരിയാർ വരെ വരുന്ന വാഹനങ്ങളും കർശനമായി പരിശോധിക്കുന്നുണ്ട്. സംശയമുള്ളവരുടെ വിവരങ്ങളും ശേഖരിക്കുന്നു.