- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദർശന പുണ്യം തേടി സന്നിധാനത്ത് ഭക്തലക്ഷങ്ങൾ; ശബരിമല അയ്യപ്പവിഗ്രഹത്തിൽ സംക്രമാഭിഷേകവും പൂജയും നടന്നു; പൊന്നമ്പലമേട്ടിൽ മകരജ്യോതി ദർശനം വൈകിട്ട്
സന്നിധാനം: ഭക്തലക്ഷങ്ങൾക്ക് ദർശന പുണ്യം നൽകാൻ മകരവിളിക്ക് ഇന്ന്. ശബരിമലയിൽ ഭക്തലക്ഷങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മകരസംക്രമം രാവിലെ 7.40ന് ആയിരുന്നു. കവടിയാർ കൊട്ടാരത്തിൽ നിന്നു കൊണ്ടുവന്ന അയ്യപ്പ മുദ്രയിലെ നെയ്യ് തന്ത്രി കണ്ഠര് രാജീവര് സംക്രമ മുഹൂർത്തത്തിൽ ഹരിഹരപുത്രന് അഭിഷേകം ചെയ്തു. അതിനുശേഷം സംക്രമപൂജയും നടന്നു. ഇനി മകരവിളക്ക് ദർശനമാണ് പ്രധാനം. സന്നിധാത്തും പൂങ്കാവനത്തിന്റെ മലമടക്കുകളിലും ആയിരങ്ങളാണ് പർണ്ണശാല കെട്ടി മകരവിളക്ക് ദർശനത്തിനായി കാത്തിരിക്കുന്നത്. വൈകിട്ട് 6.40ന് തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിക്ക് ദീപാരാധന നടക്കവേ മാനത്ത് മകരനക്ഷത്രവും പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിയും. ഒരു വർഷത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ദിവ്യപ്രകാശം പകർന്നു നൽകുന്ന പുണ്യവുമായി ഭക്തജനലക്ഷങ്ങൾ മലയിറങ്ങും. ഇന്നലെ മുതൽക്കേ സന്നിധാനത്തും പാണ്ടിത്താവളത്തും വൻഭക്തജന തിരക്കാണ്. വിരിവയ്ക്കാൻ ഇടമുള്ളിടങ്ങളിലെല്ലാം തീർത്ഥാടകരെ കൊണ്ട് നിറഞ്ഞു കഴിഞ്ഞു. പാണ്ടിത്താവളത്ത് ഉൾവനങ്ങളിൽ പോലും തീർത്ഥാടകർ പർണ്ണ
സന്നിധാനം: ഭക്തലക്ഷങ്ങൾക്ക് ദർശന പുണ്യം നൽകാൻ മകരവിളിക്ക് ഇന്ന്. ശബരിമലയിൽ ഭക്തലക്ഷങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മകരസംക്രമം രാവിലെ 7.40ന് ആയിരുന്നു. കവടിയാർ കൊട്ടാരത്തിൽ നിന്നു കൊണ്ടുവന്ന അയ്യപ്പ മുദ്രയിലെ നെയ്യ് തന്ത്രി കണ്ഠര് രാജീവര് സംക്രമ മുഹൂർത്തത്തിൽ ഹരിഹരപുത്രന് അഭിഷേകം ചെയ്തു. അതിനുശേഷം സംക്രമപൂജയും നടന്നു. ഇനി മകരവിളക്ക് ദർശനമാണ് പ്രധാനം.
സന്നിധാത്തും പൂങ്കാവനത്തിന്റെ മലമടക്കുകളിലും ആയിരങ്ങളാണ് പർണ്ണശാല കെട്ടി മകരവിളക്ക് ദർശനത്തിനായി കാത്തിരിക്കുന്നത്. വൈകിട്ട് 6.40ന് തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിക്ക് ദീപാരാധന നടക്കവേ മാനത്ത് മകരനക്ഷത്രവും പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിയും. ഒരു വർഷത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ദിവ്യപ്രകാശം പകർന്നു നൽകുന്ന പുണ്യവുമായി ഭക്തജനലക്ഷങ്ങൾ മലയിറങ്ങും.
ഇന്നലെ മുതൽക്കേ സന്നിധാനത്തും പാണ്ടിത്താവളത്തും വൻഭക്തജന തിരക്കാണ്. വിരിവയ്ക്കാൻ ഇടമുള്ളിടങ്ങളിലെല്ലാം തീർത്ഥാടകരെ കൊണ്ട് നിറഞ്ഞു കഴിഞ്ഞു. പാണ്ടിത്താവളത്ത് ഉൾവനങ്ങളിൽ പോലും തീർത്ഥാടകർ പർണ്ണശാല ഒരുക്കി കാത്തിരിക്കുകയാണ്. സൂര്യൻ ധനുരാശിയിൽ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന മുഹൂർത്തത്തിലാണ് സംക്രമപൂജ നടന്നത്. വൈകിട്ട് തിരുവാഭരണം ചാർത്തി ദീപാരാധന നടത്തും. ഈ സമയം കിഴക്ക് പൊന്നമ്പലമേട്ടിൽ ജ്യോതിയും തെളിയും.
16,17,18,19 തീയതികളിൽ ദീപാരാധനയ്ക്ക് ശേഷം പടിപൂജയുണ്ടാകും. ഇതിൽ രണ്ടു ദിവസം ഉദയാസ്തമന പൂജയും നടത്തും. 18ന് ഉച്ചപൂജയ്ക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കളഭാഭിഷേകം. 19ന് അത്താഴപൂജയ്ക്ക് ശേഷം മാളികപ്പുറത്ത് ഗുരുതിയുണ്ടാകും. 20ന് പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം നടത്താൻ അനുവാദമുള്ളത്. 20ന് രാവിലെ നടയടയ്ക്കും.
ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയിൽ എത്തും. ദേവസ്വം പ്രതിനിധികളും അയ്യപ്പ സേവാസംഘം പ്രവർത്തകരും ചേർന്നു സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്തിൽ എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും. ഈ സമയത്ത് കിഴക്കൻ ചക്രവാളത്തിൽ മകര നക്ഷത്രം ഉദിക്കും. ദീപാരാധനാവേളയിൽ കിഴക്ക് പൊന്നമ്പലമേട്ടിൽ കർപ്പൂര ജ്യോതിയും തെളിയും.
പൊലീസ് വിപുലമായ സുരക്ഷാ ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. തീർത്ഥാടകരുടെ മടക്കയാത്രയ്ക്ക് കെഎസ്ആർടിസി 1000 ബസുകളും ക്രമീകരിച്ചിട്ടുണ്ട്.