- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടക്കേ ഇന്ത്യൻ ദൈവങ്ങളുടെ പേരിലോ ഗോവധത്തിന്റെ പേരിലോ ഒന്നും തിളപ്പിക്കാൻ കഴിയാതെ പോയ മണ്ണിൽ അയ്യപ്പന്റെ പേരിൽ ഉഴുതു മറിച്ച് സംഘപരിവാർ; അമ്മമാർ ഭയത്തോടെ കണ്ടിരുന്ന ആർ എസ് എസിന് സ്വീകാര്യത ഉണ്ടാക്കാനും ഇടപെടലിനായെന്ന് റിപ്പോർട്ട്; അറിഞ്ഞോ അറിയാതെയോ വിള വിതയ്ക്കാൻ അവസരം ഒരുക്കി സിപിഎം; ശബരിമല വിഷയം ഉയർത്തിയ ഹിന്ദു ധ്രുവീകരണം വോട്ടാക്കി മാറ്റാൻ പദ്ധതികൾ ഒരുക്കി ആർഎസ്എസ്; അംഗത്വ കാമ്പൈനുകളും വോട്ട് പിടിക്കാനായി തന്ത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നു
ശബരിമല : അയ്യപ്പഭക്തരോടുള്ള സർക്കാരിന്റെ നിലപാട് നേട്ടമാകുന്നത് സംഘപരിവാറിന് തന്നെ. ശബരിമലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഹിന്ദു ധ്രൂവീകരണത്തിനാണ് സാധ്യത ഒരുങ്ങുന്നത്. സാക്ഷര കേരളത്തിൽ ബിജെപിക്ക് ചുവടുറപ്പിക്കാനാവാത്തത് വർഗ്ഗീയ ധ്രൂവീകരണം നടത്താത്തു കൊണ്ട് മാത്രമായിരുന്നു. ഗോവധവും അയോധ്യയുമൊന്നും കേരളത്തിൽ വിലപിടിപ്പുള്ള പ്രചരണായുധമായിരുന്നില്ല. അതുകൊണ്ട് തന്നെ പരിവാർ പ്രസ്ഥാനങ്ങളെ മലയാളികൾ അകറ്റി നിർത്തി. ആർ എസ് എസിന് ഭീകരമുഖം ചാർത്തിക്കൊടുക്കുന്നതിൽ കേരളത്തിലെ പ്രധാന മുഖ്യധാരാ പാർട്ടികൾക്കും കഴിഞ്ഞു. ഇതോടെ സമൂഹത്തിൽ ആർ എസ് എസിന് അവരുടെ ഇടപെടലുകൾ സജീവമാക്കാനായില്ല. സ്ത്രീകളായിരുന്നു പ്രധാനമായും ഇവരെ മാറ്റി നിർത്തിയത്. എന്നാൽ ശബരിമലയിലെ സ്ത്രീ പ്രവേശന വിവാദത്തിലൂടെ കാര്യങ്ങൾ മാറി മറിയുകയാണ്. കേരളത്തിലും പരിവാർ പ്രസ്ഥാനങ്ങൾ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണ്. ആചാര സംരക്ഷണത്തിനായി മുന്നിലിറങ്ങിയ ബിജെപിയും ആർ എസ് എസും സ്ത്രീകളെ അവരിലേക്ക് അടുപ്പിച്ചു. ആരും കാണാതിരുന്ന ആർഎസ്എസ് ചാനലായ ജനം ടി
ശബരിമല : അയ്യപ്പഭക്തരോടുള്ള സർക്കാരിന്റെ നിലപാട് നേട്ടമാകുന്നത് സംഘപരിവാറിന് തന്നെ. ശബരിമലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഹിന്ദു ധ്രൂവീകരണത്തിനാണ് സാധ്യത ഒരുങ്ങുന്നത്. സാക്ഷര കേരളത്തിൽ ബിജെപിക്ക് ചുവടുറപ്പിക്കാനാവാത്തത് വർഗ്ഗീയ ധ്രൂവീകരണം നടത്താത്തു കൊണ്ട് മാത്രമായിരുന്നു. ഗോവധവും അയോധ്യയുമൊന്നും കേരളത്തിൽ വിലപിടിപ്പുള്ള പ്രചരണായുധമായിരുന്നില്ല. അതുകൊണ്ട് തന്നെ പരിവാർ പ്രസ്ഥാനങ്ങളെ മലയാളികൾ അകറ്റി നിർത്തി. ആർ എസ് എസിന് ഭീകരമുഖം ചാർത്തിക്കൊടുക്കുന്നതിൽ കേരളത്തിലെ പ്രധാന മുഖ്യധാരാ പാർട്ടികൾക്കും കഴിഞ്ഞു. ഇതോടെ സമൂഹത്തിൽ ആർ എസ് എസിന് അവരുടെ ഇടപെടലുകൾ സജീവമാക്കാനായില്ല. സ്ത്രീകളായിരുന്നു പ്രധാനമായും ഇവരെ മാറ്റി നിർത്തിയത്. എന്നാൽ ശബരിമലയിലെ സ്ത്രീ പ്രവേശന വിവാദത്തിലൂടെ കാര്യങ്ങൾ മാറി മറിയുകയാണ്. കേരളത്തിലും പരിവാർ പ്രസ്ഥാനങ്ങൾ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണ്.
ആചാര സംരക്ഷണത്തിനായി മുന്നിലിറങ്ങിയ ബിജെപിയും ആർ എസ് എസും സ്ത്രീകളെ അവരിലേക്ക് അടുപ്പിച്ചു. ആരും കാണാതിരുന്ന ആർഎസ്എസ് ചാനലായ ജനം ടിവിക്ക് കിട്ടിയ ഉയർച്ചയും ഇതൊടൊപ്പം ചർച്ചയായി കഴിഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ ആധികാരകിതയെ വെല്ലുവിളിച്ച് ജനം ടിവി ചാനൽ റേറ്റിംഗിൽ രണ്ടാമത് എത്തി. ശബരിമലയിൽ പരിവാർ ആശയങ്ങളെ കേരളീയർ പ്രതീക്ഷയോടെ കാണുന്നതിന് ജനം ടിവിയുടെ ജനപ്രിയത തന്നെ തെളിവാണെന്ന വിലയിരുത്തൽ സജീവമാണ്. പൊലീസിന്റെ തലതിരിഞ്ഞ നയങ്ങളും ഹിന്ദു നേതാക്കളുടെ അറസ്റ്റുമെല്ലാം ശബരിമലയിൽ പരിവാർ പ്രസ്ഥാനങ്ങൾക്ക് രക്തസാക്ഷി പരിവേഷമാണ് നൽകുന്നത്. ഇനി ഈ തരംഗത്തെ വോട്ടാക്കി മാറ്റാനാകും ബിജെപിയുടെ ശ്രമം. അതിനുള്ള നടപടികളും അവർ തുടങ്ങി കഴിഞ്ഞു.
ശബരിമലയിൽ സ്ത്രീ പ്രവേശനത്തിൽ അനുകൂല നിലപാടായിരുന്നു സുപ്രീംകോടതി വിധി വന്നപ്പോൾ ആർഎസ്എസ് സ്വീകരിച്ചത്. എന്നാൽ എൻ എസ് എസും വിശ്വാസികളും വലിയ തോതിൽ സംഘടിക്കുന്നത് കണ്ടപ്പോൾ അവർ നിലപാട് മാറ്റി. സമരത്തിന്റെ നേതൃത്വം ബിജെപി ഏറ്റെടുത്തു. തുലമാസ പൂജയ്ക്കും അട്ട ചിത്തിരയ്ക്കും സ്ത്രീകൾ ശബരിമലയിൽ എത്തുന്നില്ലെന്ന് ബിജെപിക്കാർ ഉറപ്പിച്ചു. രഹ്നാ ഫാത്തിമയെ പോലുള്ളവരെ മല കയറ്റാനുള്ള ശ്രമവും പരിവാറുകാർ തടഞ്ഞതോടെ വിശ്വാസികളുടെ പ്രതീക്ഷ അങ്ങോട്ടേക്ക് മാറി. തൃപ്തി ദേശായിയെ വിമാനത്താവളത്തിന് പുറത്തിറക്കാതെ തിരിച്ചയച്ചതും ആർഎസ്എസ് ഇടപെടലിലൂടെയാണ്. ഈ പ്രതിഷേധങ്ങൾക്കെല്ലാം ആർ എസ് എസിനൊപ്പം ചേരാൻ അമ്മാരും എത്തി. ഇതെല്ലാം മുതലെടുക്കാനാണ് ബിജെപിയുടേയും നീക്കം.
ഹൈന്ദവ സമൂഹത്തിൽ അനുകൂലമായി ഉണ്ടായിട്ടുള്ള അനുകൂല മനസ്് 'അക്കൗണ്ടി'ലാക്കാനാണ് ബിജെപി നീക്കം. ശബരിമല സമരം ശക്തമായി നിലനിൽക്കുമ്പോൾതന്നെ പാർട്ടി അംഗത്വ വിതരണവും ഊർജിതമാക്കും. സമരത്തിന്റെ നേതൃത്വം പരസ്യമായി ഏറ്റെടുക്കാതിരിക്കുകയും എന്നാൽ അതിന്റെ ഗുണഫലം സ്വന്തമാക്കുകയും ചെയ്യാവുന്ന വിധത്തിലാണ് പാർട്ടി പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. ഇതെല്ലാം വിജയിച്ചുവെന്നാണ് വിലയിരുത്തൽ. എല്ലാ ഹൈന്ദവ ഭവനങ്ങളിലുമെത്തി ശബരിമല വിഷയം ബിജെപി. ചർച്ചചെയ്യും. രാഷ്ട്രീയ ചായ്വ് പ്രത്യക്ഷത്തിൽ കാണിക്കാത്തവരുടെ വീടുകളിലും ശബരിമല വിഷയത്തിലുടെ കടന്നുചെല്ലാൻ പാർട്ടിക്കാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സമര മുഖത്തുനിന്ന് ചില പ്രബല സമുദായ സംഘടനകളുമായി ഉണ്ടാക്കാൻ സാധിച്ചിട്ടുള്ള മാനസികാടുപ്പം മധ്യകേരളത്തിൽ പാർട്ടിക്ക് വലിയ ഗുണം ചെയ്യുമെന്നും നേതൃത്വം കരുതുന്നു. എൻ എസ് എസുമായി കൂടുതൽ അടുത്ത് സഹകരിക്കും. തുഷാർ വെള്ളാപ്പളി ഒപ്പമുള്ളതിനാൽ ഈഴവ മനസും പാർട്ടിക്ക് അനുകൂലമാണെന്ന് ബിജെപി വിലയിരുത്തുന്നു. ശബരിമലയിൽ കെ പി ശശികലയും സുധീറും അറസ്റ്റിലായതും കേരളത്തിലുട നീളം ചർച്ചയാക്കും. സമരത്തിന് നേതൃത്വം കൊടുക്കാൻ ബിജെപിയുടെ ദേശീയ നേതാക്കളും എത്തിയേക്കും. ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പ് കാരണമാണ് അമിത് ഷായ്ക്ക് കേരളത്തിൽ ഇപ്പോൾ എത്താൻ കഴിയാത്തത്. താമസിയാതെ അമിത് ഷായും രംഗം ചൂടുപിടിപ്പിക്കാനെത്തും.
ശബരിമലയിൽ കോൺഗ്രസിന് നേട്ടമുണ്ടാക്കാനാകില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. യുവതി പ്രവേശനത്തെ രാഹുൽ ഗാന്ധി അനുകൂലിച്ചതും ഇതിന് കാരണമാണ്. എന്നാൽ അമിത് ഷാ കേരളത്തിലെത്തി അതിശക്തമായി യുവതി പ്രവേശനത്തെ എതിർത്തു. കഴിഞ്ഞ ദിവസം മംഗലാപുരത്ത് ആർഎസ്എസ് നേതാക്കളുടെ യോഗവും നടത്തി. എന്ത് വില കൊടുത്തും യുവതി പ്രവേശനത്തെ തടയാനാണ് അമിത് ഷാ നേതാക്കൾക്ക് കൊടുത്തിരിക്കുന്ന നിർദ്ദേശം. തൃപ്തി ദേശായിയ്‌ക്കെതിരെ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചതും ഇതിന്റെ ഭാഗമാണ്. ശബരിമല ദർശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായിക്ക് എതിരെ നെടുമ്പാശ്ശേരിയിൽ നാമജപം നടത്തിയ ഭക്തർക്കെതിരെ പ്രതികാര നടപടി. കണ്ടാലറിയാവുന്ന 250 പേർക്കെതിരെ പൊലീസ് കേസെടുത്തുതും ബിജെപി ചർച്ചാ വിഷയമാക്കും.
മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ബിജെപി പ്രവർത്തകരുടെ പങ്കാളിത്തത്തോടെ ശബരിമല സമരം ശക്തമാക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള പ്രഖ്യാപിച്ചു കഴിഞ്ഞു. സമരത്തിന്റെ മൂന്നാം ഘട്ടത്തിൽ ഒരു കോടി ഒപ്പ് ശേഖരിച്ച് ഗവർണർക്ക് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ തകർക്കാനുള്ള ഇടതുനീക്കം ഉപേക്ഷിക്കുക, ആചാരങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി 25 മുതൽ 30 വരെ ഗൃഹസന്ദർശനത്തിൽ ഒപ്പുശേഖരണം നടത്തും. ഇതിനൊപ്പം വിവിധ മോർച്ചകൾ ഗ്രാമങ്ങളിൽ പ്രത്യേക കേന്ദ്രങ്ങളിൽ പരസ്യ ഒപ്പുശേഖരണവും നടത്തും. ഇതെല്ലാം താഴെ തട്ടിലേക്ക് ഇറങ്ങാനുള്ള ബിജെപിയുടെ തന്ത്രങ്ങളുടെ ഭാഗമാണ്.
ഡിസംബർ 5 മുതൽ 10 വരെ പഞ്ചായത്ത് അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ശബരിമല സംരക്ഷണ സദസുകളിൽ ഒപ്പുകൾ സ്വീകരിക്കും. ഇതേ ചടങ്ങിൽ ഗുരുസ്വാമിമാരെ ആദരിക്കുകയും പുതിയ അംഗങ്ങളെ ബിജെപിയിലേക്കു ചേർക്കുകയും ചെയ്യും.