- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചായത്തുകൾ തോറും അയ്യപ്പസഭ ചേർന്നും കൂടുതൽ നേതാക്കൾ അറസ്റ്റ് വരിച്ചും ദേശീയ നേതാക്കളെ ശബരിമലയിൽ എത്തിച്ചും ബിജെപി രംഗം ചൂടുപിടിപ്പിക്കും; സിപിഎം-ബിജെപി ഗൂഢാലോചന തിയറി അവതരിപ്പിച്ചും നിരോധനാജ്ഞ മാറ്റണമെന്ന ആവശ്യം അവതരിപ്പിച്ചും കോൺഗ്രസും രംഗത്ത് തുടരും; യുവതികളെ കയറ്റാതെ ഭക്തർക്കൊപ്പമെന്ന് പ്രഖ്യാപിച്ച ശേഷം പുരോഗമന വാദം ഉയർത്തി സിപിഎമ്മും മുമ്പോട്ട്; ശബരിമലയെ പരമാവധി ഉപയോഗിക്കാൻ ഉറച്ച് മൂന്ന് പാർട്ടികളും
തിരുവനന്തപുരം: യുവതീപ്രവേശ വിധിക്കുശേഷം ശബരിമലയിലെ സംഭവങ്ങൾ കേരള രാഷ്ട്രീയത്തെ മാറ്റി മറിക്കുകയാണ്. ശബരിമലയിലെ നിലപാടുകളിൽ പരസ്യമായി പിന്നോട്ട് പോകാൻ സിപിഎമ്മും കോൺഗ്രസും ബിജെപിയും തയ്യാറല്ല. സ്വർണ്ണതാലത്തിൽ കിട്ടിയ സുവർണ്ണാവസരമാണ് ഇതെന്ന് രാഷ്ട്രീയക്കാർ തിരിച്ചറിയുന്നു. ഇതിൽ നേരിട്ടുള്ള പോരാട്ടം നടക്കുന്നത് സിപിഎമ്മും ബിജെപിയും തമ്മിലാണ്. ഇത് തിരിച്ചറിഞ്ഞ് വിവാദത്തെ സിപിഎമ്മും ബിജെപിയും തമ്മിലെ ഒത്തുകളിലായി വിവാദത്തെ ചിത്രീകരിക്കാൻ കോൺഗ്രസും രംഗത്തുണ്ട്. വിഷയത്തിൽ ഒരിഞ്ചും പിന്നോട്ടില്ലെന്ന് സമരത്തിലുള്ള ബിജെപി.യും സംഘപരിവാർ സംഘടനകളും പറയുന്നു. യു.ഡി.എഫാകട്ടെ, അടുത്ത നടപടികളെക്കുറിച്ച് ചൊവ്വാഴ്ച തീരുമാനിക്കും. ശബരിമല വിഷയത്തിലൂടെ വലിയ നേട്ടമുണ്ടാക്കിയെന്നാണ് പരിവാറുകാരുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ സന്നിധാനത്തെ ഇടപെടൽ ശക്തമാക്കും. കൂടുതൽ അറസ്റ്റിന് നേതാക്കളും നിലയ്ക്കലിൽ എത്തും. അങ്ങനെ വിശ്വാസികൾക്കൊപ്പമുള്ളത് ബിജെപി മാത്രമാണെന്ന സന്ദേശമാണ് അവർ നൽകുന്നത്. ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസ
തിരുവനന്തപുരം: യുവതീപ്രവേശ വിധിക്കുശേഷം ശബരിമലയിലെ സംഭവങ്ങൾ കേരള രാഷ്ട്രീയത്തെ മാറ്റി മറിക്കുകയാണ്. ശബരിമലയിലെ നിലപാടുകളിൽ പരസ്യമായി പിന്നോട്ട് പോകാൻ സിപിഎമ്മും കോൺഗ്രസും ബിജെപിയും തയ്യാറല്ല. സ്വർണ്ണതാലത്തിൽ കിട്ടിയ സുവർണ്ണാവസരമാണ് ഇതെന്ന് രാഷ്ട്രീയക്കാർ തിരിച്ചറിയുന്നു. ഇതിൽ നേരിട്ടുള്ള പോരാട്ടം നടക്കുന്നത് സിപിഎമ്മും ബിജെപിയും തമ്മിലാണ്. ഇത് തിരിച്ചറിഞ്ഞ് വിവാദത്തെ സിപിഎമ്മും ബിജെപിയും തമ്മിലെ ഒത്തുകളിലായി വിവാദത്തെ ചിത്രീകരിക്കാൻ കോൺഗ്രസും രംഗത്തുണ്ട്. വിഷയത്തിൽ ഒരിഞ്ചും പിന്നോട്ടില്ലെന്ന് സമരത്തിലുള്ള ബിജെപി.യും സംഘപരിവാർ സംഘടനകളും പറയുന്നു. യു.ഡി.എഫാകട്ടെ, അടുത്ത നടപടികളെക്കുറിച്ച് ചൊവ്വാഴ്ച തീരുമാനിക്കും.
ശബരിമല വിഷയത്തിലൂടെ വലിയ നേട്ടമുണ്ടാക്കിയെന്നാണ് പരിവാറുകാരുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ സന്നിധാനത്തെ ഇടപെടൽ ശക്തമാക്കും. കൂടുതൽ അറസ്റ്റിന് നേതാക്കളും നിലയ്ക്കലിൽ എത്തും. അങ്ങനെ വിശ്വാസികൾക്കൊപ്പമുള്ളത് ബിജെപി മാത്രമാണെന്ന സന്ദേശമാണ് അവർ നൽകുന്നത്. ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസും പാടുപെടുന്നുണ്ട്. വോട്ട് രാഷ്ട്രീയത്തിൽ പുരോഗമ വാദം തുണയ്ക്കുമെന്നാണ് സിപിഎം പ്രതീക്ഷ. വിശ്വാസികളുടെ വോട്ട് പല തട്ടിലായി ഭിന്നിച്ച് നേട്ടമുണ്ടാക്കാനാണ് സിപിഎം നീക്കം. അതുകൊണ്ട് തന്നെ തന്ത്രപരമായ നിലപാടാകും സർക്കാരെടുക്കുക.
മണ്ഡല-മകരവിളക്ക് തീർത്ഥാടനം പൂർത്തിയാക്കി ജനുവരി 20-നാണ് ശബരിമല നട അടയ്ക്കുക. ഇതിനിടെ മണ്ഡലപൂജ നടക്കുന്ന 27 കഴിഞ്ഞാൽ 30-നേ തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടൂ. ജനുവരി 20 വരെ പ്രക്ഷോഭം സജീവമാക്കി നിർത്തുകയാണ് പാർട്ടികളുടെ ലക്ഷ്യം. പരിവാറുകാരാണ് പ്രതിഷേധത്തിന് മുന്നിലുള്ളത്. എല്ലാ ദിവസവും കുറഞ്ഞത് 50 പേരെ സന്നിധാനത്ത് എത്തിക്കാനാണ് പരിവാറിന്റെ തീരുമാനം. വിഷയം ചൂടാക്കി നിലനിർത്താനുള്ള തന്ത്രങ്ങളാണ് പാർട്ടികൾ ആലോചിക്കുന്നത്. ഇതിനിടെ തിരുവിതാംകൂർ ദേവസ്വംബോർഡ് നൽകിയ സാവകാശഹർജിയിൽ അനുകൂല തീരുമാനമുണ്ടായാൽ താത്കാലികമായെങ്കിലും ആശ്വാസമാകും. അതുവരെ എല്ലാ പാർട്ടികളും നിലവിലെ തീരുമാനവുമാി മുന്നോട്ട് പോകും.
ശബരിമലയിലെ പ്രതിസന്ധി ദേശീയ വിഷയമാക്കുക എന്നതാണ് ബിജെപി ജൻഡ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് മുതിർന്ന നേതാക്കളും എംപി.മാരും വരുംദിവസങ്ങളിൽ ശബരിമലയിലെത്തും. ഡിസംബർ പതിനൊന്നിനുശേഷം കൂടുതൽ കേന്ദ്രമന്ത്രിമാർ വരുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം ടി. രമേശ് പറഞ്ഞു. കെ. സുരേന്ദ്രന്റേയും മറ്റു പ്രവർത്തകരുടേയും അറസ്റ്റിനെതിരേയുള്ള നിയമപോരാട്ടമാകും മറ്റൊന്ന്. നിരോധനാജ്ഞയും നിയന്ത്രണങ്ങളും നീക്കുന്നതുവരെ സന്നിധാനത്തും പരിസരത്തും നാമജപ പ്രതിഷേധം തുടരുകയും ചെയ്യും. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിലേക്ക് തിങ്കളാഴ്ച മാർച്ച് നടത്തുന്നുണ്ട്. ഇതെല്ലാം സമരം കടുപ്പിക്കാനുള്ള മാർഗ്ഗമാണ്. ഡിസംബർ അഞ്ചുമുതൽ പത്തുവരെ പഞ്ചായത്ത് അടിസ്ഥാനത്തിൽ അയ്യപ്പസഭ ചേരും. ശബരിമല പ്രതിസന്ധി ചൂണ്ടിക്കാട്ടി ഒപ്പുശേഖരണത്തിനാണിത്.
നിരോധനാജ്ഞ പിൻവലിക്കണമെന്ന ആവശ്യത്തിലാണ് കോൺഗ്രസും യുഡിഎഫും. സന്നിധാനത്ത് യുവതികൾ വരുന്നില്ല. അതിനാൽ നിരോധനാജ്ഞയുടെയോ സമരത്തിന്റെയോ ആവശ്യമില്ലെന്ന് കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങളൊരുക്കാതെ യഥാർഥഭക്തർ വരാതിരിക്കാനും ആളുകളെ കുറയ്ക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നു യു.ഡി.എഫ്. കുറ്റപ്പെടുത്തുന്നു. അടുത്ത യോഗത്തിൽ വിശദചർച്ചയുണ്ടാകും.എന്നാൽ ഇടതുമുന്നണിയും സർക്കാരും ബിജെപി.യുടെയും കോൺഗ്രസിന്റെയും നീക്കങ്ങളെ പ്രതിരോധിക്കുന്നത് തുടരാനാണ് സിപിഎം തീരുമാനം. നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗം സർക്കാർ വിളിച്ചിട്ടുണ്ട്.
സിപിഎം. ഇതിനകം ജാഥകൾ നടത്തുകയും മഹിളാസംഘടനകൾ നവോത്ഥാന സദസ്സുകൾ നടത്തുകയും ചെയ്തിരുന്നു. വർഗബഹുജന സംഘടനകളുടെ ഇത്തരം പരിപാടികൾ ഗുണംചെയ്തു എന്നാണ് പാർട്ടി കരുതുന്നത്. കുടുംബയോഗങ്ങളുമായാണ് സിപിഐ. പ്രതിരോധിക്കാനിറങ്ങുന്നത്. അടുത്ത ഇടതുമുന്നണി യോഗത്തിൽ പ്രതിരോധതന്ത്രങ്ങൾ ചർച്ചയാകും. കേരളത്തിൽ ബിജെപിയെ വളർത്താനാണു ശബരിമല പ്രശ്‌നം സിപിഎം തീവ്രമാക്കുന്നതെന്നു കോൺഗ്രസ് ആരോപിക്കുന്നുണ്ട്. ശബരിമലയുടെ പേരിൽ പോരു കൊഴുത്തതോടെ സിപിഎമ്മും ബിജെപിയും നേർക്കുനേരെന്ന സ്ഥിതിയായിരുന്നു. ഇരു കൂട്ടരെയും തുറന്നുകാണിക്കുകയെന്ന തന്ത്രം അവലംബിച്ചാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്.
ഈ സാഹചര്യത്തിലാണ് ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കാൻ ചെയ്യുന്ന കാര്യങ്ങൾ പൊലീസ് സുപ്രീംകോടതിയെ ധരിപ്പിക്കാൻ ശ്രമിക്കുന്നത്. സർക്കാർ അനുമതിയോടെയോ ഏതെങ്കിലും ഉദ്യോഗസ്ഥർ വഴിയോ കോടതിയെ ധരിപ്പിക്കാനാണ് ആലോചന. ഇതുസംബന്ധിച്ച് നിയമജ്ഞരുമായി പൊലീസ് ആലോചന തുടങ്ങി. സുപ്രീംകോടതിയുടെ വിധി നടപ്പാക്കുകയെന്നത് സർക്കാരിന്റെ ബാധ്യതയാണ്. ഇതിനുള്ള നടപടിയെടുക്കുമ്പോൾ ഹൈക്കോടതിയിൽനിന്നുപോലും വിമർശനങ്ങളുണ്ടായി. അതിനാൽ, വിധി നടപ്പാക്കാൻ സുപ്രീംകോടതിയിൽനിന്ന് മാർഗനിർദ്ദേശങ്ങൾ ലഭിക്കാനുള്ള സാധ്യതയും പൊലീസ് തേടും. ഹൈക്കോടതിയുടെ വിമർശനത്തിനു പിന്നാലെ ഐ.പി.എസ്. ഒഫീസർമാരുടെ സംഘടന ഈയാവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിന് കത്തുനൽകിയിരുന്നു. അങ്ങനെ ഐപിഎസ് അസോസിയഷനും പ്രശനത്തിൽ ഇപെടുകയാണ്.
ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങൾക്കെതിരേ ഒട്ടേറെ ഹർജികൾ ഹൈക്കോടതിയിൽ നിലവിലുണ്ട്. ഇത് പരിഗണിക്കവേ, പൊലീസിനെയും ചില ഉദ്യോഗസ്ഥരെയും കുറ്റപ്പെടുത്തിയുള്ള പരാമർശങ്ങൾ ഹൈക്കോടതിയിൽനിന്നുണ്ടായി. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ച് വിധി നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് അറിയിക്കാൻ പൊലീസ് ഒരുങ്ങുന്നത്.