- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാമ്യം കിട്ടണമെങ്കിൽ എരുമേലിയിലെ അക്രമത്തിന് അറസ്റ്റിലായ 18പേർ കെട്ടിവയ്ക്കേണ്ടത് 13ലക്ഷം വീതം; ബിജെപി കൈകഴുകിയതോടെ പെട്ടത് സുപ്രീംകോടതി വിധിയിൽ പ്രതിഷേധിക്കാനെത്തിയവർ; ഇതു വരെ ശബരിമലയിലെ പ്രശ്നങ്ങളിൽ അറസ്റ്റിലായത് 2061 പേർ; സബ് ജയിലുകൾ നിറയാതിരിക്കാൻ പലർക്കും സ്‌റ്റേഷൻ ജാമ്യം നൽകി പൊലീസ്; പൊതുമുതൽ നശിച്ചവരെയെല്ലാം റിമാൻഡ് ചെയ്തും ഇടപെടൽ; കേരളത്തിലൂടനീളം ഓപ്പറേഷൻ തുടർന്ന് പൊലീസ്
കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷങ്ങളിൽ പൊതുമുതൽ നശിപ്പിച്ചതിന്റെ പേരിൽ അറസ്റ്റിലായവർക്ക് ജാമ്യം കിട്ടാൻ 13 ലക്ഷം രൂപ വീതം കെട്ടിവെക്കണം. ഈ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് അറസ്റ്റിലായവർ. കെ എസ് ആർ ടി സി എംഡി ടോമിൻ തച്ചങ്കരിയുടെ നീക്കമാണ് ഇവരെ വെട്ടിലാക്കുന്നത്. കെ എസ് ആർ ടി സി ബസുകൾക്കുണ്ടായ കേടുപാടുകളിലൂടെ 2 കോടിയോളം രൂപ നഷ്ടം സംഭവിച്ചെന്ന് ഔദ്യോഗികമായി തന്നെ തച്ചങ്കരി സർക്കാരിനെ അറിയിച്ചിരുന്നു. ഈ തുക ഈടാക്കാതെ ജാമ്യം നൽകരുതെന്നും നിർദ്ദേശിച്ചു. നിലയ്ക്കലിലുണ്ടായ സംഘർഷത്തിൽ പത്ത് പൊലീസ് വാഹനങ്ങളും 18 കെ.എസ്.ആർ.ടി.സി ബസുകളും തകർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് 18 പേരാണ് അറസ്റ്റിലായത്. ഇവരെ റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഈ കേസിൽ അറസ്റ്റിലായവർക്ക് കെ എസ് ആർ ടി സി ബസ് തകർത്തതിന്റെ നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. സംഘർഷത്തിന്റെ പേരിൽ 2061 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇതിൽ 1500 ഓളം പേരെ ജാമ്യത്തിൽ വിട്ടു. 160 പേരെ റിമ
കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷങ്ങളിൽ പൊതുമുതൽ നശിപ്പിച്ചതിന്റെ പേരിൽ അറസ്റ്റിലായവർക്ക് ജാമ്യം കിട്ടാൻ 13 ലക്ഷം രൂപ വീതം കെട്ടിവെക്കണം. ഈ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് അറസ്റ്റിലായവർ. കെ എസ് ആർ ടി സി എംഡി ടോമിൻ തച്ചങ്കരിയുടെ നീക്കമാണ് ഇവരെ വെട്ടിലാക്കുന്നത്. കെ എസ് ആർ ടി സി ബസുകൾക്കുണ്ടായ കേടുപാടുകളിലൂടെ 2 കോടിയോളം രൂപ നഷ്ടം സംഭവിച്ചെന്ന് ഔദ്യോഗികമായി തന്നെ തച്ചങ്കരി സർക്കാരിനെ അറിയിച്ചിരുന്നു. ഈ തുക ഈടാക്കാതെ ജാമ്യം നൽകരുതെന്നും നിർദ്ദേശിച്ചു.
നിലയ്ക്കലിലുണ്ടായ സംഘർഷത്തിൽ പത്ത് പൊലീസ് വാഹനങ്ങളും 18 കെ.എസ്.ആർ.ടി.സി ബസുകളും തകർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് 18 പേരാണ് അറസ്റ്റിലായത്. ഇവരെ റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഈ കേസിൽ അറസ്റ്റിലായവർക്ക് കെ എസ് ആർ ടി സി ബസ് തകർത്തതിന്റെ നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. സംഘർഷത്തിന്റെ പേരിൽ 2061 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇതിൽ 1500 ഓളം പേരെ ജാമ്യത്തിൽ വിട്ടു. 160 പേരെ റിമാൻഡ് ചെയ്തു. 440 കേസാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഹർത്താലിനോടനുബന്ധിച്ച് നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ടും ശബരിമല സംഘർഷവുമായി ബന്ധപ്പെട്ടുമാണ് ഭൂരിഭാഗം അറസ്റ്റുകളും. പത്തനംതിട്ട, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചവരും ഈ കൂട്ടത്തിലുണ്ട്.
അറസ്റ്റിലായവർക്കെതിരെ ജാമ്യം ലഭിക്കാത്തത് ഉൾപ്പടെ വിവിധ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആയുധങ്ങളുമായി സംഘം ചേർന്നു, പൊതുമുതൽ നശിപ്പിച്ചു, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി, പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ചു, ശരണപാതയിൽ യുവതികളെ തടഞ്ഞത്, ഹർത്താലിന്റെ ഭാഗമായുള്ള ആക്രമണം, മാധ്യമപ്രവർത്തകരെ ആക്രമിച്ചു എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഏറ്റവുമധികം പേർ അറസ്റ്റിലായത് എറണാകുളത്താണ്. പത്തനംതിട്ടയിൽ 120 പേരും മലപ്പുറത്ത് 133 പേരും ആലപ്പുഴയിൽ 191 പേരും വയനാട്ടിൽ 100 പേരും അറസ്റ്റിലായി. പത്തനംതിട്ടയിൽ അറസ്റ്റിലായ പകുതിയോളം പേർക്ക് ജാമ്യം ലഭിച്ചില്ല. നിലയ്ക്കലിലും പരിസരങ്ങളിലും സംഘർഷമുണ്ടാക്കിയതിന് 310 പേർക്കെതിരെ കേസെടുത്തു.
അറസ്റ്റിലായതിൽ ഭൂരിഭാഗവും സംഘപരിവാർ സംഘടനകളിൽപ്പെട്ടവരാണ്. അറസ്റ്റിലാകുന്ന പലർക്കും പൊലീസ് സ്‌റ്റേഷൻ ജാമ്യം നൽകുന്നുണ്ട്. ജയിലുകൾ നിറഞ്ഞു കവിയാതിരിക്കാനാണ് ഇത്. അതിനിടെ, പൊലീസ് പുറത്തുവിട്ട ചിത്രങ്ങളിൽ ഒരു പൊലീസ് ഡ്രൈവറും ഉൾപ്പെട്ടതു വിവാദമായി. ക്രൈംമെമോയിലെ 167-ാം പേരുകാരനായാണ് പത്തനംതിട്ട എ.ആർ. ക്യാമ്പിലെ ഡ്രൈവർ ഇബ്രാഹിം കുട്ടിയെ ഉൾപ്പെടുത്തിയത്. വിശ്വാസികൾക്കിടയിൽ പൊലീസുകാരെ കടത്തിവിട്ടാണ് അക്രമം നടത്തിയതെന്ന് ബിജെപി. ആരോപിച്ചു.
എന്നാൽ അബദ്ധം പറ്റിയതാണെന്നാണ് ഔദ്യോഗിക നിലപാട്. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായവരെ പാർപ്പിക്കാൻ ജയിലിൽ ഇടമില്ലെന്ന നിലയായി. ഇതേപ്പറ്റി ജയിൽ മേധാവി ആർ. ശ്രീലേഖ റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. അറസ്റ്റിലാകുന്നവരുടെ എണ്ണം കൂടുകയാണെങ്കിൽ മറ്റേതെങ്കിലും സ്ഥലം ജയിലായി വിജ്ഞാപനം ചെയ്തശേഷം അവിടേക്കു മാറ്റും. എറണാകുളം ജില്ലയിലാണ് ഏറ്റുവമധികം അറസ്റ്റ് - 301. പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ഒട്ടേറെപ്പേരെ അറസ്റ്റ് ചെയ്തു. പൊതുമുതൽ നശിപ്പിക്കുക, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുക, സ്ത്രീകളെ ആക്രമിക്കുക, കൊലപാതകശ്രമം, മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണം തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയത്.
പത്തനംതിട്ട, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നിരോധനാജ്ഞ ലംഘിച്ചവരും പിടിയിലായവരിൽ ഉൾപ്പെടുന്നു. ഐ.ജി. മനോജ് ഏബ്രഹാമിനെ സാമൂഹിക മാധ്യമങ്ങളിലൂടെ തേജോവധം ചെയ്തവരെ കണ്ടെത്താനും നടപടി തുടങ്ങി. നിലയ്ക്കലിലും സന്നിധാനത്തും കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ തൃപ്പൂണിത്തുറ കോട്ടയ്ക്കകം ശാന്തികുഞ്ജിൽ അഡ്വ. ഗോവിന്ദ് മധുസൂദനൻ, അമ്പിളിനഗർ ജാനകി മന്ദിരത്തിൽ ഹരികുമാർ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ പത്തനംതിട്ട പൊലീസിനു കൈമാറി. പത്തനംതിട്ടയിൽ 153 പേരെ അറസ്റ്റ് ചെയ്തതിൽ 74 പേരെ റിമാൻഡ് ചെയ്തു.