- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മകുമാറിനെ ഇപ്പോൾ പുറത്താക്കുന്നത് അപകടം എന്നും തിരിച്ചറിഞ്ഞു സർക്കാർ വിശ്വാസി പ്രതിഷേധം നേരിടാൻ ദേവസ്വം പ്രസിഡന്റിന്റെ ഭക്തമുഖം ഉപയോഗിക്കും; ആദ്യം പിണറായിയുടെ കോപത്തിന് ഇരയായ ദേവസ്വം ബോർഡ് പ്രസിഡന്റ് ഇപ്പോൾ വീണ്ടും നിലപാട് മാറ്റിയത് ജനകൂട്ടത്തിന്റെ വികാരം ശമിപ്പിക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടു തന്നെ; പിണറായി പൊട്ടിത്തെറിച്ച പത്മകുമാർ തന്നെ ഒടുവിൽ പിണറായിയുടെ മുട്ടുശാന്തിയാകുമോ?
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശത്തിൽ പ്രതിസന്ധിയിലായ സർക്കാർ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മനസിന് അനുസരിച്ച് ചുടവുമാറ്റുന്നു. സുപ്രീംകോടതി വിധിയുണ്ടെങ്കിലും സ്ത്രീപ്രവേശനത്തിന് വേണ്ട സഹായങ്ങൾ ഒരുക്കേണ്ടതില്ലെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്. ഈ നിലപാടിന് സർക്കാറിന്റെ പിന്തുണയുമുണ്ടെന്നതാണ് വാസ്തവം. ശബരിമലയിൽ എത്തുന്ന സ്ത്രീകൾക്ക് അധികസൗകര്യം ഒരുക്കാതിരിക്കുക എന്നതാണ് ദേവസ്വം ബോർഡിന്റെ തന്ത്രം. ഈ തന്ത്രത്തിന് സർക്കാറിന്റെയും പിന്തുണയുണ്ട്. ശബരിമലയിലെത്തുന്ന സ്ത്രീകൾക്ക് അധികസൗകര്യം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു. എന്നാൽ, ക്ഷേത്രാചാരത്തിന് ഹാനികരമായ കാര്യങ്ങൾ ബോർഡ് ചെയ്യില്ലെന്ന ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ വാക്കുകൾ പ്രതിഷേധമുഖത്തുള്ളവർ സ്വാഗതംചെയ്യുന്നു. പ്രത്യേകിച്ച് പ്രതിഷേധ നീക്കങ്ങൾക്ക് മുൻകൈയെടുത്ത പന്തളം കൊട്ടാരത്തിന്റെ പ്രതികരണം എടുത്തുപറയാവുന്നതാണ്. ഈ മാറ്റം നേരത്തേ ആകാമായിരുന്നല്ലോ എന്നാണവർ ചോദിക്കുന്നത്. പ്രതിഷേധങ്ങളിലെ ആൾക്കൂട്ടത്തെ കണ്ട് സമരം നയി
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശത്തിൽ പ്രതിസന്ധിയിലായ സർക്കാർ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മനസിന് അനുസരിച്ച് ചുടവുമാറ്റുന്നു. സുപ്രീംകോടതി വിധിയുണ്ടെങ്കിലും സ്ത്രീപ്രവേശനത്തിന് വേണ്ട സഹായങ്ങൾ ഒരുക്കേണ്ടതില്ലെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്. ഈ നിലപാടിന് സർക്കാറിന്റെ പിന്തുണയുമുണ്ടെന്നതാണ് വാസ്തവം. ശബരിമലയിൽ എത്തുന്ന സ്ത്രീകൾക്ക് അധികസൗകര്യം ഒരുക്കാതിരിക്കുക എന്നതാണ് ദേവസ്വം ബോർഡിന്റെ തന്ത്രം. ഈ തന്ത്രത്തിന് സർക്കാറിന്റെയും പിന്തുണയുണ്ട്.
ശബരിമലയിലെത്തുന്ന സ്ത്രീകൾക്ക് അധികസൗകര്യം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു. എന്നാൽ, ക്ഷേത്രാചാരത്തിന് ഹാനികരമായ കാര്യങ്ങൾ ബോർഡ് ചെയ്യില്ലെന്ന ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ വാക്കുകൾ പ്രതിഷേധമുഖത്തുള്ളവർ സ്വാഗതംചെയ്യുന്നു. പ്രത്യേകിച്ച് പ്രതിഷേധ നീക്കങ്ങൾക്ക് മുൻകൈയെടുത്ത പന്തളം കൊട്ടാരത്തിന്റെ പ്രതികരണം എടുത്തുപറയാവുന്നതാണ്. ഈ മാറ്റം നേരത്തേ ആകാമായിരുന്നല്ലോ എന്നാണവർ ചോദിക്കുന്നത്.
പ്രതിഷേധങ്ങളിലെ ആൾക്കൂട്ടത്തെ കണ്ട് സമരം നയിക്കാനിറങ്ങിയ എൻ.ഡി.എ.യ്ക്ക് കൊട്ടാരം പ്രതിനിധിയുടെ പ്രതികരണം അത്ര ദഹിക്കാനിടയില്ല. ഒരു കൊടിക്കീഴിലും അണിനിരക്കില്ലെന്നും സ്വതന്ത്രമായി തുടങ്ങിയ സമരമാണിതെന്നും കൊട്ടാരം പ്രതിനിധി പറഞ്ഞത് ബിജെപി.ക്ക് ക്ഷീണമുണ്ടാക്കും. പന്തളം കൊട്ടാരവും തന്ത്രിസമൂഹവും കൈകോർത്ത സമരം പ്രതീക്ഷിച്ചതിനപ്പുറത്തേക്ക് വളർന്നത് രാഷ്ട്രീയകക്ഷികളെ ഞെട്ടിക്കുന്നതായിരുന്നു. ഇക്കാര്യത്താൽ കൊട്ടാരം പ്രതിനിധിയുടെയും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും വാക്കുകൾ ചേർത്തുവായിക്കാവുന്നതാണ്. സമരം ബിജെപി. ഹൈജാക്ക് ചെയ്‌തെന്നാണ് കടകംപള്ളി പറഞ്ഞത്. ബിജെപി. ഈ ആരോപണം കാര്യമായെടുക്കുന്നില്ല.
മുൻ നിലപാടിൽ മാറ്റമില്ലെന്ന് പറയുമ്പോഴും ക്ഷേത്രാചാരം നിലനിർത്തിയായിരിക്കും പ്രവർത്തിക്കുന്നതെന്ന് ബോധ്യപ്പെടുത്താനായി എന്നതാണ് ദേവസ്വം ബോർഡിന്റെ ആശ്വാസം. വിധി നടപ്പാക്കുമെന്ന് ആവർത്തിക്കുന്ന സർക്കാരിന്റെ അനുമതിയില്ലാതെ ബോർഡിന് ഈ നിലപാടിൽ എത്താനാകുമെന്ന് കരുതുകവയ്യ. ഹൈന്ദവസമൂഹത്തിലുണ്ടായ ധ്രുവീകരണം ഗൗരവത്തോടെയാണ് സർക്കാർ നിരീക്ഷിക്കുന്നത്. സമരത്തെ മാത്രമല്ല സർക്കാരിനെതിരേയുള്ള എല്ലാ നീക്കങ്ങളെയും പ്രതിരോധിക്കാനാകും സർക്കാരും ഇടതുമുന്നണിയും ഇനി ഊന്നൽ നൽകുക.
വിശ്വാസികളുടെ രോഷം ശമിപ്പിക്കാൻ വേണ്ടി ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ ഭക്തമുഖം ഉപയോഗിക്കുക എന്നതാണ് തന്ത്രം. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിരന്തരം മലക്കം മറിഞ്ഞ് സർക്കാരിന് പ്രതിസന്ധിയുണ്ടാക്കിയെങ്കിലും തൽക്കാലത്തേക്ക് പത്മകുമാറിനെ പിണക്കേണ്ട കാര്യമില്ലെനന്നാണ് സിപിഎം നിലപാട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കമ്മ്യൂണിസ്റ്റുകൾ എത്തുന്നത് പതിവില്ലാത്ത രീതിയാണ്. ഇടത് ഭരണമുള്ളപ്പോൾ പാർട്ടി വിശ്വാസമുള്ള സഹയാത്രികരെയാണ് സിപിഎം തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ തലപ്പത്ത് നിയോഗിക്കലായിരുന്നു പതിവ്. എന്നാൽ ഇത്തവണ ഇത് മാറി പോയി. സിപിഎമ്മിന്റെ മുൻ എംഎൽഎയും പത്തനംതിട്ടയിലെ പ്രമുഖ നേതാവുമായ എ പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായി.
പത്തനംതിട്ടയിലെ പിണറായി വിജയന്റെ അതിവിശ്വസ്തനായ നേതാവായിരുന്നു പത്മകുമാർ. ശബരിമലയുമായുള്ള വൈകാരിക ബന്ധമായിരുന്നു ഈ കമ്മ്യൂണിസ്റ്റിനെ പദവിയിലെത്താനുള്ള പ്രേരണയായി മാറിയത്. അയ്യപ്പന്റെ ഉറക്കുപാട്ടായ
ഹരിവരാസനത്തിന്റെ വേരുകൾ ചെന്നെത്തുന്നത് പത്മകുമാറിന്റെ വീട്ടിലേക്കാണ്. പത്മകുമാറിന്റെ മുതുമുത്തശ്ശിയാണ് ഈ പാട്ടി രചിച്ചതെന്നാണ് വിശ്വാസം. അങ്ങനെ കുട്ടിക്കാലം മുതൽ അയ്യപ്പനെ അടുത്തറിഞ്ഞ പത്മകുമാർ ദേവസ്വം ബോർഡിന്റെ തലപ്പത്ത് എത്തി. പിണറായി വിജയനുമായുള്ള അടുപ്പം തന്നെയാണ് ഇതിലേക്ക് പത്മകുമാറിനെ എത്തിച്ചത്. എന്നാൽ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലെ കോടതി വിധി പത്മകുമാറിന് വിനയായി.
ക്ഷേത്ര ഭരണത്തിനായി ഉണ്ടാക്കിയ നിയമ പ്രകാരം പ്രവർത്തിക്കുന്നതാണ് ദേവസ്വം ബോർഡ്. പത്മകുമാറിന്റെ കുടുംബം കടുത്ത വിശ്വാസികളാണ്. ശബരിമലയിൽ വീട്ടിലെ ഓരോ അംഗവും വിശ്വാസത്തിനൊപ്പവും. ഈ സാഹചര്യത്തിൽ സർക്കാരിനെ തള്ളിപ്പറയാനും പത്മകുമാർ തയ്യാറായേക്കുമെന്നാണ് സൂചന പുറത്തുവന്നിരുന്നു. ഇത് തിരിച്ചടിയാകുമെന്ന സൂചന വന്നതോടെയാണ് തൽക്കാല പത്മകുമാരിനെ ഒപ്പം നിർത്തി നിലപാടുകൾ തുടരാൻ സർക്കാർ നീക്കം നടത്തിയത്.