- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല വിഷയത്തിലെ കോൺഗ്രസിന്റെ നിലപാട് ആത്മഹത്യാപരം; എതിർ പ്രചരണങ്ങളെ പ്രതിരോധിക്കാൻ വർഗ ബഹുജന സംഘടനകളിലൂടെ പ്രചാരണം ശക്തമാക്കാനുറച്ച് സിപിഎം; ശബരിമലയിലെ വൈകാരിക വിഷയത്തെ രാഷ്ട്രീയപരമായി നേരിടാൻ പാർട്ടി തീരുമാനം; അയ്യപ്പന്റെ പേരിൽ കോൺഗ്രസും ബിജെപിയും ഒരുമിച്ചപ്പോൾ പ്രതിരോധിക്കാൻ ഒരുങ്ങി സിപിഎം
തിരുവനന്തരപുരം: ശബരിമല വിഷയത്തിൽ കോൺഗ്രസും ബിജെപിയും ഒരുമിച്ചപ്പോൾ എതിർ പ്രചരണങ്ങളെ പ്രതിരോധിക്കാൻ സർക്കാർ. കോൺഗ്രസും ബിജെപിയും രാഷ്ട്രീയപരമായി മുതലെടുക്കുന്ന ശബരിമല വിഷയത്തെ രാഷ്ട്രീയപരമായി തന്നെ നേരിടാനാണ് സർക്കാർ ഒരുങ്ങുന്നത്. വർഗ ബഹുജന സംഘടനകളിലൂടെ പ്രചരണം ശക്തമാക്കാനും പ്രതിഷേധം സംഘടിപ്പിക്കുവാനുമാണ് സർക്കാർ ഒരുങ്ങുന്നത്. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. ശബരിമല വിഷയത്തിൽ ബിജെപിക്കൊപ്പം ചേർന്ന കോൺഗ്രസ് നിലപാട് ആത്മഹത്യാപരമാണ്. രാഷ്ട്രീയമായി തിരിച്ചടി നേരിട്ടിട്ടില്ല. പാളിച്ച സംഭവിച്ചിട്ടില്ല. സർക്കാരിനെതിരെ വിമർശനങ്ങളില്ല. രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടത്. എതിർ പ്രചാരണങ്ങൾ നടത്തുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യും. കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ബിജെപിക്കാണ് ഗുണം ചെയ്യുക എന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇതോടെയാണ് വർഗ ബഹുജന സംഘടനകളിലൂടെ ശബരിമല വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ തീരുമാനമായത്. അതേസമയം ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരിൽ പ്രതിപക്
തിരുവനന്തരപുരം: ശബരിമല വിഷയത്തിൽ കോൺഗ്രസും ബിജെപിയും ഒരുമിച്ചപ്പോൾ എതിർ പ്രചരണങ്ങളെ പ്രതിരോധിക്കാൻ സർക്കാർ. കോൺഗ്രസും ബിജെപിയും രാഷ്ട്രീയപരമായി മുതലെടുക്കുന്ന ശബരിമല വിഷയത്തെ രാഷ്ട്രീയപരമായി തന്നെ നേരിടാനാണ് സർക്കാർ ഒരുങ്ങുന്നത്. വർഗ ബഹുജന സംഘടനകളിലൂടെ പ്രചരണം ശക്തമാക്കാനും പ്രതിഷേധം സംഘടിപ്പിക്കുവാനുമാണ് സർക്കാർ ഒരുങ്ങുന്നത്. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം.
ശബരിമല വിഷയത്തിൽ ബിജെപിക്കൊപ്പം ചേർന്ന കോൺഗ്രസ് നിലപാട് ആത്മഹത്യാപരമാണ്. രാഷ്ട്രീയമായി തിരിച്ചടി നേരിട്ടിട്ടില്ല. പാളിച്ച സംഭവിച്ചിട്ടില്ല. സർക്കാരിനെതിരെ വിമർശനങ്ങളില്ല. രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടത്. എതിർ പ്രചാരണങ്ങൾ നടത്തുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യും. കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ബിജെപിക്കാണ് ഗുണം ചെയ്യുക എന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇതോടെയാണ് വർഗ ബഹുജന സംഘടനകളിലൂടെ ശബരിമല വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ തീരുമാനമായത്.
അതേസമയം ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരിൽ പ്രതിപക്ഷം ആളുകളെ ഭിന്നിപ്പിക്കാൻ ശ്രമം നടത്തുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ജനങ്ങളുടെ ശക്തിയിൽ വിശ്വാസം അർപ്പിച്ച് ചെറുത്ത് നിൽക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കാനം രാജേന്ദ്രൻ ഇടുക്കിയിൽ പറഞ്ഞു. ശബരിമല വിധി രാഷ്ട്രീയവത്കരിക്കാനാണ് ശ്രമം. സർക്കാർ നിയമപരമായി മുന്നോട്ട് പോകുമെന്നും ആരു വിചാരിച്ചാലും ഇത് വൈകാരിക പ്രശ്‌നമാക്കി മാറ്റാൻ കഴിയില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
പാർട്ടിയുടെ വനിതാ നേതാക്കളേയും യുവജന സംഘടനകളേയും ഇതിനായി നിരത്തിലിറക്കാനാണ് പാർട്ടിയുടെ തീരുമാനം. സ്ത്രീ വിവേചനത്തിനെതിരെ ബോധവൽക്കരണം നടത്താൻ ൾ ഇന്ത്യ ഡെമോക്രാറ്റിക് വുമൺസ് അസോസിയേഷ (അകഉണഅ) നാണ് ഇതിന്റെ ചുമതല. ഇതിന് പുറമേ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുന്ന ബിജെപിയുടേയും കോൺഗ്രസിന്റെയും രാഷ്ട്രീയ നീക്കങ്ങൾ ജനങ്ങൾക്ക് തുറന്ന് കാട്ടേണ്ടതിന്റെ ചുമതല ഡിവൈഎഫ്‌ഐക്കുമാണ്. ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വുമൺസ് അസോസിയേഷൻ ചൊവ്വാഴ്ച പത്തനംതിട്ടയിൽ ബദൽ റാലി സംഘടിപ്പിച്ചതും ഇതിന്റെ ഭാഗമായിരുന്നു. ഡിവൈഎഫ്‌ഐ ശനിയാഴ്ച സർക്കാരിനു വേണ്ടി നിരത്തിലിറങ്ങാനും തയ്യാറെടുക്കുന്നുണ്ട്.
ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പ്രത്യക്ഷത്തിൽ സമരത്തിനിറങ്ങേണ്ട എന്നായിരുന്നു ആദ്യം കോൺഗ്രസിന്റെ തീരുമാനം. എന്നാൽ ബിജെപിക്കൊപ്പം ജനങ്ങൾ തെരുവിലിറങ്ങിയതോടെ നിലപാട് മാറ്റി കോൺഗ്രസ് മലക്കം മറിയുകയായിരുന്നു. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമാണ് കോൺഗ്രസെന്നും ഇക്കാര്യത്തിൽ ഒരൊറ്റ നിലപാട് അവകാശപ്പെടാൻ കോൺഗ്രസിനു മാത്രമേ കഴിയുകയുള്ളൂവെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
വിശ്വാസികളെ ഒപ്പം നിർത്താൻ കോൺഗ്രസും ബിജെപിക്കൊപ്പം നിന്നു. എന്നാൽ കോൺഗ്രസിന്റെ ഈ ചുവട് മാറ്റം ബിജെപിക്കാവും ഗുണം ചെയ്യുക എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. ഇതോടെ പ്രതിഷേധത്തെ രാഷ്ട്രീയപരമായി തന്നെ നേരിടാൻ സർക്കാർ തീരുമാനിക്കുക ആയിരുന്നു. ഇതോടെ വരും ദിവസങ്ങളിൽ സമരത്തെ പ്രതിരോധിക്കാൻ സിപിഎമ്മിന്റെ നേതൃത്വത്തിൽ വർഗ ബഹുജന സംഘടനകൾ നിരത്തിലിറങ്ങും. സുപ്രീംകോടതി വിധി നിയമപരമായി നടപ്പിലാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് പറഞ്ഞ് തങ്ങളുടെ ശക്തിപ്രകടനത്തിനായിരിക്കും സിപിഎമ്മും ഒരുങ്ങുക.
ശബരിമല വിഷയത്തിൽ പ്രത്യക്ഷ സമരത്തിനിറങ്ങുന്നില്ലെന്ന് പറഞ്ഞ സർക്കാർ വളരെ പെട്ടെന്നായിരുന്നു ബിജെപിയുടെ പ്രചരണവും ആൾക്കൂട്ടവും കണ്ട് രാഷ്ട്രീയ മുതലെടുപ്പിനായി രംഗത്തിറങ്ങുന്നത്. യുവതികളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാനുള്ള തീരുമാനത്തിനെതിരായ സമരങ്ങളെ കോൺഗ്രസ് പിന്തുണയ്ക്കുമെന്ന് പറഞ്ഞാണ് ചെന്നിത്തല സമരക്കാരെ പിന്തുണച്ച് രംഗത്തെത്തിയത്. ഇതിന് പിന്നാലെ പന്തളം കൊട്ടാരത്തിലെത്തി രാജകുടുംബാംഗങ്ങളെ സന്ദർശിക്കുകയും ചെയ്തു. രിമല വിഷയത്തിൽ പുനഃപരിശോധന ഹർജി നൽകാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാരിനെയും ദേവസ്വംബോർഡിനെയും രമേശ് ചെന്നിത്തല രൂക്ഷമായി വിമർശിച്ചിരുന്നു. പിന്നീട് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉപവാസ സമരം വരെ നടന്നിരുന്നു.