- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേവസ്വം ബോർഡിനെ കൊണ്ട് സർക്കാർ വിരുദ്ധ നലിപാട് എടുപ്പിച്ച് മാനം കാക്കാൻ ആലോചിച്ച് സർക്കാർ; വിധി നടപ്പിലാക്കാൻ പറ്റുന്ന സാഹചര്യം അല്ലെന്നും സ്ഥിതിഗതികൾ വഷളാണെന്നും ദേവസ്വം ബോർഡ് സുപ്രീംകോടതിയെ അറിയിക്കും; ഇതുവരെ സമർപ്പിച്ച 25 റിവ്യൂ ഹർജികളിലും മയപ്പെട്ട നിലപാടെടുക്കാനും നീക്കം: ഇലക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ നെട്ടോട്ടത്തിൽ
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പുലിവാല് പിടിച്ച സർക്കാർ നിലപാടു മയപ്പെടുത്തി മാനം കാക്കാൻ ശ്രമം തുടങ്ങി. ദേവസ്വം ബോർഡിനെ കൊണ്ട് സർക്കാർ വിരുദ്ധ നിലപാട് എടുപ്പിച്ച് തൽക്കാലം സ്ത്രീകൾക്ക് മലകയറാനുള്ള സാഹചര്യമല്ലെന്ന് സുപ്രീംകോടതിയെ അറിയിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാരിന്റെ ഇമേജ് നഷ്ടമാവുകയും സ്ഥിതി ഗതികൾ കൈവിട്ടു പോവുകയും ചെയ്ത സാഹചര്യത്തിലാണ വെടക്കാക്കി തനിക്കാക്കാനുള്ള ശ്രമവുമായി സർക്കാർ മുന്നൊരുക്കങ്ങൾ നടത്തുന്നത്. ദേവസ്വം ബോർഡിനെ കൂട്ടുപിടിച്ച് തൽക്കാലം ഈ വിഷയത്തിൽ നിന്നും തടിയൂരാമെന്നാണ് സർക്കാർ വിശ്വസിക്കുന്നത്. ശബരിമലയിൽ വിധി നടപ്പിലാക്കാൻ പറ്റുന്ന സാഹചര്യം അല്ലെന്നും സ്ഥിതിഗതികൾ വഷളാണെന്നും സർക്കാർ നിർദേശ പ്രകാരം ദേവസ്വം ബോർഡ് സുപ്രീംകോടതിയെ അറിയിക്കും. ഭരണഘടനാ ബെഞ്ചിന്റെ വിധിയെത്തുടർന്നു ശബരിമലയിലുണ്ടായ ഗുരുതര സാഹചര്യം സുപ്രീം കോടതിയെ ധരിപ്പിക്കാനും തൽക്കാലം വിധി നടപ്പിലാക്കാൻ പറ്റുന്ന സാഹചര്യമല്ല എന്ന് സുപ്രീംകോടതിയെ അറിയിക്കാ
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പുലിവാല് പിടിച്ച സർക്കാർ നിലപാടു മയപ്പെടുത്തി മാനം കാക്കാൻ ശ്രമം തുടങ്ങി. ദേവസ്വം ബോർഡിനെ കൊണ്ട് സർക്കാർ വിരുദ്ധ നിലപാട് എടുപ്പിച്ച് തൽക്കാലം സ്ത്രീകൾക്ക് മലകയറാനുള്ള സാഹചര്യമല്ലെന്ന് സുപ്രീംകോടതിയെ അറിയിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാരിന്റെ ഇമേജ് നഷ്ടമാവുകയും സ്ഥിതി ഗതികൾ കൈവിട്ടു പോവുകയും ചെയ്ത സാഹചര്യത്തിലാണ വെടക്കാക്കി തനിക്കാക്കാനുള്ള ശ്രമവുമായി സർക്കാർ മുന്നൊരുക്കങ്ങൾ നടത്തുന്നത്. ദേവസ്വം ബോർഡിനെ കൂട്ടുപിടിച്ച് തൽക്കാലം ഈ വിഷയത്തിൽ നിന്നും തടിയൂരാമെന്നാണ് സർക്കാർ വിശ്വസിക്കുന്നത്.
ശബരിമലയിൽ വിധി നടപ്പിലാക്കാൻ പറ്റുന്ന സാഹചര്യം അല്ലെന്നും സ്ഥിതിഗതികൾ വഷളാണെന്നും സർക്കാർ നിർദേശ പ്രകാരം ദേവസ്വം ബോർഡ് സുപ്രീംകോടതിയെ അറിയിക്കും. ഭരണഘടനാ ബെഞ്ചിന്റെ വിധിയെത്തുടർന്നു ശബരിമലയിലുണ്ടായ ഗുരുതര സാഹചര്യം സുപ്രീം കോടതിയെ ധരിപ്പിക്കാനും തൽക്കാലം വിധി നടപ്പിലാക്കാൻ പറ്റുന്ന സാഹചര്യമല്ല എന്ന് സുപ്രീംകോടതിയെ അറിയിക്കാനുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം. ഇതുവഴി ഇലക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം പരിഹരിച്ച് നഷ്ടപ്പെട്ടു പോയ ഇമേജ് വീണ്ടെടുക്കാനാണ് സർക്കാറിന്റെ ശ്രമം.
ഇതിന് പുറമേ സുപ്രീംകോടതി വിധി നടപ്പാക്കാൻ ഉറച്ച നിലപാടുമായി നിന്ന പിണറായി സർക്കാർ ഇതുവരെ സമർപ്പിച്ച 25 റിവ്യൂ ഹർജികളിലും മയപ്പെട്ട നിലപാടെടുക്കാനും നീക്കം നടത്തുന്നുണ്ട്. മുൻപു ബോർഡിനു വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വിയെ ഇതിനായി ചുമതലപ്പെടുത്തും. സ്റ്റാൻഡിങ് കോൺസൽ വഴി ഹൈക്കോടതിയിലും റിപ്പോർട്ട് നൽകും. പ്രശ്‌നപരിഹാരത്തിന് ഉന്നതതലയോഗം വിളിക്കണമെന്നു മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുമെന്നും ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ അറിയിച്ചു.
ബോർഡ് റിവ്യൂ ഹർജി നൽകുമോ എന്ന ചോദ്യത്തിന്, സുപ്രീം കോടതിയിൽ റിപ്പോർട്ട് ഏതു രീതിയിൽ നൽകണമെന്നു സിങ്വിയുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നായിരുന്നു മറുപടി. ഇതിനകം സുപ്രീം കോടതിയിൽ എത്തിയ 25 പുനഃപരിശോധനാ ഹർജികളിൽ ദേവസ്വം ബോർഡ് കക്ഷിയാണ്. ഇതിലെല്ലാം നിലപാട് അറിയിക്കേണ്ടിവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ സ്ത്രീകളുടെ വോട്ടുപിടിക്കാൻ ശബരിമലയിൽ യുവതി പ്രവേശനത്തിന് മുറവിളി കൂട്ടിയ പിണറായി സർക്കാറിന് സകല ഇമേജും നഷ്ടപ്പെട്ട് ഭക്തർക്കൊപ്പം നിലകൊള്ളേണ്ടി വരും.
സ്ഥിതിഗതികൾ നിയന്ത്രാധീനമാണെന്നും ഭക്തരുടെ വിശ്വാസം കൂടി പരിഗണിച്ചാകും നടപടികളെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഗവർണർ പി. സദാശിവവുമായി നടത്തിയ കൂടിക്കാഴ്ചയിൽ അറിയിച്ചു. സ്ഥിതിഗതികളെക്കുറിച്ചു ഗവർണർ വിവരം ആരാഞ്ഞതിനെത്തുടർന്നാണു ഡിജിപി രാജ്ഭവനിലെത്തിയത്. ഇതിന് പുറമേ തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലുമെല്ലാം ശബരിമലയിലെ യുവതി പ്രവേശനവും പൊലീസിന്റെ അതിക്രമവുമെല്ലാം ചർച്ചയായിട്ടുണ്ട്. ഭക്തർക്ക് അനുകൂലമായും സർക്കാരിന് എതിരായുമുള്ള വികാരമാണ് ഇവിടെ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇതോടെ ശബരിമല വിഷയം ദക്ഷിണേന്ത്യ മുഴുവൻ വൻ ചർച്ചയായി മാറുകയാണ്.
എല്ലാ സ്ഥലങ്ങളിലും ഭക്തർക്ക് അനുകൂലമായ നിലപാടാണ് രൂപപ്പെടുന്നതെന്നും ശ്രദ്ധേയം. ഇത്തരത്തിൽ വിഷയം വൻ ചർച്ചയായതോടെ കേരളത്തിനു പുറത്തും പിണറായി സർക്കാരിന്റെ ഇമേജിന് കോട്ടം തട്ടി തുടങ്ങി. ഇതോടെ എങ്ങനെ എങ്കിലും വഷയം അവസാനിപ്പിച്ച് പ്രശ്‌നത്തിൽ നിന്നും തലയൂരാനാണ് സർക്കാർ ശ്രമം. അതിന് േേദവസ്വം ബോർഡിനെ മുന്നിൽ നീർത്തി കരുക്കൾ നീക്കുകയാണ് സർക്കാർ. അയ്യപ്പ ഭക്തരുടെ പ്രതിഷേധം വൻ കലാപമായി മാറുന്നതിന് മുൻപ് എങ്ങനെ എങ്കിലും പ്രശ്‌നം അവസാനിപ്പിച്ച് മാനം രക്ഷിക്കാനാണ് ഇപ്പോൾ സർക്കാരിന്റെ ശ്രമം.