- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്തരുടെ വികാരം കണക്കിലെടുത്ത് മയപ്പെട്ട നിലപാടെടുത്ത ദേവസ്വം ബോർഡ് പ്രസിഡന്റിന് പുലിവാലായി; മുഖ്യമന്ത്രി പൊട്ടത്തെറിച്ചതോടെ യോഗത്തിൽ പോലും വരാതെ സിപിഎം നേതാവു കൂടിയായ പത്മകുമാർ; ദേവസ്വം ബോർഡ് കമ്മീഷണർക്ക് നേരെ പിണറായി വിജയന്റെ ആക്രോശം; സർക്കാർ നിലപാട് കർശനമാക്കിയതോടെ വെട്ടിലായത് ദേവസ്വം ബോർഡ്: ശബരിമല സ്ത്രീ പ്രവേശന കുരുക്ക് മുറുകുന്നു
തിരുവനന്തപുരം: ഭക്തരുടെ വികാരം മാനിച്ച് ശബരിമല വിഷയത്തിൽ മയപ്പെട്ട നിലപാടെടുത്ത ദേവസ്വം ബോർഡ് പ്രസിഡന്റിന് മുഖ്യമന്ത്രിയുടെ വക എട്ടിന്റെ പണി കിട്ടി. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാത്ത കാര്യങ്ങൾ പത്മകുമാർ മാധ്യമങ്ങൾക്ക് മുമ്പിൽ വിളിച്ചു പറഞ്ഞതാണ് പിണറായി വിജയനെ ചൊടിപ്പിച്ചത്. വിധിക്കെതിരെ പുനഃ പരിശോധനാ ഹർജി നൽകുമെന്ന ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പരാമർശമാണ് മുഖ്യമന്ത്രിയെ കോപാകുലനാക്കിയത്. മുഖ്യമന്ത്രിയുടെ ശകാരം ഭയന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ യോഗത്തിൽ പോലും എത്തിയിരുന്നില്ല. ഇതോടെ ദേവസ്വം ബോർഡ് കമ്മീഷണർക്ക് നേരെ പിണറായി വിജയൻ പൊട്ടിത്തെറിക്കുക ആയിരുന്നു. വിധിക്കെതിരേ പുനഃപരിശോധനാ ഹർജി നൽകുന്നത് ബോർഡ് ചർച്ചചെയ്യുമെന്ന് പ്രസിഡന്റ് എ. പത്മകുമാർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. യോഗത്തിൽ ദേവസ്വം കമ്മിഷണർ എൻ. വാസു സംസാരിച്ച് തുടങ്ങിയപ്പോഴാണ് മുഖ്യമന്ത്രി ഇടപെട്ടതും കമ്മീഷണർക്ക് നേരെ ആക്രോശിച്ചതും. ''താനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ചചെയ്ത കാര്യമല്ല
തിരുവനന്തപുരം: ഭക്തരുടെ വികാരം മാനിച്ച് ശബരിമല വിഷയത്തിൽ മയപ്പെട്ട നിലപാടെടുത്ത ദേവസ്വം ബോർഡ് പ്രസിഡന്റിന് മുഖ്യമന്ത്രിയുടെ വക എട്ടിന്റെ പണി കിട്ടി. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാത്ത കാര്യങ്ങൾ പത്മകുമാർ മാധ്യമങ്ങൾക്ക് മുമ്പിൽ വിളിച്ചു പറഞ്ഞതാണ് പിണറായി വിജയനെ ചൊടിപ്പിച്ചത്. വിധിക്കെതിരെ പുനഃ പരിശോധനാ ഹർജി നൽകുമെന്ന ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പരാമർശമാണ് മുഖ്യമന്ത്രിയെ കോപാകുലനാക്കിയത്.
മുഖ്യമന്ത്രിയുടെ ശകാരം ഭയന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ യോഗത്തിൽ പോലും എത്തിയിരുന്നില്ല. ഇതോടെ ദേവസ്വം ബോർഡ് കമ്മീഷണർക്ക് നേരെ പിണറായി വിജയൻ പൊട്ടിത്തെറിക്കുക ആയിരുന്നു. വിധിക്കെതിരേ പുനഃപരിശോധനാ ഹർജി നൽകുന്നത് ബോർഡ് ചർച്ചചെയ്യുമെന്ന് പ്രസിഡന്റ് എ. പത്മകുമാർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
യോഗത്തിൽ ദേവസ്വം കമ്മിഷണർ എൻ. വാസു സംസാരിച്ച് തുടങ്ങിയപ്പോഴാണ് മുഖ്യമന്ത്രി ഇടപെട്ടതും കമ്മീഷണർക്ക് നേരെ ആക്രോശിച്ചതും. ''താനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ചചെയ്ത കാര്യമല്ല പ്രസിഡന്റ് പറഞ്ഞത്. ചർച്ച ചെയ്യാത്ത കാര്യങ്ങൾ പറയുമ്പോൾ വാക്കുകൾക്ക് നിയന്ത്രണം വേണം''- എന്നിങ്ങനെ നീണ്ടു മുഖ്യമന്ത്രിയുടെ ശകാരം.
ഞായറാഴ്ച മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കുശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോഴാണ് ചോദ്യങ്ങൾക്കു മറുപടിയായി പുനഃപരിശോധനാ ഹർജിയെപ്പറ്റി പത്മകുമാറിന്റെ പരാമർശം നടത്തിയത്. ഇതോടെ മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ഹർജിക്കാര്യവും ചർച്ചയായെന്ന് ധ്വനിയുണ്ടായി. ഇതാണ് മുഖ്യമന്ത്രിക്ക് അപ്രീതിയുണ്ടാക്കിയത്. വ്യക്തിപരമായ അസൗകര്യങ്ങളാൽ പ്രസിഡന്റ് തിങ്കളാഴ്ചത്തെ യോഗത്തിൽ പങ്കെടുത്തിരുന്നില്ല
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് റിവ്യൂ ഹർജി നൽകണമോ എന്നതടക്കമുള്ള കാര്യങ്ങൾ യോഗം ചേർന്ന് തീരുമാനിക്കുമെന്നും പത്മകുമാർ വ്യക്തമാക്കി. എന്നാൽ ദേവസം ബോർഡ് അംഗമായ കെപി ശങ്കരദാസ് സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന അഭിപ്രായമാണ് ഉയരുന്നത്. ഇതോടെ ദേവസം ബോർഡിലെ ഭിന്നത മറനീക്കി പുറത്തു വരികയും ചെയ്തു. ഇത് സിപിഎമ്മിന്റെ ഡബിൽ ഗെയിം എന്ന നിലയിൽ വിലയിരുത്തപ്പെടുകയും ചെയ്തു.
വിശ്വാസികളായ സ്ത്രീകൾ ശബരിമലയിൽ കയറുമെന്നു തോന്നുന്നില്ല. കുടുതൽ സൗകര്യങ്ങൾ ഇപ്പോൾ ഒരുക്കാനാകില്ല. അമ്പലത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദം നടപ്പാക്കാനാകില്ല. വീട്ടിൽ വിശ്വാസികളായ സ്ത്രീകളുണ്ട്. അവരൊന്നും സുപ്രീംകോടതി വിധി ഉണ്ടെന്ന് പറഞ്ഞ് ശബരിമലിയിലേക്ക് പോകില്ലെന്നും മാധ്യമങ്ങൾക്ക് മുമ്പിൽ പത്മകുമാർ തുറന്നടിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഭൂമി കിട്ടിയില്ലെങ്കിൽ നിലവിലെ സൗകര്യങ്ങൾ ഉപയോഗിച്ച് മുന്നോട്ട് പോകേണ്ടിവരും.
ശബരിമല സ്ത്രീ പ്രവേശനത്തിൽ റിവ്യൂ ഹർജിയുടെതടക്കം സാധ്യതകൾ പരിശോധിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നത്. വിശ്വാസികളായ സ്ത്രീകൾ പഴയ ആചാരപ്രകാരം മാത്രമെ ശബരിമലയിലേക്ക് എത്തുകയുള്ളൂ എന്നും പത്മകുമാർ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ വിഷയത്തിൽ സർക്കാരും ദേവസ്വം ബോർഡും രണ്ട് വഴിക്ക് പോകുമെന്നാണ് വ്യക്തമാകുന്നത്. ശബരിമല വിധിയെ സിപിഎം സ്വാഗതം ചെയ്തിരുന്നു.
സർക്കാരും അനുകൂല തീരുമാനമാണ് എടുത്തത്. എന്നാൽ വിശ്വാസികളുടെ എതിർപ്പ് ശക്തമായതോടെ സിപിഎം പതിയേ പിന്നോട്ട് പോവുകയാണെന്നും സർക്കാരിനെ കൊണ്ട് വിധിയെ അനുകൂലിപ്പിച്ചും ദേവസം ബോർഡിനെ കൊണ്ട് കേസ് കൊടുത്തും രണ്ട് വിഭാഗങ്ങളേയും തൃപ്തിപ്പെടുത്താനാണ് നീക്കമെന്നും ആക്ഷേപം ഉയർന്നിരുന്നു.