- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നലെ രാത്രി നാമജപക്കാരോട് പൊലീസ് എടുത്തത് മൃദു സമീപനം; അറസ്റ്റിനും ബഹളത്തിനും ശ്രമിക്കാതെ സമാധാനപരമായി പിരിയാൻ അനുവദിച്ചു; ഭക്തജനങ്ങളുടെ എണ്ണത്തിൽ വർദ്ധനയുണ്ടെങ്കിലും മുൻ വർഷങ്ങളിലേതിനേക്കാൾ പകുതി പോലും ഇല്ലാതെ സന്നിധാനം; സംഘർഷപൂരിതമായ ശബരിമലയിൽ നിന്നും പുറത്തുവരുന്നത് ദാരിദ്രത്തിന്റെ കണക്കുകൾ മാത്രം
ശബരിമല: കോടികളുടെ നടവരവിന്റെ കണക്കുകളാണ് ശബരിമല എന്നും പറഞ്ഞിരുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക കരുത്തിന്റെ അടിസ്ഥാനമായിരുന്നു ശബരിമല. ഇത് ഇത്തവണ മാറി മറിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. യുവതി പ്രവേശനത്തിലെ വിവാദങ്ങൾ ഭക്തരെ സന്നിധാനത്ത് നിന്ന് അകറ്റുകയാണ്. പ്രത്യേകിച്ച് മലയാളികളായ തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ കുറവാണുള്ളത്. സമരക്കാരെ നേരിടാനുള്ള സർക്കാരിന്റെ നിയന്ത്രണങ്ങളും പരിശോധനകളുമായിരുന്നു ഇതിന് കാരണം. അറസ്റ്റും നിരോധനാജ്ഞാ ലംഘനവുമെല്ലാം കാര്യങ്ങൾ മാറ്റി മറിച്ചു. ബാരിക്കേഡു കാരണം കാണിക്ക ഇടാൻ പോലും കഴിയുന്നില്ല. വാവര് നടയിലും ആളുകളെത്തുന്നില്ല. ഇങ്ങനെ മണ്ഡലകാലത്ത് സമ്പത്തിന്റെ കേന്ദ്രമായി മാറിയ ശബരിമലയിൽ നിന്ന് ഇപ്പോൾ ഉയർന്ന് കേൾക്കുന്നത് പരിവേദനങ്ങളാണ്. എന്ത് ചെയ്യണമെന്ന് ദേവസ്വം ബോർഡിനും അറിയില്ലെന്നതാണ് വസ്തുത. ഈ സാഹചര്യത്തിൽ നാമജപക്കാരെ ഇനി ക്രമിനലുകളെ പോലെ പൊലീസ് കണക്കാക്കില്ല. ക്രമസമാധാന പ്രശ്‌നമുണ്ടെങ്കിൽ മാത്രമേ ഭക്തരായെത്തുന്നവരെ സന്നിധാനത്ത് നിന്ന് പൊലീസ് അറസ്റ
ശബരിമല: കോടികളുടെ നടവരവിന്റെ കണക്കുകളാണ് ശബരിമല എന്നും പറഞ്ഞിരുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക കരുത്തിന്റെ അടിസ്ഥാനമായിരുന്നു ശബരിമല. ഇത് ഇത്തവണ മാറി മറിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. യുവതി പ്രവേശനത്തിലെ വിവാദങ്ങൾ ഭക്തരെ സന്നിധാനത്ത് നിന്ന് അകറ്റുകയാണ്. പ്രത്യേകിച്ച് മലയാളികളായ തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ കുറവാണുള്ളത്. സമരക്കാരെ നേരിടാനുള്ള സർക്കാരിന്റെ നിയന്ത്രണങ്ങളും പരിശോധനകളുമായിരുന്നു ഇതിന് കാരണം. അറസ്റ്റും നിരോധനാജ്ഞാ ലംഘനവുമെല്ലാം കാര്യങ്ങൾ മാറ്റി മറിച്ചു. ബാരിക്കേഡു കാരണം കാണിക്ക ഇടാൻ പോലും കഴിയുന്നില്ല. വാവര് നടയിലും ആളുകളെത്തുന്നില്ല. ഇങ്ങനെ മണ്ഡലകാലത്ത് സമ്പത്തിന്റെ കേന്ദ്രമായി മാറിയ ശബരിമലയിൽ നിന്ന് ഇപ്പോൾ ഉയർന്ന് കേൾക്കുന്നത് പരിവേദനങ്ങളാണ്. എന്ത് ചെയ്യണമെന്ന് ദേവസ്വം ബോർഡിനും അറിയില്ലെന്നതാണ് വസ്തുത.
ഈ സാഹചര്യത്തിൽ നാമജപക്കാരെ ഇനി ക്രമിനലുകളെ പോലെ പൊലീസ് കണക്കാക്കില്ല. ക്രമസമാധാന പ്രശ്‌നമുണ്ടെങ്കിൽ മാത്രമേ ഭക്തരായെത്തുന്നവരെ സന്നിധാനത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്യൂ. തിങ്കളാഴ്ച രാത്രിയിലും സന്നിധാനത്ത് നാമജപമുണ്ടായി. 80 ഓളം പേരാണു മാളികപ്പുറം ക്ഷേത്രത്തിനു താഴെ നാമജപം നടത്തിയത്. ഹരിവരാസനം പാടി നടയടച്ചതോടെ ഇവർ സമാധാനപരമായി പിരിഞ്ഞുപോയി. അതായത് നാമജപം സമാധാനപരമാണെന്ന് പൊലീസ് ഉറപ്പു വരുത്തും. അപ്പോഴും ബാരിക്കേഡുകൾക്ക് അപ്പുറത്തേക്ക് നാമജപം വ്യാപിപ്പിക്കാൻ അനുവദിക്കുകയുമില്ല. മഹാ കാണിക്കയുടെ അടുത്തേക്കും ഭക്തരെ കയറ്റി വിടും. വാവര് നട ദർശനത്തിനുള്ള നിയന്ത്രണങ്ങളും നീക്കും.
ശബരിമലയിൽ കഴിഞ്ഞ തീർത്ഥാടന കാലത്ത് ദിവസവും രണ്ട് ലക്ഷം പേർ എത്താറുണ്ടായിരുന്നു. അവധി ദിനങ്ങളിൽ ഇത് മൂന്ന് ലക്ഷത്തോളമാകും. ശതകോടികളുടെ നടവരവ് കണക്കായിരുന്നു പറയാനുണ്ടായിരുന്നത്. അതിവേഗം വിറ്റു പോകുന്ന അപ്പവും അരവണയും. എന്നാൽ ഇത്തവണ ഒന്നും വാങ്ങാൻ ആളില്ല. തീർത്ഥാടകർ കുറഞ്ഞതോടെ കച്ചവടക്കാരും പ്രതിസന്ധിയിലായി. ഹോട്ടലുകളിൽ വരുമാനം കുറഞ്ഞു. ലക്ഷക്കണക്കിന് രൂപ ലേലതുകയ്ക്ക് കച്ചവടം പിടിച്ചവർ പ്രതിസന്ധിയിലുമായി. അങ്ങനെ ദാരിദ്രത്തിന്റെ കണക്കുകളാണ് സന്നിധാനത്ത് നിന്ന് പുറത്തു വരുന്നത്. പമ്പയിലും കച്ചവടം കുറഞ്ഞു. ഭക്തരുടെ എണ്ണം കൂടുന്നുണ്ട്. എങ്കിലും മുൻ വർഷത്തിലേതിന് സമാനമായ സാഹചര്യം ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ.
ശബരിമലയിൽ നവംബർ 30 വരെ നിരോധനാജ്ഞ നീട്ടിയെങ്കിലും ഭക്തർക്ക് ഒറ്റയ്ക്കോ സംഘമായോ ദർശനത്തിന് എത്തുന്നതിനും ശരണം വിളിക്കുന്നതിനും തടസമില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സമാധാനപരമായി ദർശനം നടത്തുന്ന തീർത്ഥാടകരെയും അവരുടെ വാഹനങ്ങളെയും നിരോധനാജ്ഞയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ശബരിമലയിൽ ഇലവുങ്കൽ മുതൽ സന്നിധാനം വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ നവംബർ 30 വരെ നീട്ടി ജില്ലാ കളക്ടർ പി.ബി. നൂഹ് തിങ്കളാഴ്ച രാത്രി ഉത്തരവിറക്കിയിരുന്നു. ശബരിമല ദർശനത്തിന് എത്തുന്ന തീർത്ഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിർത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും പൊതുമുതൽ സംരക്ഷിക്കുന്നതിനുമാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. പമ്പാ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇലവുങ്കൽ മുതൽ സന്നിധാനം വരെ എല്ലാ പ്രദേശങ്ങളിലെയും മുഴുവൻ റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമാണ്.
ഇലവുങ്കൽ മുതൽ സന്നിധാനം വരെ ജനങ്ങൾ നിയമവിരുദ്ധമായി സംഘം ചേരുന്നതും, പ്രകടനം, പൊതുയോഗം, വഴിതടയൽ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ശബരിമലയിലെ നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ നീട്ടി ഉത്തരവിറക്കിയത്. നവംബർ 30 അർധരാത്രി വരെ ഉത്തരവിന് പ്രാബല്യമുണ്ട്. മിക്ക ദിവസവും രാത്രിയിൽ നാമജപം നടക്കാറുണ്ടെന്നും കഴിഞ്ഞദിവസം 82 പേരെ അറസ്റ്റ് ചെയ്തു വിട്ടയച്ചെന്നും പൊലീസ് റിപ്പോർട്ട് നൽകി. നിരോധനാജ്ഞ തിങ്കളാഴ്ച അർധരാത്രി അവസാനിക്കുന്നതിനു മുന്നോടിയായാണു കലക്ടറുടെ നടപടി. അതിനിടെ അയ്യപ്പഭക്തരെ നിലയ്ക്കലിൽ തടഞ്ഞുനിർത്തി പൊലീസുകാർ പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ടുതേടി. തിരുവിതാംകൂർ ദേവസ്വം ബോർഡും കെ.എസ്.ആർ.ടി.സിയും ഈ വിഷയത്തിൽ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. കൊട്ടാരക്കര സ്വദേശി ഗിരീഷ് കുമാർ നൽകിയ പരാതിയിലാണ് നടപടി.
ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാത്ത വിഷയത്തിലും കമ്മീഷൻ നേരത്തെ ഇടപെട്ടിരുന്നു. ദേവസ്വം കമ്മീഷണർ, സംസ്ഥാന പൊലീസ് മേധാവി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എന്നിവർ വിഷയത്തിൽ നേരിട്ട് ഇടപെട്ട് പരാതികൾക്ക് പരിഹാരമുണ്ടാക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ ഇതര സംസ്ഥാനക്കാരായ തീർത്ഥാടകർക്ക് മതിയായ സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയിലും മനുഷ്യാവകാശ കമ്മീഷൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നു.
അതിനിടെ സന്നിധാനത്തെ കരിനിയമങ്ങൾ ലംഘിച്ചു ശരണംവിളിക്കുമെന്നു ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല അറിയിച്ചു. സർക്കാർ എന്തു കരിനിയമം കൊണ്ടുവന്നാലും ശബരിമലയിലെ ആരാധനാ സ്വാതന്ത്ര്യത്തിൽ വിട്ടുവീഴ്ചയില്ല. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ശരണംവിളിക്കരുതെന്നും വിരി വയ്ക്കരുതെന്നും പറഞ്ഞാൽ അനുസരിക്കാനാവില്ല. ദേവസ്വം ബോർഡുമായി സാമ്പത്തികസഹകരണമില്ലായ്മ തുടരും. സ്ത്രീകൾക്കുമാത്രമായി മാസത്തിൽ രണ്ടു ദിവസം അനുവദിക്കാമെന്ന സർക്കാർനിർദ്ദേശം നിയമപരമായി ശരിയല്ല. അതിനും ദേവസ്വം ബോർഡ് പച്ചക്കൊടി കാട്ടുകയാണന്ന് അവർ ആരോപിച്ചിരുന്നു.
ശബരിമല യുവതീപ്രവേശന വിഷയത്തിലെ സമരത്തിനു കൂടുതൽ പിന്തുണ സമാഹരിക്കാൻ ബിജെപി. നീക്കം തുടങ്ങിയിട്ടുണ്ട്. ഡിസംബർ പത്തിനകം ദക്ഷിണേന്ത്യയിൽനിന്ന് അഞ്ചു കോടി ഭക്തരുടെ ഒപ്പുകൾ ശേഖരിച്ച് രാഷ്ട്രപതിക്കു നിവേദനം നൽകും. കേരളത്തിൽനിന്ന് ഒരു കോടി ഒപ്പുകളാണു ലക്ഷ്യം. ഇതിനൊപ്പം സമുദായസംഘടനകളുടെ പിന്തുണയും തേടും. കെ. സുരേന്ദ്രനെ ജയിലിലടച്ച സംഭവവും സജീവമാക്കി നിർത്തും. ശബരിമല കർമസമിതിയുടെ ബാനറിൽ കൂടുതൽ പേരെ സമരമുഖത്ത് അണിനിരത്താനാണു ശ്രമം. എൻ.എസ്.എസ്. അടക്കമുള്ള സംഘടനകളെയും പ്രത്യേക രാഷ്ട്രീയ താൽപര്യങ്ങളില്ലാത്ത വിഭാഗങ്ങളെയും പ്രാദേശിക തലത്തിൽ പങ്കെടുപ്പിക്കാൻ കീഴ്ഘടകങ്ങൾക്കു നിർദ്ദേശം നൽകി.