- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലയ്ക്കലിൽ യുദ്ധസമാനമായ അന്തരീക്ഷം; കനത്ത മഴയത്തും വാഹനങ്ങൾ തടഞ്ഞ് ആചാര സംരക്ഷണ സമിതി പ്രവർത്തകർ; തമിഴ്നാട് സ്വദേശികളായ ദമ്പതിമാരെ ബസിൽ നിന്നിറക്കി മർദ്ദനം; തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കാനിരിക്കെ ആശങ്കയേറ്റി നിലയ്ക്കലിൽ സംഘർഷം; തടസ്സങ്ങൾ മറികടന്ന് ആരോഗ്യവകുപ്പിലെ മൂന്നുവനിതാ ജീവനക്കാർ പമ്പയിൽ; പൊലീസ് വാഹനത്തിൽ എത്തിച്ചത് നാളത്തെ ദേവസ്വം അവലോകന യോഗത്തിൽ പങ്കെടുക്കാൻ; പമ്പയിലും നിലയ്ക്കലിലും കൂടുതൽ പൊലീസിനെ വിന്യസിച്ചു
നിലയ്ക്കൽ: ശബരിമലയിൽ നാളെ തുലാമാസ പൂജയ്ക്ക നട തുറക്കാനിരിക്കെ, നിലയ്ക്കലിൽ യുദ്ധസമാനമായ അവസ്ഥ. രാത്രി 8.45 ഓടെ നിലയ്ക്കലിൽ പമ്പയിലേക്കുള്ള വാഹനങ്ങൾ തടഞ്ഞതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. മഴ അവഗണിച്ചാണ് ആചാര സംരക്ഷണ സമിതി വാഹനങ്ങൾ തടയുന്നത്. ബസുകളും തടയുന്നുണ്ട്.ബസുകളിൽ പരിശോധന നടത്തുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്നെത്തിയ സ്ത്രീയെയും ബന്ധുവിനെയും ബസിൽ നിന്ന് മർദ്ദിച്ച് ഇറക്കി വിട്ടു.പൊലീസിന് കാഴ്ചക്കാരായി നോക്കി നിൽക്കാനേ കഴിയുന്നുള്ളു. സന്നിധാനത്ത് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറും മേൽശാന്തിയും ഒഴിച്ചാൽ ആരും തന്നെയില്ല. മാധ്യമപ്രവർത്തകരെയടക്കം രാവിലെ മുതൽ സന്നിധാനത്തേക്ക് കയറ്റി വിടുന്നുണ്ടായിരുന്നില്ല. വൈകുന്നേരം ഏറെ സമ്മർദ്ദം ചെലുത്തിയാണ് മാധ്യമപ്രവർത്തകർ സന്നിധാനത്തെത്തിയത്.പമ്പയിൽ 10 നും 50 നും മധ്യേ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന ബോർഡ് വൈകിട്ട് ആറുമണിയോട് ദേവസ്വം ബോർഡ് ബാനർ വച്ച് മറച്ചു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ബോർഡിന്റെ നടപടി. നാളെ സ്ത്രീകൾ പ്രവേശിക്കുന്നതിന് തടസ്സ
നിലയ്ക്കൽ: ശബരിമലയിൽ നാളെ തുലാമാസ പൂജയ്ക്ക നട തുറക്കാനിരിക്കെ, നിലയ്ക്കലിൽ യുദ്ധസമാനമായ അവസ്ഥ. രാത്രി 8.45 ഓടെ നിലയ്ക്കലിൽ പമ്പയിലേക്കുള്ള വാഹനങ്ങൾ തടഞ്ഞതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. മഴ അവഗണിച്ചാണ് ആചാര സംരക്ഷണ സമിതി വാഹനങ്ങൾ തടയുന്നത്. ബസുകളും തടയുന്നുണ്ട്.ബസുകളിൽ പരിശോധന നടത്തുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്നെത്തിയ സ്ത്രീയെയും ബന്ധുവിനെയും ബസിൽ നിന്ന് മർദ്ദിച്ച് ഇറക്കി വിട്ടു.പൊലീസിന് കാഴ്ചക്കാരായി നോക്കി നിൽക്കാനേ കഴിയുന്നുള്ളു.
സന്നിധാനത്ത് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറും മേൽശാന്തിയും ഒഴിച്ചാൽ ആരും തന്നെയില്ല. മാധ്യമപ്രവർത്തകരെയടക്കം രാവിലെ മുതൽ സന്നിധാനത്തേക്ക് കയറ്റി വിടുന്നുണ്ടായിരുന്നില്ല. വൈകുന്നേരം ഏറെ സമ്മർദ്ദം ചെലുത്തിയാണ് മാധ്യമപ്രവർത്തകർ സന്നിധാനത്തെത്തിയത്.പമ്പയിൽ 10 നും 50 നും മധ്യേ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന ബോർഡ് വൈകിട്ട് ആറുമണിയോട് ദേവസ്വം ബോർഡ് ബാനർ വച്ച് മറച്ചു.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ബോർഡിന്റെ നടപടി. നാളെ സ്ത്രീകൾ പ്രവേശിക്കുന്നതിന് തടസ്സമില്ലെന്ന നിലപാടാണ് ഇതിലൂടെ ബോർഡ് പ്രഖ്യാപിക്കുന്നത്. അതേസമയം, പതിവ് തുലാമാസ പൂജകൾക്കുള്ള ഒരുക്കങ്ങളല്ലാതെ സ്ത്രീകൾക്ക് വേണ്ടി പ്രത്യേക സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല. സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ബോർഡ് നടത്തിയിട്ടില്ലെന്ന് ചുരുക്കം. വനിതാ പൊലീസനെ നിയോഗിച്ചിട്ടില്ല. അതേസമയം സ്ത്രീകളടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗം നാളെ ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ സന്നിധാനത്ത് നടക്കും. സ്ര്തീകളടങ്ങുന്ന പഞ്ചായത്ത് സെക്രട്ടറിമാർ, ആരോഗ്യഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുന്ന യോഗം ഇതാദ്യമാണ് സന്നിധാനത്ത് നടത്തുന്നത്. നേരത്തെ ഇത് പമ്പയിലായിരുന്നു ചേർന്നിരുന്നത്.
അതേസമയം, യുവതികളായ മൂന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇതിനകം തടസ്സങ്ങൾ മറികടന്ന് പമ്പയിലെത്തി. ഇവരെ എത്തിച്ചത് പുറം മറച്ച പൊലീസ് വാഹനത്തിലാണ്. ഈ ഉദ്യോഗസ്ഥർ നാളെ യോഗത്തിൽ പങ്കെടുക്കുമോ, അവരെ തടയുമോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം, ഏരുമേലിയിൽ നിന്ന് പമ്പയിലേക്കുള്ള വഴിയിൽ ആചാരസംരക്ഷണ സമിതി പ്രവർത്തകർ കർശന പരിശോധനയാണ് നടത്തുന്നത്. സ്ത്രീകളുണ്ടെങ്കിൽ തടയുകയാണ് ലക്ഷ്യം. വഴി നീളെ പ്രവർത്തകർ ബൈക്കുകളിലും മറ്റും റോന്ത് ചുറ്റുന്നുണ്ട്. വാഹനങ്ങൾ പരിശോധിക്കുന്നു. നിലയ്ക്കലിൽ പൊലീസ് തന്നെ ആരെയും കടത്തി വിടുന്നില്ല. നേരത്തെയില്ലായിരുന്ന തരത്തിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. മാധ്യമങ്ങളുടെ വാഹനങ്ങളടക്കം ആചാര്യ സംരക്ഷണ സമിതി പ്രവർത്തകർ പരിശോധിച്ചാണ് കടത്തി വിടുന്നത്. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള വഴിയിൽ ഇപ്പോൾ ആരെയും തടയുന്നില്ലെങ്കിലും നാളെ ഇതായിരിക്കില്ല സ്ഥിതി. രാത്രിയോടെ പമ്പ മുതൽ സന്നിധാനം വരെ കൂടുതൽ പൊലീസിനെ വിന്യസിക്കും.
നിലയ്്ക്കലിൽ ആചാര്യ സംരക്ഷണ സമിതി തന്നെയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ആർക്കും പമ്പയിലേക്കും സന്നിധാനത്തേക്കും പോകാമെന്ന് എഡിജിപി അനിൽ കാന്ത് പറഞ്ഞതെങ്കിലും വാഹനങ്ങൾ പരിശോധിക്കുന്നത് സമിതിയുടെ പുരുഷന്മാരും സ്ത്രീകളുമാണ്. ശരണം വിളിച്ചുകൊണ്ടാണ് ഇവർ ആളുകളെ തടയുന്നത്.രാവിലെയും ദേശീയ മാധ്യമങ്ങളുടെ വനിതാ പ്രവർത്തകരെയും, വനിതാ ജേണലിസം വിദ്യാർത്ഥിനികളെയും അടക്കം തടഞ്ഞിരുന്നു. നിലയ്ക്കലിലും പമ്പയിലുമാണ് വനിതാ പൊലീസിനെ ഇപ്പോൾ നിയോഗിച്ചിരിക്കുന്നത്. കെ.സുധാരന്റെ നേതൃത്വത്തിൽ കോൺഗ്രസ് നാളെ നിലയ്ക്കലിൽ ഏകദിന സമരം നടത്തുന്നുണ്ട്. അയ്യപ്പധർമസേന, അയ്യപ്പസേവാസമാജം, തന്ത്രിമാർ തുടങ്ങിയവരുടെ നേതൃത്വത്തിലും സമരപരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.