- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപ്പാച്ചിമേട്ടിലെ നാമജപ പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി; പ്രശ്നമുണ്ടാക്കരുതെന്നും തിരിച്ചുമടങ്ങണമെന്നുമുള്ള അഭ്യർത്ഥനകൾ തള്ളി ബിന്ദുവും കനക ദുർഗ്ഗയും മുമ്പോട്ട്; രണ്ടരകിലോമീറ്റർ മലചവിട്ടിയ യുവതികളും ക്ഷീണിതർ; ആചാര ലംഘനമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ നട അടയ്ക്കാനുറച്ച് തന്ത്രിയും; സന്നിധാനത്തേക്ക് സ്വാമി അയ്യപ്പൻ റോഡിലൂടെ കൂടുതൽ പൊലീസുകാരെത്തുന്നു; മലയാളി മനിതികളുടെ പോക്ക് സുരക്ഷാവലയത്തിൽ; ശബരിമലയിൽ എന്തും സംഭവിക്കാവുന്ന അവസ്ഥ
പമ്പ: ശബരിമല വീണ്ടും സംഘർഷഭരിതം. മലചവിട്ടി എത്തിയ അഡ്വ ബിന്ദുവിനേയും കനകദുർഗ്ഗയേയും അപ്പാച്ചി മേട്ടിൽ വിശ്വാസികൾ തടഞ്ഞുവെങ്കിലും അതെല്ലാം നീക്കി പൊലീസ് യുവതികളുമായി മുന്നോട്ട് പോവുകയാണ്. ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ ഇപ്പോഴും തുടരുകയാണ്. യാത്ര തടസ്സപ്പെടുത്താനുള്ള ഭക്തരുടെ ശ്രമം പൊലീസ് ചെറുക്കുന്നുണ്ട്. സംഘടിതമായ വലിയൊരു പ്രതിഷേധം ഇനിയും ഉയർന്നിട്ടില്ല. അതുകൊണ്ട് തന്നെ ചെറിയ പ്രതിഷേധങ്ങളെ തള്ളിമാറ്റി പൊലീസ് മുന്നോട്ട് പോകുന്നുണ്ട്. എന്നാൽ സന്നിധാനത്ത് വലിയ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് തിരിച്ചറിഞ്ഞ് കൂടുതൽ പൊലീസ് സന്നിധാനത്തേക്ക് എത്തുകയാണ്. സ്വാമി അയ്യപ്പൻ റോഡിലൂടെയാണ് പൊലീസുകാരുടെ പോക്ക്. ഏതായാലും എന്തും സംഭവിക്കാവുന്ന അവസ്ഥയിലേക്ക് മാറുകയാണ്. ഇതരസംസ്ഥാന ഭക്തരാണ് യുവതികളെ തടയാൻ മുന്നിലുള്ളത്. ഞങ്ങൾ നിയമം നടപ്പാക്കനെത്തിയവരാണെന്നും പ്രതിഷേധക്കാരെ പൊലീസ് മാറ്റണമെന്നുമാണ് യുവതികളുടെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയൻ വാക്ക് പാലിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ തടയാനെത്തിയതോടെ ഇ
പമ്പ: ശബരിമല വീണ്ടും സംഘർഷഭരിതം. മലചവിട്ടി എത്തിയ അഡ്വ ബിന്ദുവിനേയും കനകദുർഗ്ഗയേയും അപ്പാച്ചി മേട്ടിൽ വിശ്വാസികൾ തടഞ്ഞുവെങ്കിലും അതെല്ലാം നീക്കി പൊലീസ് യുവതികളുമായി മുന്നോട്ട് പോവുകയാണ്. ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ ഇപ്പോഴും തുടരുകയാണ്. യാത്ര തടസ്സപ്പെടുത്താനുള്ള ഭക്തരുടെ ശ്രമം പൊലീസ് ചെറുക്കുന്നുണ്ട്. സംഘടിതമായ വലിയൊരു പ്രതിഷേധം ഇനിയും ഉയർന്നിട്ടില്ല. അതുകൊണ്ട് തന്നെ ചെറിയ പ്രതിഷേധങ്ങളെ തള്ളിമാറ്റി പൊലീസ് മുന്നോട്ട് പോകുന്നുണ്ട്. എന്നാൽ സന്നിധാനത്ത് വലിയ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് തിരിച്ചറിഞ്ഞ് കൂടുതൽ പൊലീസ് സന്നിധാനത്തേക്ക് എത്തുകയാണ്. സ്വാമി അയ്യപ്പൻ റോഡിലൂടെയാണ് പൊലീസുകാരുടെ പോക്ക്. ഏതായാലും എന്തും സംഭവിക്കാവുന്ന അവസ്ഥയിലേക്ക് മാറുകയാണ്. ഇതരസംസ്ഥാന ഭക്തരാണ് യുവതികളെ തടയാൻ മുന്നിലുള്ളത്.
ഞങ്ങൾ നിയമം നടപ്പാക്കനെത്തിയവരാണെന്നും പ്രതിഷേധക്കാരെ പൊലീസ് മാറ്റണമെന്നുമാണ് യുവതികളുടെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയൻ വാക്ക് പാലിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ തടയാനെത്തിയതോടെ ഇരുവരും ആകാശത്തേക്ക് മുഷ്ടി ചുരുട്ടി മുദ്രവാക്യം വിളിച്ചുവെന്നതാണ് ശ്രദ്ധേയം. അതിന് ശേഷം തങ്ങൾ മനിതിക്കാർ ആയിരിക്കാമെന്നും എന്നാൽ അവരുടെ പിന്മാറ്റത്തെ കുറിച്ച് പറയാനാകില്ലെന്നും കനകദുർഗ്ഗ പറയുന്നു. ഇതര സംസ്ഥാനക്കാരാണ് ഇവരെ തടഞ്ഞിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഏതായാലും വലിയ പ്രശ്‌നങ്ങളിലേക്ക് ഇവരുടെ മലകയറ്റം എത്തിക്കുമെന്നാണ് വിലയിരുത്തൽ. വലിയ തോതിൽ ഭക്തർ സന്നിധാനത്തുണ്ട്. ഇവർ യുവതികളുടെ മലചവിട്ടലിനെ കുറിച്ച് അറിയുന്നതേ ഉള്ളൂ. ഇവർ ഇരച്ചെത്തിയാൽ എന്ത് സംഭവിക്കുമെന്ന് പൊലീസിനും അറിയില്ല. വലിയ പ്രതിഷേധത്തെയാണ് പൊലീസ് നേരിടുന്നത്.
ആരേയും അറിയിക്കാതെയാണ് യുവതികൾ പമ്പയിലെത്തിയത്. വലിയ പബ്ലിസിറ്റി ഇല്ലാത്തതുകൊണ്ട് തന്നെ മാധ്യമങ്ങൾ പോലും യുവതികളുടെ മലചവിട്ടൽ അറഞ്ഞത് അവസാനമാണ്. അതുകൊണ്ട് തന്നെ വിശ്വാസികളും അറിഞ്ഞില്ല. എന്നാൽ മലചവിട്ടി യുവതികളെത്തുന്നതെന്ന് മനസ്സിലായതോടെ പ്രതിഷേധക്കാർ അതിശക്തമായി സംഘടിച്ചു. ഭക്തരുടെ എണ്ണം കൂടി വരികയും ചെയ്തു. അതിനാൽ പൊലീസിന് ഒന്നും ചെയ്യാനാകാത്ത സാഹചര്യമാണ്. അപ്പാച്ചിമേടിന്റെ 90 ശതമാനവും കടന്ന ഇവർക്ക് മരക്കൂട്ടത്ത് എത്തിയാലും വലിയ പ്രതിഷേധം നേരിടേണ്ടി വരും. സംഘപരിവാറുകാരാണ് പ്രതിഷേധിക്കുന്നതെന്ന് പറയാനും വയ്യാത്ത സാഹചര്യം പൊലീസിനുണ്ട്. അതുകൊണ്ട് തന്നെ പ്രതിഷേധിക്കുന്ന ഇതരസംസ്ഥാന ഭക്തർക്കെതിരെ നടപടിയെടുക്കാൻ പൊലീസിനും ബുദ്ധിമുട്ടുകൾ ഏറെയാണ്. എങ്ങനെ വല്ലാത്തൊരു കുരുക്കിൽ പൊലീസ് എത്തുകയാണ്.
പൊലീസ് സുരക്ഷ പോലും ചോദിക്കാതെയായിരുന്നു പമ്പയിൽ നിന്നുള്ള ഇവരുടെ മുന്നോട്ട് പോക്ക്. അയ്യപ്പ ദർശനത്തിനായെത്തിയ മനിതി സംഘത്തിന് പ്രതിഷേധത്തെ തുടർന്ന് മടങ്ങേണ്ടി വന്നതിനു പിന്നാലെ മലകയറാൻ വീണ്ടും സ്ത്രീകൾ എത്തുകയായിരുന്നു. ബിന്ദു, കനക ദുർഗ എന്നീ യുവതികളാണ് ഇപ്പോൾ മല ചവിട്ടുന്നത്. യുവതികൾ സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഇവർ യുവതികൾ ആയതിനാൽ പൊലീസ് സംരക്ഷണം നൽകുകയാണെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. നിലയ്ക്കലിൽ എത്തിയാൽ യുവതികളെ മലകയറാൻ കൊണ്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രഖ്യാപനം നടപ്പാക്കണം. സുപ്രീംകോടതി വിധി നടപ്പാക്കാനാണ് എത്തിയത്. 144 പ്രഖ്യാപിച്ചിട്ടുള്ള ഇവിടെ നിന്ന് പ്രതിഷേധക്കാരെ മാറ്റണമെന്നാണ് ബിന്ദുവിന്റെ ആവശ്യം.
കോഴിക്കോട് പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ് ബിന്ദു. അദ്ധ്യാപികയുമാണ് ബിന്ദുവും കനകദുർഗ്ഗയും മനിതിയുടെ പ്രവർത്തകരാണ്. ഇന്നലെ എത്തിയ മനിതിയുടെ സംഘത്തിനൊപ്പം മല ചവിട്ടാൻ ആഗ്രഹിച്ചവരാണ് ഇവർ. മനിതിയുടെ കോ ഓർഡിനേറ്റർ സെൽവിയും കൂട്ടരും പേടിച്ചോടിയെങ്കിലും ഇവർ പിന്മാറാൻ തയ്യാറല്ല. സ്ഥിതിഗതികൾ മനസ്സിലാക്കി തന്നെയാണ് ഇവർ മല ചവിട്ടാനുറച്ച് എത്തിയത്. 42ഉം 44ഉം വയസുള്ള യുവതികളാണ് ഇവർ. പുലർച്ചെ മൂന്നരയ്ക്ക് ഇവർ പമ്പയിലെത്തി. പൊലീസിനെ അറിയിക്കാതെയാണ് ഇവർ പമ്പയിലെത്തിയത്.
ഇന്നലെ ചെന്നൈയിൽ നിന്ന് ശബരിമല സന്ദർശനത്തിനായി മനിതി സംഘം എത്തിയിരുന്നെങ്കിലും അയ്യപ്പദർശനം സാധ്യമായിരുന്നില്ല. ആറ് മണിക്കൂർ നീണ്ട നാടികീയ സംഭവങ്ങൾക്കും സംഘർഷത്തിനുമൊടുവിലാണ് ശബരിമല ദർശനത്തിനെത്തിയ പതിനൊന്നംഗ മനിതി സംഘം മടങ്ങിയത്. ശബരിമല ദർശനം നടത്തണം എന്നാണ് ആഗ്രഹമെന്നും, എന്നാൽ പൊലീസ് നിർബന്ധിച്ച് തിരിച്ചയക്കുകയാണെന്നും മനിതി സംഘം പറഞ്ഞു. അതേസമയം, യുവതികൾ സ്വന്തം തീരുമാന പ്രകാരമാണ് മടങ്ങുന്നതെന്നായിരുന്നു പൊലീസിന്റെ പ്രതികരണം.