- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആചാരലംഘനം നടന്നില്ല; ബിന്ദുവും കനകദുർഗ്ഗയും തിരിച്ചിറങ്ങി; യുവതികൾക്ക് ദർശനത്തിന് സൗകര്യമൊരുക്കില്ലെന്ന് പ്രഖ്യാപിച്ച് ദേവസ്വം മന്ത്രി; സർക്കാരിനും പൊലീസിനും പ്രധാനം സംഘർഷം ഒഴിവാക്കൽ; സർക്കാർ ഇടപെടൽ സന്നിധാനത്ത് ഭക്തജനങ്ങൾ പ്രകോപിതരെന്ന് തിരിച്ചറിഞ്ഞ്; യുവതികളുമായി മുന്നോട്ട് പോയാൽ സന്നിധാനത്ത് കലാപമുറപ്പെന്ന് ആഭ്യന്തര വകുപ്പിനെ അറിയിച്ച് പൊലീസ് ഉന്നതർ; വിശ്വാസികളുടെ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി ഭരണകൂടം; നിർബന്ധിച്ച് തിരിച്ചിറക്കിയെന്ന് ആരോപിച്ച് ബിന്ദു
സന്നിധാനം: യുവതി പ്രവേശനത്തിന് അനുകൂലമായ നിലപാട് ഇനി സർക്കാരും എടുക്കില്ല. ഭക്തർ പ്രകോപിതരാണെന്നും അതുകൊണ്ട് തന്നെ യുവതികളെ സന്നിധാനത്തേക്ക് പൊലീസ് കൊണ്ടു പോകില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ബിന്ദുവിന്റേയും കനകദുർഗ്ഗയുടേയും വീടുകളിലും ആക്രമണമുണ്ട്. ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് കനകദുർഗ്ഗയും ബിന്ദുവും മലകയറാൻ എത്തിയത്. ഇതിനിടെയാണ് യുവതികളെ പന്തിരിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്നെ അറിയിച്ചത്. യുവതികൾ പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ യുവതികളുടെ ജീവന് സംരക്ഷണം ഒരുക്കാനാണ് ശ്രമമെന്നും മന്ത്രി അറിയിച്ചു. ഭക്തജനങ്ങൾക്കൊപ്പമാണ് സർക്കാരെന്ന് പരോക്ഷമായി വിശദീകരിക്കുകയാണ് മന്ത്രി ചെയ്തത്. സുപ്രീംകോടതി വിധിയുടെ പിൻബലത്തിൽ ശബരിമല ദർശനത്തിനായി എത്തിയ രണ്ട് യുവതികൾ യാത്ര തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത് വന്നത്. ശബരിമല ദർശനത്തിൽ നിന്ന് യുവതികളെ പൊലീസിന് പിന്തിരിപ്പിക്കേണ്ടി
സന്നിധാനം: യുവതി പ്രവേശനത്തിന് അനുകൂലമായ നിലപാട് ഇനി സർക്കാരും എടുക്കില്ല. ഭക്തർ പ്രകോപിതരാണെന്നും അതുകൊണ്ട് തന്നെ യുവതികളെ സന്നിധാനത്തേക്ക് പൊലീസ് കൊണ്ടു പോകില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ബിന്ദുവിന്റേയും കനകദുർഗ്ഗയുടേയും വീടുകളിലും ആക്രമണമുണ്ട്. ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് കനകദുർഗ്ഗയും ബിന്ദുവും മലകയറാൻ എത്തിയത്. ഇതിനിടെയാണ് യുവതികളെ പന്തിരിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്നെ അറിയിച്ചത്. യുവതികൾ പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ യുവതികളുടെ ജീവന് സംരക്ഷണം ഒരുക്കാനാണ് ശ്രമമെന്നും മന്ത്രി അറിയിച്ചു. ഭക്തജനങ്ങൾക്കൊപ്പമാണ് സർക്കാരെന്ന് പരോക്ഷമായി വിശദീകരിക്കുകയാണ് മന്ത്രി ചെയ്തത്.
സുപ്രീംകോടതി വിധിയുടെ പിൻബലത്തിൽ ശബരിമല ദർശനത്തിനായി എത്തിയ രണ്ട് യുവതികൾ യാത്ര തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത് വന്നത്. ശബരിമല ദർശനത്തിൽ നിന്ന് യുവതികളെ പൊലീസിന് പിന്തിരിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. പൊലീസിന്റെ സംരക്ഷണം വേണ്ടെന്നാണ് അവർ പറഞ്ഞത്. എന്നാൽ, ഭക്തജനങ്ങളുടെ പ്രതിഷേധം ഉണ്ടാവുമെന്നത് മുൻകൂട്ടി കണ്ട് സംരക്ഷണം നൽകുകയായിരുന്നു. അവർ തിരിച്ച് പോകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. യുവതികളുടെ ജീവൻ രക്ഷിക്കാനുള്ള ചുമതല പൊലീസിനുണ്ട്. ഭക്തജനങ്ങൾ പ്രകോപിതരാണ്. അതുകൊണ്ട് അങ്ങോട്ടേയ്ക്കുള്ള യാത്ര നല്ലതല്ലെന്ന് പൊലീസ് പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുന്നുണ്ട്. ശബരിമല ദർശനത്തിൽ നിന്ന് യുവതികളെ പൊലീസിന് പിന്തിരിപ്പിക്കേണ്ടി വരും. എന്തെന്നാൽ അവിടെ സംഘർഷമുണ്ടാകാൻ പാടില്ല. അവിടെ എന്തെങ്കിലും കുഴപ്പങ്ങളുണ്ടായാൽ അത് നിരപരാധികളും നിഷ്‌കളങ്കരുമായ ഭക്തരെ ബാധിക്കും. അതുകൊണ്ടാണ് പൊലീസ് അത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയെ കുറിച്ച് തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ശബരിമലയിൽ എത്ര കക്കൂസ് ഉണ്ടെന്നുള്ള അന്വേഷണത്തിനല്ല ഹൈക്കോടതി സമിതിയെ നിയോഗിച്ചത്. സത്രീ പ്രവേശനമടക്കം അവിടെ ഉയർന്ന് വന്ന ക്രമസമാധാന പ്രശ്നങ്ങളുടെയും പശ്ചാത്തലത്തിലാണ് നിരീക്ഷക സമിതിയെ നിയോഗിച്ചിട്ടുള്ളത്. സാധാരണക്കാരായിട്ടുള്ള ആളുകൾ അല്ല സമിതിയിൽ ഉള്ളത്. രണ്ട് സമുന്നതരായ മുതിർന്ന ജഡ്ജിമാരും ഐപിഎസ് ഓഫീസറുമാണ്. അവർ ദേവസ്വം ബോർഡിന് നിർദ്ദേശങ്ങൾ നൽകണം. മറ്റുള്ള കാര്യങ്ങൾക്ക് അവിടെ മറ്റൊരു സമിതി ഉണ്ട്. എല്ലാ ദിവസവും ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകുന്നുമുണ്ടെന്നും കടകംപള്ളി പറഞ്ഞു. സന്നിധാനത്ത് കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിലാണെന്ന് ഡിജിപിയും സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രി പ്രതികരണവുമായെത്തിയത്. ശബരിമലയിൽ ശാന്തിയും സമാധാനവും കൊണ്ടു വരുമെന്ന് മന്ത്രി ഇപി ജയരാജനും അറിയിച്ചു.
നേരത്തെ അപ്പാച്ചിമേട്ടിൽ ഇരുവരെയും തടഞ്ഞിരുന്നെങ്കിലും പൊലീസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചു നീക്കി. കനത്ത പൊലീസ് സുരക്ഷയിലാണു യുവതികൾ മലകയറിയത്. സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും നിലയ്ക്കലിലെത്തിയ ഇവർക്ക് പൊലീസ് സുരക്ഷ നൽകുകയായിരുന്നു. ഇനിയും മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ലെന്ന് പൊലീസ് യുവതികളെ അറിയിച്ചു. എന്നാൽ പിന്നോട്ടില്ലെന്ന നിലപാടിലുറച്ചു നിൽക്കുകയാണു യുവതികൾ. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദു, മലപ്പുറം സ്വദേശി കനകദുർഗ എന്നിവരാണു മലകയറാനെത്തിയത്. മലയിറങ്ങി വന്ന വിശ്വാസികളാണു യുവതികളെ തടഞ്ഞത്. വലിയ തോതിലുള്ള നാമജപ പ്രതിഷേധമാണ് ഇരുവർക്കുമെതിരെ ഉയരുന്നത്.
ശബരിമല ദർശനത്തിനെത്തിയ കോഴിക്കോട് സ്വദേശികളായ ബിന്ദുവിനും കനകദുർഗയ്ക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് ചന്ദ്രാനന്തം റോഡിൽ നടക്കുന്നത്. ചന്ദ്രാനന്തം റോഡ് മുതൽ നടപ്പന്തൽവരെ പ്രതിഷേധക്കാർ കുത്തിയിരിക്കുകയാണ്. പല പ്രതിഷേധക്കാരും റോഡിനിരുവശത്തുമുണ്ടായിരുന്ന വസ്തുക്കൾ റോഡിലിട്ട് തടസം സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്. സന്നിധാനത്ത് ദ്രുതകർമ്മ സേനയെ വിന്യസിക്കുകയാണ് പൊലീസ്. പൊലീസ് ബിന്ദുവിനോടും കനകദുർഗയോടും പ്രതിഷേധത്തെ കുറിച്ച് പറഞ്ഞെങ്കിലും പിന്മാറാൻ തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് അവർ. നിരോധനാജ്ഞ നിലനിൽക്കുന്ന സ്ഥലമാണെന്നും പ്രതിഷേധക്കാരോട് പിരിഞ്ഞു പോകാനും പൊലീസ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ റോഡിൽ നിന്ന് പിരിഞ്ഞു പോകാൻ പ്രതിഷേധക്കാർ തയ്യാറായിട്ടില്ല. ചന്ദ്രാനന്ദൻ റോഡ് വളരെ ഇടുങ്ങിയതും ഏറെ അപകടം നിറഞ്ഞതാണ്. ഒരു വശത്തുകൊക്കയും മറുവശത്ത് കാടുമാണ്. റോഡിനിരുവശത്തും പ്രതിഷേധക്കാർ ശക്തമായ രീതിയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. പ്രതിഷേധക്കാർ വനത്തിലെ മരങ്ങളിലും മറ്റും കയറി നിലയുറപ്പിച്ചിട്ടുണ്ട്. ഇതിനിടെ പ്രതിഷേധക്കാരെ മാറ്റി പൊലീസ് ഒരു വശത്തു കൂടി മറ്റ് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി മന്ത്രി കടകംപള്ളി എത്തിയത്.
അതേസമയം, ദർശനം നടത്താതെ തിരിച്ചുപോകില്ലെന്ന് യുവതികൾ വ്യക്തമാക്കി. പ്രതിഷേധമുണ്ടായാലും മലകയറുമെന്ന് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. സംരക്ഷണം തരേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെന്നും ബിന്ദു പറഞ്ഞു. നിയമലംഘകരാണ് പ്രതിഷേധം നടത്തുന്നതെന്നും ബിന്ദു പറഞ്ഞു. 42ഉം 44ഉം വയസുള്ള യുവതികളാണ് ഇവർ. പുലർച്ചെ മൂന്നരയ്ക്ക് ഇവർ പമ്പയിലെത്തി.പൊലീസിനെ അറിയിക്കാതെയാണ് ഇവർ പമ്പയിലെത്തിയത്. സുരക്ഷ നൽകണമെന്ന ആവശ്യം ഉന്നയിച്ചിട്ടുമില്ലായിരുന്നു. എന്നാൽ, യുവതികൾ ആയതിനാൽ മലകയറുന്നതിന് പൊലീസ് സംരക്ഷണം നൽകുകയായിരുന്നു. അപ്പാച്ചിമേടിൽ വച്ചാണ് യുവതികൾക്ക് നേരെ പ്രതിഷേധമുണ്ടായത്. ശരണംവിളിയുമായാണ് പ്രതിഷേധക്കാർ അപ്പാച്ചിമേടിലെത്തിയത്.
മണ്ഡലകാലം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശബരിമലയിലേക്ക് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ അനുഭവപ്പെട്ടതിനേക്കാൾ വലിയ തിരക്കാണ് ഇന്ന് അനുഭവപ്പെടുന്നത്. തിരക്കേറിയതോടെ എരുമേലി-നിലയ്ക്കൽ റൂട്ടിൽ വൻ ഗതാഗത കുരുക്ക് രൂപപ്പെട്ടു. കിലോമീറ്ററുകളോളം ദുരത്തിലാണ് വാഹനങ്ങൾ കുടുങ്ങി കിടക്കുന്നത്. ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്ന് പോകാനാകാത്ത തരത്തിലാണ് വാഹനങ്ങൾ കുടുങ്ങിയിരിക്കുന്നത്. നിലയ്ക്കൽ പാർക്കിങ് ഏരിയയിൽ മാത്രം എണ്ണായിരത്തോളം വാഹനങ്ങൾ ഉണ്ടെന്നാണ് വിവരങ്ങൾ.