- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണുവെട്ടിച്ച് കാട്ടുവഴികളിലൂടെ സുരേന്ദ്രനും രാജേഷും സന്നിധാനത്ത് എത്തിയാൽ അറസ്റ്റ് ചെയ്യും; ദേവസ്വം ബോർഡിൽ നിന്ന് ഗസ്റ്റ് ഹൗസുകൾ പൂട്ടി താക്കോൽ പൊലീസ് വാങ്ങിയത് ബിജെപി നേതാക്കൾക്ക് മുറി കിട്ടാതിരിക്കാനുള്ള തന്ത്രം; സുരേന്ദ്രനും രാജേഷും വരുന്നത് നാല് യുവതികൾക്ക് ഒപ്പമെന്ന് വാർത്ത നൽകി കൈരളി ടിവി; പരിവാർ നേതാക്കളുടെ ശ്രമം കലാപമുണ്ടാക്കാനെന്നും സിപിഎം ചാനൽ; ശബരിമലയിൽ സ്ത്രീ പ്രവേശനം ആട്ടചിത്തിരയ്ക്കുണ്ടാകില്ലെന്ന് ഉറപ്പായി
പമ്പ: ശബരിമലിയൽ ആരേയും തങ്ങാൻ പൊലീസ് ഇന്ന് അനുവദിക്കില്ല. നാളെ അട്ട ചിത്തര ചടങ്ങുകൾ നടക്കുമ്പോൾ ഒരു ബിജെപി നേതാവും സന്നിധാനത്തുണ്ടാകരുതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. രഹസ്യ വഴികളിലൂടെ സന്നിധാനത്ത് കെ സുരേന്ദ്രനും വിവി രാജേഷും എത്തുമെന്ന് റിപ്പോർട്ടുണ്ട്. പൊലീസിന്റെ കണ്ണ് വെട്ടിച്ച് ആരു സന്നിധാനത്ത് എത്തിയാലും അവരെ അറസ്റ്റ് ചെയ്യും. കലാപമുണ്ടാക്കാനുള്ള ശ്രമമായി കണ്ട് ഇരുവരേയും അറസ്റ്റ് ചെയ്യുകയും ചെയ്യും. ഇരുവരും സന്നിധാനത്തേക്ക് പുറപ്പെട്ടുവെന്ന സൂചനകളെ തുടർന്ന് നിരീക്ഷണം പൊലീസ് ശക്തമാക്കി കഴിഞ്ഞു. ഏത് വിധേനയും ഇവരെ കണ്ടെത്താനാണ് നീക്കം. പരമ്പരാഗത വഴിയിലൂടെ ശബരിമല ദർശനത്തിന് സുരേന്ദ്രനോ രാജേഷോ എത്തിയാൽ പൊലീസിന് ഒന്നും ചെയ്യാനാകില്ല. ഇവരെ സന്നിധാനത്തേക്ക് കയറ്റി വിടും. എന്നാൽ രഹസ്യ വഴികളിലൂടെ എത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യും. ഇവർ പൊലീസിന്റെ മുന്നിലൂടെ വന്നാലും സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല. ഇതുറപ്പാക്കാനാണ് പൊലീസിന്റെ നീക്കം. വിരിവയ്ക്കാൻ ഭക്തരെ അനുവദിക്കില്ലെന്ന തീരുമാനവും
പമ്പ: ശബരിമലിയൽ ആരേയും തങ്ങാൻ പൊലീസ് ഇന്ന് അനുവദിക്കില്ല. നാളെ അട്ട ചിത്തര ചടങ്ങുകൾ നടക്കുമ്പോൾ ഒരു ബിജെപി നേതാവും സന്നിധാനത്തുണ്ടാകരുതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. രഹസ്യ വഴികളിലൂടെ സന്നിധാനത്ത് കെ സുരേന്ദ്രനും വിവി രാജേഷും എത്തുമെന്ന് റിപ്പോർട്ടുണ്ട്. പൊലീസിന്റെ കണ്ണ് വെട്ടിച്ച് ആരു സന്നിധാനത്ത് എത്തിയാലും അവരെ അറസ്റ്റ് ചെയ്യും. കലാപമുണ്ടാക്കാനുള്ള ശ്രമമായി കണ്ട് ഇരുവരേയും അറസ്റ്റ് ചെയ്യുകയും ചെയ്യും. ഇരുവരും സന്നിധാനത്തേക്ക് പുറപ്പെട്ടുവെന്ന സൂചനകളെ തുടർന്ന് നിരീക്ഷണം പൊലീസ് ശക്തമാക്കി കഴിഞ്ഞു. ഏത് വിധേനയും ഇവരെ കണ്ടെത്താനാണ് നീക്കം.
പരമ്പരാഗത വഴിയിലൂടെ ശബരിമല ദർശനത്തിന് സുരേന്ദ്രനോ രാജേഷോ എത്തിയാൽ പൊലീസിന് ഒന്നും ചെയ്യാനാകില്ല. ഇവരെ സന്നിധാനത്തേക്ക് കയറ്റി വിടും. എന്നാൽ രഹസ്യ വഴികളിലൂടെ എത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യും. ഇവർ പൊലീസിന്റെ മുന്നിലൂടെ വന്നാലും സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല. ഇതുറപ്പാക്കാനാണ് പൊലീസിന്റെ നീക്കം. വിരിവയ്ക്കാൻ ഭക്തരെ അനുവദിക്കില്ലെന്ന തീരുമാനവും ഗസ്റ്റ് ഹൗസുകളിൽ ആരേയും താമസിപ്പിക്കേണ്ടെന്ന തീരുമാനവും ഇതിന്റെ ഭാഗമാണ്. തുലാമാസത്തിൽ രാജേഷും സുരേന്ദ്രനും സന്നിധാനത്ത് തമ്പടിച്ചിരുന്നു. പ്രവീൺ തൊഗാഡിയയുടെ അനുയായി പ്രതീഷ് വിശ്വനാഥനും പമ്പയിലെത്തും. പ്രതീഷിനെ സന്നിധാനത്തേക്ക് കടത്തി വിടില്ലെന്ന് സൂചനയുണ്ട്. പ്രതിഷേധ കേസിൽ പ്രതിയായതു കൊണ്ടാണ് ഇത്.
അതിനിടെ രാജേഷിനും സുരേന്ദ്രനുമെതിരെ ഗുരുതര ആരോപണവുമായി കൈരളി ടിവി രംഗത്ത് വന്നു. ശബരിമല വിഷയം മുൻ നിർത്തി സംസ്ഥാനത്താകമാനം കലാപത്തിന് ബിജെപി നീക്കം. കെ സുരേന്ദ്രന്റെയും വിവി രാജേഷിന്റെയും നേതൃത്വത്തിൽ സന്നിധാനത്തേക്ക് യുവതികളെയെത്തിക്കാൻ ബിജെപി നീക്കമെന്നാണ് സിപിഎം ചാനൽ റിപ്പോർട്ട് ചെയ്യുന്നത്. സന്നിധാനത്തിന് സമീപത്തെ വന മേഖല സംഘപരിവാർ പ്രവർത്തകർ ഒളിത്താവളമാക്കിയതായി സംശയം. ഇവർക്കൊപ്പം നാല് യുവതികൾ ഉള്ളതായും സൂചനയുണ്ടെന്ന് കൈരളി പറയുന്നു. ഇതോടെ യുവതി പ്രവേശനം സർക്കാരിന്റെ അജണ്ടയിൽ ഇല്ലെന്ന വിലയിരുത്തലും എത്തുന്നു. കുഴപ്പമുണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന കൈരളി ടിവി വാർത്തയിൽ ഉയർന്ന് നിൽക്കുന്നത് ഇതാണ്.
സുരേന്ദ്രനും രാജേഷും അക്രമത്തിനാണ് എത്തുന്നതെന്നും കൈരളി പറയുന്നു. സുരക്ഷയ്ക്ക് നിയോഗിച്ച വനിതാ പൊലീസുകാരെ ഉൾപ്പെടെ സുരക്ഷാ ഉദ്യോഗസ്ഥരെയും അകിരമിക്കാൻ ഇവർ നീക്കം നടത്തുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചതായി സൂചന. സന്നിധാനത്തും സമീപത്തും പൊലീസ് സുരക്ഷ ശക്തമാക്കി. സന്നിധാനത്ത് അമ്പത് വയസിന് മുകളിലുള്ള 15 പൊലീസുകാരെ നിയമിച്ചു. സന്നിധാനത്തേക്ക് ഭക്തരുടെ വേഷത്തിൽ പ്രതിഷേധക്കാർ എത്തിയാൽ തടയും എന്ന വാർത്ത ശ്രദ്ധയിൽപെടുത്തിയപ്പോൾ ഭക്തർ എല്ലാം സ്വാംശീകരിച്ചവരാണെന്നും ഇതിനെ ചെറുക്കാനുള്ള കഴിവ് ഭക്തർക്കുണ്ടെന്നായിരുന്നു ബിജെപി പ്രസിഡണ്ടിന്റെ പ്രതികരണം. ശബരിമല വിഷയത്തെ ഭക്തി എന്നതിനെക്കാളുപരി രാഷ്ട്രീയ നേട്ടത്തിനും സംസ്ഥാനത്താകമാനം കലാപം നടത്താനുമുള്ള ഒരുക്കത്തിൽ തന്നെയാണ് സംഘപരിവാരമെന്നാണ് വ്യക്തമാകുന്നതെന്നും കൈരളി വിശദീകരിക്കുന്നു. അങ്ങനെ ശബരിമലയിൽ അനുകൂല തരംഗം സർക്കാരിനുണ്ടാക്കാൻ സിപിഎം ചാനലും ഇടപെടൽ തുടങ്ങി കഴിഞ്ഞു.
അതിനിടെ ശബരിമലയിൽ യുവതികൾ കയറിയാൽ നടഅടച്ച് ശുദ്ധികലശം നടത്തുമെന്ന് മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി അറിയിച്ചു. യുവതികൾ ഓരോ തവണ എത്തുന്നത് അനുസരിച്ച് ഈ പ്രക്രിയ ആവർത്തിക്കുമെന്നും പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ചിത്തിര ആട്ടവിശേഷത്തിന്റെ ഭാഗമായി നട തുറക്കാനിരിക്കെ ഐജി അജിത്കുമാർ സന്നിധാനത്ത് മേൽശാന്തിയുമായി നടത്തിയ സന്ദർശനത്തിലാണ് മേൽശാന്തി ഇക്കാര്യം വ്യക്തമാക്കിയത്. തിങ്കളാഴ്ച ഉച്ചയോടെ എത്തുന്ന തന്ത്രി കണ്ഠര് രാജീവര് നൽകുന്ന നിർദ്ദേശപ്രകാരമായിരിക്കും കാര്യങ്ങൾ നടത്തുകയെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇന്നു വൈകിട്ട് അഞ്ചിനു നടതുറക്കുന്നതു മുതൽ നാളെ രാത്രി പത്തിന് അടയ്ക്കുന്നതുവരെ പൊലീസ് അതീവ ജാഗ്രതയാണ് പുലർത്തുന്നത്.
ശബരിമലയിൽ സ്ത്രീ പ്രവേശനം നടക്കുകയും നട അടക്കുകയും ചെയ്താൽ കേരളത്തിൽ വൻ പ്രക്ഷോഭങ്ങൾക്കും സാമുദായിക പ്രശ്നങ്ങൾക്ക് വഴി വയ്ക്കാൻ സാദ്ധ്യത ഉണ്ട്. ഇക്കാര്യം പൊലീസും ഭയപ്പെടുന്നുണ്ട്. വരാൻ പോകുന്ന മണ്ഡലകാലത്തിന്റെ ഒരു ഡ്രസ് റിഹേഴ്സലായി ഈ ദിവസങ്ങളെ കാണുന്ന പൊലീസും അതീവ ജാഗ്രതയിൽ ആണ്. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ഇത്തരം സാഹചര്യങ്ങളെ ഉപയോഗിക്കാൻ സംഘപരിവാറിന് അവസരം കൊടുക്കാതിരിക്കുക എന്നതാണ് സർക്കാരും പൊലീസും നേരിടുന്ന വെല്ലുവിളി. യുവതീപ്രവേശനത്തിൽ സുപ്രീംകോടതി നിർദ്ദേശം നടപ്പാക്കാൻ സർക്കാർ മുമ്പോട്ടിറങ്ങിയിരിക്കെ ശബരിമലയിലും സന്നിധാനത്തും കനത്ത പൊലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.