- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആട്ടച്ചിത്തിരയിലെ നീക്കങ്ങളെല്ലാം പൊളിഞ്ഞത് സർക്കാറിന്റെയും മനസു മാറ്റിയോ? കോടതി വിധിക്ക് ശേഷം ഉണ്ടായ സംഭവങ്ങൾ സുപ്രീംകോടതിയെ ധരിപ്പിക്കാൻ ദേവസ്വം ബോർഡിന് അനുമതി നൽകി സർക്കാർ; റിവ്യൂ ഹർജിയിൽ പങ്കുചേരില്ലെങ്കിലും കോടതി വിധി നടപ്പിലാക്കാനുള്ള പ്രായോഗിക തടസങ്ങൾ ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചേക്കും; പുറത്തെ നിലപാടും അകത്തെ നിലപാടും രണ്ടായി തുടർന്ന് സർക്കാർ
തിരുവനന്തപുരം: യുവതീപ്രവേശന വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിച്ച സംസ്ഥാന സർക്കാർ വിധി നടപ്പിലാക്കാൻ പാടുപെടുന്ന കാഴ്‌ച്ചയാണ് ആട്ടച്ചിത്തിരക്ക് ശബരിമല നട തുറന്നപ്പോൾ കേരളം കണ്ടത്. സന്നിധാനത്തെ സർവ നിയന്ത്രണങ്ങളും പൊലീസിന് കൈവിട്ടു പോയി. ഒടുവിൽ, ഈ വിഷയത്തിൽ പിടിവാശി ഉപേക്ഷിച്ച് സർക്കാർ സമവായ പാതയിൽ നീങ്ങുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇതോടെ സുപ്രീംകോടതിയിൽ റിവ്യൂ പെറ്റീഷൻ നൽകിയാൽ യുവതി പ്രവേശന കാര്യത്തിലെ പ്രായോഗിക ബുദ്ധിമുട്ട് ദേവസ്വം ബോർഡ് വഴി അറിയിക്കാനാണ് സർക്കാർ നീക്കം. ഈ വിഷയത്തിൽ രണ്ട് നിലപാട് കൈക്കൊള്ളുന്ന വിധത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്. യുവതീപ്രവേശം സംബന്ധിച്ച പുനഃപരിശോധനാ ഹർജി 13 ന് സുപ്രീം കോടതി പരിഗണിക്കുമ്പോൾ കോടതിവിധിക്കു ശേഷമുള്ള ശബരിമലയിലെ സ്ഥിതി അറിയിക്കാൻ ദേവസ്വം ബോർഡ് ഇന്നലെ തീരുമാനിച്ചിട്ടുണ്ട്. അതേസമയം യുവതീപ്രവേശ വിഷയത്തിൽ ബോർഡിന്റെ നിലപാട് എന്താകണമെന്നതിൽ വ്യക്തത കൈവന്നിട്ടില്ല. ഇതിനായി ചീഫ് എക്‌സിക്യൂട്ടിവ് എന്ന നിലയിൽ ദേവസ്വം കമ്മിഷണറെ ചുമതലപ്പെടുത്തിയെങ്കിലും
തിരുവനന്തപുരം: യുവതീപ്രവേശന വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിച്ച സംസ്ഥാന സർക്കാർ വിധി നടപ്പിലാക്കാൻ പാടുപെടുന്ന കാഴ്‌ച്ചയാണ് ആട്ടച്ചിത്തിരക്ക് ശബരിമല നട തുറന്നപ്പോൾ കേരളം കണ്ടത്. സന്നിധാനത്തെ സർവ നിയന്ത്രണങ്ങളും പൊലീസിന് കൈവിട്ടു പോയി. ഒടുവിൽ, ഈ വിഷയത്തിൽ പിടിവാശി ഉപേക്ഷിച്ച് സർക്കാർ സമവായ പാതയിൽ നീങ്ങുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇതോടെ സുപ്രീംകോടതിയിൽ റിവ്യൂ പെറ്റീഷൻ നൽകിയാൽ യുവതി പ്രവേശന കാര്യത്തിലെ പ്രായോഗിക ബുദ്ധിമുട്ട് ദേവസ്വം ബോർഡ് വഴി അറിയിക്കാനാണ് സർക്കാർ നീക്കം. ഈ വിഷയത്തിൽ രണ്ട് നിലപാട് കൈക്കൊള്ളുന്ന വിധത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്.
യുവതീപ്രവേശം സംബന്ധിച്ച പുനഃപരിശോധനാ ഹർജി 13 ന് സുപ്രീം കോടതി പരിഗണിക്കുമ്പോൾ കോടതിവിധിക്കു ശേഷമുള്ള ശബരിമലയിലെ സ്ഥിതി അറിയിക്കാൻ ദേവസ്വം ബോർഡ് ഇന്നലെ തീരുമാനിച്ചിട്ടുണ്ട്. അതേസമയം യുവതീപ്രവേശ വിഷയത്തിൽ ബോർഡിന്റെ നിലപാട് എന്താകണമെന്നതിൽ വ്യക്തത കൈവന്നിട്ടില്ല. ഇതിനായി ചീഫ് എക്‌സിക്യൂട്ടിവ് എന്ന നിലയിൽ ദേവസ്വം കമ്മിഷണറെ ചുമതലപ്പെടുത്തിയെങ്കിലും അദ്ദേഹം മറുപടി നൽകിയിട്ടില്ല. നാളെ വീണ്ടും യോഗം ചേരുമ്പോൾ ഇക്കാര്യത്തിൽ നിലപാടു രൂപപ്പെടുമെന്നാണു ബോർഡിന്റെ പ്രതീക്ഷ. ദേവസ്വം കമ്മിഷണർ ഉൾപ്പെടെ ഉദ്യോഗസ്ഥർ 12 ന് ഡൽഹിയിൽ നിയമവിദഗ്ധരുമായി ചർച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. . നിർണായക വിഷയങ്ങളിലെ തീരുമാനം നാളത്തേക്കു മാറ്റി.
മണ്ഡല മകരവിളക്ക് ഉൽസവ ഒരുക്കങ്ങളാണ് ഇന്നലെ പ്രധാനമായും ബോർഡ് യോഗം ചർച്ച ചെയ്തത്. ചിത്തിര ആട്ടവിളക്ക് ഉൽസവത്തോടനുബന്ധിച്ചുണ്ടായ വിവാദങ്ങളെക്കുറിച്ച് അനൗദ്യോഗിക ചർച്ചയും നടന്നു. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുന്നതു മുൻ വർഷങ്ങളിലും ഉണ്ടായിട്ടുണ്ടെന്നും ഇത്തവണത്തെ പ്രത്യേക സാഹചര്യത്തിലാണ് ഇതു വിവാദമായതെന്നും ബോർഡ് അംഗം കെ.പി.ശങ്കരദാസ് പറഞ്ഞു.
നട അടച്ചിടുന്നതു സംബന്ധിച്ചു തന്ത്രി കണ്ഠര് രാജീവര് തന്റെ അഭിപ്രായം തേടിയെന്നു ബിജെപി പ്രസിഡന്റ് അവകാശപ്പെട്ട സാഹചര്യത്തിൽ തന്ത്രിയോടു രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടതു ശിക്ഷിക്കാനോ അവഹേളിക്കാനോ അല്ല. തന്ത്രിയുടെ വ്യക്തിത്വത്തിനും വിശ്വാസ്യതയ്ക്കും മങ്ങലേൽപ്പിക്കുന്ന വ്യാജപ്രചാരണമാണോ ഇതെന്ന നിലയിൽ അദ്ദേഹത്തിന്റെ മറുപടിയാണു ചോദിച്ചതെന്നും യോഗം വിശദീകരിച്ചു. നിലയ്ക്കൽ സമ്പൂർണ ഇടത്താവളമാക്കി വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങളുടെ വേഗം വർധിപ്പിക്കും. പമ്പയിലെയും സന്നിധാനത്തെയും നിയമവിരുദ്ധഅനധികൃത നിർമ്മാണങ്ങൾ എത്രയും വേഗം പൊളിച്ചുനീക്കാനും തീരുമാനിച്ചു.
മണ്ഡലമാസ തീർത്ഥാടനത്തിന് എട്ട് ദിവസം മാത്രം ശേഷിക്കെ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കാര്യവും കോടതിയെ ധരിപ്പിക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. പ്രളയക്കെടുതിയെ കുറിച്ചുള്ള കാര്യങ്ങളെയും ഇതിന് മറയാക്കും. ആവശ്യത്തിന് ശൗചാലയങ്ങളും കുടിവെള്ള സൗകര്യവും രണ്ട് സ്ഥലത്തുമായില്ല. പമ്പാ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങുകയാണ്.
നവംബർ 16നാണ് മണ്ഡലമാസ തീർത്ഥാടനം ആരംഭിക്കുന്നത്. പ്രളയാനന്തരം തകർന്ന പമ്പയുടെ പുനരുദ്ധരണം പക്ഷെ ഇനിയും എങ്ങുമെത്തിയില്ല. 500 ൽ താഴെ ശൗചാലയങ്ങൾ മാത്രമാണ് പമ്പയിലെ ടോയ്‌ലെറ്റ് കോംപ്ലക്സ്ലിലുള്ളത്. താത്കാലികമായി നൂറോളം ശൗചലായങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. വിരിവെക്കാൻ പന്തലില്ല. അന്നദാനമണ്ഡപവും പ്രളയത്തിൽ തകരാതെ ശേഷിച്ച കെട്ടിടവും ഇതിനായി ഉപയോഗിക്കാനാണ് തീരുമാനം പക്ഷെ ലക്ഷക്കണക്കിന് തീർത്ഥാടകരെത്തുമ്പോൾ ഇതൊന്നും പര്യാപ്തമാകില്ല.
ചിത്തിര ആട്ടവിശേഷത്തിനായി 15000 തീർത്ഥാടകർ എത്തിയപ്പോഴും വെള്ളപ്രശ്‌നം ശൗചാലങ്ങളുടെ കുറവും നേരിട്ടിരുന്നു. നിലക്കൽ പ്രധാന ഇടത്താവളത്തിൽ ആയിരത്തോളം ശൗചാലയങ്ങളുണ്ട്. എന്നാൽ വെള്ളമാണ് ഇവിടെയും പ്രതിസന്ധി. പമ്പയിലെ സ്‌നാനഘട്ടം മണ്ണിനടയിൽ ആയതിനാൽ മണൽ ചാക്ക് നിരത്ത് താത്കാലിക സ്‌നാനഘട്ടം തയ്യാറാക്കുമെന്നറിയിച്ചിരുന്നെങ്കിലും അതും ഒന്നുമായില്ല. കൂനാർ ജലസംഭരണിയുടെ അറ്റകുറ്റപ്പണി പൂർത്തീകരിക്കാത്തതിനാൽ സന്നിധാനത്തും ഇക്കുറി കുടിവെള്ള പ്രശ്‌നമുണ്ടാകുമെന്ന് ആശങ്ക ഉയരുന്നുണ്ട്. ഇക്കാര്യങ്ങൾ കോടതിയെ ധരിപ്പിക്കാനും ദേവസ്വം ബോർഡ് ഒരുങ്ങുന്നു.