- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല അവലോകനയോഗം ബഹിഷ്കരിച്ച് കർണ്ണാടകയിലേയും ആന്ധ്രയിലേയും തെലുങ്കാനയിലും തമിഴ്‌നാട്ടിലേയും ദേവസ്വം മന്ത്രിമാർ; ഉദ്യോഗസ്ഥതല യോഗം മാത്രമായി മാറിയപ്പോൾ വിട്ടു നിന്ന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും; ദക്ഷിണേന്ത്യൻ മന്ത്രിമാരുടെ പിന്മാറ്റം സ്ത്രീ പ്രവേശന വിധി നടപ്പാക്കുന്നതിലെ എതിർപ്പ് മൂലമെന്ന് വിലയിരുത്തൽ
തിരുവനന്തപുരം: ശബരിമലയിലെ സുരക്ഷാ പ്രശ്‌നങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ വിളിച്ച യോഗം പൊളിഞ്ഞു. തമിഴ്‌നാട്ടിലേയും കർണ്ണാടകത്തിലേയും ആന്ധ്രയിലേയും തെലുങ്കാനയിലേയും മന്ത്രിമാർ ആരും യോഗത്തിനെത്തിയില്ല. ഉദ്യോഗസ്ഥരെ മാത്രം അയച്ച് യോഗത്തെ ചടങ്ങിന് സമാനമാക്കുകയായിരുന്നു മറ്റ് സംസ്ഥാനങ്ങൾ. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ദക്ഷിണേന്ത്യയിൽ ഉയരുന്ന പ്രതിഷേധങ്ങൾ കാരണമാണ് മന്ത്രിമാരുടെ ബഹിഷ്‌കരണമെന്നാണ് സൂചന. ശബരിമല അവലോകന യോഗത്തിന് മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരെ എത്താത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വജിയനും യോഗത്തിൽ നിന്ന് വിട്ടു നിന്നു. അവലോകന യോഗത്തിൽ ചീഫ് സെക്രട്ടറി ടോം ജോസഫും എത്തിയില്ല. ശബരിമല മണ്ഡല മകരവിളക്ക് ഉത്സവ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യൻ ദേവസ്വം മന്ത്രിമാരുടെ യോഗമാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചിരുന്നത്. ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണ ഉറപ്പാക്കാനായിരുന്നു നീക്കം. എന്നാൽ വിശ്വാസപരമായ പ്രശ്‌നങ്ങളുള്ളതു കൊണ്ട
തിരുവനന്തപുരം: ശബരിമലയിലെ സുരക്ഷാ പ്രശ്‌നങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ വിളിച്ച യോഗം പൊളിഞ്ഞു. തമിഴ്‌നാട്ടിലേയും കർണ്ണാടകത്തിലേയും ആന്ധ്രയിലേയും തെലുങ്കാനയിലേയും മന്ത്രിമാർ ആരും യോഗത്തിനെത്തിയില്ല. ഉദ്യോഗസ്ഥരെ മാത്രം അയച്ച് യോഗത്തെ ചടങ്ങിന് സമാനമാക്കുകയായിരുന്നു മറ്റ് സംസ്ഥാനങ്ങൾ. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ദക്ഷിണേന്ത്യയിൽ ഉയരുന്ന പ്രതിഷേധങ്ങൾ കാരണമാണ് മന്ത്രിമാരുടെ ബഹിഷ്‌കരണമെന്നാണ് സൂചന.
ശബരിമല അവലോകന യോഗത്തിന് മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരെ എത്താത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വജിയനും യോഗത്തിൽ നിന്ന് വിട്ടു നിന്നു. അവലോകന യോഗത്തിൽ ചീഫ് സെക്രട്ടറി ടോം ജോസഫും എത്തിയില്ല. ശബരിമല മണ്ഡല മകരവിളക്ക് ഉത്സവ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യൻ ദേവസ്വം മന്ത്രിമാരുടെ യോഗമാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചിരുന്നത്. ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണ ഉറപ്പാക്കാനായിരുന്നു നീക്കം. എന്നാൽ വിശ്വാസപരമായ പ്രശ്‌നങ്ങളുള്ളതു കൊണ്ട് മന്ത്രിമാർ തന്ത്രപരമായി മാറുകയായിരുന്നു.
തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ രാവിലെ 10.30 നായിരുന്നു യോഗം തീരുമാനിച്ചിരുന്നത്. ഓൺലൈൻ സംവിധാനമടക്കമുള്ള നിർദ്ദേശങ്ങളെക്കുറിച്ചും യുവതിപ്രവേശന വിഷയത്തിൽ സർക്കാരിന്റെ നിലപാടും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വിപുലമായ അറിയിപ്പായി തന്നെ നൽകാനായിരുന്നു മുഖ്യമന്ത്രിയുടെ പദ്ധതി. ശബരിമലയിൽ കൂടുതൽ ഭക്തജനങ്ങളെത്തുന്ന സംസ്ഥാനങ്ങളിലെ മന്ത്രിമാരെയാണ് വിളിച്ചത്. ഇത്തരം യോഗങ്ങൾ എല്ലാ തീർത്ഥാടന കാലത്തിന് മുമ്പും ചേരാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണയും എല്ലാവരും എത്തുമെന്ന് കരുതി. എന്നാൽ സർക്കാരിന് അപ്രതീക്ഷിത തിരിച്ചടിയാണ് കിട്ടിയത്.
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചതിൽ ശക്തമായ എതിർപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ മന്ത്രിമാർ എത്താത്തത് സർക്കാരിന് തിരിച്ചടിയാണ്. തുലാമാസ പൂജകൾക്കായി നട തുറന്നപ്പോൾ സ്ത്രീ പ്രവേശനം തടയാനായി ശക്തമായ പ്രതിഷേധങ്ങളാണ് സന്നിധാനത്ത് നടന്നത്. മണ്ഡല തീർത്ഥാടന കാലവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ യോഗം വിലയിരുത്തും. അതേസമയം ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനായി ദർശനസമയം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള ഓൺലൈൻ സംവിധാനം നിലവിൽ വന്നു.
ശബരിമലയിലെത്തുന്നന തീർത്ഥാടകർക്ക് ദർശനം നടത്തേണ്ട സമയം തിരഞ്ഞെടുക്കാൻ അവസരം നൽകുന്ന വെബ്‌സൈറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. ഇത്തവണ തീർത്ഥാടകരുടെ വാഹനങ്ങൾ നിലയ്ക്കൽ വരെ മാത്രമെ അനുവദിക്കുകയുള്ളു. ദർശനസമയം ഓൺലൈനായി ബുക്ക് ചെയ്താൻ ബസ് ടിക്കറ്റിനായി നിലയ്ക്കലിൽ ക്യൂ നിൽക്കുന്നത് ഒഴിവാക്കാനാകും.