- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരക്ഷ ക്യാമറകൾ പലതും പ്രവർത്തിക്കുന്നില്ല; കാട്ടിനുള്ളിലൂടെ ആരെങ്കിലും നുഴഞ്ഞു കയറിയാൽ തടയാൻ ആവില്ല; ; ചാവേർ സ്ഫോടനം ഒഴിവാക്കാനുള്ള ജാഗ്രതയും ഇല്ല; ശബരിമലയിൽ കേന്ദ്ര ഇന്റസിജൻസിന് കടുത്ത അതൃപ്തി
തിരുവനന്തുപുരം: തീർത്ഥാടന കാലം പ്രമാണിച്ച് ശബരിമലയിലെ സുരക്ഷാക്രമീകരണങ്ങളിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയ്ക്ക് അതൃപ്തി. ഇന്റലിജൻസ് ബ്യൂറോയും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ യും അടക്കമുള്ള വിഭാഗങ്ങൾ ശബരിമലയിലെ സുരക്ഷാക്രമീകരണങ്ങൾ പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അവർ തയ്യാറാക്കിയ റിപ്പോർട്ട് സംസ്ഥാന പൊലീസിനും ദേവസ്വം ബോർഡിനും കൈമാറിയിട്ടുണ്ട്. എന്നാൽ ഈ റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും നടപ്പിലാക്കാൻ സംസ്ഥാന സർക്കാരോ ദേവസ്വം ബോർഡോ ഇതുവരെ തയ്യാറായിട്ടില്ലാ എന്നതാണ് ഐ.ബിയെ അതൃപ്തിപ്പെടുത്തുന്നത്. ദശലക്ഷക്കണക്കിന് തീർത്ഥാടകരെത്തുന്ന ശബരിമലയിൽ സുരക്ഷാഭീഷണി ഏറെയാണ്. സംസ്ഥാനത്ത് അടുത്തിടെ നടന്ന പല സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ ഇക്കുറി പഴുതടച്ച സുരക്ഷ ഒരുക്കേണ്ട ആവശ്യകതയുമുണ്ട്. അതുകൊണ്ടുതന്നെയാണ് 'റോ'യും ഐബിയും അടക്കമുള്ള ഏജൻസികൾ തീർത്ഥാടനകാലത്തിന് മുന്നേതന്നെ ശബരിമലയിൽ സുരക്ഷാ ഓഡിറ്റ് നടത്തിയത്. ശബരിമലയിൽ സുരക്ഷയ്ക്ക് ഭീഷണിയായ ഒട്ടേറെ ഘടകങ്ങൾ ഉള്ളതായും ഈ ഏജൻസികൾ കണ്ടെത്തിയിരുന്നു.
തിരുവനന്തുപുരം: തീർത്ഥാടന കാലം പ്രമാണിച്ച് ശബരിമലയിലെ സുരക്ഷാക്രമീകരണങ്ങളിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയ്ക്ക് അതൃപ്തി. ഇന്റലിജൻസ് ബ്യൂറോയും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ യും അടക്കമുള്ള വിഭാഗങ്ങൾ ശബരിമലയിലെ സുരക്ഷാക്രമീകരണങ്ങൾ പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അവർ തയ്യാറാക്കിയ റിപ്പോർട്ട് സംസ്ഥാന പൊലീസിനും ദേവസ്വം ബോർഡിനും കൈമാറിയിട്ടുണ്ട്. എന്നാൽ ഈ റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും നടപ്പിലാക്കാൻ സംസ്ഥാന സർക്കാരോ ദേവസ്വം ബോർഡോ ഇതുവരെ തയ്യാറായിട്ടില്ലാ എന്നതാണ് ഐ.ബിയെ അതൃപ്തിപ്പെടുത്തുന്നത്. ദശലക്ഷക്കണക്കിന് തീർത്ഥാടകരെത്തുന്ന ശബരിമലയിൽ സുരക്ഷാഭീഷണി ഏറെയാണ്. സംസ്ഥാനത്ത് അടുത്തിടെ നടന്ന പല സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ ഇക്കുറി പഴുതടച്ച സുരക്ഷ ഒരുക്കേണ്ട ആവശ്യകതയുമുണ്ട്. അതുകൊണ്ടുതന്നെയാണ് 'റോ'യും ഐബിയും അടക്കമുള്ള ഏജൻസികൾ തീർത്ഥാടനകാലത്തിന് മുന്നേതന്നെ ശബരിമലയിൽ സുരക്ഷാ ഓഡിറ്റ് നടത്തിയത്.
ശബരിമലയിൽ സുരക്ഷയ്ക്ക് ഭീഷണിയായ ഒട്ടേറെ ഘടകങ്ങൾ ഉള്ളതായും ഈ ഏജൻസികൾ കണ്ടെത്തിയിരുന്നു. വനത്തിനുള്ളിലെ ക്ഷേത്രം എന്നതുതന്നെയാണ് ഏറ്റവും വലിയ ഭീഷണി. കാട്ടിനുള്ളിലുള്ള പലവഴികളിലൂടെയും ക്ഷേത്രത്തിലെത്താം. ഇതുകണ്ടെത്തുന്നതിനും തടയുന്നതിനും വനംവകുപ്പിന്റെയും പൊലീസിന്റെയും ദേവസ്വം ബോർഡിന്റെയും സഹകരണം അത്യാവശ്യമാണ്. കൂടാതെ ക്ഷേത്രത്തിലെത്തുന്ന ഓരോ തീർത്ഥാടകനെയും നിരീക്ഷണമെങ്കിൽ വിപുലമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തേണ്ടിവരും. ഇതോടൊപ്പം ആയുധങ്ങളോ തോക്കോ മറ്റോ ഒളിച്ചുകടത്താൻ ശ്രമിച്ചാൽ കണ്ടെത്തുകയും വേണം. ഇതിനായി മെറ്റൽ ഡിറ്റക്ടർ പരിശോധന കാര്യക്ഷമമാകണം. കൂടുതൽ മെറ്റൽ ഡിറ്റക്ടറുകൾ ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ചാവേർ ബോംബ് സ്ഫോടനം പോലെയുള്ള സംഭവങ്ങൾ ഒഴിവാക്കാൻ അതീവ ജാഗ്രത പുലർത്തണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നുണ്ട്. മനുഷ്യനെ ഉപയോഗിച്ചുള്ള ഏത് ആക്രമണവും നേരിടാൻ സന്നിധാനവും പരിസരവും സദാസജ്ജമായിരിക്കണം. നിതാന്ത ജാഗ്രത ഇതിന് ആവശ്യമാണ്. അതിനിടെ ശബരിമലയിലെ സുരക്ഷാ ക്യാമറകൾ പലതും കേടായിരിക്കുകയാണെന്നും ഐ.ബി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആറുകോടിയോളം രൂപ മുടക്കി വാങ്ങിയ ക്യമറകളാണ് പണിമുടക്കിയിരിക്കുന്നത്. ഇതേച്ചൊല്ലി ദേവസ്വം ബോർഡും പൊലീസും തമ്മിൽ ഇപ്പോഴും തർക്കം നിലനിൽക്കുന്നുണ്ട്. ക്യാമറകൾക്കുവേണ്ടി ചെലവാക്കിയ ആറുകോടി രൂപ നൽകണമെന്ന് ദേവസ്വം വകുപ്പിനോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ദേവസ്വം ബോർഡ് വഴങ്ങിയില്ല.
ക്യാമറകൾ കേടായ സാഹചര്യത്തിൽ പണം നൽകാൻ ആകില്ലെന്നാണ് ദേവസ്വം ബോർഡ് നിലപാട്. ഇതാണ് തർക്കത്തിന് കാരണം. കൊല്ലം മലപ്പുറം കളക്ടറേറ്റ് സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ ഇത്തവണത്തെ തീർത്ഥാടനത്തിന് കനത്ത സുരക്ഷാ ഭീഷണിയുണ്ടെന്നാണ് വിലയിരുത്തൽ .ദക്ഷിണേന്ത്യൻ ഇത്രയുമധികം തീർത്ഥാടകർ ഒന്നിക്കുന്ന സംഭവം ഇപ്പോഴില്ല. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുടെ വരെ നിരീക്ഷണത്തിലാണ് ശബരിമലയെന്നാണ് 'റോ'യുടെയും ഐ.ബിയുടെയും ഒക്കെ റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ തീർത്ഥാടന കാലത്ത് ഒട്ടേറെ മുൻകരുതലുകൾ ആവശ്യമാണ്. പമ്പമുതൽ തന്നെ സുരക്ഷാ ക്രമീകരണങ്ങൾ ആവശ്യമായുണ്ട്. മലകയറുന്ന വഴിയിലും സന്നിധാനത്തുമൊക്കെ ഇക്കുറി കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. ശബരിമലയിലെത്തുന്ന കച്ചവടക്കാരുടെ വിവരങ്ങളും ശേഖരിക്കേണ്ടിവരും. ഇവരെ പ്രധാന നിരീക്ഷണത്തിൽ വെയ്ക്കാനാണ് ഐ.ബി നിർദ്ദേശം. കേരളത്തിൽ നിന്നല്ലാതെ അന്യസംസ്ഥാനങ്ങളിൽ നിന്നും ലക്ഷക്കണിക്കിന് തീർത്ഥാടകർ എത്തുന്ന സ്ഥലമാണ് ശബരിമല അതുകൊണ്ടുതന്നെ രഹസ്യാന്വേഷണവിഭാഗത്തിന്റെയും ശക്തിമത്തായ പ്രവർത്തനം ആവശ്യമാണ്. സംസ്ഥാന സ്പെഷൽ ബ്രാഞ്ചും അയൽ സംസ്ഥാനങ്ങളിലെ രഹസ്യപൊലീസുകാരും തമ്മിൽ നിരന്തര ആശയവിനിമയം സാധ്യമാകണമെന്നും ഐ.ബി ചൂണ്ടിക്കാട്ടുന്നു.
മനുഷ്യനിർമ്മിതമായ ദുരന്തങ്ങളല്ലാതെ പ്രകൃതി ദുരന്തങ്ങൾവഴിയോ മറ്റേതെങ്കിലും രീതിയിലും അപകടങ്ങളുണ്ടാകാനുള്ള സാധ്യതയും കേന്ദ്ര ഏജൻസികളുടെ സുരക്ഷാ ഓഡിറ്റിൽ വിലയിരുത്തിയിട്ടുണ്ട്. ഇതുനേരിടാൻ ആവശ്യമായ നടപടികളും സ്വീകരിക്കണമെന്ന് ഐ.ബി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ റിപ്പോർട്ട് ലഭിച്ച് മാസങ്ങളായിട്ടും സംസ്ഥാന സർക്കാരോ ദേവസ്വം ബോർഡോ ശബരിമലയിലെ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഇന്റലിജൻസ് ബ്യൂറോയിലെ ഉയർന്ന ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞു. സുരക്ഷാ ഓഡിറ്റിന്റെ ഭാഗമായിട്ട് നിയോഗിക്കപ്പെട്ട പലകാര്യങ്ങളും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഐ.ബി നിരന്തരം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തിൽ മെല്ലെപ്പോക്ക് നയമാണ് ദേവസ്വംബോർഡും സർക്കാരും സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരുകാരണവശാലും സുരക്ഷാപിഴവ്സംഭവിക്കാൻ പാടില്ലാത്ത മേഖലയിൽ പെടുന്ന പ്രദേശമാണ് ശബരിമല. ചെറിയ പാളിച്ചകൾ പോലും വലിയ ദുരന്തങ്ങൾക്ക് വഴിവച്ചേക്കാം. കൊല്ലം മലപ്പുറം മാതൃകയിൽ ബോംബ് ഉണ്ടാക്കാൻ കഴിയുന്ന സംഘങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട് ഇത്തരക്കാർക്ക് വളരെ എളുപ്പത്തിൽ സുരക്ഷാപിഴവുകൾ സഹായകമായേക്കും. അതുകൊണ്ടുതന്നെ പഴുതടച്ച സുരക്ഷയാണ് ശബരിമലയിൽ വേണ്ടതെന്നും ഐ.ബി മുന്നറിയിപ്പ് നൽകുന്നു. തീർത്ഥാടന കാലം തുടങ്ങാനിരിക്കെ ശബരിമലയിൽ തീവ്രവാദ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ഗൗരവത്തോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിൽ ഈ തീർത്ഥാടനകാലത്തും ശബരിമലയിൽ ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തില്ലെന്ന് ഉറപ്പാക്കി. പ്രധാനമന്ത്രിയോട് തിരക്കുള്ള കാലത്ത് ശബരിമലയിൽ പോകരുതെന്ന് സുരക്ഷാ ഏജൻസികൾ നിർദ്ദേശിച്ച് കഴിഞ്ഞു.
മോദിയുടെ സന്ദർശനത്തിനുള്ള സാഹചര്യമൊരുക്കാനാണ് ശബരിമലയിൽ ആഭ്യന്തരമന്ത്രാലയം നിരീക്ഷണം ശക്തമാക്കിയതെന്നാണ് സൂചന. നിലയ്ക്കലിൽ ഇതിനായി ഹെലിപാഡ് പോലും തയ്യാറാക്കി. ഇതിനിടെയാണ് തീവ്രവാദികളുടെ കണ്ണ് കാനനക്ഷേത്രത്തിനുണ്ടെന്ന വിവരം രഹസ്യാന്വേണ വിഭാഗത്തിന് ലഭിക്കുന്നത്. കൊല്ലം, മലപ്പുറം കളക്ടറേറ്റുകളിലെ സ്ഫോടനം കൂടിയപ്പോൾ വിഷയത്തെ ഗൗരവത്തോടെ കാണണമെന്ന് കേന്ദ്ര ഏജൻസികൾക്ക് മനസ്സിലായി. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയത്. അടിയന്തര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് കേന്ദ്രസർക്കാർ കത്ത് അയച്ചത്. ദി ബേസ് മൂവ്മെന്റ് പോലുള്ള സംഘടകൾ കേരളത്തിൽ സജീവമാണ്. ഇവർ ശബരിമലയിലും സ്ഫോടനം നടത്തി അസ്വസ്ഥതയുണ്ടാക്കാൻ ശ്രമിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. ഒരു സംഘടനയുടേയും പേര് പറയാതെയാണ് മുന്നറിയിപ്പ് നൽകുന്നതെങ്കിലും ദി ബേസ് മൂവ്മെന്റിനെ തന്നെയാണ് കേന്ദ്ര ഏജൻസികൾ സംശയിക്കുന്നതെന്ന സൂചന കേരളത്തിന് നൽകിയിട്ടുണ്ട്.
15നു മണ്ഡലകാലം തുടങ്ങുന്ന സാഹചര്യത്തിലാണ് കേന്ദ്ര സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി എൻ. ശ്രീവാസ്തവ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന് കത്തയച്ചത്.മെറ്റൽ ഡിറ്റക്റ്ററുകൾക്ക് കണ്ടെത്താൻ കഴിയാത്ത സ്ഫോടക വസ്തുക്കളോ മെറ്റൽ ഡിറ്റക്റ്റർ പരിശോധനകൾ മറികടക്കുന്ന തരത്തിലോ ഉള്ള പ്രവർത്തനങ്ങളോ ഉണ്ടാകാനിടയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. തീവ്രവാദികൾ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാനിടയുണ്ട്. അതുകൊണ്ടു തന്നെ കനത്ത ജാഗ്രതയും മുൻകരുതലും വേണം. ആക്രമണങ്ങളുണ്ടായാൽ നേരിടാനുള്ള സായുധ സേനയുടെ സാന്നിധ്യവും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കുള്ള സംവിധാനവും ഏർപ്പെടുത്തണം. ശബരിമലയിലേയ്ക്കു പ്രവേശിക്കുന്ന എല്ലാ മാർഗങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണം.
സീസൺ തുടങ്ങും മുമ്പ് സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് കത്തിൽ ആവശ്യമുണ്ട്. അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുടെ ചെറുഘടകങ്ങളും സമാനമായ സ്വഭാവം പുലർത്തുന്ന സംഘടനകളും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. അടുത്ത കാലത്തു കേരളത്തിൽ നടന്ന ചില സ്ഫോടന ശ്രമങ്ങളുടെ കൂടെ പശ്ചാത്തലത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെത്തുടർന്നാണ് കത്ത്.
തീവ്രവാദ സ്വഭാവം പുലർത്തുന്ന സംഘടനകളെ സഹായിക്കുന്ന ഗ്രൂപ്പുകളും വ്യക്തികളും കേരളത്തിലുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചിരുന്നു. നിരോധിത സംഘടനയായ സിമിയുടെ രഹസ്യ പ്രവർത്തനവും നടക്കുന്നുണ്ടെന്നും ഇവർക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ പമ്പയിലും സന്നിധാനത്തും മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ലക്ഷക്കണക്കിന് തീർത്ഥാടകർ ഒരുമിച്ച് ഒഴുകിയെത്തുമ്പോൾ സുരക്ഷാസംവിധാനങ്ങളിൽ സ്വാഭാവികമായ പാളിച്ച ഉണ്ടാകാനിടയുണ്ട്. ഇക്കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്.
മലപ്പുറം സ്ഫോടനത്തിൽ പ്രഷർകുക്കർ ബോംബാണ് ഉപയോഗിച്ചത്. ഇത് തന്നെയാണ് കൊല്ലത്തും ഉണ്ടായത്. കൊല്ലം കളക്ടറേറ്റിലെ സ്ഫോടനത്തോടെ എല്ലായിടത്തും സുരക്ഷ ശക്തമാക്കാൻ നിർദ്ദേശിച്ചു. എന്നാൽ അതിനെ ഗൗരവത്തോടെ ആരും കണ്ടില്ല. ഇതായിരുന്നു മലപ്പുറത്തെ ഭീതിയിലാക്കി സ്ഫോടനമെത്തിയത്. ഈ അനാസ്ഥ ശബരിമലയിൽ ഉണ്ടാകരുതെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശം.