- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ശരണം വിളിയുടെ നാളുകൾ: മണ്ഡലകാലത്തിന് തുടക്കമിടാൻ ശബരിമല നട നാളെ തുറക്കും; വൃശ്ചിക പുലരിയിൽ നട തുറക്കുക പുതിയ മേൽശാന്തി
ശബരിമല: ഇനി ശരണം വിളിയുടെ നാളുകൾ. മണ്ഡലകാലത്തിന് തുടക്കമിടാൻ ശബരിമല നട നാളെ തുറക്കും. നിവിലുള്ള മേൽശാന്തി ടി.എം. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയാണു തിരുനട തുറക്കുക. ചാലക്കുടി കൊടകര മംഗലത്ത് അഴകത്ത് മനയിൽ എ.വി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ശബരിമലയിലും കൊല്ലം മൈനാഗപ്പള്ളി കല്ലേലിഭാഗം വരിക്കം ഇല്ലത്ത് അനീഷ് നമ്പൂതിരി മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി സ്ഥാനമേൽക്കും. വൈകിട്ട് ആറിനു തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ കലശം പൂജിച്ച് അഭിഷേകം ചെയ്ത് ശ്രീകോവിലിൽ കൊണ്ടുപോയി മൂലമന്ത്രവും പൂജാവിധികളും പറഞ്ഞുകൊടുക്കും. 16നു വൃശ്ചിക പുലരിയിൽ പുതിയ മേൽശാന്തിയാണു നട തുറക്കുക. ദിവസവും പുലർച്ചെ മൂന്നിനു നട തുറക്കും. 3.30 മുതൽ 11.30 വരെ നെയ്യഭിഷേകം ഉണ്ടാകും. ഉച്ചയ്ക്ക് ഒന്നിനു നട അടച്ചാൽ മൂന്നിനു വീണ്ടും തുറക്കും. രാത്രി 11ന് നട അടയ്ക്കും വരെ ദർശന സൗകര്യം ലഭിക്കും. ശബരിമല തീർത്ഥാടനകാലത്തിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനം ഇന്നലെ നടന്നിരുന്നു.ശബരിമലയ
ശബരിമല: ഇനി ശരണം വിളിയുടെ നാളുകൾ. മണ്ഡലകാലത്തിന് തുടക്കമിടാൻ ശബരിമല നട നാളെ തുറക്കും. നിവിലുള്ള മേൽശാന്തി ടി.എം. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയാണു തിരുനട തുറക്കുക. ചാലക്കുടി കൊടകര മംഗലത്ത് അഴകത്ത് മനയിൽ എ.വി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ശബരിമലയിലും കൊല്ലം മൈനാഗപ്പള്ളി കല്ലേലിഭാഗം വരിക്കം ഇല്ലത്ത് അനീഷ് നമ്പൂതിരി മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി സ്ഥാനമേൽക്കും.
വൈകിട്ട് ആറിനു തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ കലശം പൂജിച്ച് അഭിഷേകം ചെയ്ത് ശ്രീകോവിലിൽ കൊണ്ടുപോയി മൂലമന്ത്രവും പൂജാവിധികളും പറഞ്ഞുകൊടുക്കും. 16നു വൃശ്ചിക പുലരിയിൽ പുതിയ മേൽശാന്തിയാണു നട തുറക്കുക. ദിവസവും പുലർച്ചെ മൂന്നിനു നട തുറക്കും. 3.30 മുതൽ 11.30 വരെ നെയ്യഭിഷേകം ഉണ്ടാകും. ഉച്ചയ്ക്ക് ഒന്നിനു നട അടച്ചാൽ മൂന്നിനു വീണ്ടും തുറക്കും. രാത്രി 11ന് നട അടയ്ക്കും വരെ ദർശന സൗകര്യം ലഭിക്കും.
ശബരിമല തീർത്ഥാടനകാലത്തിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനം ഇന്നലെ നടന്നിരുന്നു.ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെടുകയും ചെയ്തു. രാജ്യാന്തര തലത്തിൽ തീർത്ഥാടകരെത്തുന്ന കേന്ദ്രമാണ് ശബരിമല. ദേശീയ തീർത്ഥാടനകേന്ദ്രമെന്ന പദവി ലഭിക്കുന്നത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ സഹായകമാകുമെന്ന് യോഗത്തിൽ പൊതു അഭിപ്രായമുയർന്നു. ഇതേതുടർന്നാണ് ഇങ്ങനെ പ്രമേയം പാസ്സാക്കിയത്. ശബരിമല തീർത്ഥാടകരുടെ ഏകോപനത്തിനായി എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രത്യേക സെന്റർ പ്രവർത്തിപ്പിക്കണമെന്നു മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. തീർത്ഥാടനം സംബന്ധിച്ച വിവരങ്ങൾ അറിയിക്കാനും സംസ്ഥാനങ്ങളും വകുപ്പുകളുമായി ഏകോപിപ്പിക്കാനും ഇതേറെ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
മലകയറുന്ന പാതയും സ്വാമി അയ്യപ്പൻ റോഡും വീതി കൂട്ടി. പ്രസാദം കൗണ്ടറുകളുടെ എണ്ണം കൂട്ടി. ആവശ്യമെങ്കിൽ ദർശനസമയം വർധിപ്പിക്കും. സുരക്ഷാ നടപടികളും ആരോഗ്യസേവന സൗകര്യങ്ങളും മെച്ചപ്പെടുത്തി. ജല ശുചീകരണ പ്ലാന്റ് തയാറാക്കി. സന്നിധാനത്തെ വിശ്രമകേന്ദ്രങ്ങളുടെ നവീകരണത്തിനു നടപടിയെടുത്തു. നിരത്തുകളിൽ ദിശാസൂചകങ്ങളും നിർദ്ദേശങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.