- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സേക്രട്ട്ഹാർട്ടിന്റെ ആത്മഹത്യാ തിയറിയിൽ ദുരൂഹതകളേറെ; നെറ്റിയിലെ മുറിവും ചെവിയിലെ ചോരയും മുട്ടിലെ പരിക്കും ചോദ്യമായി തുടരുന്നു; പൈകുളത്തെ മനോരോഗാശുപത്രിയിൽ സജീവന് സംഭവിച്ചത് എന്ത്?
കൊച്ചി: ദുരുഹ മരണങ്ങളുടെ പേരിൽ ഏറെ ആരോപണങ്ങൾ നിലനില്കുന്ന മാനസികരോഗാശുപത്രിയാണ് തൊടുപുഴക്കടുത്തുള്ള പൈകുളം സേക്രട്ട് ഹാർട്ട് ആശുപത്രി. ജീവനക്കാരുടെ സമരം ശക്തമായി നടക്കുന്നതിനിടെ ഒരു രോഗി കൂടി തൂങ്ങി മരിച്ചു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ആശുപത്രി നൽകുന്ന വിശദീകരണം യുക്തിസഹമല്ല. അതു തന്നെയാണ് വിവാദങ്ങൾക്ക് കാരണവും. പക്ഷേ ഉന്നത
കൊച്ചി: ദുരുഹ മരണങ്ങളുടെ പേരിൽ ഏറെ ആരോപണങ്ങൾ നിലനില്കുന്ന മാനസികരോഗാശുപത്രിയാണ് തൊടുപുഴക്കടുത്തുള്ള പൈകുളം സേക്രട്ട് ഹാർട്ട് ആശുപത്രി. ജീവനക്കാരുടെ സമരം ശക്തമായി നടക്കുന്നതിനിടെ ഒരു രോഗി കൂടി തൂങ്ങി മരിച്ചു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ആശുപത്രി നൽകുന്ന വിശദീകരണം യുക്തിസഹമല്ല. അതു തന്നെയാണ് വിവാദങ്ങൾക്ക് കാരണവും. പക്ഷേ ഉന്നത സ്വാധീനത്തിന്റെ തണലിൽ ആരോപണമെല്ലാം ഒതുക്കി തീർക്കാൻ മാനേജ്‌മെന്റിന് കഴിയുന്നു.
ക്രിസ്ത്യൻ മാനേജ്‌മെന്റിന്റെ കിഴിൽ പ്രവർത്തിക്കുന്ന മാനസിക വൈകല്യമുള്ള രോഗികളെ ചികത്സിക്കുന്ന ഇവിടെ കഴിഞ്ഞ 15 നു രാവിലെ 8 മണിക്ക് തൃശ്ശൂർ വലപ്പാട് സ്വദേശി എൻ.റ്റി സജീവനാണ് (38) ആശുപത്രി പരിസരത്തു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെ രണ്ടു കെട്ടിടങ്ങൾക്കിടയിലുള്ള ഇടുങ്ങിയ ഭാഗത്ത് പൈപ്പിൽ ടെലഫോൺ കേബിളുകൾ ഉപയോഗിച്ച് സജിവൻ തുങ്ങിമരിച്ചതായിയാണ് ആശുപതി അതിക്രതർ വ്യക്തമാക്കുനത്. എന്നാൽ സാധാരണ യുക്തിയിൽ ഇതു സാധ്യമല്ല എന്നുളതാണ് നാട്ടുകാർ ആരോപ്പിക്കുന്നത്ത്.
പൊലീസും സജിവന്റെ ബന്ധുക്കളും എത്തുന്നതിനു മുൻപേ ആശുപത്രി അധികൃതർ മൃതദേഹം മറ്റൊരു മുറിയിലേക്ക് മാറ്റിയത് ദുരുഹത വർദ്ധിപ്പിക്കുന്നു. അതോടൊപ്പം കേബിളിന്റെ വയറിൽ തുങ്ങിയാണ് സജിവൻ രാത്രി എപ്പോഴോ അത്മഹത്യ ചെയ്തത് എന്നാണ് ആശുപത്രികാരുടെ വാദം. പക്ഷെ നിലം തൊടാറായി കിടക്കുന്ന കേബിളിൽ എങ്ങനെ സജിവൻ തുങ്ങി മരിക്കുമെന്നാണ് നാട്ടുകാരും മരിച്ച സജിവന്റെ ബന്ധുക്കളും ചോദിക്കുന്നത്. സജിവനെ രാവിലെ എട്ടു മണിക്ക് മരിച്ചതായി കണ്ടെത്തിയെങ്കിലും 9.30 നു ശേഷമാണു പൊലീസിനെയും, ബന്ധുക്കളെയും ആശുപത്രിയിൽ നിന്ന് വിളിച്ചറിയിക്കുന്നത്. മരിച്ച സജിവന്റെ നെറ്റിയുടെ ഇടതു ഭാഗത്തും കഴുത്തിനും മുറിവുണ്ടായിരുന്നു, ചെവിയിൽ നിന്ന് ചോര ഒലിക്കുന്നുമുണ്ടായിരുന്നു. അതോടൊപ്പം ഇദേഹത്തിന്റെ രണ്ടു മുട്ടിനും പരിക്ക് ഉണ്ടായിരുന്നതായും പറയുന്നു.
40 രോഗികൾ കിടക്കുന്ന വാർഡിൽ ഒരു സിസ്റ്റർ ആണ് നൈറ്റ് ഡ്യൂട്ടി ചെയുന്നതെന്ന് ആക്ഷേപമുണ്ട്. മാനസികമായി പ്രശനങ്ങൾ കാണിക്കുന്ന രോഗികളെ കൃത്യമായി സംരക്ഷിക്കാനോ പരിചരിക്കനോ ആശുപത്രി അധിക്രതർ ശ്രമിക്കാറില്ല എന്നാണ് നാട്ടുകാർ ആരോപിക്കുനത്. കാര്യമായി പണം വാങ്ങാതെ സേവനമാണ് ലക്ഷ്യമെന്നാണ് ആശുപത്രി മാനേജ്‌മെന്റു പറയുന്നത്. എന്നാൽ മരിച്ച സജിവനെ കഴിഞ്ഞ മാസം രണ്ടാം തിയതി ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ഇയാളുടെ ബന്ധുകളുടെ കയിൽ നിന്ന് ഡിപോസിറ്റു തുകയായി 15000 രൂപയും ചികിത്സക്കും മരുന്നിനുമായി വേറെ തുകയും അധിക്രതർ വാങ്ങി എന്നാണ് ബന്ധുക്കളുടെ പക്ഷം. പണം കൊടുത്താലും രോഗം മാറുമെന്നു കരുതിയ ഇവർ പിന്നിട് കാണുനത് മരിച്ച സജിവനെയാണ്.
വലിയ ചുമരുകളും, ഇരുമ്പ് വാതിലുകളും പുറത്തേക്കുള്ള വഴികളിലും മറ്റും രാത്രി ജോലിചെയ്യുന്ന സുരക്ഷ ഗാർഡുകളുമുള്ളപ്പോൾ എങ്ങനെ പുറത്തുള്ള ഒരു സ്ഥലത്ത് സെല്ലിൽ കിടന്ന സജിവൻ വന്നു എന്നത് സംശയം ജനിപ്പികുന്നു. ഇനി ആത്മഹത്യ ആണെകിൽ തന്നെ അത് ആശുപത്രിയുടെ ആനാസ്ഥയാണെന്നു വ്യക്തവുമാണ്. ഇതിനു മുൻപും ഇത്തരത്തിലുള്ള പല ദുരുഹ മരണങ്ങളും ഇവിടെ നടന്നിടുണ്ട്. മിക്കവയും അതമഹത്യയും, ഹൃദയാഘാതം മുലമുള്ള മരണം എന്നാണ് ആശുപത്രി അധിക്രതർ പറയുന്നത്. വ്യാപകമായി മരുന്നുപരിക്ഷണവും അതോടൊപ്പം അബദ്ധത്തിൽ മരുന്ന് മാറി രോഗികൾക്ക് കൊടുക്കുന്നു തുടങ്ങിയ എന്ന ആക്ഷേപവും നിലനിൽക്കുന്നു. മാനസിക രോഗി എന്ന് മുദ്രകുത്തി പലരെയും ഇവിടെ പാർപ്പിക്കാൻ ആശുപത്രി വഴിവിട്ടു സഹായിക്കുക പതിവാണെന്നും ആരോപണങ്ങൾ നിലനില്കുന്ന മാനസികാരോഗ്യ കേന്ദ്രമാണ്മു തൊടുപുഴ പൈകുളം എസ്.എച്ച്. ഹോം ആശുപത്രി.
ഇവിടെ ജോലി ചെയുന്ന തൊഴിലാളികളെ വ്യാപകമായി ആശുപത്രി അധികൃതരും, മാനസിക വികല്യമുള്ള രോഗികളും പിഡിപ്പിക്കുന്നു എന്നാണ് ബി.എം.സ് ആരോപിക്കുനത്. ഇവടെ രോഗികളെ ചികിത്സിക്കുന്ന ഒരു ഡോക്ടർ ഇവിടെ ജോലിചെയ്യുന്ന സ്ത്രികളോട് വളരെ മോശാമായ ഭാഷയിൽ പലപ്പോഴും സംസാരിക്കുന്നു എന്ന് കാണിച്ചു 10 സ്ത്രി ജീവനക്കാർ തൊടുപുഴ വനിതാ ഹെല്പ് ലൈൻനിൽ പാരാതി കാടുത്തിട്ട് നാളിതുവരെ യാതൊരു അന്വേഷണവും നടത്തിയിലെന്നു ബി.എം.സ് ഇടുക്കി ജില്ല സെക്രട്രി സിബി വർഗിസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇവിടുത്തെ തൊഴിലാളികൾക്ക് യാതൊരു സുരക്ഷയും ആശുപത്രി മാനേജ്‌മെന്റു കൊടുക്കുന്നില്ലെന്നും മാനസിക രോഗികൾ ക്രുരമായി ആക്രമിക്കുകയും, സ്ത്രി തൊഴിലാളികളെ പിഡനത്തിന് പോലും രോഗികൾ ശ്രമിക്കുന്നു എന്നും സിബി
വർഗിസ് പറഞ്ഞു.
സർകാർ നിശ്ചയിച്ചിട്ടുള്ള മിനിമം വേതനം തൊഴിലാളികൾക്ക് കൊടുക്കണം, ആശുപത്രിയിൽ ആവശ്യമായ നേഴ്‌സുമാരെ നിയമിക്കുക, അനുകുല്യങ്ങൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു ഒരു വിഭാഗം ജിവനക്കാർ നടത്തുന്ന സമരം ഒരു മാസം പിന്നിട്ടു. പക്ഷെ ഒരു നടപടിയും ആശുപത്രി മാനേജ്‌മെന്റു സ്വികരിച്ചിട്ടില്ല എന്നാണ് സമരം നടത്തുന്നവർ പറയുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചർചകൾ നടത്തിയെന്നും, ശബള വർധനവ് നടപ്പാക്കാൻ ഇപ്പോൾ ബുദ്ധിമുട്ടണെന്നും കേസ് നിലവിൽ ലേബർ കോടതിയുടെ പരിഗണനയിലാണെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.