തിരുവനന്തപുരം : കേരളത്തിന്റെ തലസ്ഥാനം ഭീകരുടെ ലക്ഷ്യ സ്ഥാനവും സുരക്ഷിത കേന്ദ്രവുമാണെന്നതിന് കൂടുതൽ തെളിവു നൽകുന്നതാണ് കഴിഞ്ഞ ദിവസം എൻഐഎ നടത്തിയ റെയ്ഡ്. തമിഴ്‌നാടിൽ അറസ്റ്റിലായ സാദിഖ് ബാഷയിൽ നിന്നു കിട്ടിയ വിവരങ്ങളാണ് നിർണ്ണായകമായത്. സാദ്ദിഖ് ബാഷ നിരവധി തവണ തിരുവനന്തപുരത്ത് വന്നുപോവുകയും, വട്ടിയൂർകാവിൽ രണ്ടാം ഭാര്യ സുനിത സുറുമിയുടെ വീട്ടിൽ ഒളിവിൽ കഴിയുകയും ചെയ്തിരുന്നുവെന്നും വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് തമിഴ്‌നാട്ടിൽനിന്നുള്ള എൻഐഎ സംഘമെത്തി റെയ്ഡ് നടത്തിയത്.

ശ്രീ പത്മനാഭ ക്ഷേത്രത്തിൽ പലതവണ സാദിഖ് ബാഷയും സംഘവും സന്ദർശനം നടത്തിയിരുന്നു. സംഘത്തിൽ പെട്ട മുസൽം യുവതി ഉത്സവസമയത്ത് ക്ഷേത്രത്തിനകത്ത് പ്രവേശിച്ചത് പിടിക്കപ്പെട്ടിരുന്നു. ഉത്സവ ചടങ്ങുകൾ നിർത്തി വെച്ച് ശുദ്ധി കലശം ചെയ്തെങ്കിലും കാര്യമായ അന്വേഷണം ഒന്നും ഇക്കാര്യത്തിൽ ഉണ്ടായില്ലെന്നും റിപ്പോർട്ടുകളെത്തി. ഈ സംഭവം നടന്നത് 2018ലാണ്. അന്ന് വലിയ ചർച്ചയാവുകയും ചെയ്തു. എന്നാൽ ശുദ്ധികലശം ചെയ്തതിലെ ശരിതെറ്റുകൾ മാത്രമാണ് ചർച്ചയായത്. ഈ സംഭവത്തെ വീണ്ടും ചർച്ചയാക്കുന്നതാണ് പുതിയ വെളിപ്പെടുത്തൽ. അന്ന് അന്യമതസ്ഥരുടെ ക്ഷേത്ര പ്രവേശനം തിരിച്ചറിഞ്ഞ് നടപടികൾക്ക് വേണ്ടി നിലകൊണ്ട ജീവനക്കാരൻ പിന്നീട് വാഹനാപകടത്തിൽ മരിച്ചു. എന്നാൽ ബെച്ചുവെന്ന് വിളിക്കുന്ന ജീവനക്കാരന്റെ മരണത്തിൽ ദുരൂഹതയൊന്നുമില്ല.

തമിഴ്‌നാട്ടിൽ പിടിയിലായ കോളജ് വിദ്യാർത്ഥി മീർ അനസ് അലിയിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് എൻ.ഐ.എ കേരളമടക്കം ഏഴ് സംസ്ഥാനങ്ങളിലെ 13 കേന്ദ്രങ്ങളിൽ തിരച്ചിൽ നടത്തിയത്. ജയിൽ കിടക്കുന്ന ഭീകരൻ തമിഴ്‌നാട് സ്വദേശി സാദിഖ് ബാഷ താമസിച്ചിരുന്ന വട്ടിയൂർക്കാവിലെ വീട്ടിലാണ് പ്രധാനമായും തെരച്ചിൽ നടത്തിയത്. സാദിഖ് ബാഷയുടെ വട്ടിയൂർക്കാവ് തോപ്പുമുക്കിലെ ഭാര്യാഗൃഹത്തിൽ നടത്തിയ റെയ്ഡിൽ ചില ഇലക്ട്രോണിക്ക് ഉപകരണങ്ങൾ ,ഹാർഡ് ഡിസ്‌ക് , സിം എന്നിവ കണ്ടെടുത്തു. ഇതിൽ നിന്ന് നിർണ്ണായക തെളിവ് കിട്ടുമെന്നാണ് പ്രതീക്ഷ. തോപ്പുമുക്കിലെ കല്ലുമലയിലാണ് ബാഷയുടെ ഭാര്യ വീട്.

കഴിഞ്ഞ ഫെബ്രുവരിയിൽ മയിലാടുംതുറൈയ്ക്കടുത്തുള്ള നിഡൂരിൽ വച്ച് പൊലീസുകാരെ അപകടപ്പെടുത്തി സാദിഖും സംഘവും രക്ഷപ്പെട്ടിരുന്നു. സാദിഖും ഒപ്പമുണ്ടായിരുന്ന നാലു പേരും സഞ്ചരിച്ചിരുന്ന സ്‌കോർപ്പിയോ വാഹനം ഉപയോഗിച്ച് പൊലീസിനെ ഇടിച്ചു തെറിപ്പിച്ചു. ഈ കേസിൽ സാദിഖ് തമിഴ്‌നാട് പൊലീസിന്റെ പിടിയിലായ സാദിഖ് ബാഷ ഇപ്പോൾ ജയിലാണ്. ഐസിസിന് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നു വിഘടനവാദ സംഘടനങ്ങൾ രൂപീകരിച്ച് റിക്രൂട്ടിംഗിൽ പങ്കാളിയാകുന്നു തുടങ്ങിയ കുറ്റങ്ങളാണ് സാദിഖ് ബാഷയ്ക്ക് എതിരെയുള്ളത്. 2018 നവംബറിലാണ് ക്ഷേത്രാചാരം ലംഘിച്ചെന്ന നിഗമനത്തെത്തുടർന്നു തന്ത്രിയുടെ നിർദ്ദേശപ്രകാരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടയടച്ച് ശുദ്ധികലശം ചെയ്തത്.

വട്ടിയൂർക്കാവിലെ റെയ്ഡുമായി ബന്ധപ്പെട്ട് ഈ സംഭവവവും ചർച്ചയാകുന്നുണ്ട്. അൽപശി ഉത്സവം നടക്കുമ്പോഴാണ് അസാധാരണമായ സംഭവം. ഇതോടെ വൈകിട്ടത്തെ ഉത്സവശീവേലി മുടങ്ങി. രണ്ട് അന്യമതസ്ഥർ ക്ഷേത്രത്തിൽ കയറിയെന്നു കണ്ടെത്തിയതിനെത്തുടർന്നാണു തന്ത്രി നട അടയ്ക്കാനുള്ള തീരുമാനമെടുത്തത്. ക്ഷേത്രത്തിനകത്തു മൊബൈൽ ഫോണിനു വിലക്കുണ്ടെന്നിരിക്കെ, സുരക്ഷാ മുന്നറിയിപ്പുള്ള ചില സ്ഥലങ്ങളിൽ കയറി ഇവർ മൊബൈൽ ഫോണിൽ ചിത്രം പകർത്തിയതായും കണ്ടെത്തി. ഉത്സവസമയത്താണ് ആചാരലംഘനമുണ്ടായത് എന്നതിനാൽ പരിഹാരക്രിയയിൽ വിട്ടുവീഴ്ച പാടില്ലെന്നു തന്ത്രി സതീശൻ തരണനല്ലൂർ നിർദ്ദേശിക്കുകയായിരുന്നു. കോളേജ് കുട്ടികളാണ് കയറിയതെന്നായിരുന്നു അന്നു പുറത്തു വന്ന വാർത്തകൾ. എന്നാൽ സാദിഖ് ബാഷയുമായി അടുപ്പമുള്ള സ്ത്രീയും കൂട്ടത്തിൽ ഉണ്ടെന്നാണ് ഇപ്പോൾ ചർച്ചയാകുന്ന വിവരം.

2018 നവബംർ ഒമ്പതിന് പകൽദർശനത്തിന് എത്തിയവരുടെ കൂട്ടത്തിൽ മറ്റു മതസ്ഥരുടെ വസ്ത്രധാരണരീതിയോട് സാമ്യമുള്ള വസ്ത്രം ധരിച്ച സ്ത്രീ ഉണ്ടായിരുന്നതായി പുറത്തെ പൊലീസിന്റെ സി.സി.ടി.വി. ക്യാമറയിൽ കണ്ടെത്തിയിരുന്നു. പിന്നീട് ഇവർ ക്ഷേത്ര ആചാരപ്രകാരമുള്ള വേഷംമാറി ഉള്ളിൽ കയറിയതായി പൊലീസ് അറിയിച്ചു. ക്ഷേത്രത്തിനകത്തു മൊബൈൽ ഫോണിനു വിലക്കുണ്ടെന്നിരിക്കെ, സുരക്ഷാ മുന്നറിയിപ്പുള്ള ചില സ്ഥലങ്ങളിൽ കയറി ഇവർ മൊബൈൽ ഫോണിൽ ചിത്രം പകർത്തിയതായും കണ്ടെത്തി. അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത ക്ഷേത്രമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. ഇവിടെ ഹിന്ദു വിശ്വാസിയാണെന്ന് എഴുതി നൽകിയാൽ മാത്രമേ ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാധിക്കൂ. എന്നാൽ, അനുമതിയില്ലാതെ സ്ത്രീ കയറിയതിനെ തുടർന്നാണ് ക്ഷേത്രത്തിൽ പരിഹാരക്രിയകൾ നടത്തിയത്. ഇതിന് അപ്പുറത്തേക്ക് ചർച്ചകളൊന്നും മുമ്പോട്ട് പോയിരുന്നില്ല.

സാദ്ദിഖ് ബാഷ നിരവധി തവണ തിരുവനന്തപുരത്ത് വന്നുപോവുകയും, വട്ടിയൂർകാവിൽ രണ്ടാം ഭാര്യ സുനിത സുറുമിയുടെ വീട്ടിൽ ഒളിവിൽ കഴിയുകയും ചെയ്തിരുന്നുവെന്നും വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് തമിഴ്‌നാട്ടിൽനിന്നുള്ള എൻഐഎ സംഘമെത്തി റെയ്ഡ് നടത്തിയത്. കഴിഞ്ഞ ദിവസം പിടിയിലായ മീർ അനസ് അലിയിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച് തിരുവനന്തപുരം കേന്ദ്രീകരിച്ച് വലിയ ഒരുക്കങ്ങൾ ഭീകരർ നടത്തിയിരുന്നു. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം, പാങ്ങോട് സൈനിക താവളം എന്നിവ ആക്രമിക്കുകയും ലക്ഷ്യമായിരുന്നു. മുസ്ലിം ഇതര സമുദായങ്ങൾക്കിടയിൽ ഭീതി പരത്താൻ പ്രമുഖ സമുദായ നേതാവിനേയും രാഷ്ട്രീയ നേതാവിനേയും വധിക്കാനും പദ്ധതിയുണ്ടായിരുന്നു.

പാലോട് സൈനിക കേന്ദ്രത്തിന് സമീപം വീടുകൾ വാടകയ്ക്കെടുത്ത് ഐ.എസുമായി ബന്ധപ്പെട്ടവർ താമസിക്കുന്നതായി വാർത്ത വന്നിരുന്നു. സൈനിക കേന്ദ്രം പൂർണ്ണമായി നിരീക്ഷിക്കാവുന്ന തരത്തിൽ സമീപത്തെ ടവർ ഉയർത്തിയതുൾപ്പെടെ സംശയകരമായ നിരവധി നടപടികൾ തിരുവനന്തപുരത്ത് നടന്നതിനു പിന്നിൽ ഭീകരരുടെ പിന്തുണ ഉണ്ടെന്നാണ് സൂചന.