- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപ്പോൾ എല്ലാവരുടെയും നോട്ടം പാക്കിസ്ഥാൻ വംശജനായ സാദിഖ് ഖാനിലേക്ക്; പാക്കിസ്ഥാനിയായ മുസ്ലീമിനെ മേയറാക്കിയതാണ് കുഴപ്പത്തിന് കാരണമെന്ന് സൂചിപ്പിച്ച് ട്രംപും; ഒരുപാട് പ്രധാന കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് പറഞ്ഞ് അവഗണിച്ച് മേയർ
ഏഴ് പേരുടെ മരണത്തിനും 48 പേർക്ക് പരുക്കേൽക്കുന്നതിനും വഴിയൊരുക്കിയ ശനിയാഴ്ച രാത്രിയിലെ ലണ്ടൻ ആക്രമണം കഴിഞ്ഞ് ഏതാനും മണിക്കൂറുകൾ തികയുന്നതിന് മുമ്പെ നിരവധി പേർ ലണ്ടൻ മേയർ സാദിഖ് ഖാനെ നോക്കാൻ തുടങ്ങിയിട്ടുണ്ട്. പാക്കിസ്ഥാനിയായ ഈ മുസ്ലീമിനെ ലണ്ടന്റെ മേയറാക്കിയതാണ് കുഴപ്പത്തിന് കാരണമെന്ന് സൂചിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് സാക്ഷാൽ ഡൊണാൾഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ തനിക്ക് ഒരുപാട് പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് പറഞ്ഞ് ഇത്തരം ആരോപണങ്ങളെ അവഗണിച്ചിരിക്കുകയാണ് ഖാൻ. ഇത്രയൊക്കെ സംഭവിച്ചിട്ടും നഗരത്തിൽ കടുത്ത മുന്നറിയിപ്പും ജാഗ്രതാ നിർദേശവും ഉയർത്തേണ്ടുന്ന ആവശ്യമില്ലെന്ന ഖാന്റെ നിലപാടാണ് ട്രംപിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ നടത്തിയ ട്വീറ്റിംഗിലൂടെയാണ് ട്രംപ് ഖാനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. എന്നാൽ ഖാന്റെ പ്രസ്താവന സന്ദർഭത്തിന് നിരക്കാത്ത വിധത്തിൽ ട്രംപ് ദുരുപയോഗിക്കുയായിരുന്നുവെന്നും ആരോപണമുയരുന്നുണ്ട്.അതായത് ലണ്ടനിലെ വർധിപ്പിച്ച പൊലീസ് സാന്നിധ്യത്തെക്കുറിച്ച് സംസാരിക്
ഏഴ് പേരുടെ മരണത്തിനും 48 പേർക്ക് പരുക്കേൽക്കുന്നതിനും വഴിയൊരുക്കിയ ശനിയാഴ്ച രാത്രിയിലെ ലണ്ടൻ ആക്രമണം കഴിഞ്ഞ് ഏതാനും മണിക്കൂറുകൾ തികയുന്നതിന് മുമ്പെ നിരവധി പേർ ലണ്ടൻ മേയർ സാദിഖ് ഖാനെ നോക്കാൻ തുടങ്ങിയിട്ടുണ്ട്. പാക്കിസ്ഥാനിയായ ഈ മുസ്ലീമിനെ ലണ്ടന്റെ മേയറാക്കിയതാണ് കുഴപ്പത്തിന് കാരണമെന്ന് സൂചിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് സാക്ഷാൽ ഡൊണാൾഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ തനിക്ക് ഒരുപാട് പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് പറഞ്ഞ് ഇത്തരം ആരോപണങ്ങളെ അവഗണിച്ചിരിക്കുകയാണ് ഖാൻ.
ഇത്രയൊക്കെ സംഭവിച്ചിട്ടും നഗരത്തിൽ കടുത്ത മുന്നറിയിപ്പും ജാഗ്രതാ നിർദേശവും ഉയർത്തേണ്ടുന്ന ആവശ്യമില്ലെന്ന ഖാന്റെ നിലപാടാണ് ട്രംപിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ നടത്തിയ ട്വീറ്റിംഗിലൂടെയാണ് ട്രംപ് ഖാനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. എന്നാൽ ഖാന്റെ പ്രസ്താവന സന്ദർഭത്തിന് നിരക്കാത്ത വിധത്തിൽ ട്രംപ് ദുരുപയോഗിക്കുയായിരുന്നുവെന്നും ആരോപണമുയരുന്നുണ്ട്.അതായത് ലണ്ടനിലെ വർധിപ്പിച്ച പൊലീസ് സാന്നിധ്യത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഖാൻ ഇവിടെ കടുത്ത മുന്നറിയിപ്പ് നൽകേണ്ട കാരണമൊന്നുമില്ലെന്ന് പ്രതികരിച്ചതെന്നും അതിനെ ട്രംപ് വളച്ചൊടിക്കുകയായിരുന്നുവെന്നുമാണ് ചിലർ ആരോപിക്കുന്നത്.
ലണ്ടനിൽ നടന്ന ആക്രമണത്തെ പൈശാചികവും ഭീരുത്വവും നിറഞ്ഞ നടപടിയായി അപലപിച്ച് ഖാൻ നേരത്തെ പ്രസ്താവനയിറക്കിയിരുന്നു. ഇത്തരത്തിൽ നാൾക്കു നാളെന്നോണം ഭീകരാക്രമണങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ രാഷ്ട്രീയമായ തിരുത്തലുകൾ വരുത്തിയേ മതിയാവൂ എന്നും നമ്മുടെ ജനത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും ട്രംപ് ലണ്ടൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിർദേശിച്ചിരുന്നു. ഇത്തരം ആക്രമണങ്ങൾക്കെതിരെ ജാഗരൂകരായി പ്രതികരിച്ചില്ലെങ്കിൽ കാര്യങ്ങൾ ഇനിയും വഷളാകുമെന്നും ട്രംപ് മുന്നറിയിപ്പേകിയിരുന്നു.
ഭീകരാക്രമണത്തിൽ 7 പേർ മരിക്കുകയും 48 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടും നഗരത്തിൽ കടുത്ത മുന്നറിയിപ്പും ജാഗ്രതാ നിർദേശവും വേണ്ടെന്നാണ് ലണ്ടൻ മേയറുടെ നിലപാടെന്നാണ് ട്രംപ് അപലപിച്ചിരിക്കുന്നത്. ആക്രമണത്തെ തുടർന്ന് ലണ്ടൻകാർക്ക് നഗരത്തിൽ ഇന്നലെയും തുടർന്നുള്ള ഏതാനും ദിവസങ്ങളിലും കനത്ത പൊലീസ് സാന്നിധ്യം കാണാൻ സാധിക്കുമെന്നും എന്നാൽ ഇത് മൂലം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കേണ്ട ആവശ്യമൊന്നുമില്ലെന്നുമായിരുന്നു ഒരു ടിവി അഭിമുഖത്തിൽ ഖാൻ വ്യക്തമാക്കിയിരുന്നത്. അതിന് മുകളിൽ പിടിച്ചാണ് ട്രംപ് അദ്ദേഹത്തിനെതിരെ തിരിഞ്ഞത്.
ട്രംപിന്റെ ആരോപണങ്ങളോട് പ്രതികരിക്കാൻ മേയർക്ക് സമയമില്ലെന്നും ആക്രമണത്തെ തുടർന്ന് പൊലീസ്, എമർജൻസി സർവീസുകൾ, ഗവൺമെന്റ് എന്നിവയുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങളും മറ്റുള്ള പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്ന തിരക്കിലാണെന്നുമാണ് സാദിഖ് ഖാന്റെ ഓഫീസ് വക്താവ് പ്രതികരിച്ചിരിക്കുന്നത്. ട്രംപിന്റെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ട്വീറ്റുകളോട് പ്രതികരിക്കുന്നതിനേക്കാൾ സുപ്രധാനമായ കാര്യങ്ങൾ ഈ നിർണായക അവസരത്തിൽ ചെയ്ത് തീർക്കാൻ ഖാനുണ്ടെന്നും വക്താവ് വിശദീകരിക്കുന്നു.
ഈസ്റ്റ് ലണ്ടനിലെ ഡാഗെൻഹാമിലുള്ള ബ്രെറ്റ് ഫ്രീമാൻ എന്നയാൾ ലണ്ടൻ ആക്രമണത്തിൽ അകപ്പെട്ട് ജിഹാദികളുടെ കത്തിക്കുത്തിന് ഇരയായിരുന്നു. നാല് പ്രാവശ്യം കത്തിക്കുത്തേറ്റിട്ടും അദ്ദേഹം ആശുപത്രിയിൽ സുഖം പ്രാപിച്ച് വരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഫ്രീമാന് കുത്തേറ്റതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലണ്ടൻ മേയർ സാദിഖ് ഖാൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഫ്രീമാന്റെ സുഹൃത്തായ ഡാറെൻ മോൾ ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. ഫ്രീമാന്റെ ചിത്രം ട്വിറ്ററിലിട്ടായിരുന്നു ഡാറെൻ ഈ ആവശ്യമുന്നയിച്ചത്.ഇത്തരത്തിൽ ആക്രമണത്തിന്റെ പേരിൽ ഖാനെതിരെ ഏതാനും പേർ രംഗത്ത് വന്ന്‌കൊണ്ടിരിക്കുന്നുവെന്ന് സാരം.