- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന് നേരെ റെഡ്കാർഡ് വീശി സാദിഖ് ഖാൻ; സ്വീകരിക്കാൻ പോവാതെ ലണ്ടൻ മേയർ പ്രതിഷേധക്കാർക്കൊപ്പം കൂടുമെന്ന് ഭയന്ന് യുകെ സന്ദർശനം വീണ്ടും നീട്ടി അമേരിക്കൻ പ്രസിഡന്റ്
യുകെയിൽ ഔദ്യോഗിക സന്ദർശനം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ് എത്തിയാൽ ഒരിക്കലും ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിക്കില്ലെന്ന മുന്നറിയിപ്പുമായി ലണ്ടൻ മേയർ സാദിഖ് ഖാൻ രംഗത്തെത്തി. ഇതോടെ ട്രംപിന് റെഡ്കാർഡ് വീശിയാണ് ഖാൻ വീണ്ടും മുന്നോട്ട് വന്നിരിക്കുന്നത്. താൻ യുകെയിലെത്തുമ്പോൾ സ്വീകരിക്കാനെത്താതെ ലണ്ടൻ മേയർ പ്രതിഷേധക്കാർക്കൊപ്പം കൂടുമെന്ന് ഭയന്ന് യുകെ സന്ദർശനം അമേരിക്കൻ പ്രസിഡന്റ് വീണ്ടും നീട്ടിയെന്നും റിപ്പോർട്ടുണ്ട്. ട്രംപ് തലസ്ഥാനത്തെത്തുന്നതിനുള്ള സാധ്യത മുൻകൂട്ടി കണ്ട് ഖാൻ വീണ്ടും അദ്ദേഹവുമായുള്ള വാചകയുദ്ധം തുടങ്ങിയിരിക്കുകയാണ്. യുകെ സന്ദർശിക്കാൻ പ്രധാനമന്ത്രി തെരേസ മെയ് ജനുവരിയിൽ തന്നെ ട്രംപിനെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മാസം രാജ്ഞിയുടെ പ്രസംഗം പ്രമാണിച്ച് ഇത് മാറ്റി വയ്ക്കുകയായിരുന്നു. എന്നാൽ ഈ സന്ദർശനം ഈ വർഷം എന്തായാലും സംഭവിക്കുമെന്ന പ്രതീക്ഷ ശക്തമാകുന്നതിനിടെയാണ് ഖാൻ ട്രംപിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുന്നത്. തെരേസ ട്രംപനെ ക്ഷണിച്ചിട്ടുണ്ടെങ്കിലും സന്ദർശനത
യുകെയിൽ ഔദ്യോഗിക സന്ദർശനം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ് എത്തിയാൽ ഒരിക്കലും ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിക്കില്ലെന്ന മുന്നറിയിപ്പുമായി ലണ്ടൻ മേയർ സാദിഖ് ഖാൻ രംഗത്തെത്തി. ഇതോടെ ട്രംപിന് റെഡ്കാർഡ് വീശിയാണ് ഖാൻ വീണ്ടും മുന്നോട്ട് വന്നിരിക്കുന്നത്. താൻ യുകെയിലെത്തുമ്പോൾ സ്വീകരിക്കാനെത്താതെ ലണ്ടൻ മേയർ പ്രതിഷേധക്കാർക്കൊപ്പം കൂടുമെന്ന് ഭയന്ന് യുകെ സന്ദർശനം അമേരിക്കൻ പ്രസിഡന്റ് വീണ്ടും നീട്ടിയെന്നും റിപ്പോർട്ടുണ്ട്. ട്രംപ് തലസ്ഥാനത്തെത്തുന്നതിനുള്ള സാധ്യത മുൻകൂട്ടി കണ്ട് ഖാൻ വീണ്ടും അദ്ദേഹവുമായുള്ള വാചകയുദ്ധം തുടങ്ങിയിരിക്കുകയാണ്.
യുകെ സന്ദർശിക്കാൻ പ്രധാനമന്ത്രി തെരേസ മെയ് ജനുവരിയിൽ തന്നെ ട്രംപിനെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മാസം രാജ്ഞിയുടെ പ്രസംഗം പ്രമാണിച്ച് ഇത് മാറ്റി വയ്ക്കുകയായിരുന്നു. എന്നാൽ ഈ സന്ദർശനം ഈ വർഷം എന്തായാലും സംഭവിക്കുമെന്ന പ്രതീക്ഷ ശക്തമാകുന്നതിനിടെയാണ് ഖാൻ ട്രംപിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുന്നത്. തെരേസ ട്രംപനെ ക്ഷണിച്ചിട്ടുണ്ടെങ്കിലും സന്ദർശനത്തിന്റെ തിയതി ഔദ്യോഗികമായി നിശ്ചയിക്കാൻ ഇരുപക്ഷത്തിനും സാധിച്ചിട്ടില്ല. എന്നാൽ ട്രംപ് യുകെ സന്ദർശിക്കുമ്പോൾ അദ്ദേഹത്തിനെതിരെ കടുത്ത പ്രതിഷേധമുണ്ടാകുമെന്ന ആശങ്കയും അതിനിടെ ശക്തമാണ്.
യുകെയിൽ ട്രംപിന്റെ പ്രധാന എതിരാളി സാദിഖ് ഖാനാണ്. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർ അമേരിക്കയിലേക്ക് വരുന്നതിന് ട്രംപ് ഏർപ്പെടുത്തിയിരുന്ന യാത്രാ നിരോധനത്തെ ഖാൻ ശക്തമായി എതിർത്തിരുന്നു. ജനങ്ങളുടെ എതിർപ്പിനെ വെല്ലുവിളിച്ച് കൊണ്ടാണ് ട്രംപ് വരുന്നതെന്ന് സിഎൻഎന്നുമായി സംസാരിക്കവെ ഖാൻ വ്യക്തമാക്കിയിരുന്നു. സ്റ്റേറ്റ് വിസിറ്റെന്നാൽ അത് സാധാരണ സന്ദർശനത്തിൽ നിന്നും വ്യത്യസ്തമാണെന്നും എന്നാൽ യുകെയുടെ നയങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ നയങ്ങളുള്ള ഒരു പ്രസിഡന്റിനെ ഔദ്യോഗികമായി സ്വീകരിക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടെന്നും ഖാൻ വ്യക്തമാക്കുന്നു.
അതിനാൽ ഇദ്ദേഹത്തിനെ ചുവപ്പ് പരവതാനി വിരിച്ച് യുകെ ഗവൺമെന്റ് സ്വീകരിക്കുന്നത് തീർത്തും അനുചിതമാണെന്നാണ് താൻ കരുതുന്നതെന്നും ഖാൻ മുന്നറിയിപ്പേകുന്നു. ലണ്ടൻ ബ്രിഡ്ജ് ആക്രമണത്തിന് ശേഷമായിരുന്നു ഇരുവരും തമ്മിലുള്ള ഏറ്റു മുട്ടൽ മൂർധന്യത്തിലെത്തിയിരുന്നത്. ആക്രമണം നടന്നുവെങ്കിലും ലണ്ടൻകകാർ ഭയക്കേണ്ട കാര്യമില്ലെന്ന് ഖാൻ ആഹ്വാനം ചെയ്തതിനെ ട്രംപ് തന്റെ ട്വീറ്റുകളിലൂടെ അന്ന് ശക്തമായി വിമർശിച്ചിരുന്നു. എന്നാൽ ട്രംപിന്റെ നിസാര ട്വീറ്റുകളോട് പ്രതികരിക്കാൻ തനിക്ക് സമയമില്ലെന്നായിരുന്നു അന്ന് ഖാൻ തിരിച്ചടിച്ചത്.