- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരും സിദ്ദിഖിനെ ഒന്നും പറയരുതേ..: സ്വസ്ഥമായ കുടുംബ ജീവിതം നയിക്കാൻ എന്നേയും കുടുംബത്തേയും അനുവദിക്കണേ: സിദ്ദിഖിന്റെ ഭാര്യയുടെ ആദ്യ ഭർത്താവ് നിലപാട് മാറ്റി; ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ കല്ല്യാണ വിവാദത്തെ അതിജീവിച്ചത് ഇങ്ങനെ
കോഴിക്കോട്: കെ പി സി സി മുൻ ജനറൽസെക്രട്ടറിയും കുന്ദമംഗലം നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥിയുമായ അഡ്വ. ടി സിദ്ദിഖിനെതിരെയുള്ള ആരോപണങ്ങൾ പിൻവലിച്ച് സിദ്ദിഖിന്റെ രണ്ടാം ഭാര്യയുടെ മുൻ ഭർത്താവ് സഫീറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. താൻ ഗൾഫിലായിരിക്കെ സിദ്ദിഖ് തന്റെ ആദ്യ ഭാര്യ ഷറഫുന്നീസയുമായി ബന്ധം സ്ഥാപിച്ച് ഭീഷണിപ്പെടുത്തി മൊഴി ചൊല്ലിച്ചതാണെന്നതടക്കമുള്ള ആരോപണങ്ങളാണ് സഫീർ നിഷേധിക്കുന്നത്. 'കെ പി സി സി മുൻ ജനറൽസെക്രട്ടറിയും കുന്ദമംഗലം നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥിയുമായ അഡ്വ. ടി സിദ്ദിഖിന്റെ രണ്ടാം വിവാഹവും അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് എതിരായി ഞാൻ നൽകിയ എല്ലാ പ്രസ്താവനകളും പിൻവലിക്കുന്നു. എന്റെ ചില വാക്കുകൾ ചിലർ അവരുടെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നതായി അറിയാൻ സാധിച്ചു. ഇനി ഇത്തരം വിവാദങ്ങളിൽനിന്ന് എന്നേയും എന്റെ കുടുംബത്തേയും ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നതോടൊപ്പം അന്നത്തെ സാഹചര്യത്തിൽ എന്റെ വാക്കുകളിൽ വന്ന തെറ്റുകൾക്ക് ഞാൻ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു. എല്ലാവരും ഇ
കോഴിക്കോട്: കെ പി സി സി മുൻ ജനറൽസെക്രട്ടറിയും കുന്ദമംഗലം നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥിയുമായ അഡ്വ. ടി സിദ്ദിഖിനെതിരെയുള്ള ആരോപണങ്ങൾ പിൻവലിച്ച് സിദ്ദിഖിന്റെ രണ്ടാം ഭാര്യയുടെ മുൻ ഭർത്താവ് സഫീറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. താൻ ഗൾഫിലായിരിക്കെ സിദ്ദിഖ് തന്റെ ആദ്യ ഭാര്യ ഷറഫുന്നീസയുമായി ബന്ധം സ്ഥാപിച്ച് ഭീഷണിപ്പെടുത്തി മൊഴി ചൊല്ലിച്ചതാണെന്നതടക്കമുള്ള ആരോപണങ്ങളാണ് സഫീർ നിഷേധിക്കുന്നത്.
'കെ പി സി സി മുൻ ജനറൽസെക്രട്ടറിയും കുന്ദമംഗലം നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥിയുമായ അഡ്വ. ടി സിദ്ദിഖിന്റെ രണ്ടാം വിവാഹവും അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് എതിരായി ഞാൻ നൽകിയ എല്ലാ പ്രസ്താവനകളും പിൻവലിക്കുന്നു. എന്റെ ചില വാക്കുകൾ ചിലർ അവരുടെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നതായി അറിയാൻ സാധിച്ചു. ഇനി ഇത്തരം വിവാദങ്ങളിൽനിന്ന് എന്നേയും എന്റെ കുടുംബത്തേയും ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നതോടൊപ്പം അന്നത്തെ സാഹചര്യത്തിൽ എന്റെ വാക്കുകളിൽ വന്ന തെറ്റുകൾക്ക് ഞാൻ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു. എല്ലാവരും ഇതൊരു അപേക്ഷയായി സ്വീകരിച്ച് സ്വസ്ഥമായി കുടുംബജീവിതം നയിക്കാൻ എന്നേയും എന്റെ കുടുംബത്തെയും അനുവദിക്കണമെന്നുമാണ് ഷഫീറിന്റെ പോസ്റ്റ്.
എതിരാളികൾ സഫീറിന്റെ മുൻ ആരോപണം ഉന്നയിച്ച് തെരഞ്ഞെടുപ്പ് പോർമുഖത്ത് വോട്ടാക്കി മാറ്റാൻ ശ്രമിക്കുമ്പോഴാണ് സഫീർ ഇത്തരമൊരു പോസ്റ്റുമായി രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് സഫീർ തിരുത്ത് പോസ്റ്റുമായി വന്നത് സിദ്ദിഖിന്റെ ഭീഷണിക്ക് വഴങ്ങിയോ മറ്റെന്തെങ്കിലും ഗൂഢാലോചനയുടെ ഭാഗമോ ആണെന്നും ആരോപണമുണ്ട്. ഈ ബന്ധത്തിൽ സഫീറിന് രണ്ട് ആൺകുട്ടികളുണ്ട്. ഇവരുടെ കാര്യത്തിൽ സിദ്ദിഖിന്റെ രണ്ടാം ഭാര്യ ഷറഫുന്നിസയുമായി നടത്തിയ ചർച്ചയിൽ കുട്ടികളിൽ ഒരാളെ സഫീറിനു വിട്ടുനൽകാൻ ധാരണയായതായാണ് സഫീറുമായി ബന്ധമുള്ളവരിൽനിന്ന് ലഭിക്കുന്ന വിവരം.
കുട്ടികൾക്കു വേണ്ടി ഹൈക്കോടതിയിൽ പോയിട്ടും കുട്ടികളെ സഫീറിന് വിട്ടുകിട്ടിയിരുന്നില്ല. കുട്ടികളെ ജീവന് തുല്യം സ്‌നേഹിക്കുന്നതുകൊണ്ടാണ് സഫീർ ഇത്തരത്തിൽ ഒരു പോസ്റ്റുമായി രംഗത്ത് വന്നതെന്നാണ് ഇദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നത്. വിധിയെഴുത്തിന് ഇനി 11 നാളുകൾ മാത്രം ശേഷിക്കുമ്പോൾ സഫീറിന്റെ ഇപ്പോഴത്തെ പോസ്റ്റ് തെരഞ്ഞെടുപ്പിൽ ഏറെ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ് കേന്ദ്രങ്ങൾ. സിദ്ദീഖിന്റെ ആദ്യ ഭാര്യയുമായുള്ള പ്രശ്‌നം ഇരുകൂട്ടരും തമ്മിലുള്ള ഉഭയകക്ഷി ധാരണയിൽ തീർപ്പായിരുന്നു. തന്റെ പരാതി പിൻവലിച്ചതായി ആദ്യ ഭാര്യ നസീമ വ്യക്തമാക്കിയതോടെയാണ് സിദ്ദിഖിന് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വത്തിനുള്ള വഴി തെളിഞ്ഞത്.
ഉമ്മൻ ചാണ്ടിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളായ സിദ്ദിഖ് ആ ആനുകൂല്യം ഉപയോഗിച്ച് മുസ്‌ലിംലീഗിന്റെ സീറ്റായ കുന്ദമംഗലത്ത് കൈപ്പത്തി ചിഹ്നത്തിൽ തന്നെ സീറ്റ് സ്വന്തമാക്കുകയും ചെയ്തു. ഇതിനു മുസ്‌ലിംലീഗ് നേതാവും മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടിയുടെ നിർലോഭമായ പിന്തുണയുമുണ്ടായിരുന്നു. ആദ്യ ഭാര്യയുടെ പരാതി തീർന്നതോടെ അക്കാര്യം രാഷ്ട്രീയ ആയുധമാക്കാൻ ഇടതുപക്ഷത്തിനു ബുദ്ധിമുട്ടുകളുണ്ടായപ്പോഴാണ് സിദ്ധീഖിന്റെ രണ്ടാം ഭാര്യ ഷറഫുന്നീസയെച്ചൊല്ലിയുള്ള അവരുടെ ആദ്യ ഭർത്താവ് സഫീറിന്റെ വിവാദ ഫേസ്‌ബുക്ക് പോസ്റ്റ് ഇടതുപക്ഷം പ്രചാരണത്തിനുപയോഗിച്ചത്.
സഫീറിന്റെ പുതിയ വിശദീകരണത്തോടെ ഇക്കാര്യത്തിലും എതിരാളികളുടെ മുന ഒടിഞ്ഞതായാണ് പ്രചാരണം. ഇനിയും ഇടതുപക്ഷം അപവാദ വ്യവസായവുമായി രംഗത്തുവന്നാൽ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് സിദ്ദിഖ് അനുകൂലികളുടെ നീക്കം.
സിറ്റിങ് എം എൽ എ ഇടതുമുന്നണിയിലെ അഡ്വ. പി ടി എ റഹീമും ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭനുമാണ് സിദ്ദിഖിന്റെ മുഖ്യ എതിരാളികൾ. ശക്തമായ ത്രികോണമത്സരമാണ് മണ്ഡലത്തിലുള്ളത്. ആദ്യഘട്ടത്തിൽ റഹീമിന് ശക്തമായ മേൽക്കയ്യുണ്ടായിരുന്നെങ്കിലും ഇപ്പോൾ പ്രചാരണത്തിലും മറ്റും ഒപ്പത്തിനൊപ്പമാണ് ഇടത്-വലത് മുന്നണികൾ. ജില്ലയിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ടുകളുള്ള മണ്ഡലത്തിൽ സി കെ പത്മനാഭൻ പിടിക്കുന്ന വോട്ടുകൾ ഇരു മുന്നണികളുടെയും ജയാപജയം നിർണ്ണയിക്കുന്നതിൽ മുഖ്യപങ്കു വഹിക്കും.
കോഴിക്കോട് ജില്ലയിൽ യു ഡി എഫ് അട്ടിമറി വിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കുന്ദമംഗലം. സിദ്ദിഖിന്റെ വരവോടെ മണ്ഡലത്തിന്റെ ചിത്രം മാറിമറിഞ്ഞുവെന്നും പ്രതീക്ഷ കൂടിയെന്നുമാണ് യു ഡി എഫ് കേന്ദ്രങ്ങളുടെ അവകാശവാദം. എന്നാൽ പോയ കാലങ്ങളിൽ മണ്ഡലത്തിൽ കാഴ്ചവച്ച വികസനപ്രവർത്തനങ്ങളും സത്യസന്ധമായ പൊതുപ്രവർത്തന പാരമ്പര്യവും കൈമുതലായുള്ള അഡ്വ. പി ടി എ റഹീമിനെ ഇത്തവണയും മണ്ഡലം കൈവിടില്ലെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം. കൊടുവള്ളിയിൽ നിന്നും റഹീമിനെ കുന്ദമംഗലത്തേക്കു കെട്ടിയിറക്കുമ്പോൾ മാവൂർ, ചെറൂപ്പ ഉൾപ്പെടെയുള്ള മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ സി പി എമ്മിന് വിമത ഭീഷണി ശക്തമായിരുന്നിട്ടും കഴിഞ്ഞതവണ റഹീം ചെങ്കൊടി പാറിച്ചു.
എന്നാൽ ഇത്തവണ അത്തരം വിമത ഭീഷണികൾ താരതമ്യേന കുറഞ്ഞതായും ഇടതു നേതൃത്വം വിലയിരുത്തുന്നു. ഇതു കൂടാതെ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്ന കേരള മുസ്‌ലിം ജമാഅത്ത് പ്രവർത്തകരുടെ വോട്ടും റഹീമിനെ തുണക്കുന്നത് നേട്ടമാവുമെന്നാണ് കണക്കുകൂട്ടൽ. കാന്തപുരം മുസ്‌ലിയാരെ പിടിക്കാൻ സിദ്ധീഖ്, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അടക്കം കാരന്തൂർ മർക്കസിലെത്തിച്ച് പണി പതിനെട്ടും പയറ്റിയെങ്കിലും ഫലിച്ചിട്ടില്ല. എന്നാൽ കാന്തപുരം വിഭാഗത്തിന്റെ നീക്കത്തെ ചെറുക്കാൻ ഇ കെ വിഭാഗം സുന്നികൾ ഉൾപ്പെടെയുള്ള ലീഗനുകൂല സമസ്തയ്ക്ക് ഒപ്പം മറ്റു മുസ്‌ലിം സംഘടനകളുടെ കൂടി വോട്ട് സ്വാധീനിക്കാനാവുമെന്നാണ് യു ഡി എഫ് ക്യാമ്പിന്റെ പ്രതീക്ഷ.
എന്തായാലും വോട്ടുപെട്ടി തുറക്കും മുമ്പേ കല്ല്യാണപ്പെണ്ണിനെച്ചൊല്ലിയും മറ്റുമായി ഉയർന്ന ആരോപണ-പ്രത്യാരോപണങ്ങളും വികസന രാഷ്ട്രീയ വിവാദങ്ങളും കുന്ദമംഗലത്തെ ജനവിധിയെ എങ്ങനെ സ്വാധീനിക്കുമെന്ന ചർച്ചകൾ വരാനിരിക്കുന്ന മണിക്കൂറുകളിലും പൊടിപാറുമെന്നു തീർച്ച.