- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിമാൻഡ് റിപ്പോർട്ടിൽ അമൽ പപ്പടവടയുടെ പേരും; സമൂഹ മാധ്യമങ്ങളിൽ ന്യായീകരിക്കാൻ എത്തിയ യുവതി ലഹരി പാർട്ടികളിലെ സ്ഥിരം പങ്കാളിയെന്ന് മനോരമ; ചാനൽ ചർച്ചയ്ക്ക് എത്തിയത് പപ്പടവടയുടെ ഭാര്യയും; 'നന്മമരം' ഫ്രിഡ്ജിന് പിന്നിലെ മിനു പൗളിയിൽ നിന്നും വിവരങ്ങൾ തേടാൻ പൊലീസ്; ആ വനിതാ ഡോക്ടർ ആര്?
കൊച്ചി: നമ്പർ 18 ഹോട്ടലിലെ ലഹരി പാർട്ടിയും മോഡലുകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ കുടുങ്ങും. ഒരു സ്ത്രീയുടെ ശരീരത്തിൽ മയക്കുമരുന്നായ എം.ഡി.എം.എ. വിതറി ഒന്നിലധികം പുരുഷന്മാർ ചേർന്ന് ഉപയോഗിക്കുന്ന വീഡിയോയും സൈജുവിന്റെ ഫോണിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ചിലവന്നൂരിലെ ഫ്‌ളാറ്റിൽ 2020 സെപ്റ്റംബർ ആറിനാണ് സംഭവം നടന്നത്. തൊട്ടടുത്ത ദിവസം ഇതേ ഫ്‌ളാറ്റിൽ നടന്ന പാർട്ടിയിൽ അമൽ പപ്പടവട, നസ്ലിൻ, സലാഹുദീൻ മൊയ്തീൻ, ഷിനു മിന്നു എന്നിവർ പാർട്ടിയിൽ പങ്കെടുത്തുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. മാതൃഭൂമിയാണ് കഴിഞ്ഞ ദിവസം ഈ പേരുകൾ പുറത്തു വിട്ടത്. അതായത് 'പപ്പടവട'യും സംശയ നിഴലിലാണ്.
സൈജു ഉപയോഗിച്ച ഔഡി കാറിന്റെ ഉടമ ഫെബി ജോണും സുഹൃത്തുക്കളും ഒരുമിച്ച് കാക്കനാട്ടെ ഫ്‌ളാറ്റിൽ നടത്തിയ പാർട്ടിയുടെ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. വനിതാ ഡോക്ടർ അടക്കം ഈ പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഫോണിലെ രഹസ്യ ഫോൾഡറിൽ പ്രകൃതിവിരുദ്ധ പീഡനത്തിന്റെ വീഡിയോകളും അന്വേഷണ സംഘം കണ്ടെത്തി. റിമാൻഡ് റിപ്പോർട്ടിലുള്ള പേരുകാരെയെല്ലാം പൊലീസ് ചോദ്യം ചെയ്യും. അമൽ പപ്പടവടയുടെ ഭാര്യ മിനു പൗളിനേയും പൊലീസ് കാര്യങ്ങൾ തിരക്കാൻ വിളിക്കും.
മോഡലുകൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളായ ലഹരി ഇടപാടുകാരൻ സൈജു തങ്കച്ചൻ, ഹോട്ടലുടമ റോയ് ജോസഫ് എന്നിവരെ സമൂഹമാധ്യമങ്ങളിലൂടെ പിന്തുണച്ച ഒരു യുവതി ഇവർ നടത്തിയ ലഹരി പാർട്ടികളിലെ സ്ഥിരം പങ്കാളിയാണെന്ന് പൊലീസ് സൂചിപ്പിച്ചതായി മനോരമ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സൈജുവിന്റെ ഫോണിൽ ഇവർ പങ്കെടുത്ത ലഹരി പാർട്ടികളുടെ രംഗങ്ങൾ കണ്ടെത്തിയെന്നും യുവതിയെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചുവെന്നും മനോരമയിലുണ്ട്.
സോഷ്യൽ മീഡിയയിൽ സൈജുവിനെ പിന്തുണച്ചെത്തിയ വ്യക്തികളിൽ ഒരാൾ മിനു പൗളിനാണ്. മനോരമയുടെ ചാനൽ ചർച്ചയിലും ഇവർ പിന്തുണച്ച് എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരെ കാര്യങ്ങൾ തിരക്കാൻ പൊലീസ് വിളിക്കുന്നത്. കൊച്ചിയിലെ ലഹരി കടത്തു തലവനാണ് സൈജു പോളെന്ന് പൊലീസ് പറയുന്നു. ചില വാട്‌സാപ്പ് ചാറ്റുകളിൽ സത്യമുണ്ട്. അതുകൊണ്ടാണ് സൈജുവിനെതിരെ കൂടുതൽ വകുപ്പുകളും കേസുകളും പൊലീസ് ചുമത്തുന്നത്. ഇതിൽ തെളിവു കിട്ടാനാണ് കൂടുതൽ പേരിൽ നിന്നും കാര്യങ്ങൾ തിരക്കുന്നത്.
'സാധനങ്ങളോ ഞങ്ങൾ ഫുൾ നാച്വറൽ ആയിരുന്നു മോളെ, നാച്വറൽ വനത്തിൽ വാറ്റിയ വാറ്റ്, വനത്തിലെ കാട്ടുപോത്തിനെ വെടിവെച്ച് വനത്തിൽ കറി െവച്ചത്, ഇത്തിരി സ്റ്റാമ്പ്, ഇച്ചിരി ലൈൻ ഇവരുടെയൊക്കെ കുറവുണ്ടായി, അത് അടുത്ത തവണ വരുമ്പോൾ പരിഹരിക്കാം'' സൈറ ബാനുവുമായി 2021 ജൂലായ് 26-ന് സൈജു നടത്തിയ ചാറ്റ് ലഹരി ബന്ധത്തിന് തെളിവാണ്. കൊച്ചിയിലെ പപ്പടവട റെസ്റ്റോറന്റും അതിന് മുന്നിലെ നന്മമരവും നഗരത്തിന് സുപരിചിതമാണ്. ഒരുനേരം ഭക്ഷണം ലഭിക്കാതെ കഷ്ടപ്പെടുന്നവർക്ക് അന്നം നൽകാനായാണ് നന്മമരം എന്ന പേരിൽ റെസ്റ്റോറന്റിന് മുന്നിൽ ഫ്രിഡ്ജ് സ്ഥാപിച്ചിരുന്നത്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരാണ് അമൽ പപ്പടവടയും ഭാര്യ മിനു പൗളിയും.
പപ്പടവട റെസ്റ്റോറന്റുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ നേരത്തെ ഉണ്ടായിരുന്നു. ചില സാമൂഹ്യ വിരുദ്ധർ പപ്പടവടയും നന്മമരവും അടിച്ച് തകർത്തതും വാർത്തയായി. പപ്പടവടയുടെ ഉടമയായ മിനു പൗളിൻ തന്നെയാണ് ഇക്കാര്യം അന്ന് ഫേസ്‌ബുക്കിലെ വീഡിയോകളിലൂടെ വ്യക്തമാക്കിയത്. രണ്ടു വട്ടമാണ് ആക്രമണം ഉണ്ടായത്. നേരത്തെ, തൊഴിലാളികൾക്ക് ശമ്പളം കുടിശിക വരുത്തിയതിന്റെ പേരിൽ സ്ഥാപനത്തിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ