- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സൈന നെഹ്‌വാളിനു വെള്ളി; ചരിത്ര നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരത്തിന് അഭിനന്ദനവുമായി കായികലോകം
ജക്കാർത്ത: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൈന നെഹ്‌വാളിനു വെള്ളി. ഫൈനലിൽ ലോക ഒന്നാം നമ്പർ താരം കരോലിന മാരിനാണ് സൈനയെ തോൽപ്പിച്ചത്. നേരിട്ടുള്ള ഗെയിമുകൾക്കാണു കരോലിനയുടെ ജയം. 21-16, 21-19. ഫൈനലിൽ തോറ്റെങ്കിലും ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ഖ്യാതി നേടാൻ സൈനയ്ക്കായി. 1983ൽ പ്രകാശ് പദുക്കോൺ ലോക ചാമ്പ്യൻഷി
ജക്കാർത്ത: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൈന നെഹ്‌വാളിനു വെള്ളി. ഫൈനലിൽ ലോക ഒന്നാം നമ്പർ താരം കരോലിന മാരിനാണ് സൈനയെ തോൽപ്പിച്ചത്. നേരിട്ടുള്ള ഗെയിമുകൾക്കാണു കരോലിനയുടെ ജയം. 21-16, 21-19.
ഫൈനലിൽ തോറ്റെങ്കിലും ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ഖ്യാതി നേടാൻ സൈനയ്ക്കായി. 1983ൽ പ്രകാശ് പദുക്കോൺ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയിരുന്നു. വനിത വിഭാഗത്തിൽ പി വി സിന്ധുവും മുമ്പു വെങ്കലം നേടിയിരുന്നു. ഇന്ത്യക്ക് വേണ്ടി ഡബിൾസിൽ ജ്വാല ഗുട്ട-അശ്വനി പൊന്നപ്പ സഖ്യവും രണ്ട് വെങ്കല മെഡലുകൾ ലോകചാംപ്യൻഷിപ്പിൽ നേടിയിട്ടുണ്ട്.
നിലവിലെ ചാമ്പ്യൻകൂടിയായ കരോലിനയെ രണ്ടു സെറ്റുകളിലും വിറപ്പിച്ച ശേഷമാണു സൈന കീഴടങ്ങിയത്. രണ്ടു സെറ്റുകളിലും മുന്നിട്ടു നിന്ന ശേഷം സമ്മർദത്തെ തുടർന്നു വരുത്തിയ പിഴവുകളാണു സൈനയ്ക്കു വിനയായത്. നേരത്തെ ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പ് ഫൈനലിലും കരോലിനയുടെ കൈയിൽ നിന്നു സൈന തോൽവി ഏറ്റുവാങ്ങിയിരുന്നു.
ഇന്തൊനീഷ്യയുടെ ലിൻഡാവെനി ഫനേട്രിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സൈന ഫൈനലിൽ പ്രവേശിച്ചത്. ലോകബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ ഇന്ത്യക്കായി ഫൈനലിലെത്തുന്ന ആദ്യ താരമെന്ന ബഹുമതിയും സൈന ഇതോടെ സ്വന്തമാക്കിയിരുന്നു.