സരവാക്: ഇന്ത്യൻ ബാഡ്മിന്റൺ താരവും ഒന്നാം സീഡുമായ സൈന നെഹ്വാൾ മലേഷ്യൻ മാസ്റ്റേഴ്സ് ഗ്രാൻഡ്പ്രീയുടെ ഫൈനലിൽ കടന്നു. 32 മിനിറ്റ് മാത്രം നീണ്ടു നിന്ന സെമിയിൽ ഹോങ്കോങ്ങിന്റെ യിപ് പുയി യിന്നിനെ സൈന അനായാസം കീഴടക്കി. ആദ്യ ഗെയിമിൽ 21-13നും രണ്ടാം ഗെയിമിൽ 21-10നും അഞ്ചാം സീഡായ യിപ് പരാജയപ്പെട്ടു.

ഫൈനലിൽ തായ്ലന്റിന്റെ ചോച്ചുവാങ്ങാണ് സൈനയുടെ എതിരാളി. സീഡില്ലാ താരമായ ചോച്ചുവാങ്ങ് സെമിയിൽ രണ്ടാം സീഡ് ഹോങ്കോങ്ങിന്റെ ച്യുങ് നാനെ അട്ടിമറിച്ചാണ് ഫൈനലിലെത്തിയത്. മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു വിജയം. സ്‌കോർ: 21-16, 19-21, 21-7.