- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി വി സിന്ധുവിനെ പരാജയപ്പെടുത്തി കോമൺവെൽത്ത് ഗെയിംസിൽ സ്വർണം സ്വന്തമാക്കി സൈന നേഹ്വാൾ; ഗോൾഡ് കോസ്റ്റിൽ സ്വർണവും വെള്ളിയും ഇന്ത്യക്ക് തന്നെ; 26 സ്വർണവുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത്
ഗോൾഡ്കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിൽ വനിതാ സിംഗിൾസ് ബാഡ്മിന്റണിൽ പി.വി സിന്ധുവിന്റെയും സൈന നെഹ്വാളിന്റെയും പോരാട്ടത്തിൽ ഒടുവിൽ സൈന നേഹ്വാളിന് വിജയം. ഫൈനലിൽ പി വി സിന്ധുവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് സൈന സ്വർണം നേടിയത്. സ്‌കോർ 21-18, 23-21. ഇന്ത്യയുടെ ഇരുപത്തിയാറാമത് സ്വർണ്ണമാണിത്. പുല്ലലേ ഗോപിചന്ദിന്റെ ഇരുശിഷ്യകളും തമ്മിൽ ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും അന്തിമവിജയം സൈനയോടൊപ്പം നിന്നു. ഒളിംപിക്‌സ് വെള്ളി മെഡൽ ജേതാവായ സിന്ധു നിലവിലെ ചാംപ്യൻ കാനഡയുടെ മിഷേൽ ലീയെ തകർത്താണ് ഫൈനലിൽ പ്രവേശിച്ചത്. നിലവിലെ വെള്ളി മെഡൽ ജേതാവായ സ്‌കോട്ട്‌ലൻഡിന്റെ ക്രിസ്റ്റി ഗിൽമൗറിനെ ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന പോരാട്ടത്തിലൂടെ കീഴടക്കിയാണ് സൈനയുടെ ഫൈനൽ പ്രവേശം നിലവിൽ ലോകമുന്നാം നമ്പറാണ് സിന്ധു. സൈന 12 -ാം റാങ്കുകാരിയും.ഫൈനലിൽ ഇരുവരും വാശിയേറിയ പോരാട്ടമാണ് പുറത്തെടുത്തത്. ആദ്യ ഗെയിം മേധാവിത്വത്തോടെ റാക്കറ്റേന്തി സൈന സ്വന്തമാക്കി. എന്നാൽ രണ്ടാം ഗെയിമിൽ ശക്തമായി തിരിച്ചടിച്ച സിന്ധു 19-ാം പോയിന്റ് വരെ മുന്നിട
ഗോൾഡ്കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിൽ വനിതാ സിംഗിൾസ് ബാഡ്മിന്റണിൽ പി.വി സിന്ധുവിന്റെയും സൈന നെഹ്വാളിന്റെയും പോരാട്ടത്തിൽ ഒടുവിൽ സൈന നേഹ്വാളിന് വിജയം. ഫൈനലിൽ പി വി സിന്ധുവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് സൈന സ്വർണം നേടിയത്. സ്‌കോർ 21-18, 23-21. ഇന്ത്യയുടെ ഇരുപത്തിയാറാമത് സ്വർണ്ണമാണിത്.
പുല്ലലേ ഗോപിചന്ദിന്റെ ഇരുശിഷ്യകളും തമ്മിൽ ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും അന്തിമവിജയം സൈനയോടൊപ്പം നിന്നു. ഒളിംപിക്‌സ് വെള്ളി മെഡൽ ജേതാവായ സിന്ധു നിലവിലെ ചാംപ്യൻ കാനഡയുടെ മിഷേൽ ലീയെ തകർത്താണ് ഫൈനലിൽ പ്രവേശിച്ചത്. നിലവിലെ വെള്ളി മെഡൽ ജേതാവായ സ്‌കോട്ട്‌ലൻഡിന്റെ ക്രിസ്റ്റി ഗിൽമൗറിനെ ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന പോരാട്ടത്തിലൂടെ കീഴടക്കിയാണ് സൈനയുടെ ഫൈനൽ പ്രവേശം
നിലവിൽ ലോകമുന്നാം നമ്പറാണ് സിന്ധു. സൈന 12 -ാം റാങ്കുകാരിയും.ഫൈനലിൽ ഇരുവരും വാശിയേറിയ പോരാട്ടമാണ് പുറത്തെടുത്തത്. ആദ്യ ഗെയിം മേധാവിത്വത്തോടെ റാക്കറ്റേന്തി സൈന സ്വന്തമാക്കി. എന്നാൽ രണ്ടാം ഗെയിമിൽ ശക്തമായി തിരിച്ചടിച്ച സിന്ധു 19-ാം പോയിന്റ് വരെ മുന്നിട്ട് നിന്നു. അവസാന നിമിഷങ്ങളിൽ സിന്ധു പതറിയതോടെ സൈന മൽസരം വരുതിയിലാക്കി.
അതേസമയം, പുരുഷന്മാരുടെ ബാഡ്മിന്റണിൽ ശ്രീകാന്ത് വെള്ളി നേടി. ഫൈനലിൽ മലേഷ്യയുടെ ലി ചോങ് വെയിനോടാണ് ശ്രീകാന്ത് അടിയറവു പറഞ്ഞത്. സ്‌കോർ: 21-14, 14-21, 14-21. 2006, 2010 വർഷങ്ങളിലും ലീ ചോങ്ങിനു തന്നെയായിരുന്നു സ്വർണം.