- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടത്തിൽ പെട്ട സുഹൃത്തിനെ നാട്ടിൽ എത്തിക്കാൻ നാല് ദിവസത്തെ അവധി എടുത്ത് നാട്ടിലേക്ക് പോന്നു; പള്ളിയിൽ കയറി ദൈവത്തിന് നന്ദി പറഞ്ഞ് മടങ്ങിയപ്പോഴേക്കും വർക്ക് പെർമിറ്റും വിസയും ആരോ അടിച്ചു മാറ്റി; ഇന്ന് ദുബായിലേക്ക് മടങ്ങാൻ ഇരുന്ന യുവാവ് സമർദ്ദം താങ്ങാനാവാതെ കുഴഞ്ഞു വീണു മരിച്ചു; മാവേലിക്കരയിൽ നിന്നും ഏത് പ്രവാസിയുടേയും കണ്ണ് നിറയിക്കാൻ ഒരു ദുരന്ത വാർത്ത
ആലപ്പുഴ: അവധിക്കു ശേഷം ദുബായിലേക്ക് ഇന്നു മടങ്ങേണ്ടതായിരുന്നു. അതിന് വിധിയാണ് തടസ്സം നിന്നത്. ജീവിത പ്രാരാബ്ദങ്ങളുമായുള്ള പോരാട്ടത്തിനിടെയിൽ ഗൾഫിലെ ജോലി നഷ്ടമായെന്ന തോന്നൽ പോലും സജി മത്തായിക്ക് താങ്ങാനാവുമായിരുന്നില്ല. ഇത് നൽകിയ സമ്മർദ്ദം ഈ മാവേലിക്കരക്കാരന്റെ ജീവനെടുത്തു. ഇന്ന് ദുബായിലേക്ക് മടങ്ങാനിരുന്നയാൾ, സുപ്രധാന രേഖകൾ മോഷണം പോയതിനെത്തുടർന്നു കുഴഞ്ഞുവീണു മരിച്ചു. തഴക്കര വഴുവാടി മേലേടത്തു പുത്തൻവീട്ടിൽ സജി മത്തായി (43) ആണു മരിച്ചത്. ദുബായിൽ അപകടത്തിൽ പരുക്കേറ്റ സുഹൃത്ത് പൈനുംമൂട് സ്വദേശി മനോജിനെ വീട്ടിലെത്തിക്കാനായി നാലു ദിവസം മുൻപാണു സജി നാട്ടിലെത്തിയത്. അതിവേഗം മടങ്ങി ചെല്ലേണ്ട സാഹചര്യവും ഉണ്ടായിരുന്നു. രേഖകൾ മോഷണം പോയതോടെ മടക്കം പ്രതിസന്ധിയിലായി. ഇതോടെ ജോലി നഷ്ടമാകുമെന്ന അവസ്ഥയും വ്ന്നു. ഇത് താങ്ങാൻ സജിക്ക് കഴിയുമായിരുന്നില്ല. ഇതോടെ മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. അങ്ങനെ മോഷ്ടാവിന്റെ ക്രുരത പ്രവാസിയുടെ ജീവനെടുക്കുകയായിരുന്നു. വിദേശത്തെ ജോലി അനുമതിപത്രവും ലൈസൻസും അടക്കമുള്ള രേഖക
ആലപ്പുഴ: അവധിക്കു ശേഷം ദുബായിലേക്ക് ഇന്നു മടങ്ങേണ്ടതായിരുന്നു. അതിന് വിധിയാണ് തടസ്സം നിന്നത്. ജീവിത പ്രാരാബ്ദങ്ങളുമായുള്ള പോരാട്ടത്തിനിടെയിൽ ഗൾഫിലെ ജോലി നഷ്ടമായെന്ന തോന്നൽ പോലും സജി മത്തായിക്ക് താങ്ങാനാവുമായിരുന്നില്ല. ഇത് നൽകിയ സമ്മർദ്ദം ഈ മാവേലിക്കരക്കാരന്റെ ജീവനെടുത്തു. ഇന്ന് ദുബായിലേക്ക് മടങ്ങാനിരുന്നയാൾ, സുപ്രധാന രേഖകൾ മോഷണം പോയതിനെത്തുടർന്നു കുഴഞ്ഞുവീണു മരിച്ചു. തഴക്കര വഴുവാടി മേലേടത്തു പുത്തൻവീട്ടിൽ സജി മത്തായി (43) ആണു മരിച്ചത്.
ദുബായിൽ അപകടത്തിൽ പരുക്കേറ്റ സുഹൃത്ത് പൈനുംമൂട് സ്വദേശി മനോജിനെ വീട്ടിലെത്തിക്കാനായി നാലു ദിവസം മുൻപാണു സജി നാട്ടിലെത്തിയത്. അതിവേഗം മടങ്ങി ചെല്ലേണ്ട സാഹചര്യവും ഉണ്ടായിരുന്നു. രേഖകൾ മോഷണം പോയതോടെ മടക്കം പ്രതിസന്ധിയിലായി. ഇതോടെ ജോലി നഷ്ടമാകുമെന്ന അവസ്ഥയും വ്ന്നു. ഇത് താങ്ങാൻ സജിക്ക് കഴിയുമായിരുന്നില്ല. ഇതോടെ മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. അങ്ങനെ മോഷ്ടാവിന്റെ ക്രുരത പ്രവാസിയുടെ ജീവനെടുക്കുകയായിരുന്നു.
വിദേശത്തെ ജോലി അനുമതിപത്രവും ലൈസൻസും അടക്കമുള്ള രേഖകളാണു മോഷണം പോയത്. ഇന്നലെ രാവിലെ പതിനൊന്നോടെയാണു സംഭവം. തഴക്കര എംഎസ് സെമിനാരി സ്‌കൂൾ പരിസരത്തു സ്‌കൂട്ടർ നിർത്തിയ ശേഷം പള്ളിയിൽ പോയി മടങ്ങി വന്നപ്പോഴാണു സ്‌കൂട്ടറിന്റെ ബോക്‌സ് തുറന്നു കിടക്കുന്നതു സജി കണ്ടത്. മോഷണം നടന്നുവെന്ന് വ്യക്തമായി. ദുബായിലെ ജോലി അനുമതിപത്രം, ഡ്രൈവിങ് ലൈസൻസ്, എടിഎം കാർഡ്, പണം എന്നിവ ഉൾപ്പെടെ നഷ്ടപ്പെട്ടതായി പരിശോധനയിൽ കണ്ടെത്തി.
സജി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെത്തുടർന്നു പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇതിനിടെ സജി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദുബായിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. ഇന്നു രാവിലെ മടങ്ങാനിരിക്കുകയായിരുന്നു. തഴക്കര എംഎസ് സെമിനാരി എച്ച്എസ് റിട്ട. ജീവനക്കാരൻ ടി.ജി.മത്തായിയുടെയും മേരിയുടെയും മകനാണ്.
ഭാര്യ: ലിറ്റി. മക്കൾ: ഏഥാൻ എം.സജി, ഇവാൻ എം.സജി. സംസ്‌കാരം ഏഴിനു രണ്ടിനു വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ.