- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെപിസിസി അംഗമായ ഐഎഎസ് അക്കാഡമി ഉടമ മരിച്ചത് വിഷം ഉള്ളിൽ ചെന്ന്; സാമ്പത്തിക ബാധ്യത മൂലമുള്ള ആത്മഹത്യയെന്ന് സൂചന; മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ നൽകണമെന്നും പരാമർശം; തിരുവനന്തപുരത്തെ സക്കീർ ബ്രെയിൻസ് ഐഎഎഎസ് അക്കാദമി ഉടമയുടെ മരണത്തിന്റെ ഞെട്ടലിൽ അക്കാദമി വിദ്യാർത്ഥികളും
പേരൂർക്കട: ഐഎഎസ് അക്കാദമി തുടങ്ങി സാമ്പത്തിക നേട്ടമുണ്ടാക്കാൻ ശ്രമിച്ച് ഒന്നുമില്ലാതെ മരണം. കെപിസിസി അംഗവും ഐഎഎസ് അക്കാദമി ഉടമയുമായി സക്കീർ തൈക്കൂട്ടത്തിലിന്റെ(50) മരണം ആത്മഹത്യയാണെന്നാണ് പൊലീസ് നൽകുന്ന സൂചന. തിരുവനന്തപുരത്തെ വാടക വീട്ടിലാണ് സക്കീറിന്റെ മൃതദേഹം കണ്ടെത്തിയത്. വിഷം കഴിച്ച് മരിച്ച നിലയിൽ മൃതദേഹം ആദ്യം കണ്ടത് പിഎ അഭിലാഷാണ്. അക്കാദമി ഉടമയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ഇവിടെ പരിശീലനം നടത്തുന്ന വിദ്യാർത്ഥികൾ. വട്ടിയൂർക്കാവ് പി.ടി.പി നഗർ ഹൗസിങ് കോളനിക്ക് സമീപം നന്ദനം വീട്ടിലായിരുന്നു ഇയാളുടെ താമസം. ഇവിടെ കിടപ്പുമുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. പത്തനംതിട്ട പന്തളം മങ്ങാരം സ്വദേശിയായ ഇദ്ദേഹം ഒരു മാസം മുമ്പാണ് ഇവിടെ വീട് വാടകയ്‌ക്കെടുത്തത്. ഇന്നലെ രാവിലെ പി.എ അഭിലാഷ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടതോടെ അഭീലാഷ് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. വിഷം ഉള്ളിൽ ചെന്
പേരൂർക്കട: ഐഎഎസ് അക്കാദമി തുടങ്ങി സാമ്പത്തിക നേട്ടമുണ്ടാക്കാൻ ശ്രമിച്ച് ഒന്നുമില്ലാതെ മരണം. കെപിസിസി അംഗവും ഐഎഎസ് അക്കാദമി ഉടമയുമായി സക്കീർ തൈക്കൂട്ടത്തിലിന്റെ(50) മരണം ആത്മഹത്യയാണെന്നാണ് പൊലീസ് നൽകുന്ന സൂചന. തിരുവനന്തപുരത്തെ വാടക വീട്ടിലാണ് സക്കീറിന്റെ മൃതദേഹം കണ്ടെത്തിയത്. വിഷം കഴിച്ച് മരിച്ച നിലയിൽ മൃതദേഹം ആദ്യം കണ്ടത് പിഎ അഭിലാഷാണ്. അക്കാദമി ഉടമയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ഇവിടെ പരിശീലനം നടത്തുന്ന വിദ്യാർത്ഥികൾ.
വട്ടിയൂർക്കാവ് പി.ടി.പി നഗർ ഹൗസിങ് കോളനിക്ക് സമീപം നന്ദനം വീട്ടിലായിരുന്നു ഇയാളുടെ താമസം. ഇവിടെ കിടപ്പുമുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. പത്തനംതിട്ട പന്തളം മങ്ങാരം സ്വദേശിയായ ഇദ്ദേഹം ഒരു മാസം മുമ്പാണ് ഇവിടെ വീട് വാടകയ്‌ക്കെടുത്തത്. ഇന്നലെ രാവിലെ പി.എ അഭിലാഷ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടതോടെ അഭീലാഷ് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. വിഷം ഉള്ളിൽ ചെന്നാണ് മരണമെന്ന് പൊലീസ് അറിയിച്ചു. കർഷക കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. പന്തളത്ത് അടക്കം താഴെത്തട്ടിൽ പ്രവർത്തകരുമായി ചേർന്ന് പ്രവർത്തിച്ച വ്യക്തിയായിരുന്നു ഇദ്ദേഹമെന്നാണ് പ്രവർത്തകർ പറയുന്നത്.
വീട്ടിൽ സാധാരണ സക്കീറിനൊപ്പം ഡ്രൈവർ മാത്രമേ ഉണ്ടാകാറുള്ളൂ. എന്നാൽ ബുധനാഴ്ച ഡ്രൈവറെ ഇദ്ദേഹം പറഞ്ഞു വിട്ടിരുന്നതായി അഭിലാഷ് പറഞ്ഞു. ബേക്കറി ജംഗ്ഷനിൽ സക്കീർ ബ്രെയിൻസ് ഐ.എ.എസ് അക്കാഡമി നടത്തി വരികയായിരുന്നു സക്കീർ. അടുത്തിടെ സ്ഥാപനം നടത്തിക്കൊണ്ടു പോകാൻ അടക്കം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ അദ്ദേഹം നേരിട്ടുന്നു. കടബാധ്യതകളും ഉണ്ടായിരുന്നതായാണ് അറിയുന്നത്.
സക്കീർ സാമ്പത്തിക ബാദ്ധ്യത മൂലം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാധമിക നിഗമനം. വീട്ടിൽ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യാ കുറിപ്പിൽ മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ നൽകണമെന്നും പരാമർശമുണ്ട്. അടുത്തിടെ ഐപിഎസ് ഉദ്യോഗസ്ഥന്റെ കോപ്പിയടിയുമായി ബന്ധപ്പെട്ട് തലസ്ഥാനത്തെ ചില ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നും തമിഴ്‌നാട് പൊലീസ് വിവരങ്ങൾ തേടിയിരുന്നു. ഇതോടെ ഐഎഎസ് മേഖലയിലെ കോപ്പിയടിക്കഥകളെ കുറിച്ച് കൂടുതൽ വിവരങ്ങളും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് തലസ്ഥാനത്തെ തന്നെ ഒരു പ്രമുഖ അക്കാദമി ഉടമ ആത്മഹത്യ ചെയ്തത് എന്നതും ശ്രദ്ധേയമാണ്.
ഭാര്യ: സുബി, മക്കൾ: ജുനീഷ (എം.ബി.ബി.എസ് വിദ്യാർത്ഥി, കണ്ണൂർ മെഡിക്കൽ കോളേജ്) ജുയാദ് (പി.വി എസ് പബ്ലിക് സ്‌കൂൾ, നിലമ്പൂർ). കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥൻ സുലൈമാൻ റാവുത്തറുടെയും സഫിയബീവിയുടെയും മകനാണ്. പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കോൺഗ്രസ് പന്തളം മണ്ഡലം, ബ്ലോക്ക് പ്രസിഡന്റ്, പന്തളം റോട്ടറി ക്ലബ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കബറടക്കം ഇന്ന് രാവിലെ 10ന് മുട്ടാർ ജുമാമസ്ജിദ് കബർസ്ഥാനിൽ.