- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരിന്റേയും സ്വകാര്യ സ്ഥാപനങ്ങളുടേയും വരുമാനം കുത്തനെ ഇടിഞ്ഞു; ബാങ്കിലൂടെ പണം കൈമാറുന്ന കാര്യത്തിലും ആശയക്കുഴപ്പം; ഡിസംബറിൽ സ്വകാര്യ വ്യക്തികളുടെ പേരിൽ നടത്തുന്ന സ്ഥാപനങ്ങളിൽ നിയന്ത്രണം മൂലം ശമ്പളം കൊടുക്കാനാവാത്ത സാഹചര്യത്തിലേക്ക് നീങ്ങുമെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: 500,1000 നോട്ടുകൾ പിൻവലിച്ചതു മൂലമുണ്ടായ പ്രതിസന്ധിയിൽനിന്നു കരകയറാൻ നാലു മാസമെങ്കിലും വേണ്ടിവരുമെന്നു സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ. വ്യാപാരമേഖല സ്തംഭിച്ചതു സർക്കാരിന്റെ നികുതി വരുമാനത്തെ ബാധിക്കും. ഇതോടെ ശമ്പളം നൽകാൻ പോലും സർക്കാർ ബുദ്ധിമുട്ടും. ജനവരിയിലാകും ഇത് സ്വാധീനിക്കുക. കേന്ദ്രം മാസം തോറും നൽകുന്ന നികുതിവിഹിതം ഈമാസം പകുതിയായി കുറഞ്ഞതും കനത്ത അടിയായി. ഈമാസത്തെ വിൽപനയിൽനിന്ന് അടുത്തമാസം ലഭിക്കേണ്ട വാറ്റ് നികുതിയിൽ വൻ ഇടിവുണ്ടായാൽ സംസ്ഥാനത്തു ചെലവു ചുരുക്കൽ നടപടികൾ വേണ്ടിവരുമെന്നു ധനവകുപ്പു സൂചന നൽകി. ഈമാസം വാറ്റ് നികുതി വരുമാനത്തിൽ 16.5% വളർച്ച ഉണ്ടായതു സർക്കാരിന് ആശ്വസമായെങ്കിലും കേന്ദ്രത്തിൽനിന്നുള്ള നികുതി വിഹിതം കുറയുകയായിരുന്നു. ഈമാസം ലഭിക്കുന്ന വാറ്റ് നികുതി ഒക്ടോബർ മാസത്തിൽ നടന്ന വിൽപനയുടേതാണ്. ഇതിനകം ഏകദേശം 2000 കോടി വാറ്റ് വരുമാനം കിട്ടിയിട്ടുണ്ട്. മാസം അവസാനിക്കുന്നതിനകം 2800 കോടിയിലെത്തുമെന്നാണു നികുതി വകുപ്പ് പ്രതീക്ഷിക്കുന്നത്. അതേസമയം കേന്ദ്രത്തിൽ ന
തിരുവനന്തപുരം: 500,1000 നോട്ടുകൾ പിൻവലിച്ചതു മൂലമുണ്ടായ പ്രതിസന്ധിയിൽനിന്നു കരകയറാൻ നാലു മാസമെങ്കിലും വേണ്ടിവരുമെന്നു സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ. വ്യാപാരമേഖല സ്തംഭിച്ചതു സർക്കാരിന്റെ നികുതി വരുമാനത്തെ ബാധിക്കും. ഇതോടെ ശമ്പളം നൽകാൻ പോലും സർക്കാർ ബുദ്ധിമുട്ടും. ജനവരിയിലാകും ഇത് സ്വാധീനിക്കുക.
കേന്ദ്രം മാസം തോറും നൽകുന്ന നികുതിവിഹിതം ഈമാസം പകുതിയായി കുറഞ്ഞതും കനത്ത അടിയായി. ഈമാസത്തെ വിൽപനയിൽനിന്ന് അടുത്തമാസം ലഭിക്കേണ്ട വാറ്റ് നികുതിയിൽ വൻ ഇടിവുണ്ടായാൽ സംസ്ഥാനത്തു ചെലവു ചുരുക്കൽ നടപടികൾ വേണ്ടിവരുമെന്നു ധനവകുപ്പു സൂചന നൽകി. ഈമാസം വാറ്റ് നികുതി വരുമാനത്തിൽ 16.5% വളർച്ച ഉണ്ടായതു സർക്കാരിന് ആശ്വസമായെങ്കിലും കേന്ദ്രത്തിൽനിന്നുള്ള നികുതി വിഹിതം കുറയുകയായിരുന്നു.
ഈമാസം ലഭിക്കുന്ന വാറ്റ് നികുതി ഒക്ടോബർ മാസത്തിൽ നടന്ന വിൽപനയുടേതാണ്. ഇതിനകം ഏകദേശം 2000 കോടി വാറ്റ് വരുമാനം കിട്ടിയിട്ടുണ്ട്. മാസം അവസാനിക്കുന്നതിനകം 2800 കോടിയിലെത്തുമെന്നാണു നികുതി വകുപ്പ് പ്രതീക്ഷിക്കുന്നത്. അതേസമയം കേന്ദ്രത്തിൽ നിന്നു കേരളത്തിനു ലഭിക്കേണ്ട 1200 കോടി നികുതി വിഹിതത്തിൽ 599 കോടി മാത്രമേ ലഭിച്ചിട്ടുള്ളൂ. പ്രധാന മേഖലകളായ സ്വർണം, ടെക്‌സ്‌റ്റൈൽസ്, കെട്ടിടനിർമ്മാണ സാമഗ്രികൾ എന്നിവയുടെ വിൽപനയിലെല്ലാം മാന്ദ്യമാണ്. ജീവനക്കാർക്കു ശമ്പളവും സർവീസ് പെൻഷനും നൽകാൻ മാസം 4000 കോടി രൂപ വേണം.
സർക്കാരിനു നേരിട്ടു നികുതി വരുമാനം ലഭിക്കുന്ന വിദേശമദ്യവിൽപന, ലോട്ടറി എന്നിവയിലെ ഇടിവാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ലോട്ടറി വിൽപന ഇടിഞ്ഞതും അടുത്തയാഴ്ചത്തെ ലോട്ടറികൾ റദ്ദാക്കിയതും മൂലം സർക്കാരിനു 100 കോടി രൂപയുടെയെങ്കിലും നഷ്ടമുണ്ടാകും. വിദേശമദ്യവിൽപനയിൽ കഴിഞ്ഞയാഴ്ച നേരിട്ട തിരിച്ചടി മൂലം 50 കോടി രൂപയെങ്കിലും നഷ്ടമുണ്ട്. സ്വർണവിൽപന ഇടിഞ്ഞതും നികുതിവരുമാനത്തെ ബാധിക്കും. ബാങ്ക് നിക്ഷേപങ്ങൾ കുത്തനെ വർധിച്ചത് അടുത്ത മാസങ്ങളിലെ വ്യാപാരങ്ങളെയും ബാധിക്കാനിടയുണ്ട്. നിർമ്മാണം ഉൾപ്പെടെ തൊഴിൽമേഖല സ്തംഭിച്ചതും സർക്കാരിനെ പ്രതിസന്ധിയിലാക്കം. സമാന പ്രതിസന്ധി തന്നെയാണ് സ്വകാര്യ സ്ഥാപനങ്ങളിലുമുള്ളത്. അടുത്തമാസം ശമ്പളത്തിന് എല്ലാമേഖലയിലും മുട്ടുവരുമെന്നാണ് വിലയിരുത്തൽ.
വിൽപന കുറവായതിനാൽ ജീവനക്കാരോട് അവധിയിൽ പോകാൻ നിർദേശിച്ച സ്ഥാപനങ്ങളുമുണ്ട്. വിൽപന കുറഞ്ഞെങ്കിലും കിട്ടുന്ന തുക ബാങ്കിൽ അടയ്ക്കാതെ ശമ്പളം നൽകാനായി മാറ്റി സൂക്ഷിക്കുകയാണു മിക്കവരും. വിറ്റുവരവു തുക ബാങ്ക് അക്കൗണ്ടിലേക്കു ചെക്കായി എത്തുന്ന സ്ഥാപനങ്ങളിലാകട്ടെ ആവശ്യത്തിനു തുക പിൻവലിക്കാൻ കഴിയാത്ത സ്ഥിതിയിൽ ശമ്പളം എങ്ങനെ നൽകുമെന്ന ആശങ്കയിലുമാണ്. ഇത് പരിഹരിക്കപ്പെട്ടില്ലെങ്കിൽ മിക്ക സ്ഥാപനങ്ങൾക്കും ശമ്പളം നൽകാൻ കഴിയില്ല. നെറ്റ് ബാങ്കിംഗിൽ പോലും നിയന്ത്രണമുണ്ടെന്ന വിലയിരുത്തലാണ് ഈ ഘട്ടത്തിലുള്ളത്. സ്വാകാര്യ വ്യക്തികൾക്ക് 25,000 രൂപ മാത്രമേ പിൻവലിക്കാനും കഴിയൂ.
ചെറുകിട സ്ഥാപനങ്ങളിൽ ശമ്പളം ജീവനക്കാർക്ക് നേരിട്ടാണ് നൽകുന്നത്. തുക പിൻവലിക്കുന്നതിൽ വന്ന കുറവ് കാരണം ഈ രീതിയുമായി മുന്നോട്ട് പോകുന്നവർക്ക് ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയില്ല.