- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മഹത്യ ചെയ്തുവെന്നത് ശത്രുക്കൾ സൃഷ്ടിച്ച വ്യാജ വാർത്തയെന്ന് സലീം കോടത്തൂർ; ആരോപണങ്ങൾ തുടർന്നാൽ സംഗീതം തന്നെ വിടുമെന്നും ഗായകൻ; ലോഗോ ദുരുപയോഗത്തിനെതിരെ ചാനലുകളും പരാതി നൽകും
മലപ്പുറം: യുവ ഗായകനും മാപ്പിളപ്പാട്ട്, ആൽബം ഫെയിം സലീം കോടത്തൂരിനെയും കൊലപ്പെടുത്തി സോഷ്യൽ മീഡിയ. രാഷ്ട്രീയ, സിനിമാ മേഖലകളിലുള്ള പല പ്രമുഖരും മരിച്ചതായി മുമ്പും വ്യാജ വാർത്തകൾ സോഷ്യൽ മീഡിയകളിലൂടെ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രമുഖ ആൽബം ഗായകൻ ആത്മഹത്യ ചെയ്തതായ വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. കഴിഞ്ഞ ദിവസമാണ് സലീം കോടത്തൂർ ആത്മഹത്യ ചെയ്തതായി വാർത്ത വാട്‌സ് ആപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയും പ്രചരിച്ചത്. മലബാറിലൂം വിദേശ രാജ്യങ്ങളിലുൾപ്പടെ അറിയപ്പെടുന്ന ആൽബം മാപ്പിളപ്പാട്ട് ഗായകനാണ് സലീം കോടത്തൂർ. മുമ്പ് സോഷ്യൽ മീഡിയകളിൽ സലീം കോടത്തൂരിനെതിരെ പ്രചരിച്ച വാർത്തയിൽ മനം നൊന്ത് ആത്മഹത്യ ചെയ്തതായാണ് ഇന്നലെ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചത്. ഏഷ്യനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, മനോരമ ഓൺലൈൻ തുടങ്ങിയ മാദ്ധ്യമങ്ങളുടെ പേരും എംബ്ലവും ഉപയോഗിച്ചായിരുന്നു വ്യാജ വാർത്ത പ്രചരിച്ചത്. മിനുറ്റുകൾക്കകം നൂറുകണക്കിനാളുകൾ വാർത്ത ഷെയർ ചെയ്യുകയും ആരാധക വൃന്ദം ആശങ്കയിലാവുകയും ചെയ്തു. എന്നാൽ തൊട്ടു പിന്നാലെ സംഭ
മലപ്പുറം: യുവ ഗായകനും മാപ്പിളപ്പാട്ട്, ആൽബം ഫെയിം സലീം കോടത്തൂരിനെയും കൊലപ്പെടുത്തി സോഷ്യൽ മീഡിയ. രാഷ്ട്രീയ, സിനിമാ മേഖലകളിലുള്ള പല പ്രമുഖരും മരിച്ചതായി മുമ്പും വ്യാജ വാർത്തകൾ സോഷ്യൽ മീഡിയകളിലൂടെ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രമുഖ ആൽബം ഗായകൻ ആത്മഹത്യ ചെയ്തതായ വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
കഴിഞ്ഞ ദിവസമാണ് സലീം കോടത്തൂർ ആത്മഹത്യ ചെയ്തതായി വാർത്ത വാട്‌സ് ആപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയും പ്രചരിച്ചത്. മലബാറിലൂം വിദേശ രാജ്യങ്ങളിലുൾപ്പടെ അറിയപ്പെടുന്ന ആൽബം മാപ്പിളപ്പാട്ട് ഗായകനാണ് സലീം കോടത്തൂർ. മുമ്പ് സോഷ്യൽ മീഡിയകളിൽ സലീം കോടത്തൂരിനെതിരെ പ്രചരിച്ച വാർത്തയിൽ മനം നൊന്ത് ആത്മഹത്യ ചെയ്തതായാണ് ഇന്നലെ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചത്. ഏഷ്യനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, മനോരമ ഓൺലൈൻ തുടങ്ങിയ മാദ്ധ്യമങ്ങളുടെ പേരും എംബ്ലവും ഉപയോഗിച്ചായിരുന്നു വ്യാജ വാർത്ത പ്രചരിച്ചത്. മിനുറ്റുകൾക്കകം നൂറുകണക്കിനാളുകൾ വാർത്ത ഷെയർ ചെയ്യുകയും ആരാധക വൃന്ദം ആശങ്കയിലാവുകയും ചെയ്തു. എന്നാൽ തൊട്ടു പിന്നാലെ സംഭവം നിഷേധിച്ച് സലീം കോടത്തൂരും മറ്റു ആർബം ഗായകരായ സഹപ്രവർത്തകരും രംഗത്ത് എത്തുകയായിരുന്നു.
പുത്തൻപള്ളി പെരുമ്പടപ്പ് സ്വദേശിയാണ് ആൽബം ഫെയിം സലീം കോടത്തൂർ. നിരവധി സ്റ്റേജു പ്രോഗ്രാമുകലിലൂടെയും ആൽബങ്ങളിലൂടെയും മലബാറിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തികൂടിയാണ് സലീം കോടത്തൂർ. നിരവധി വിദേശ രാജ്യങ്ങളിൽ ആരാധകരും ക്ലബ്ബുകളും സംഘടിപ്പിക്കുന്ന പരിപാടികളിലും സലീം നിത്യ സാന്നിദ്ധ്യമായിരുന്നു. പരിപാടി സംഭവത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സലീം കോടത്തൂരിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചു. ചാനലിന്റെ വാർത്തകളുപയോഗിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെ ചാനലുകളും നിയമ നടപടിക്കൊരുങ്ങുകയാണ്. അതേസമയം നാട്ടുകാരനായ മറ്റൊരു ഗായകനുമായുള്ള അഭിപ്രായ ഭിന്നതയാണ് ആരോപണങ്ങൾക്കും വ്യാജ പോസ്റ്റിനും പിന്നിലെന്നാണ് അറിയുന്നത്.
വ്യാജവാർത്തയിൽ മനംനൊന്ത് ആത്മഹത്യ ചെയ്‌തെന്ന വ്യാജ പോസ്റ്റിനു പിന്നാലെ സലീം കോടത്തൂർ തന്നെ വാർത്ത വ്യാജമാണെന്നും തന്നെ തകർക്കാൻ ചിലർ ശ്രമിക്കുന്നതായും പറഞ്ഞുകൊണ്ടുള്ള ശബ്ദം വാട്‌സ് ആപ്പിലൂടെ പുറത്തു വിട്ടു. ഇതോടെ ആരാധകർക്ക് തെല്ലൊരു ആശ്വാസമായി. പിന്നാലെ മറ്റൊരു ആൽബം ഗായകനായ ശാഫി കൊല്ലവും വാർത്ത വ്യാജമാണെ വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുകയും സലീം കോടത്തൂരിന് പിന്തുണ നൽകി രംഗത്തു വരികയും ചെയ്തു. കലാകാരന്മാർക്കെതിരെയുള്ള ഇത്തരം നടപടി അവസാനിപ്പിക്കണമെന്ന് ശാഫി കൊല്ലം ആവശ്യപ്പെട്ടു. മുമ്പും പല തവണ തനിക്കെതിരെ വ്യാജ വാർത്തകളും പോസ്റ്റുകളും പ്രചരിച്ചിരുന്നതായി വോയ്‌സ് മെസേജിലൂടെ സലീം കോടത്തൂർ പറയുന്നുണ്ട്.
എന്നാൽ ആത്മഹത്യ ചെയ്തതായുള്ള വാർ്ത്താ ആദ്യമായാണ് പ്രചരിക്കുന്നത്. യാതൊതെറ്റും ചെയ്യാത്ത തന്നെ നിരന്തരമായി ആരോപണങ്ങൾ ഉന്നയിച്ച് തകർക്കുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. പീഡനക്കേസിൽ അറസ്റ്റിലായെന്നടക്കമുള്ള ആരോപണങ്ങൾ തന്നെ വേദനിപ്പിക്കുന്നതായി അദ്ദേഹം പറയുന്നു. അടിക്കടിയുള്ള ആരോപണത്താൽ ഈ ഫീൽഡ് തന്നെ ഉപേക്ഷിക്കാൻ ആലോചിക്കുന്നതായും കുടുംബവും മൂന്ന് മക്കളുമായി ജീവിക്കുന്ന തന്നെ ഉപദ്രവിക്കരുതെന്നും സലീം കോടത്തൂർ ശബ്ദ രേഖയിൽ പറയുന്നു.