- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലീങ്ങൾക്കും ഇവിടെ ജീവിക്കണ്ടേ? സിഐഡി മൂസയിലെ 'തീവ്രവാദി' കഥാപാത്രത്തെ അവതരിപ്പിച്ചത് ഓർമ്മിച്ചു കൊണ്ടാണ് കറുത്ത ഷർട്ടണിഞ്ഞ് ആഘോഷിച്ചത്; അവർ ആവശ്യപ്പെട്ടതു പോലെ കറുത്ത ജുബ്ബയിട്ടാണ് ഞാനും പോയത്; മുസ്ലിം മാനേജ്മെന്റ് ആയതുകൊണ്ടാണോ ജനം ടി വി അവരെ തീവ്രവാദികളാക്കിയത്? വർക്കല സി എച്ച് മുഹമ്മദ് കോയ മെമോറിയൽ കോളെജിലെ വിദ്യാർത്ഥികളുടെ ആഘോഷത്തിൽ സംഭവിച്ച കാര്യം വിവരിച്ച് നടൻ സലിം കുമാർ
തിരുവനന്തപുരം: സൈബർ ലോകത്തെ ട്രോളുകാരുടെ ഏറ്റവും ഇഷ്ടം താരം ഏതാണെന്ന് ചോദിച്ചാൽ അത് സലിം കുമാർ എന്നാകും ഉത്തരം. സലിം സിനിമകളിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ സൈബർ ലോകത്ത് ട്രോളായി വരുന്നത് പതിവാണ്. അത്തരത്തിൽ ട്രോളിന് ഉപയോഗിക്കുന്ന പ്രധാന കഥാപാത്രമാണ് സിഐഡി മൂസയിലെ സലിം കുമാർ ചെയ്ത വേഷം. ഈ ചിത്രത്തിൽ മൂസക്കെതിരെ നീങ്ങുന്ന 'തീവ്രവാദി' കഥാപാത്രമായാണ് സലിം രംഗത്തെത്തിയത്. ഈ ഓർമ്മയിലാണ് തിരുവനന്തപുരം വർക്കല സി എച്ച് മുഹമ്മദ് കോയ മെമോറിയൽ കോളെജിലെ വിദ്യാർത്ഥികൾ കറത്തു വേഷം അണിഞ്ഞ് കോളേജിൽ എത്തിയത്. ഇതാണ് ജനം ടി വി ഭീകരവാദ ബന്ധം ചേർത്ത് വാർത്തയടിച്ചത്. കുട്ടികൾ തമാശക്ക് വേണ്ടി ചെയ്ത കാര്യങ്ങൽ അങ്ങനെ കാര്യമായപ്പോൾ അന്വേഷണത്തിലേക്ക് പോലും കാര്യങ്ങൾ നീളുന്ന ഘട്ടമാണ്. ഇതോടെ വിവാദത്തിൽ പ്രതികരിച്ച് നടൻ സലിം കുമാർ തന്നെ രംഗത്തുവന്നു. അത് ജനം ടിവി പറയുന്നതു പോലെ ഐഎസ് അല്ല നമ്മുടെ സ്വന്തം പിള്ളേരാ എന്നാണ് സലിം പ്രതികരിച്ചത്. 'അത് ഒരു വെൽകം തീമാണെന്ന് പറഞ്ഞിട്ടാണ് അവർ ചെയ്തത്. സാധാരണ കോളെജ് പിളേളരുടെ ഒരു
തിരുവനന്തപുരം: സൈബർ ലോകത്തെ ട്രോളുകാരുടെ ഏറ്റവും ഇഷ്ടം താരം ഏതാണെന്ന് ചോദിച്ചാൽ അത് സലിം കുമാർ എന്നാകും ഉത്തരം. സലിം സിനിമകളിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ സൈബർ ലോകത്ത് ട്രോളായി വരുന്നത് പതിവാണ്. അത്തരത്തിൽ ട്രോളിന് ഉപയോഗിക്കുന്ന പ്രധാന കഥാപാത്രമാണ് സിഐഡി മൂസയിലെ സലിം കുമാർ ചെയ്ത വേഷം. ഈ ചിത്രത്തിൽ മൂസക്കെതിരെ നീങ്ങുന്ന 'തീവ്രവാദി' കഥാപാത്രമായാണ് സലിം രംഗത്തെത്തിയത്. ഈ ഓർമ്മയിലാണ് തിരുവനന്തപുരം വർക്കല സി എച്ച് മുഹമ്മദ് കോയ മെമോറിയൽ കോളെജിലെ വിദ്യാർത്ഥികൾ കറത്തു വേഷം അണിഞ്ഞ് കോളേജിൽ എത്തിയത്. ഇതാണ് ജനം ടി വി ഭീകരവാദ ബന്ധം ചേർത്ത് വാർത്തയടിച്ചത്. കുട്ടികൾ തമാശക്ക് വേണ്ടി ചെയ്ത കാര്യങ്ങൽ അങ്ങനെ കാര്യമായപ്പോൾ അന്വേഷണത്തിലേക്ക് പോലും കാര്യങ്ങൾ നീളുന്ന ഘട്ടമാണ്.
ഇതോടെ വിവാദത്തിൽ പ്രതികരിച്ച് നടൻ സലിം കുമാർ തന്നെ രംഗത്തുവന്നു. അത് ജനം ടിവി പറയുന്നതു പോലെ ഐഎസ് അല്ല നമ്മുടെ സ്വന്തം പിള്ളേരാ എന്നാണ് സലിം പ്രതികരിച്ചത്. 'അത് ഒരു വെൽകം തീമാണെന്ന് പറഞ്ഞിട്ടാണ് അവർ ചെയ്തത്. സാധാരണ കോളെജ് പിളേളരുടെ ഒരു ആഹ്ലാദം. പിന്നെ എന്തുകൊണ്ടാണ് ജനം ടിവി എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പഞ്ഞു.
മാർച്ച് മാസത്തിൽ താൻ പങ്കെടുത്ത പരിപാടിയിൽ കറുപ്പ് വേഷമിട്ട് വിദ്യാർത്ഥികൾ ആഘോഷിച്ചത് ഒരു തീമിന്റെ പുറത്ത് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ കോളെജ് വിദ്യാർത്ഥികളുടെ ഒരു ആഹ്ലാദപ്രകടനം മാത്രമായിരുന്നു അത്. അവർ നിരപരാധികളാണ്. ജനം ടിവി എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ വാർത്തകൾ കൊടുക്കുന്നതെന്നും മുസ്ലീങ്ങൾക്ക് ഈ നാട്ടിൽ ജീവിക്കണ്ടേയെന്നും ദേശീയ അവാർഡ് ജേതാവ് ചോദിച്ചു
അവർ സിഐഡി മൂസയിലെ എന്റെ കഥാപാത്രത്തിന്റെ ആ ഒരു തീമിന്റെ പുറത്ത് വെൽകം തീമായി, എന്നെ സ്വീകരിക്കാൻ വേണ്ടി ചെയ്തതാണ് അത്. നിരപരാധികളാണ് അവർ. ജനം ടിവി എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്? മുസ്ലിം മാനേജ്മെന്റ് ആയതുകൊണ്ടാണോ? മുസ്ലീങ്ങൾക്ക് ഇവിടെ ജീവിക്കണ്ടേ? അവർക്ക് ആഘോഷങ്ങൾ നടത്തണ്ടേ? അദ്ദേഹം ചോദിച്ചു. കറുത്ത കുപ്പായമിട്ട് താൻ എത്തിയപ്പോൾ അവർ തപ്പടിച്ച് കൊണ്ടു പോകുകയായിരുന്നു.
ഏകദേശം ഒരു നൂറ് മീറ്റർ ദൂരത്ത് നിന്ന് തന്നെ അവർ പ്രകടനം തുടങ്ങി. നല്ല സ്നേഹമുള്ള പിള്ളേരാണ് അവർ. വേറെ മുദ്രാവാക്യം വിളിക്കുകയോ, അങ്ങനെ ഒന്നും ചെയ്തില്ല പാവങ്ങൾ. ആരായാലാം അങ്ങനെയൊക്കെ വാർത്ത കൊടുക്കുന്നത് കഷ്ടമാണ്. അവർ സിഐഡി മൂസയിലെ എന്റെ കഥാപാത്രത്തിന്റെ ആ ഒരു തീമിന്റെ പുറത്ത് എന്നെ സ്വീകരിക്കാൻ വേണ്ടി ചെയ്തതാണ് അത്. നിരപരാധികളാണ് അവർ. ആളുകൾ ഇങ്ങനെയൊക്കെ എഴുതിവിട്ടാൽ എന്താ ചെയ്യുക? നല്ല രീതിയിൽ കോളെജ് നടത്തുന്ന ഡീസന്റ് ആൾക്കാരാണ് അവരെന്നും സലിം കുമാർ പറഞ്ഞു. അവരുടെ വെൽകം തീം ആണെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം വർക്കല സി എച്ച് മുഹമ്മദ് കോയ മെമോറിയൽ കോളെജിൽ ഐഎസ്-അൽഖ്വെയിദ ഭീകരവാദികൾ പിടിമുറുക്കുകയാണെന്നായിരുന്നു ജനം ടിവി ബ്രേക്കിങ് ന്യൂസിക്കി മാറ്റിയത്. കോളേജിൽ മാർച്ച് 14ന് നടന്ന ആന്വൽ ഡേ ആഘോഷമാണ് ജനം ടിവി ഐഎസ്-അൽഖ്വെയിദ പ്രകടനമാക്കി വാർത്തയാക്കിയത്. ആഘോഷപരിപാടിയുമായി ബന്ധപ്പെട്ട ഒരു വീഡിയോ ക്ലിപ്പ് തെറ്റിദ്ധാരണ പരത്താൻ ഉപയോഗിക്കുകയായിരുന്നെന്ന് കോളെജ് അധികൃതർ വ്യക്തമാക്കി. ആഘോഷത്തെക്കുറിച്ച് അന്വേഷിച്ച് യാഥാർത്ഥ്യമറിയാതെയാണ് ജനം ടിവി വാർത്ത നൽകിയതെന്നും കോളെജ് അധികൃതർ ചൂണ്ടിക്കാട്ടി.
'കേരളത്തിൽ ഐഎസ്-അൽ ഖ്വായ്ദ സംഘടനകൾ വേരുറപ്പിക്കുന്നു; തലസ്ഥാനത്ത് ഭീകര സംഘടനകളുടെ പതാക ഉയർത്തി വിദ്യാർത്ഥികളുടെ പ്രകടനം' എന്ന തലക്കെട്ടോടെയുള്ള വാർത്ത ഉച്ചയോടെയാണ് ജനം ടിവി വെബ്സൈറ്റിലും ചാനലിലും പ്രത്യക്ഷപ്പെട്ടത്. ഫേസ്‌ബുക്ക് പേജിൽ നിന്ന് മാത്രം ആയിരക്കണക്കിന് ആളുകൾ വാർത്ത ഷെയർ ചെയ്യുകയുമുണ്ടായി. വാർത്തയെ തുടർന്ന് സിഎച്ച്എംഎം ക്യാംപസിലെ ഭീകരസാന്നിധ്യത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയെന്നും വിഷയത്തിൽ കേന്ദ്ര-സംസ്ഥാന ഇന്റലിജൻസുകൾ അന്വേഷണം ആരംഭിച്ചെന്നുമായിരുന്നു പ്രചരണം