- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളാർ കേസ് പ്രതി സരിതയുമായി പരിചയമുണ്ട്; ഉന്നതരുടെ നമ്പരുകൾ സരിതയ്ക്കു നൽകിയതു താൻ; അറസ്റ്റിനു തലേദിവസം സരിത മുഖ്യമന്ത്രിയുടെ വസതിയിലേക്കു വിളിച്ചെന്നും സലിം രാജ്
കൊച്ചി: സോളാർ കേസിലെ പ്രതിയായ സരിത എസ് നായരുമായി പരിചയമുണ്ടെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുൻ ഗൺമാനായ സലിംരാജ്. പല ഉന്നതരുടെയും നമ്പരുകൾ സരിതയ്ക്കു താൻ നൽകിയിട്ടുണ്ടെന്നും സലിംരാജ് പറഞ്ഞു. അറസ്റ്റിനു തലേദിവസം സരിത മുഖ്യമന്ത്രിയുടെ വസതിയിലേക്കു വിളിച്ചെന്നും സലിം രാജ് സോളാർ കമ്മീഷനു മുന്നിൽ മൊഴിനൽകി. പാലാ കടപ്ലാമറ്റത്ത്
കൊച്ചി: സോളാർ കേസിലെ പ്രതിയായ സരിത എസ് നായരുമായി പരിചയമുണ്ടെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുൻ ഗൺമാനായ സലിംരാജ്. പല ഉന്നതരുടെയും നമ്പരുകൾ സരിതയ്ക്കു താൻ നൽകിയിട്ടുണ്ടെന്നും സലിംരാജ് പറഞ്ഞു.
അറസ്റ്റിനു തലേദിവസം സരിത മുഖ്യമന്ത്രിയുടെ വസതിയിലേക്കു വിളിച്ചെന്നും സലിം രാജ് സോളാർ കമ്മീഷനു മുന്നിൽ മൊഴിനൽകി. പാലാ കടപ്ലാമറ്റത്ത് മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടിയിൽവച്ചാണ് സരിതയെ ആദ്യമായി കണ്ടതെന്നും സലിംരാജ് പറഞ്ഞു.
ഫോണിൽ സരിതയുമായി സംസാരിച്ചിട്ടുണ്ട്. സരിതക്ക് പല ഉന്നതരുമായും ബന്ധമുണ്ടായിരുന്നുവെന്നും സലിം രാജ് മൊഴി നൽകി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ ലാൻഡ് ഫോണിൽ നിന്ന് പല തവണ സരിതയെ വിളിച്ചു. സരിത തിരിച്ചും വിളിച്ചിരുന്നു. അപ്പോഴും താൻ തന്നെയാണ് ഫോൺ എടുത്തതെന്നും സലിംരാജ് പറഞ്ഞു.
സരിത അടക്കം സോളാർ കേസിലെ പ്രതികളുമായി സലിംരാജ് ഫോണിൽ ബന്ധപ്പെട്ടുവെന്ന് എ.ഡി.ജി.പി ഹേമചന്ദ്രൻ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിനെ തുടർന്ന് 2013ൽ സലിംരാജിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.