- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അകത്തായത് ലോകത്തെ ഏറ്റവും വലിയ പ്രതിഫലം നേടുന്ന ഏഴാമത്തെ സിനിമാക്കാരൻ; ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ; ബാധിക്കുന്നത് 800 കോടിയോളം രൂപയുടെ പദ്ധതികളെ; നിയമവലയിൽ വീണ് പോയത് രണ്ട് പതിറ്റാണ്ട് നടന്ന രക്ഷപ്പെടൽ നാടകം പൊളിഞ്ഞപ്പോൾ
മുംബൈ: കൃഷ്ണമൃഗത്തെ കൊന്ന കേസിൽ നടൻ സൽമാൻ ഖാന് നീണ്ട ജയിൽവാസം അനുഭവിക്കേണ്ടിവന്നാൽ ബോളിവുഡ് വലിയ പ്രതിസന്ധിയിലാകും. ഇന്ത്യയിലെ പ്രധാന സുപ്പർ താരങ്ങളിലൊരാളാണ് സൽമാൻ. സൽമാനെ കേന്ദ്രീകരിച്ച് നിലവിൽ മൂന്നു വൻബജറ്റ് ചിത്രങ്ങളാണ് പണിപ്പുരയിലുള്ളത്. ഈ ചിത്രങ്ങൾ മുടങ്ങിയാൽ 800 കോടിയോളം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. സൽമാന് ജാമ്യം ലഭിക്കുമെന്നും അധികദിവസം ജയിലിൽ കഴിയേണ്ട അവസ്ഥവരില്ലെന്നുമുള്ള പ്രതീക്ഷയിലാണ് ബോളിവുഡ്. റിമോ ഡിസൂസ സംവിധാനം ചെയ്യുന്ന 'റേസ്-3' എന്ന ചിത്രത്തിന്റെ തിരക്കിനിടയിലാണ് സൽമാന്റെ കേസിൽ വിധിയുണ്ടായത്. ജൂണിൽ പുറത്തിറങ്ങേണ്ട ചിത്രമാണിത്. അവസാന ഘട്ടത്തിലേക്കെത്തിനിൽക്കുന്ന ചിത്രത്തിന്റെ നിർമ്മാണപ്രവൃത്തി സൽമാൻ ജയിലിലായതോടെ പ്രതിസന്ധിയിസലായി. അടുത്ത ഈദ് ആഘോഷസമയത്ത് പുറത്തിറക്കാമെന്ന പ്രതീക്ഷയും അസ്ഥാനത്താവും. വൻനഷ്ടമാണ് ഇത് വരുത്തിവയ്ക്കുക. സൽമാൻ ചിത്രങ്ങൾ പൊതുവേ ബോക്സ് ഓഫീസിൽ വൻ കുതിപ്പാണ് ഈയിടെയായി നടത്തുന്നത്. 'കിക്ക്-2', 'ദബാംഗ്-3' എന്നീ ചിത്രങ്ങളാണ് ഇതിന്റെ പിറകേ എത
മുംബൈ: കൃഷ്ണമൃഗത്തെ കൊന്ന കേസിൽ നടൻ സൽമാൻ ഖാന് നീണ്ട ജയിൽവാസം അനുഭവിക്കേണ്ടിവന്നാൽ ബോളിവുഡ് വലിയ പ്രതിസന്ധിയിലാകും. ഇന്ത്യയിലെ പ്രധാന സുപ്പർ താരങ്ങളിലൊരാളാണ് സൽമാൻ. സൽമാനെ കേന്ദ്രീകരിച്ച് നിലവിൽ മൂന്നു വൻബജറ്റ് ചിത്രങ്ങളാണ് പണിപ്പുരയിലുള്ളത്. ഈ ചിത്രങ്ങൾ മുടങ്ങിയാൽ 800 കോടിയോളം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
സൽമാന് ജാമ്യം ലഭിക്കുമെന്നും അധികദിവസം ജയിലിൽ കഴിയേണ്ട അവസ്ഥവരില്ലെന്നുമുള്ള പ്രതീക്ഷയിലാണ് ബോളിവുഡ്. റിമോ ഡിസൂസ സംവിധാനം ചെയ്യുന്ന 'റേസ്-3' എന്ന ചിത്രത്തിന്റെ തിരക്കിനിടയിലാണ് സൽമാന്റെ കേസിൽ വിധിയുണ്ടായത്. ജൂണിൽ പുറത്തിറങ്ങേണ്ട ചിത്രമാണിത്. അവസാന ഘട്ടത്തിലേക്കെത്തിനിൽക്കുന്ന ചിത്രത്തിന്റെ നിർമ്മാണപ്രവൃത്തി സൽമാൻ ജയിലിലായതോടെ പ്രതിസന്ധിയിസലായി. അടുത്ത ഈദ് ആഘോഷസമയത്ത് പുറത്തിറക്കാമെന്ന പ്രതീക്ഷയും അസ്ഥാനത്താവും. വൻനഷ്ടമാണ് ഇത് വരുത്തിവയ്ക്കുക. സൽമാൻ ചിത്രങ്ങൾ പൊതുവേ ബോക്സ് ഓഫീസിൽ വൻ കുതിപ്പാണ് ഈയിടെയായി നടത്തുന്നത്. 'കിക്ക്-2', 'ദബാംഗ്-3' എന്നീ ചിത്രങ്ങളാണ് ഇതിന്റെ പിറകേ എത്തുന്നത്. എന്നാൽ, ഇവയുടെ ചിത്രീകരണം ഇതുവരെ ആരംഭിച്ചിട്ടില്ല.
നിയമലംഘനങ്ങൾക്കു പലതവണ പിടിയിലായ സൽമാൻ ഖാനെതിരെ മൃഗവേട്ടയ്ക്കു രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള മൂന്നാമത്തെ കേസിലാണ് ഇന്നലെ വിധി. കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസിനാസ്പദമായ സംഭവം നടന്നത് 1998 ഒക്ടോബർ ഒന്നിനു രാത്രി. ജോധ്പുരിൽ 'ഹം സാത് സാത് ഹേ' സിനിമയുടെ ചിത്രീകരണത്തിനായി താമസിക്കുന്നതിനിടെയാണു താരങ്ങൾ വേട്ടയ്ക്കു പോയത്. കൃഷ്ണമൃഗത്തെ ആരാധനയോടെ കാണുന്ന ബിഷ്‌ണോയ് വിഭാഗക്കാരുടെ കൻകാനി ഗ്രാമത്തിലാണു രണ്ടു കൃഷ്ണമൃഗങ്ങൾ വെടിയേറ്റു വീണത്. സൂപ്പർതാരത്തെ കേസിൽ രക്ഷിക്കാൻ പലതരത്തിലെ ശ്രമങ്ങൾ നടന്നു. പണം വാരിയെറിഞ്ഞു. ഒന്നും നടന്നില്ല. ലോകത്ത് ഏറ്റവും അധികം പ്രതിഫലം പറ്റുന്ന ഏഴാമത്തെ സിനിമാക്കാരനാണ് സൽമാൻ.
രേഖകളിൽ 25 കോടിയാണ് സൽമാൻ ഒരു സിനിമയ്ക്ക് വാങ്ങുന്നത്. ഇത് അനൗദ്യോഗികമായി 60 കോടിയാണെന്നാണ് സൂചന. സൽമാൻ അടുത്തകാലത്തെ ചിത്രമെല്ലാം ബോളിവുഡിൽ സൂപ്പറുകളായിരുന്നു. അങ്ങനെ താരമൂല്യം ഏറ്റവും ഉയർന്ന അവസ്ഥയിലാണ് ഇപ്പോൾ. കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ കാട്ടിയ മിതത്വമാണ് സൽമാനെ മുൻനിരയിലേക്ക് അതിവേഗം പിടിച്ചുയർത്തിയത്. അതുകൊണ്ട് തന്നെ വമ്പൻ കമ്പനികൾ സൽമാന്റെ സിനിമകളുമായെത്തി. സൽമാൻ ജയിലിലാകുമ്പോൾ ഈ പദ്ധതികളെല്ലാം താളം തെറ്റും.
ഗ്രാമീണരുടെ പ്രതിഷേധത്തെ തുടർന്നു പിറ്റേന്നുതന്നെ സൽമാനടക്കം ഏഴുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സെയ്ഫ് അലി ഖാൻ, തബു, നീലം കോഠാരി, സൊണാലി ബേന്ദ്ര എന്നീ താരങ്ങൾക്കു പുറമേ ട്രാവൽ ഏജന്റ് ദുഷ്യന്ത് സിങ്, സൽമാന്റെ സഹായി ദിനേഷ് ഗാവ്‌റേ എന്നിവരാണു പ്രതിപ്പട്ടികയിൽ. ഗാവ്‌റേ അന്നുമുതൽ ഒളിവിലാണ്. സൽമാൻ ഖാൻ തന്നെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്നു പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ഇതെല്ലാം കോടതി അംഗീകരിക്കപ്പെട്ടു. സൽമാനെ രക്ഷിക്കാൻ കള്ളക്കളികളും സജീവമായി. കൃഷ്ണമൃഗത്തെ വേട്ടയാടിയതിനു മുൻപുള്ള ദിവസങ്ങളിൽ ചിങ്കാര എന്നയിനം മാനിനെ കൊന്നതിന്റെ പേരിൽ സൽമാന്റെ പേരിൽ രണ്ടു കേസുകൾ ഉണ്ടായിരുന്നു.
ഇതിൽ ബാവഡ് ഗ്രാമത്തിൽ രണ്ടു ചിങ്കാരകളെ കൊന്നതിനു നൽകിയ ഒരു വർഷം തടവ്, അപ്പീലിനെ തുടർന്നു റദ്ദാക്കപ്പെട്ടു. മറ്റൊരു കേസിൽ അഞ്ചുവർഷം തടവു ലഭിച്ചെങ്കിലും 2016ൽ ഹൈക്കോടതി വെറുതേ വിട്ടു. രണ്ടു കേസുകളിലും നൽകിയിട്ടുള്ള അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അനധികൃതമായി ആയുധം കൈവശംവച്ചതിനുള്ള മറ്റൊരു കേസിൽ ജോധ്പുരിലെ വിചാരണക്കോടതി സൽമാനെ കുറ്റവിമുക്തനാക്കിയിരുന്നു. മാനുകൾ സ്വാഭാവിക കാരണത്താൽ ചത്തതാണെന്നായിരുന്നു സൽമാന്റെ വാദം. എന്നാൽ കാറിൽനിന്നു ലഭിച്ച ചോരയും കൊല്ലപ്പെട്ട കൃഷ്ണമൃഗങ്ങളുടെ ചോരയും ഒന്നാണെന്നു ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിരുന്നു.