- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്ഞിയുടെ ഗാർഡ്സിന് സല്യൂട്ട് നൽകി യൂണിഫോം അണിഞ്ഞ നാലുവയസ്സുകാരൻ; ഗാർഡ് ഓഫ് ഓണറിനുശേഷം മടങ്ങിയെത്തി സല്യൂട്ട് സ്വീകരിച്ച് പട്ടാളക്കാരൻ; വൈറലായ വീഡിയോ കാണാം
പട്ടാളക്കാരെപ്പോലെ യൂണിഫോം അണിഞ്ഞെത്തുകയും രാജ്ഞിയുടെ കാവൽഭടന്മാർക്ക് സല്യൂട്ട് നൽകുകയും ചെയ്ത നാലുവയസ്സുകാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. വിൻസർ കാസിൽ കൊട്ടാരത്തിന് മുന്നിൽ നടന്ന ഈ സല്യൂട്ടിന്റെ വീഡിയോ ഇപ്പോൾ വൈറലായി മാറിക്കഴിഞ്ഞു. പിറന്നാളിന് അച്ഛൻ വാങ്ങിക്കൊടുത്ത സൈനിക യൂണിഫോമണിഞ്ഞ് കുടുംബത്തോടൊപ്പം ഗാർഡ് ഓഫ് ഓണർ കാണാനെത്തിയപ്പോഴാണ് മാർഷൽ സ്‌കോട്ട് പട്ടാളക്കാർക്ക് സല്യൂട്ട് നൽകിയത്. ഗാർഡ് ഓഫ് ഓണർ കഴിഞ്ഞ് ഒരു പട്ടാളക്കാരൻ തിരിച്ചെത്തി മാർഷലിനൊപ്പം പോസ് ചെയ്യാനും തയ്യാറായി. മാർഷലിന്റെ അമ്മ ഇമോഗനെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു ഈ കാഴ്ചകൾ. സോഷ്യൽ മീഡിയയിൽ ഒരു ദിവസത്തിനിടെ പത്തുലക്ഷത്തിലേറെപ്പേരാണ് ഈ വീഡിയോ കണ്ടത്. തന്റെ മകൻ വലിയ രാജ്യസ്‌നേഹിയാണെന്ന് ഇമോഗൻ പറഞ്ഞു. പട്ടാളക്കാരോടും അവരുടെ യൂണിഫോമിനോടും ചെറുപ്രായത്തിലേ കടുത്ത ആരാധനയാണെന്നും ഇമോഗൻ പറയുന്നു. പിറന്നാൾ ദിനത്തിൽ വിൻസർ കാസിൽ സന്ദർശിക്കണമെന്നാണ് മാർഷൽ ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാൽ, പട്ടാള യൂണിഫോമിൽ അവൻ എന്താണ് ചെയ്യാൻ പോകുന്ന
പട്ടാളക്കാരെപ്പോലെ യൂണിഫോം അണിഞ്ഞെത്തുകയും രാജ്ഞിയുടെ കാവൽഭടന്മാർക്ക് സല്യൂട്ട് നൽകുകയും ചെയ്ത നാലുവയസ്സുകാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. വിൻസർ കാസിൽ കൊട്ടാരത്തിന് മുന്നിൽ നടന്ന ഈ സല്യൂട്ടിന്റെ വീഡിയോ ഇപ്പോൾ വൈറലായി മാറിക്കഴിഞ്ഞു. പിറന്നാളിന് അച്ഛൻ വാങ്ങിക്കൊടുത്ത സൈനിക യൂണിഫോമണിഞ്ഞ് കുടുംബത്തോടൊപ്പം ഗാർഡ് ഓഫ് ഓണർ കാണാനെത്തിയപ്പോഴാണ് മാർഷൽ സ്‌കോട്ട് പട്ടാളക്കാർക്ക് സല്യൂട്ട് നൽകിയത്.
ഗാർഡ് ഓഫ് ഓണർ കഴിഞ്ഞ് ഒരു പട്ടാളക്കാരൻ തിരിച്ചെത്തി മാർഷലിനൊപ്പം പോസ് ചെയ്യാനും തയ്യാറായി. മാർഷലിന്റെ അമ്മ ഇമോഗനെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു ഈ കാഴ്ചകൾ. സോഷ്യൽ മീഡിയയിൽ ഒരു ദിവസത്തിനിടെ പത്തുലക്ഷത്തിലേറെപ്പേരാണ് ഈ വീഡിയോ കണ്ടത്. തന്റെ മകൻ വലിയ രാജ്യസ്‌നേഹിയാണെന്ന് ഇമോഗൻ പറഞ്ഞു. പട്ടാളക്കാരോടും അവരുടെ യൂണിഫോമിനോടും ചെറുപ്രായത്തിലേ കടുത്ത ആരാധനയാണെന്നും ഇമോഗൻ പറയുന്നു.
പിറന്നാൾ ദിനത്തിൽ വിൻസർ കാസിൽ സന്ദർശിക്കണമെന്നാണ് മാർഷൽ ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാൽ, പട്ടാള യൂണിഫോമിൽ അവൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഒരു ഐഡിയയും ഉണ്ടായിരുന്നില്ലെന്നും ഇമോഗൻ പറഞ്ഞു. ഗാർഡുമാരുടെ ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരുന്ന വിനോദസഞ്ചാരി ജെന്ന ഫെങ്ങാണ് ഈ ദൃശ്യങ്ങൾ പകർത്തിയതും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതും.
ഗാർഡുമാർ മാർച്ച് ചെയ്തുപോയപ്പോൾ സൈഡിൽനിന്ന് മാർഷൽ അവർക്ക് സല്യൂട്ട് നൽകുകയായിരുന്നു. മാർച്ച് പാസ്റ്റ് അവസാനിച്ചശേഷം അവരിലൊരാൾ തിരിച്ചുവരികയും മാർഷലിനൊപ്പം നിന്ന് പോസ് ചെയ്യുകയും ചെയ്തു. വിൻസർ കാസിൽ സന്ദർശിക്കാനെത്തിയവർക്കൊക്കെ മാർഷലായി പിന്നീട് ഇഷ്ടഭാജനം. അവരെല്ലാം ചേർന്ന് മാർഷലിന്റെ പിറന്നാൾ അടിപൊളിയാക്കുകയും ചെയ്തു.