- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ വാഗ്ദാനം നൽകി 52കാരിയെ ലൈംഗികമായി ഉപയോഗിച്ചത് ആറു വർഷത്തിലേറെ; 100പവനും 45ലക്ഷവും പറ്റിച്ച് ഇരവിപുരത്തുകാരൻ സമജ് കടന്നത് തന്ത്രപരമായി; തട്ടിപ്പ് വീരന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത് രണ്ടുവട്ടം; ഫോൺ കോളിൽ തുടങ്ങിയ ബന്ധം തിരുമല സ്വദേശിനിയുടെ ജീവിതം തകർത്ത കഥ
തിരുവനന്തപുരം ; വിവാഹവാഗ്ദാനം നൽകി തിരുവനന്തപുരം തിരുമല സ്വദേശിനിയായ 52കാരിയെ കൊല്ലം ഇരവിപുരം സ്വദേശിയായ 46 കാരൻ സമജ് ലൈംഗികമായി നിന്തരം ഉപയോഗിക്കുകയും അതിനിടെ കള്ളകഥകൾ പറഞ്ഞ് 45ലക്ഷം രൂപയും 100പവനും തട്ടിയെടുക്കുകയും ചെയ്ത കഥ കേട്ടാൽ ആരും അമ്പരക്കും. ഇത് സംബന്ധിച്ച പരാതി ലഭിച്ചപ്പോൾ പൂജപ്പുര പൊലീസും ആദ്യമൊന്ന് ഞെട്ടി.സിനിമയെ വെല്ലുന്ന അത്രയേറെ നാടകീയരംഗങ്ങളും സംഭവവികാസങ്ങളുമാണ് തലസ്ഥാനത്ത് അരങ്ങേറിയത്. എന്നാൽ സംഭവത്തെ കുറിച്ചും പ്രതി സമജിനെ കുറിച്ചും നാട് അറിയാതെ പോയ കഥയാണ് മറുനാടൻ പുറത്തുവിടുന്നത്.
പ്രതി സമജിനെ ഏപ്രിൽ 29ന് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തു. പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിലുള്ള സമജിന്റെ ജാമ്യാപേക്ഷ രണ്ടുവട്ടം കോടതി ത്ള്ളുകയും ചെയ്തു. സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിന്റെ മരണ ശേഷം രണ്ടു മക്കളുമായി കഴിഞ്ഞിരുന്ന തിരുമല സ്വദേശിനി 2022ഏപ്രിൽ 13നാണ് പൂജപ്പുര പൊലീസിൽ പരാതിയുമായെത്തിയത്. ഭർത്താവിന്റെ ജോലി മകന് കിട്ടി. സ്റ്റിച്ചിങ് സെന്റർ നടത്തുന്ന സ്ത്രീയ്ക്ക് 2013ലാണ് സൗദിയിൽ നിന്നും ഒരു ഫോൺ കോൾ എത്തുന്നത്. ശ്രീജയല്ലേ എ്ന്നായിരുന്നു ചോദ്യം. അല്ലെന്ന് പറഞ്ഞ് ഫോൺ കട്ടാക്കിയെങ്കിലും ആ കോൾ വീണ്ടും പലവട്ടമെത്തി. അത് സൗഹൃദമായി.
സ്ത്രീയുടെ കുടുംവവിശേഷങ്ങളറിഞ്ഞ സമജ് താൻ വിവാഹമോചനം നേടിയ വ്യക്തിയാണെന്നും നിങ്ങളെ വിവാഹം കഴിക്കാമെന്നും പറഞ്ഞു. ഒരുമാസത്തിന് ശേഷം നാട്ടിലെത്തിയ സമജ് ഇരവിപുരത്തെ വീട്ടിലെത്തിയ ശേഷം തിരുമലയിലേക്ക് എത്തി സ്ത്രീയെ കണ്ടു.
വീട്ടിലുണ്ടായിരുന്ന മക്കളുമായി സംസാരിച്ച് നല്ല അടുപ്പത്തിലുമായി. മൂന്നു മാസം കഴിഞ്ഞ് തിരികെ സൗദിയിലേക്ക് പോയി. നേരിട്ട് കണ്ടതോടെ ബന്ധം ഊഷ്മളമായി. ഇരുവരും ഫോണലൂടെ നിരന്തരം ബന്ധപ്പെട്ടു.
അതിനിടെ സൗദിയിലെ ജോലി മതിയാക്കി നാട്ടിൽ ബിസിനസും ചെയ്യാമെന്ന് പരസ്പരം വിവാഹം കഴിച്ച് താമസിക്കാമെന്നും തീരുമാനിച്ചു. തുടർന്ന് ഒൻപത് മാസത്തിന് ശേഷം സമജ് നാട്ടിൽ എത്തി. ഇത്തവണ നേരെ തിരുമലയിലെ സ്ത്രീയുടെ വീട്ടിലേക്കാണ് എത്തിയത്.
എന്നാൽ വൈകുന്നേരത്തോടെ സമജ് അയാളുടെ നാട്ടിൽ പോയി. രണ്ടിടങ്ങളിലുമായി സമജ് മാറി മാറി താമസിച്ചു. ഭാര്യാ ഭർത്താക്കന്മാരെ പോലെയായി ഇരുവരുടെയും ജീവിതം.
2015ൽ കൊല്ലത്ത് ജെആർ. എന്റർപ്രൈസ്സ് എന്ന പേരിൽ ഫുഡ് പ്രോഡക്ടിന്റെ ഒരു ബിസിനസ് പാർടൻഷിപ്പ് വ്യവസ്ഥയിൽ തുടങ്ങി. അതിനായി സ്ത്രീയുടെ കൈയിൽ നിന്നു 5 ലക്ഷം രൂപയും വാങ്ങി. എന്നാൽ ഈ ബിസിനസ് ഏഴു മാസം കഴിഞ്ഞപ്പോൾ തകർന്നു.
തുടർന്ന് സമജ് കുട്ടൻ എന്ന കോൺട്രാക്ടറുമായി ചേർന്ന് കടപ്പുറത്ത് പുലിമുട്ടുകൾ ഇടുന്ന കരാർ ജോലി ഏറ്റെടുത്തതായും അതിലേയ്ക്ക് അയാളുടെ സുഹൃത്തായ രാജേഷിന്റെ പേരിൽ 5 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യണമെന്നും സ്ത്രീയോട് ആവശ്യപ്പെട്ടു.
ഇത് പ്രകാരം രാജേഷിന്റെ അക്കൗണ്ടിലേയ്ക്ക് പണം ട്രാൻസർ ചെയ്തു. ബില്ല് മാറണമെങ്കിൽ ബിസിനസിലേയ്ക്ക് ഇനിയും രൂപ മുടക്കണമെന്നും അല്ലെങ്കിൽ ഇതുവരെ മുടക്കിയത് നഷ്ടമാകുമെന്നും പറഞ്ഞു. സ്ത്രീയുടെ മകളുടെ വിവാഹ ആവശ്യത്തിനായി അക്കൗണ്ടിൽ ഇട്ടിരുന്ന 30 ലക്ഷം രൂപയും 100 പവൻ സ്വർണവും ആയിരുന്നു സമജിന്റെ ലക്ഷ്യം. പലവട്ടമായി ഇതെല്ലാം സമജ് കൈക്കലാക്കി. അതിനിടെ 2017 ൽ സമജ് സ്ത്രീയുടെ മകന്റെ പേരിൽ 5 ലക്ഷം രൂപ വിലയുള്ള വാങ്ങി നൽകി.
ഈ കാർ ചെറുതായി രണ്ട് സ്ഥലത്ത് തട്ടിയതിനാൽ മാറ്റി മറ്റൊരു കാർ വാങ്ങാമെന്ന് പറഞ്ഞ് അത് വിറ്റു. കാർ വിറ്റ് കിട്ടിയ 4 ലക്ഷം രൂപയും സമജ് തട്ടിയെടുത്തു. 2019ൽ സമജ് ഒരു അപകടത്തിപ്പെടുകയും ആശുപത്രിയിൽ അഡ്‌മിറ്റാകുകയും ചെയ്തു. ഇതറിഞ്ഞ സ്ത്രീ കൊല്ലത്തുള്ള ആശുപത്രിയിൽ എത്തിയപ്പോഴാണ് സമജ് വിവാഹമോചനം നേടിയിട്ടില്ലെന്നും ഭാര്യയും കുടുംബവുമായി താമസിക്കുകയാണെന്നും അറിഞ്ഞത്. തുടർന്ന് സമജിൽ നിന്നും സ്ത്രീ അകന്നു.
കൊടുത്ത കാശും സ്വർണവും കാശും തിരികെ ചോദിച്ചപ്പോൾ ഓരോ അവധികൾ പറഞ്ഞ് നീട്ടി നീട്ടി കൊണ്ടു പോയി. പണം കിട്ടാതെ വരികയും സാമ്പത്തികമായി തകർന്ന് ആത്മഹത്യയുടെ വക്കിലെത്തിയപ്പോഴാണ് സ്ത്രീ പരാതിയുമായി പൊലീസിലെത്തിയത്. ഏപ്രിൽ 29ന്ാണ് പൂജപ്പുര പൊലീസ് സമജിനെ കൊല്ലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത്്.
പ്രതിക്ക് ജാമ്യം നൽകുന്നത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്ന കാലത്ത് തെറ്റായ സന്ദേശം നല്ഡകുമെന്നും സാധാരണക്കാർക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടമാകാൻ കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് റിമാന്റ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.