- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബ്ദുൽ വഹാബിനു തുണയായത് സമസ്തയുമായുള്ള ബന്ധം: പോഷക സംഘടനകൾ തുണച്ചിട്ടും രാജ്യസഭാ സീറ്റിനായുള്ള മത്സരത്തിൽ കെ പി എ മജീദ് തഴയപ്പെട്ടത് ഇങ്ങനെ
മലപ്പുറം: പി.വി അബ്ദുൽ വഹാബിന് രാജ്യസഭാ സീറ്റ് നൽകുന്നതിനെതിരായി സംസ്ഥാന-ദേശീയ നേതാക്കൾ രംഗത്ത് വന്നെങ്കിലും വഹാബിന് തുണയായത് സമസ്തയുടെ പിന്തുണ. വഹാബ് ഇ.കെ വിഭാഗം സമസ്തയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതാണ് ഇതിനു കാരണം. തുടർന്ന് വഹാബിനായി ചരടുലിയുമായി സംസ്ഥാന അദ്ധ്യക്ഷൻ ഹൈദരലി ശിബാബി തങ്ങൾ തന്നെ രംഗത്ത് വരികയായിരുന്നു. വർഷങ്ങ
മലപ്പുറം: പി.വി അബ്ദുൽ വഹാബിന് രാജ്യസഭാ സീറ്റ് നൽകുന്നതിനെതിരായി സംസ്ഥാന-ദേശീയ നേതാക്കൾ രംഗത്ത് വന്നെങ്കിലും വഹാബിന് തുണയായത് സമസ്തയുടെ പിന്തുണ. വഹാബ് ഇ.കെ വിഭാഗം സമസ്തയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതാണ് ഇതിനു കാരണം. തുടർന്ന് വഹാബിനായി ചരടുലിയുമായി സംസ്ഥാന അദ്ധ്യക്ഷൻ ഹൈദരലി ശിബാബി തങ്ങൾ തന്നെ രംഗത്ത് വരികയായിരുന്നു.
വർഷങ്ങളായി ലീഗുമമായി ചേർന്നു നിൽക്കുന്ന ഇകെ വിഭാഗം സുന്നികളുമായി അടുത്ത ബന്ധം പുലർത്തുകയും സമസ്തയുടെ വിവിധ സംരംഭങ്ങൾക്കായി യഥേഷ്ടം ഫണ്ട് നൽകി വരുന്ന ആളുമാണ് വഹാബ്. ഇതിനാൽ തന്നെ ഇത്തവണയും ഡൽഹിയിലേക്ക് കോണി കയറാൻ വഹാബിന് കളമൊരുങ്ങുകയായിരുന്നു.
ലീഗിന്റെ സംസ്ഥാന നിർവാഹക സമിതി ചേരുന്നതിന് മുന്നോടിയായി സ്ഥാനാർത്ഥിയെ സംബന്ധിച്ച ധാരണയിൽ പാർട്ടി നേതൃത്വം സാധാരണ എത്തിച്ചേരാറുണ്ട്. എന്നാൽ ഇത്തവണ അഭിപ്രായ ഭിന്നത രൂക്ഷമായതോടെ നേരത്തെയുള്ള സമവായ സാധ്യത മങ്ങുകയായിരുന്നു.
രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള അഭിപ്രായ ഭിന്നതകൾ കഴിഞ്ഞ ദിവസങ്ങളിൽ മാദ്ധ്യമ ചർച്ചയായതോടെ ലീഗിന്റെ വിവിധ പോഷക സംഘടനാ പ്രതിനിധികൾ പാണക്കാട്ടെത്തി ഹൈദരലി തങ്ങളുമായി അഭിപ്രായങ്ങൾ പങ്കുവച്ചിരുന്നു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് എന്നിവരും എം.എസ്.എഫ് സംസ്ഥാന ഭാരവാഹികളും കഴിഞ്ഞ ദിവസങ്ങളിൽ പാണക്കാട്ടെത്തി ഇവരുടെ അഭിപ്രായങ്ങൾ പാർട്ടി അദ്ധ്യക്ഷനെ അറിയിച്ചിരുന്നു. കൂടാതെ ഗൾഫ് രാജ്യങ്ങളിൽ നിന്നും കെ.എം.സി.സി നേതാക്കളും അഭിപ്രായം അറിയിച്ചു.
എന്നാൽ പോഷക സംഘടനകളുടെ അഭിപ്രയങ്ങളിലധികവും ജനറൽ സക്രട്ടറി കെ.പി.എ മജീദിന് അനുകൂലമായിട്ടായിരുന്നു. നിയമസഭാ കക്ഷി നേതാക്കളുടെയും വിവിധ ജില്ലാ കമ്മിറ്റികളുടെയും പിന്തുണ മജീദിന് തന്നെ ലഭിച്ചു. എന്നാൽ ഇതിനെയെല്ലാം മറികടന്ന് സമസ്തയുടെ തീരുമാനത്തിന് ഹൈദരലി തങ്ങൾ പച്ചക്കൊടി കാട്ടിയതോടെ വഹാബിന് സീറ്റ് നൽകാൻ തീരുമാനിക്കുകയായിരുന്നു. മുസ്ലിം ലീഗിന്റെ അന്തിമ തീരുമാനം മലപ്പുറം ജില്ലയാണെന്നതുകൊണ്ട് തന്നെ ജില്ലാപ്രസിഡന്റ് സാദിഖലി തങ്ങളുടെ പിന്തുണയും വാഹാബിനായി ഉണ്ടായിരുന്നു.
മുജാഹിദ് പ്രസ്ഥാനവുമായി അടുത്ത ബന്ധമുള്ളതുകൊണ്ടും ഈ ആശയം പിന്തുടരുന്നതിനാലും രാജ്യസഭയിലേക്കെത്താൻ കെ.പി.എ മജീദിന് സമസ്തയുടെ വിലക്കു വീഴുകയായിരുന്നു. ഹൈദരലി തങ്ങൾ ഉപാദ്ധ്യക്ഷനായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഇക്കാരണങ്ങളാൽ മജീദിനെ തഴഞ്ഞ് വഹാബിന് സീറ്റ് നൽകുന്നതിനായി സമ്മർദം ചെലുത്തുകയായിരുന്നു. മുമ്പും സമസ്തയുടെ തീരുമാനങ്ങൾ ഹൈദരലി തങ്ങളിലൂടെ പാർട്ടിയിൽ സമ്മർദം ചെലുത്തിയിരുന്നു. ഇത് ലീഗ് നേതൃത്വം അംഗീകരിക്കുകയാണ് പതിവ്. എന്നാൽ പലപ്പോഴും ലീഗിന് ഇത് തിരിച്ചടിയാകാറുമുണ്ട്. ഇത്തവണ നേതാക്കൾ തമ്മിലുള്ള പിടിവാശി മുറുകിയതോടെ കഴിഞ്ഞ രാത്രി പാണക്കാട് കൊടപ്പനക്കൽ വീട്ടിലും അരക്കിലോമീറ്റർ അകലെയുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലും നേതാക്കൾ സമ്മർദങ്ങൾ മാറിമാറി മെനഞ്ഞു. എന്നാൽ അവസാനം ഫലം കണ്ടതാകട്ടെ ഹൈദരലി തങ്ങളുടെ പതിവ് സമ്മർദങ്ങളായിരുന്നു.
വിദേശ രാജ്യങ്ങളിലുള്ള വഹാബിന്റെ സ്വാധീനവും എംപി എന്ന നിലയിലുള്ള മുൻ പരിചയവും വഹാബിനായി വാദിച്ചവർ ഉയർത്തിക്കാട്ടി. ഇതിനു പുറമെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പിന്തുണകൂടി ലഭിച്ചപ്പോൾ കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ളവർ എതിരഭിപ്രായവുമായി വന്നപ്പോഴും ഇതിനെ വകഞ്ഞുമാറ്റി വഹാബിനെ തെരഞ്ഞെടുക്കുകയായിരുന്നു. സമസ്തക്ക് കീഴിലുള്ള സുപ്രഭാതം ദിനപത്രം, ദർശന ടിവി എന്നിവക്കായി വൻതുക ചെലവഴിച്ചതും വഹാബായിരുന്നു. ഇതിനാൽ തന്നെ ലോക്‌സഭയിലേക്ക് മത്സരിക്കാൻ കഴിയാതിരുന്ന വഹാബിനെ കയ്യൊഴിയാൻ ഹൈദരലി തങ്ങളുടെ നേതൃത്വത്തിലുള്ള സമസ്തക്കും കഴിഞ്ഞില്ല.