- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യക്തികളെ വധിച്ചാലും പരുക്കേൽപിച്ചാലും ജയിലിലടച്ചാലും ജിഹാദ് ഇല്ലാതാകാൻ പോകുന്നില്ല: ഒരാൾ ജിഹാദി രംഗത്തിൽ നിന്ന് പിൻ വാങ്ങുമ്പോൾ മറ്റാളുകൾ രംഗത്ത് വരും; മടിച്ചു നിൽക്കാതെ ജിഹാദിന് ഇറങ്ങാൻ ആഹ്വാനം ചെയ്ത് സമീർ അലിയുടെ പോസ്റ്റ് വീണ്ടും: കനകമലയിലെ അറസ്റ്റിൽ എൻഐഎയെ ഐസിസ് വെല്ലുവിളിക്കുന്നു
കോഴിക്കോട്: ആഗോള ഭീകരവാദ സംഘടനയായ ഇസ്ലാമിക്ക് സ്‌റ്റേറ്റു(ഐസിസ്)മായുള്ള മലയാളി ബന്ധവും ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അറസ്റ്റുകളും രാജ്യം ഒന്നടങ്കം ചർച്ച ചെയ്യുന്നതിനിടെ ജിഹാദി ആഹ്വാനവുമായി വീണ്ടും ഫേസ്‌ബുക്ക് പോസ്റ്റ്. മുമ്പും ജിഹാദിനെ തെറ്റായി വ്യാഖ്യാനിച്ചും അമുസ്ലിംങ്ങൾക്കെതിരെ യുദ്ധത്തിനിറങ്ങാൻ പ്രേരിപ്പിച്ചുമുള്ള പോസ്റ്റുകളിട്ട സമീർ അലി എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ തന്നെയായിരുന്നു ഇപ്പോഴത്തെ അറസ്റ്റും അന്വേഷണത്തെ വെല്ലുവിളിച്ചുകൊണ്ടുമുള്ള പോസ്റ്റിട്ടിരിക്കുന്നത്. ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ ഔദ്യോഗിക മലയാളം വെബ്‌സൈറ്റായ അൽമുഹാജിറൂൻ വീണ്ടും തുറന്നതിനു പിന്നിലും സമീർ അലിയായിരുന്നു. സമീർ അലിയുടെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു മുഹാജിർ ബ്ലോഗിന്റെ തിരിച്ചു വരവ് അറിയിച്ചു കൊണ്ടുള്ള പോസ്റ്റുകളും ലിങ്കുകളും ഇട്ടത്. ഇത് മറുനാടൻ മലയാളി ഒക്ടോബർ ഒന്നിന് പുറത്തു വിടുകയുണ്ടായി. ഇതിനു പിന്നാലെയായിരുന്നു സമീർ അലി എന്ന ഈ അക്കൗണ്ടുമായും മുഹാജിർ ബ്ലോഗുമായും ബന്ധപ്പെട്ട അറുപേരെ എൻ.ഐ.എ അ
കോഴിക്കോട്: ആഗോള ഭീകരവാദ സംഘടനയായ ഇസ്ലാമിക്ക് സ്‌റ്റേറ്റു(ഐസിസ്)മായുള്ള മലയാളി ബന്ധവും ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അറസ്റ്റുകളും രാജ്യം ഒന്നടങ്കം ചർച്ച ചെയ്യുന്നതിനിടെ ജിഹാദി ആഹ്വാനവുമായി വീണ്ടും ഫേസ്‌ബുക്ക് പോസ്റ്റ്. മുമ്പും ജിഹാദിനെ തെറ്റായി വ്യാഖ്യാനിച്ചും അമുസ്ലിംങ്ങൾക്കെതിരെ യുദ്ധത്തിനിറങ്ങാൻ പ്രേരിപ്പിച്ചുമുള്ള പോസ്റ്റുകളിട്ട സമീർ അലി എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ തന്നെയായിരുന്നു ഇപ്പോഴത്തെ അറസ്റ്റും അന്വേഷണത്തെ വെല്ലുവിളിച്ചുകൊണ്ടുമുള്ള പോസ്റ്റിട്ടിരിക്കുന്നത്. ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ ഔദ്യോഗിക മലയാളം വെബ്‌സൈറ്റായ അൽമുഹാജിറൂൻ വീണ്ടും തുറന്നതിനു പിന്നിലും സമീർ അലിയായിരുന്നു. സമീർ അലിയുടെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു മുഹാജിർ ബ്ലോഗിന്റെ തിരിച്ചു വരവ് അറിയിച്ചു കൊണ്ടുള്ള പോസ്റ്റുകളും ലിങ്കുകളും ഇട്ടത്. ഇത് മറുനാടൻ മലയാളി ഒക്ടോബർ ഒന്നിന് പുറത്തു വിടുകയുണ്ടായി. ഇതിനു പിന്നാലെയായിരുന്നു സമീർ അലി എന്ന ഈ അക്കൗണ്ടുമായും മുഹാജിർ ബ്ലോഗുമായും ബന്ധപ്പെട്ട അറുപേരെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്.
എന്നാൽ മലയാളികളുടെ ഐസിസ് സാന്നിധ്യം സ്ഥിരീകരിക്കുന്നതും സുരക്ഷാ ഏജൻസികളെ വെല്ലുവിളിക്കുന്നതുമായാ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഏറെ ആശങ്കയുണ്ടാക്കുന്നു. ജിഹാദ് എന്നത് സ്ഥായിയായ ഒന്നാണെന്നും ആരെയും ആശ്രയിക്കാത്തതാണെന്നും സമീർ അലി എന്ന അക്കൗണ്ടിലൂടെ പറയുന്നു. ജിഹാദിനിറങ്ങിയ വ്യക്തികളെ വധിച്ചാലും പരുക്കേൽപിച്ചാലും ജയിലിലടച്ചാലും ജിഹാദ് ഇല്ലാതാകാൻ പോകുന്നില്ലെന്നു പറയുന്നതോടൊപ്പം ജിഹാദ് കൂടുതൽ മികച്ച രീതിയിൽ മുന്നോട്ടു പോകുമെന്നും സൂചന നൽകുന്നു. ഇപ്പോഴത്തെ അറസ്റ്റിന്റെ പശ്ചാത്തലത്തിലാണ് ഈ പോസ്‌റ്റെന്ന് വ്യക്തമാണ്. ഇന്ന് രാവിലെയാണ് സമർ അലി നാല് പോസ്റ്റുകൾ ഇട്ടത്. ഇതിൽ ആദ്യത്തേത് ഇപ്പോഴത്തെ സംഭവങ്ങളുമായി ബന്ധപ്പെടുത്തിയുള്ള പോസ്റ്റും ജിഹാദിനു ആഹ്വാനം ചെയ്യുന്നതുമാണ്. അൽഖൈ്വദ നേതാവ് അബു അൽ ഫറാജ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവവും ഇന്ന് പോസ്റ്റിയിട്ടുണ്ട്. ഐസിസിന്റെ അൽഖൈ്വദയുമായുള്ള അഭിപ്രായ ഭിന്നത സമീർ അലിയുടെ പോസ്റ്റിലും പ്രകടമാണ്. അൽഖൈ്വദയുമായുണ്ടായ ഭിന്ന അഭിപ്രായത്തിൽ നിന്നായിരുന്നു ഐസിസിന്റെ പിറവി. അൽഖൈ്വദ യഥാർത്ഥ ശരീഅത്ത് നടപ്പാക്കാത്തവരാണെന്നാണ് ഐസിസിന്റെ ആരോപണം. മുഹാജിർ ബ്ലോഗിലുള്ള ഇസ്ലാമും മുസ്ലിം ജമാഅത്തും എന്ന തലക്കെട്ടിലുള്ള ലേഖനമാണ് ഈ ലേഖനത്തിന്റെ രണ്ടാം ഭാഗവും പോസ്റ്റ് ചെയ്തതാണ് ഒടുവിലത്തെ പോസ്റ്റ്.
സമീറലി ആദ്യ പോസ്റ്റിലൂടെ പറയുന്ന വാചകങ്ങൾ ഇങ്ങനെയാണ്: 'ജിഹാദിൽ ഉള്ള വ്യക്തികൾ കൊല ചെയ്യപ്പെട്ടേക്കാം, പരുക്കു പറ്റി കിടപ്പിൽ ആയേക്കാം, ജയിലിൽ അടക്കപ്പെട്ടേക്കാം. അതുകൊണ്ടൊന്നും ജിഹാദ് ഇല്ലാതെ ആകാൻ പോകുന്നില്ല. ഒരാൾ ജിഹാദി രംഗത്തിൽ നിന്ന് പിൻ വാങ്ങുമ്പോൾ മറ്റാളുകൾ രംഗത്ത് വരും. കൂടുതൽ മികച്ച രീതിയിൽ ജിഹാദ് മുന്നോട്ടു പോകും. അവർ അവരുടെ ദൗത്യം നിർവ്വഹിച്ചു കഴിഞ്ഞു. അവരുടെ സത്യസന്ധത, ദീനിനോടുള്ള ആത്മാർഥത അല്ലാഹുവിന്റെ അടുത്ത് സമർപ്പിച്ചു. അല്ലാഹു സ്വീകരിക്കുമാറാകട്ടെ. ഇനി ബാക്കിയുള്ളവർ ദൗത്യം ഏറ്റെടുക്കെണ്ടതാണ്'. കൂടാതെ കൂടുതൽ പേരെ ജിഹാദിലേക്കും ഇസ്ലാമിക്ക് സ്റ്റേറ്റിലേക്കും ആകർഷിക്കുന്ന തരത്തിലുള്ളതാണ് പോസ്റ്റ്. ഇപ്പോഴത്തെ അറസ്റ്റ് കൊണ്ടൊന്നും തങ്ങളെ ഒന്നും ചെയ്യാൻ പറ്റില്ലെന്നാണ് പറഞ്ഞുവെയ്ക്കുന്നത്. മാത്രമല്ല, ഓരോ അറസ്റ്റുണ്ടാകുമ്പോഴാണ് കൂടുതൽ പേർ രംഗത്ത് വരേണ്ടതെന്നും ഇതുപോലുള്ള ഒരു സാഹചര്യത്തിലാണ് താനും ഓൺലൈൻ ആക്ടിവിറ്റീസ് തുടങ്ങിയതെന്ന് സ്വന്തം അനുഭവവും സമീർ അലി പോസ്റ്റിലൂടെ പറയുന്നുണ്ട്.
'ബ്രദർ ശാമി വിട്‌നെസ് അറസ്റ്റിൽ ആയതിനു ശേഷമാണ് ഞാൻ എന്റെ ഓൺലൈൻ ആക്ടിവിറ്റീസ് തുടങ്ങുന്നത്. അത് വരെ ഞാനും കാഴ്ചക്കാരൻ ആയിരുന്നു. ബ്രദർ ശാമി അദ്ദേഹത്തിന്റെ ഉത്തരവാദിത്തം നിർവഹിച്ചു കഴിഞ്ഞു. കാഴ്ച നിർത്തി കളത്തിൽ ഇറങ്ങാൻ സമയമായി എന്ന തോന്നലിൽ ആണ് ഞാൻ തുടങ്ങുന്നത്. ശാമിയുടെ കാലത്തുണ്ടായിരുന്നവർ ആരും ഇപ്പോൾ രംഗത്തില്ല. ശാമിയും കൂട്ടരും ചെയ്തതിന്റെ നൂറിലൊന്നു ചെയ്യാൻ ഞാൻ അടക്കം പിന്നീട് വന്ന ആർക്കും സാധിച്ചിട്ടില്ല. പക്ഷെ മൊത്തത്തിൽ നോക്കുമ്പോൾ ദൗലത്തുൽ ഇസ്ലാമിന്റെ ദഅവത്
കൂടുതൽ വ്യാപിക്കുകയാണ് ചെയ്തത്. അന്നില്ലാത്ത പുതിയ മേഖലകളിലേക്ക് ദഅവാ കടന്നു ചെന്ന്. എത്രയോ ആളുകൾ ശരിയായ അഖീദയിലേക്ക് വന്നു. ഒരു ശാമി വിട്‌നസിനെ അറസ്‌റ് ചെയ്താൽ ദൗലത്തുൽ ഇസ്ലാമിന്റെ വാർത്തകൾ പുറത്തറിയുന്നത് നിൽക്കും എന്ന് കരുത്തിയവർക്കു തെറ്റി. അല്ലാഹുവിന്റെ ദീൻ ആരെയും ആശ്രയിച്ചിട്ടല്ല നിൽക്കുന്നത്'
ഇസ്ലമിക്ക് സ്റ്റേറ്റ് വ്യാപിച്ചിരിക്കുകയാണെന്നും ഇന്ി കാഴ്ചക്കാരായി ഇരിക്കരുതെന്നുമുള്ള ഉദ്‌ബോധനം ആവർത്തിക്കുന്നുണ്ട് പോസ്റ്റിൽ. പതിറ്റാണ്ടുകളായി ജിഹാദിൽ നിന്ന് അകന്നു നിൽക്കുന്ന കേരളസമൂഹം ജിഹാദില്ലേക്ക് വരാൻ കുറച്ചു ബുദ്ധിമുട്ടുണ്ടാകുമെന്നും അതിനുള്ള ഫ്രെയിം വർക്കാണ് ചെയ്യുന്നതെന്നും സമീർ അലി തന്നെ പറയുന്നുണ്ട്. അൽവലാ വൽബറാ മറന്ന സമൂഹമാണ് ഇപ്പോഴുള്ളത് ഇവർ കാഫിരീങ്ങളുമായി കൂട്ടുകൂടുന്നവരും താഗൂത്തുകളുമായി സൗഹൃദം വച്ചു പുലർതത്തുന്നവരുമാണ്. ഇത്തരത്തിലുള്ള കേരള സമൂഹത്തെ ജിഹാദിന്റെ പാതയിലേക്കു കൊണ്ടു വരാൻ ത്യാഗം ആവശ്യമാണെന്നും ഇതിനായി മുന്നോട്ടുവരണമെന്നും ആവർത്തിച്ച് ആഹ്വാനം ചെയ്യുന്നു. ' ജിഹാദ് അവസാനിക്കുന്നില്ല, തുടങ്ങാൻ പോകുന്നതെ ഉള്ളൂ കാഴിച്ചക്കാരുടെ റോൾ അവസാനിപ്പിച്ച് ആരൊക്കെയാണ് ഈ യാത്രാസംഗത്തിൽ ചേരാൻ പോകുന്നത് ?' എന്ന മുന്നറിയിപ്പും ഉദ്‌ബോധനവും നൽകിയാണ് പോസ്റ്റ് അവസാനിക്കുന്നത്.
ഞായറാഴ്ച കനകമലയിൽ നിന്നും അറസ്റ്റിലായവരെല്ലാം ഈ സമീർ അലിയുമായി ബന്ധമുള്ളവരാണ്. ഇവരുടെ ടെലഗ്രാം ഗ്രൂപ്പിൽ 16 പേരിൽ ആറു പേർ മാത്രമാണിത്. 21 പേരുണ്ടായിരുന്ന ഗ്രൂപ്പിൽ നിന്നും അഞ്ചു പേർ നേരെത്ത് വിട്ടു പോയതായാണ് അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിച്ച വിവരം. സമീർ അലി എന്ന അക്കൗണ്ട് ഉപയോഗിക്കുന്ന ആളെ കുറിച്ച് അറസ്റ്റിലായവരിൽ നിന്നും എൻ.ഐ.എക്കു മൊഴിലഭിച്ചതായാണ് സൂചന. മുമ്പ് എൻ.ഡി.എഫുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ആളാണിതെന്ന് കണ്ണൂര് സ്വദേശി മൻസീദ് മൊഴി നൽകിയതായാണ് വിവരം. അറസ്റ്റിലായ മൻസീദ്, മലപ്പുറം തിരൂരിലെ സഫുവാൻ എന്നിവർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. കുറ്റ്യാടി സ്വദേശികളായ റംഷിദ്, ജാസിം എന്നിവർ തബ്ലീഗുമായി ബന്ധമുള്ളവരാണ്. ഇപ്പോൾ അറസ്റ്റിലായവരെല്ലാം സലഫി ആശയം വച്ചുപുലർത്തുന്നവരാണ്.
സമീർ അലിയുടെ പോസ്റ്റുകൾക്ക് താഴെ എതിർപ്പുകൾ പ്രകടിപ്പിച്ചു കൊണ്ടുള്ള നിരവധി കമന്റുകളും ഇതിനോടകം വന്നിട്ടുണ്ട്. സമീർ അലിയെ ന്യായീകരിച്ച് അമീർ അലി എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്നും സമാന ആശയങ്ങൾ പോസ്റ്റിട്ടും അമീർ അലി എന്ന മറ്റൊരു അക്കൗണ്ടിൽ നിന്നും കമന്റ് വന്നതായി കണാം. എന്നാൽ അന്വേഷണ ഏജൻസികൾ തന്നെ സമീർ അലി എന്ന അക്കൗണ്ട് ഉപയോഗിക്കുകയാണെന്ന സംശയവുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്. അക്കൗണ്ട് പൂട്ടിച്ച് പിന്നിലുള്ളവരെ പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുകളും കഴിഞ്ഞ മണിക്കുറിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ സമീർ അലിയുടേതിന് സമീനമായ ഐസിസിന്റെ ആശയങ്ങൾ മലയാളത്തിൽ പ്രചരിപ്പിക്കുന്നതായി മറുനാടൻ മലയാളി പല തവണ ആവർത്തിച്ചിരുന്നു. ഇതിൽ ചിലർ മാത്രമാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. സമീർ അലി സിറിയയയിലോ അഫ്ഗാനിലോ ആകാമെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന സൂചന. ഓരോ ഭാഷയിലും പ്രത്യേകം ആളുകളെ സൈബർ ലോകത്ത് ഐസിസ് വിന്യസിച്ചിട്ടുണ്ടെന്ന് നേരത്തെ വാർത്തകൾ വന്നതാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഐസിസിന്റെ പ്രചരണം നടക്കുന്നുണ്ട്. തമിഴ് നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ അതാത് ഭഷകളിൽ സംവധിച്ച് വേരു പിടിപ്പിച്ചിട്ടുണ്ട്.
അൽ മുഹാജിറൂൻ വീണ്ടു പുറത്തു വിട്ട് പ്രചാരണം ശക്തമാക്കിയ സമീർ അലി തന്റെ അക്കൗണ്ടിലൂടെ ലക്ഷ്യമിടുന്നത് ഐസിസ് പ്രചാരണമാണമാണെന്ന് മനസിലാക്കാൻ സാധിക്കും. അതേസമയം അബു ഉമൈർ എന്ന പേരിൽ ഐസിസ് ആശയം പ്രചരിപ്പിച്ചിരുന്ന അക്കൗണ്ട് കനകമല അറസ്റ്റോടെ അപ്രത്യക്ഷമായിട്ടുണ്ട്. ഇപ്പോൾ അറസ്റ്റിലായവരെ ഉപയോഗപ്പെടുത്തി കൂടുതൽ പേരെ പിടിക്കാൻ ദേശീയ അന്വേഷണ ഏജൻസി ഒരുങ്ങുമ്പോഴും സോഷ്യൽ മീഡിയിൽ കൂടുതൽ വെല്ലുവിളിയുമായി ഐസിസി തീവ്രവാദികൾ എത്തുന്നത് ആശങ്കയുണ്ടാക്കുന്നു.