- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾക്കൊക്കെ ഒരു വ്യക്തിയെ കൊല്ലാൻ കഴിയും പക്ഷെ ആശയത്തെ ഇല്ലായ്മ ചെയ്യാൻ കഴിയില്ല; കൺനിറയാതെ കണ്ഠമിടറാതെ പിതാവിന്റെ കൊലപാതകത്തിൽ മകളുടെ പ്രതികരണം; ധെര്യമുണ്ടെങ്കിൽ മുന്നിൽ വരൂ, തർക്കിക്കൂ, സംസാരിക്കൂ, ഞാൻ വെല്ലുവിളിക്കുന്നെന്നും കാശ്മീരി പണ്ഡിറ്റിന്റെ മകൾ സമൃദ്ധിയുടെ വാക്കുകൾ
ശ്രീനഗർ: പിതാവിന്റെ മരണത്തിൽ മകളുടെ വാക്കുകൾ വൈറലാകുന്നു. പാക്കിസ്ഥാൻ തീവ്രവാദികളാൽ കൊലചെയ്യപ്പെട്ട കാശ്മീരി പണ്ഡിറ്റിന്റെ മകളുടെ വാക്കുകളാണ് ഇപ്പോൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.പിതാവിന്റെ മരണത്തിൽ താൻ കണ്ണീർ പൊഴിക്കില്ലെന്ന് സമൃദ്ധി വ്യക്തമാക്കുന്നു.'നിങ്ങൾക്ക് ഒരു വ്യക്തിയെ കൊല്ലാൻ കഴിയും, പക്ഷേ നിങ്ങൾക്ക് മഖാൻ ലാലിന്റെ ആത്മാവിനെ കൊല്ലാൻ കഴിയില്ല,' നിനക്കൊക്കെ പിന്നിൽ നിന്നു വെടിവയ്ക്കാനും കല്ലെറിയാനും മാത്രമേ അറിയൂ. ധൈര്യമുണ്ടെങ്കിൽ മുന്നിൽ വരൂ, തർക്കിക്കൂ, സംസാസിക്കൂ, ഞാൻ വെല്ലുവിളിക്കുന്നെന്നും സമൃദ്ധി വ്യക്തമാക്കുന്നു.
90 കളുടെ തുടക്കത്തിൽ കശ്മീരി പണ്ഡിറ്റുകളുടെ പലായനസമയത്ത് അവളുടെ പിതാവ് എങ്ങനെയാണ് ഭീകരർക്ക് മുന്നിൽ മുട്ടുമടക്കാത്തതെന്നും ഇക്ബാൽ പാർക്കിലെ ലാൻഡ്മാർക്ക് ബിന്ദ്രൂ മെഡിറ്റേറ്റ് ഫാർമസി നടത്തി കുട്ടികൾ അടങ്ങിയ ഒരു കുടുംബത്തെ വളർത്തിയതിനെ കുറിച്ചും അഭിമാനത്തോടെയാണ് സമൃദ്ധി സംസാരിച്ചത്.. 'ഞാൻ ഒരു അസോസിയേറ്റ് പ്രൊഫസറാണ്. ഞാൻ പൂജ്യത്തിൽ നിന്നാണ് തുടങ്ങിയത്, എന്റെ അച്ഛൻ സൈക്കിളിൽ നിന്നാണ് തുടങ്ങിയത്, എന്റെ സഹോദരൻ ഒരു പ്രശസ്ത പ്രമേഹരോഗ ചികിത്സ വിദഗ്ധനാണ്. അമ്മ കടയിലാണ്. അതാണ് മഖാൻ ലാൽ ബിന്ദ്രൂ ഞങ്ങൾക്ക് നൽകിയ സ്വത്ത്. അദ്ദേഹം ഒരു കശ്മീരി പണ്ഡിറ്റാണ് അദ്ദേഹത്തിന്റെ ആശയങ്ങൾ ഒരിക്കലും മരിക്കുകയില്ലെന്നും മകൾ പറയുന്നു.
കശ്മീരി പണ്ഡിറ്റായ താൻ ക്ലാസ്സിലെ ഏക ഹിന്ദു പെൺകുട്ടിയായിരുന്നു.'ഒരു ഹിന്ദുവായിരുന്നിട്ടും ഞാൻ ഖുറാൻ വായിച്ചിട്ടുണ്ട്. ഖുർആൻ പറയുന്നത് നിങ്ങൾക്ക് ശരീരത്തെ കൊല്ലാൻ കഴിയും, ആത്മാവ് ജീവിക്കുന്നു എന്നാണ്. അതിനാൽ ബിന്ദ്രൂവിന്റെ ആത്മാവ് ജീവനോടെ നിലനിൽക്കുമെന്നാണെന്നും സമൃദ്ധി. സമൃദ്ധിയുടെ വാക്കുകൾക്ക് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
പാക്കിസ്ഥാന്റെ പിന്തുണയുള്ള ടിആർഎഫ് നടത്തിയ വ്യത്യസ്ത ആക്രമണങ്ങളിൽ ബിന്ദ്രൂവും മറ്റ് രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു.തന്റെ കുടുംബത്തിലെ പോരാളിയായ തന്റെ പിതാവ് കശ്മീരി പണ്ഡിറ്റ് ബിസിനസുകാരൻ മഖാൻ ലാൽ ബിന്ദ്രൂവിന്റെ മരണത്തി കണ്ണീർ പൊഴിക്കില്ലെന്ന് വ്യക്തമാക്കിയാണ് ഡോ. സമൃദ്ധി ബിന്ദ്രൂ മാധ്യമങ്ങളോട് സംസാരിച്ചത്. ചൊവ്വാഴ്ചയാണ് ബിന്ദ്രൂ തന്റെ ഫാർമസിയിൽ വെടിയേറ്റ് മരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ