കണ്ണൂർ: കണ്ണൂർ ജില്ലയിൽ വളപട്ടണം പുഴയോട് ചേർന്ന് അനധികൃതമായി നടക്കുന്ന മണൽകടത്ത് രൂക്ഷമായി തുടരുന്നു. പലരും പല വിധത്തിൽ ഇതിനെതിരെ പല സമയങ്ങളിൽ രംഗത്ത് വന്നിട്ടുണ്ടായിരുന്നു എങ്കിലും ഇപ്പോഴും ഒരു മാറ്റവുമില്ലാതെ മണൽകടത്ത് തുടർന്നു കൊണ്ടിരിക്കുകയാണ്. അധികൃതർ കണ്ണടയ്ക്കുന്നു എന്ന് ആക്ഷേപം നാട്ടുകാർക്കിടയിൽ ഉയർന്നുവന്നിട്ടും ഉണ്ട്. കീരിയാട്, കൊല്ലറത്തിക്കൽ, കാട്ടാമ്പള്ളി ഭാഗങ്ങളിൽ വളരെ രൂക്ഷമായി മണൽ കടത്ത് തുടർന്നു കൊണ്ടിക്കുകയാണ്.

രാത്രി ആയി കഴിഞ്ഞാൽ ആണ് മണൽ കടക്ക് നടത്തുന്നത് എന്നതിനാൽ മിക്ക സമയങ്ങളിലും ഇവർക്ക് ആളുകളുടെ കണ്ണു വെട്ടിക്കാൻ ആവുന്നുണ്ട്. രാത്രി 8 മണിക്ക് ശേഷം മാത്രമേ മണൽ എടുക്കാനായി ഇവർ ആരംഭിക്കുകയുള്ളൂ. 10 മണിക്ക് തോണികൾ പുഴയിൽ ഇറക്കി അതിഥി തൊഴിലാളികളുടെ സഹകരണത്തോടെയാണ് മണൽകടത്ത് എന്ന് നാട്ടുകാർ പറയുന്നു. അർദ്ധരാത്രിയോടെ ചേർന്ന് സമയത്ത് മാത്രമാണ് ഇവർ കരയിലേക്ക് മണലുമായി എത്തുന്നത്. ഒളിച്ചു വെച്ച ടിപ്പർലോറി ആ സമയത്ത് വരെ കരയിലേക്ക് എത്തില്ല. കരയിലേക്ക് മണൽ എത്തിയ ശേഷം മാത്രം വിവരം ലോറിക്കാറിലേക്ക് എത്തും.

ഫോൺ വഴി വിവരം കിട്ടിയാൽ മെല്ലെ ലോറി കരയിലേക്ക് എത്തി മണലുമായി ആവശ്യക്കാരിലേക്ക് തിരിക്കും. 12 മണി മുതൽ പുലർച്ചെ വരെ നാലഞ്ചു ലോറികൾ ഇത്തരത്തിൽ മണലെടുത്ത് ആവശ്യക്കാറിലേക്ക് എത്തിക്കാനായി ഓടും. പുഴയിൽ നിന്ന് കോരി എടുക്കുന്ന മണൽ തോണിയിലേക്ക് കോടി ഇട്ടശേഷം 12മണിയോടെ അടുപ്പിച്ചു കരയിലേക്ക് എത്തുന്നു. ശേഷം കയറ്റി ആവശ്യത്തിനനുസരിച്ച് കൊണ്ടുപോകുന്നു. ഇത്തരത്തിൽ അനധികൃതമായി എടുക്കുന്ന മണലിന് ഒരു ലോഡിന് 11000 രൂപ വച്ചാണ് വിൽപ്പന. യഥാർത്ഥത്തിൽ മണലിന് 2500 രൂപ 9500 രൂപ മാത്രമാണ് മാർക്കറ്റ് വില എന്നിരിക്കെയാണ് ഈ കൊള്ള. മണലിനെ ലഭ്യതക്കുറവാണ് ഇവർ ചൂഷണം ചെയ്യുന്നത്.

പലപ്പോഴും പലതവണ മണൽകടത്ത് നടത്തരുത് എന്ന് പറഞ്ഞ് പുഴയാണ് വളപട്ടണം പുഴ. പുഴയിൽ മണൽ പരിമിതമാണ്. ആയതിനാൽ തന്നെ ഇത്തരത്തിലുള്ള മണൽകടത്ത് പുഴയുടെ മത്സ്യ സമ്പത്തിനേയും മറ്റു ജീവജാലങ്ങളുടെയും മറ്റും ആവാസവ്യവസ്ഥയെ തന്നെ തകർക്കുന്ന ഒന്നാണ്. രാത്രി ഏറെ വൈകി കിടക്കുന്ന മണൽ കഴുത്ത് പുഴയുടെ സ്രോതസ്സിനെ നശിപ്പിക്കാൻ പോന്ന ഒന്നുതന്നെയാണ്.

ഈ പ്രദേശത്ത് മണൽമാഫിയ യഥേഷ്ടം തഴച്ചു വളരുകയാണ്. നിരവധി പരാതികളാണ് കണ്ണൂർ ജില്ലയിൽ മാത്രം ഇവർക്കെതിരെ ആളുകൾ നൽകിയിട്ടുള്ളത്. പരാതി നൽകിയ ആൾക്കെതിരെ ഭീഷണി നടക്കുമെന്നതിനാൽ ആളുകൾ ക്യാമറയുടെ മുന്നിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ വിളിച്ചു പറയാൻ മടിക്കുന്നു എന്നുമാത്രം. പൊലീസും റവന്യു ജീവനക്കാരും ഉത്തരത്തിൽ മണൽ കടത്തിൽ നടക്കുന്നുണ്ട് എന്നുള്ള വിവരം ലഭിച്ച അവിടെയെത്തുമ്പോഴേക്കും മണൽകടത്ത് കാർക്ക് രഹസ്യവിവരം ലഭിക്കുന്നു.

ഈ രഹസ്യവിവരം കാരണം അവർ രക്ഷപ്പെടുകയും ചെയ്യും. അഥവാ പിടിക്കപ്പെടുമെന്ന് തോന്നിയാലോ ഇവർ മണൽ വണ്ടി ഉപേക്ഷിച്ച് രക്ഷപ്പെടും. ഇത്തരത്തിലുള്ള വണ്ടികൾ പൊലീസ് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോകും എന്നല്ലാതെ കാര്യമായി അതൊന്നും അവർക്ക് ചെയ്യാൻ കഴിയില്ല. ഈ വണ്ടികൾ അവിടെ പൊലീസ് സ്റ്റേഷൻ പരിസരത്ത് നിന്ന് തുരുബെടുക്കുകയും ചെയ്യുന്നു. കഴിഞ്ഞ എട്ടു മാസത്തിനിടെ എട്ടു കേസുകളാണ് വളപട്ടണം പൊലീസ് സ്റ്റേഷനിൽ മാത്രം മണൽ കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്.