പാലക്കാട്: ഞായറാഴ്ച മുതൽ പാലക്കാട് നിന്ന് കാണാതായ കൊട്ടാരക്കര സ്വദേശിനിയായ ഇരുപതുകാരി ഷൊർണുർ കാമുകന്റെ വീട്ടിൽ. പാലക്കാട് ചന്ദ്രനഗറിലുള്ള സ്വകാര്യ മാർക്കറ്റിങ്ങ് സ്ഥാപനത്തിൽ കറിപ്പൊടി ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്ന കൊട്ടാരക്കര കുന്നിക്കോട് ചൂരലക്കുഴി പുത്തൻവീട്ടിൽ സന്ധ്യയെയാണ് കാണാതായത് . ഞായറാഴ്ച വൈകീട്ട് 7.30 ഓടെ ഒറ്റപ്പാലം ബസ് സ്റ്റാന്റിൽ ഇറങ്ങിയ ശേഷമാണ് അപ്രതക്ഷ്യയായത്.

പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പാലക്കാട് പൊലിസ് സൂപ്രണ്ടിന് പരാതി നൽകിയിരുന്നു .പെൺകുട്ടിയെ കണ്ടെത്താൻ ജില്ലാ പൊലിസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു .കോയമ്പത്തൂർ ജോലി ചെയ്യുന്ന ഷൊർണൂർ . ലോകനാഥ് എന്ന യുവാവിന്റെ വീട്ടിൽ പെൺകുട്ടി ഉള്ളതായി അന്വേഷണ സംഘം കണ്ടെത്തി .ഇവർ ഏറെക്കാലമായി പ്രണയത്തിലായിരുന്നതായും  കണ്ടെത്തിയിട്ടുണ്ട് .എന്നാൽ ഇവർ ഇതുവരെ രജിസ്ട്രർ വിവാഹം കഴിച്ചതായി സ്ഥിതീകരിച്ചിട്ടില്ല.

മാസങ്ങൾക്ക് മുമ്പ് കാണാതായ കോന്നി സ്വദേശിനികളായ മൂന്ന് പെൺകുട്ടികൾ ഒറ്റപ്പാലത്തിനടുത്ത് ലക്കിടിയിൽ ട്രെയിനിൽ നിന്ന് വീണ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. രണ്ട് പെൺകുട്ടികളെ മരിച്ച നിലയിലും ഒരാളെ ഗുരുതരനിലയിലുമാണ് കണ്ടെത്തിയത്. തൃശൂർ മെഡിക്കൽ കോളേജിൽ വച്ച് പരിക്കേറ്റ ആര്യയെന്ന പെൺക്കുട്ടിയും മരിച്ചിരുന്നു .ഈ സംഭവത്തിലെ ദുരൂഹത കണ്ടെത്താൻ ഇതുവരെ പൊലിസിന് കഴിഞ്ഞിട്ടില്ല .ഒറ്റപ്പാലത്ത് വച്ച് കൊട്ടാരക്കര സ്വാദേശിനിയേയും കാണാതായതോടെ പൊലിസ് നടത്തിയ ഊർജിത
അന്വേഷണമാണ് പെൺകുട്ടിയെ കണ്ടെത്താൻ സഹായകമായത്.

പെൺകുട്ടികളെ കാണാതാകുന്ന കേസ് ഗൗരവത്തോടെ അന്വേഷിക്കണമെന്ന് പൊലീസിന് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. കോന്നിയിലെ പെൺകുട്ടികളുടെ തിരോധനത്തിൽ പരാതി കിട്ടി ദിവസങ്ങൾ കഴിഞ്ഞാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പരാതി കിട്ടിയപ്പോൾ തന്നെ അന്വേഷണം തുടങ്ങിയിരുന്നുവെങ്കിൽ മൂന്നു പേരുടേയും ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് വിലയിരുത്തൽ. ഈ കേസിൽ പൊലീസിന് രൂക്ഷ വിമർശനങ്ങൾ ഉയർന്നു. ഈ സാഹചര്യത്തിലാണ് സന്ധ്യയുടെ തിരോധാനത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ അന്വേഷണം നടന്നത്.

പരാതി കിട്ടിയപ്പോൾ തന്നെ പൊലീസ് അന്വേഷണം ഊർ്ജ്ജിതമാക്കി. മൊബൈൽ ടവറും മറ്റും കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ഇതിനൊടുവിലാണ് സന്ധ്യയെ കണ്ടെത്തിയത്.