- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോന്നിയിലെ സാന്ദ്രയുടെ മരണം: ദുരൂഹതയ്ക്കെതിരേ സമരം ചെയ്ത നാട്ടുകാർക്ക് മുന്നിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടിയിലായത് വളർത്തമ്മയുടെ സഹോദരീപുത്രി ജയന്തി; യാഥാർഥ്യമായത് പൊലീസിന്റെ നിലപാട് തന്നെ
പത്തനംതിട്ട: കോന്നി മീന്മുട്ടി വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ച സാന്ദ്രാ കൃഷ്ണന്റേത് ആത്മഹത്യയാണെന്ന പൊലീസിന്റെ നിലപാട് ശരിവച്ചു കൊണ്ട് ഒരാൾ അറസ്റ്റിൽ. സാന്ദ്രയെ മാനസികമായി പീഡിപ്പിച്ചതിന് വളർത്തമ്മയുടെ സഹോദരിയുടെ മകൾ ജയന്തിയെ ( 31)യെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ഇവർക്കെതിരേ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ ഡിസംബർ 31 നാണ് എലിമുള്ളുംപ്ലാക്കൽ കൃഷ്ണവിലാസത്തിൽ രാധാകൃഷ്ണൻ-സരസമ്മ ദമ്പതികളുടെ വളർത്തുമകൾ സാന്ദ്രയെ സരസമ്മയുടെ അനുജത്തി ജഗദമ്മയുടെ വീട്ടിൽ നിന്നും കാണാതായത്. ജനുവരി ഒന്നിന് വീടിന്റെ 500 മീറ്റർ അകലെയുള്ള മീന്മുട്ടി വെള്ളച്ചാട്ടത്തിന്റെ അടിത്തട്ടിൽ മൃതദേഹം കാണപ്പെടുകയുമായിരുന്നു. മരണസമയം മുതൽ ജയന്തിക്കെതിരെ നാട്ടുകാർ ആരോപണം ഉന്നയിച്ചിരുന്നു. ഇവരുടെ കൊടിയ പീഡനം മൂലമാണ് സാന്ദ്ര ആത്മഹത്യ ചെയ്തതെന്ന് നാട്ടുകാരിൽ ഭൂരിപക്ഷം പേരും അനേ്വഷണ സംഘത്തിന് മുന്നിൽ മൊഴി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോന്നി സിഐ ആർ ജോസ്, തണ്ണിത്തോട് എസ്‌ഐ ലീലാമ്മ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സമഗ്ര
പത്തനംതിട്ട: കോന്നി മീന്മുട്ടി വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ച സാന്ദ്രാ കൃഷ്ണന്റേത് ആത്മഹത്യയാണെന്ന പൊലീസിന്റെ നിലപാട് ശരിവച്ചു കൊണ്ട് ഒരാൾ അറസ്റ്റിൽ. സാന്ദ്രയെ മാനസികമായി പീഡിപ്പിച്ചതിന് വളർത്തമ്മയുടെ സഹോദരിയുടെ മകൾ ജയന്തിയെ ( 31)യെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ഇവർക്കെതിരേ ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞ ഡിസംബർ 31 നാണ് എലിമുള്ളുംപ്ലാക്കൽ കൃഷ്ണവിലാസത്തിൽ രാധാകൃഷ്ണൻ-സരസമ്മ ദമ്പതികളുടെ വളർത്തുമകൾ സാന്ദ്രയെ സരസമ്മയുടെ അനുജത്തി ജഗദമ്മയുടെ വീട്ടിൽ നിന്നും കാണാതായത്. ജനുവരി ഒന്നിന് വീടിന്റെ 500 മീറ്റർ അകലെയുള്ള മീന്മുട്ടി വെള്ളച്ചാട്ടത്തിന്റെ അടിത്തട്ടിൽ മൃതദേഹം കാണപ്പെടുകയുമായിരുന്നു.
മരണസമയം മുതൽ ജയന്തിക്കെതിരെ നാട്ടുകാർ ആരോപണം ഉന്നയിച്ചിരുന്നു. ഇവരുടെ കൊടിയ പീഡനം മൂലമാണ് സാന്ദ്ര ആത്മഹത്യ ചെയ്തതെന്ന് നാട്ടുകാരിൽ ഭൂരിപക്ഷം പേരും അനേ്വഷണ സംഘത്തിന് മുന്നിൽ മൊഴി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോന്നി സിഐ ആർ ജോസ്, തണ്ണിത്തോട് എസ്‌ഐ ലീലാമ്മ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സമഗ്ര അനേ്വഷണത്തെ തുടർന്നായിരുന്നു അറസ്റ്റ്.
വളർത്തു മാതാവിന്റെ വിയോഗം മാനസികമായി തളർത്തിയ പെൺകുട്ടിക്ക് താൻ ഒറ്റപ്പെട്ടു പോയെന്ന തോന്നലിൽ നിന്നുള്ള മനോവികാരമാണ് ആത്മഹത്യയ്ക്ക് കാരണമായത്. പുരുഷസൗഹൃദങ്ങളോ മൊബൈൽഫോണോ ഇല്ലാത്ത, വെറും നിർധന കുടുംബത്തിൽപ്പെട്ട സാന്ദ്രയുടെ സ്വഭാവം തങ്കപ്പെട്ടത് തന്നെയെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ സാന്ദ്ര മുങ്ങി മരിച്ചതാണെന്നാണ് ഡോക്ടർമാർ കണ്ടെത്തിയിരിക്കുന്നത്. മരണത്തിന് കാരണമായത് വെള്ളം ശ്വാസകോശത്തിൽ നിറഞ്ഞുണ്ടായ ശ്വാസതടസമാണ്. മീന്മുട്ടിപ്പാറയുടെ ഏറ്റവും മുകളിൽ നിന്ന് സാന്ദ്ര ചാടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പാറക്കെട്ടിന് മുകളിൽ നിന്ന് താഴേക്ക് വീണപ്പോൾ വെള്ളത്തിന് അടിത്തട്ടിൽ ചെന്ന് ഇടിച്ചാകാം മുഖത്തും മൂക്കിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ സാന്ദ്ര മോഹാലസ്യപ്പെടുകയും വെള്ളം ഉള്ളിൽ ചെന്ന് മരിക്കുകയുമായിരുന്നു. ബോധം പോയതിനാൽ വെള്ളത്തിൽ നിന്ന് എഴുന്നേൽക്കാൻ യുവതിക്ക് കഴിഞ്ഞിരിക്കുകയില്ല. ഇതു കാരണമാണ് മുങ്ങി മരണം സംഭവിച്ചിരിക്കുന്നത്. ശരീരത്തിൽ മറ്റു പാടുകളോ ആരെങ്കിലും ഉപദ്രവിച്ചതിന്റെ ലക്ഷണങ്ങളോ ഇല്ലായിരുന്നു.
ജയന്തി ഭവനത്തിൽ രാധാകൃഷ്ണന്റെയും പരേതയായ സരസമ്മയുടെയും വളർത്തു മകളാണ് സാന്ദ്ര കൃഷ്ണ. സരസമ്മയുടെ മരണശേഷം സാന്ദ്രയുടെ മനോനിലയ്ക്ക് മാറ്റം വന്നിരുന്നു. ഇവർ മുമ്പു താമസിച്ചിരുന്ന വീട് നശിച്ചു പോയതിനാലും അച്ഛൻ സ്ഥലത്ത് ഇല്ലാത്തതിനാലും പെൺകുട്ടി വളർത്തമ്മയുടെ അനുജത്തിയായ ജഗദമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. മരിക്കുന്നതിന് മുൻപ് അയൽപക്കത്തെ വീട്ടിലേക്ക് സാന്ദ്ര പോയിരുന്നു.
അവിടുത്തെ കല്യാണ ആൽബത്തിൽ സരസമ്മയുടെ ഫോട്ടോ ഉണ്ടെന്നും അത് കാണാനാണ് പോകുന്നതെന്നും പറഞ്ഞിരുന്നു. സന്ധ്യ കഴിഞ്ഞിട്ടും പെൺകുട്ടി വീട്ടിൽ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിനേയും നാട്ടുകാരെയും വിവരം അറിയിച്ചു. നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്. മീന്മുട്ടി പാറയുടെ രണ്ടാമത്തെ തട്ടിൽ നിന്നും പെൺകുട്ടിയുടെ ചെരുപ്പും പൊലീസ് കണ്ടെത്തിയിരുന്നു.