കൊച്ചി: സൂര്യ ടിവിയിലൂടെയാണ് വിജയ് ബാബു വെള്ളിത്തിരയിൽ സജീവമായത്. സൂര്യ ടിവിക്ക് വേണ്ടി സിനിമാ മേഖലയിലെ ബന്ധങ്ങളും സൗഹൃദങ്ങളും സിനിമാ നിർമ്മാണത്തിന് ഉപയോഗിച്ച് നടനായി മാറിയ വിജയ് ബാബു. സൂര്യ ടിവിയിൽ വച്ച് തന്നെ സുഹൃത്തായി മാറിയ സാന്ദ്രാ തോമസ്. ഇവരുടെ ഒത്തൊരുമയിൽ ഒരുപിടി നല്ലാ സിനിമകൾ മലയാളത്തിലെത്തി. ഈ നിർമ്മാണ ജോഡികൾ തല്ലിപ്പിരിയുകയാണ്. നടനും നിർമ്മാതാവുമായ വിജയ് ബാബു മർദിച്ചെന്നാരോപിച്ച് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് പൊലീസിൽ പരാതി നൽകിയതോടെയാണ് ഇത്.

സൂര്യ ടിവിയിൽ നിന്നിറങ്ങി സ്വന്തമായി സിനിമാ നിർമ്മാണക്കമ്പനി തുടങ്ങിയ വിജയ് ബാബു ഈയിടെ വീണ്ടും ടെലിവിഷൻ നിർമ്മാണ രംഗത്തേക്ക് ചുവടുമാറിയിരുന്നു. അമൃതാ ടിവിക്ക് വേണ്ടിയായിരുന്നു ഫ്രൈഡേ ഫിലിംസിന്റെ നിർമ്മാണങ്ങൾ. അതിനിടെയാണ് ഇരുവരും തമ്മിലെ പിണക്കമെന്നതും ശ്രദ്ധേയമായി. ഇന്നലെ ഉച്ചയ്ക്ക് വിജയ് ബാബുവിന്റെ കൊച്ചിയിലെ ഓഫീസിൽ സംസാരിക്കാനെത്തിയ തന്നെ അസഭ്യം പറഞ്ഞെന്നും മർദിച്ചെന്നുമാണു സാന്ദ്രാ തോമസിന്റെ പരാതി. അവശനിലയിലായ സാന്ദ്രയെ സുഹൃത്തുക്കൾ ചേർന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എളമക്കര പൊലീസ് ആശുപത്രിയിലെത്തി സാന്ദ്രയുടെ മൊഴിയെടുത്തു. ഇതോടെ ഇരുവരും തമ്മിലെ ബന്ധം തകരുകയും ചെയ്തു.

സാന്ദ്രയും വിജയ് ബാബുവും ചേർന്ന് ഫ്രൈഡേ ഫിലിംസ് എന്ന നിർമ്മാണക്കമ്പനി നടത്തുകയായിരുന്നു. ഫ്രൈഡേ ഫിലിംസിന്റെ വരുമാനത്തെച്ചൊല്ലിയുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. ഇടയ്ക്ക് ഇരുവരും തമ്മിൽ കമ്പനിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കം ഉണ്ടായിരുന്നു. സാന്ദ്രയും വിജയ് ബാബുവും വിവാഹിതരാകുമെന്ന് വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് സാന്ദ്ര അടുത്തിടെ ബിസിനസുകാരനായ വിൽസൺ തോമസിനെ വിവാഹം ചെയ്തത്. സാന്ദ്രയുടെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. തിരുവനന്തപുരം സ്വദേശിയായ പ്രതാപനായിരുന്നു ആദ്യ ഭർത്താവ്. ഈ ബന്ധം നിലനിൽക്കെയാണ് സാന്ദ്ര, വിജയ് ബാബുവുമായി ബിസിനസ് ആരംഭിച്ചത്. വിജയ് ബാബുവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളമടക്കം വളരെക്കുറച്ച് ആളുകൾ മാത്രമാണ് സാന്ദ്രയുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. വിവാഹശേഷം ഇരുവരും വിജയ് ബാബുവും സാന്ദ്രയും തെറ്റി. ഇതോടെ ഓഹരി തിരിച്ചു ചോദിച്ചു. ഇതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണം.

വർഷങ്ങളായി ഇരുവരും ലിവിങ് ടുഗെതർ റിലേഷൻഷിപ്പിലായിരുന്നുവെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. ഇത് ഇരുവരുടേയും കൂടുംബത്തിലും പ്രശ്‌നമുമ്ടാക്കിയതായി സൂചനയുണ്ടായിരൂന്നു. ഇതിനിടെ കുറച്ചു നാളുകൾക്കു മുമ്പാണ് സാന്ദ്രയുടെ രണ്ടാം വിവാഹം കഴിഞ്ഞത്. ഇതോടെ ഇരുവരും രണ്ടുവഴിക്കായി. ഇതിനു പിന്നാലെയാണ് ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തത്. ഇരുവരുടെയും ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് 5 കോടിയിൽപരം രൂപയുടെ നഷ്ടത്തിലാണെന്ന് സുഹൃത്തുക്കൾ പറയുന്നു.വിജയ് ബാബുവിന്റെ കൊച്ചിയിലെ ഓഫീസിൽ സംസാരിക്കാനെത്തിയ സാന്ദ്ര തോമസിനെ വിജയ് ബാബുവും കൂട്ടാളികളും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

സാന്ദ്രയേക്കാൾ പത്തു വയസ് മൂത്തയാളാണ് വിജയ്. ഭാര്യയും ഒരു കുട്ടിയുമുള്ള വിജയ് ബാബുവുമായുള്ള ബന്ധം സാന്ദ്രയുടെ സുഹൃത്തുക്കളടക്കം എതിർത്തിരുന്നു. ഫ്രൈഡേ ഫിലിംസിൽ സ്‌ക്രിപ്റ്റിങാണ് വിജയ് കൈകാര്യം ചെയ്തിരുന്നത്. സാന്ദ്ര പ്രൊഡക്ഷനും. സാന്ദ്രയുടെ രണ്ടാമത്തെ വിവാഹമാണ് അടുത്തിടെ നടന്നത്. തിരുവനന്തപുരം സ്വദേശിയായ പ്രതാപനായിരുന്നു സാന്ദ്രയുടെ ആദ്യ ഭർത്താവ്. ഈ ബന്ധം നിലനിൽക്കെയാണ് സാന്ദ്ര വിജയ് ബാബുവുമായി അടുത്തത്. പിന്നീട് ഇരുവരും ദീർഘകാലമായി ഒരുമിച്ചു താമസിച്ചു വരികയായിരുന്നു. ഇതിനിടെയാണ് എറണാകുളത്തെ ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമാ വിൽസണുമായി സാന്ദ്രയുടെ വിവാഹം നടന്നത്.

ഫ്രൈഡേ ഫിലിം ഹൗസ് കമ്പനി പിളരുകയാണെന്ന് സിനിമാക്കാർക്കിടയിൽ കുറച്ചുദിവസങ്ങളായി സംസാരവുമുണ്ട്. അതിനിടെയാണ് ഈ സംഭവമുണ്ടായത്. ചെമ്പൻ വിനോദ് ജോസ് എഴുതി ലിജോ ജോസ് സംവിധാനം ചെയ്യുന്ന അങ്കമാലി ഡയറീസ് എന്ന സിനിമയാണ് പുതിയതായി ഇവർ നിർമ്മിച്ചുകൊണ്ടിരിക്കുന്നത്.

1991ൽ പുറത്തിറങ്ങിയ നെറ്റിപ്പട്ടം, മിമിക്സ് പരേഡ്, ചെപ്പുകിലുക്കണ ചങ്ങാതി തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലതാരമായി സിനിമയിലെത്തിയ സാന്ദ്ര ഓ ഫാബി, കാഞ്ഞിരപ്പള്ളി കറിയാച്ചൻ, ഫ്രൈഡേ, കിളിപോയി, ആമേൻ, സക്കറിയയുടെ ഗർഭിണികൾ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.