- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെബാട്ടിയുടെ മൃതദേഹം കണ്ടെത്തിയത് നായകടിച്ച് വികൃതമാക്കിയ നിലയിൽ; തിരിച്ചറിയാത്തത് നാല് ശവശരീരങ്ങളും; സന്ധ്യയുടെ ശരീരം കണ്ടെത്തിയത് അക്രമികൾ പതിവായി കൊന്നു തള്ളുന്ന താവളത്തിൽ; കൊച്ചിയിലെ ഐലൻഡ്-കുണ്ടന്നൂർ റോഡിൽ നിറയുന്നത് ദുരൂഹത
കൊച്ചി : ഐലൻഡ് - കുണ്ടന്നൂർ റോഡ് ക്രിമിനലുകളും ക്വട്ടേഷൻ സംഘവും ചേർന്നു നടത്തുന്ന അക്രമങ്ങളിൽ ഇരയാകുന്നവരെ തള്ളുന്ന പ്രദേശം. ഇന്നലെ യുവതിയുടെ മൃതദേഹം ലോറിക്കടിയിൽ കണ്ട സംഭവത്തിൽ പൊലീസ് കൊണ്ടുപിടിച്ച അന്വേഷണം നടത്തുന്നതിനിടയിൽ നേരത്തെയും പ്രദേശത്ത് സമാന കൊലപാതകം നടന്നതായി തെളിവുകൾ പുറത്തുവരുന്നു. ബി.ഒ.ടി പാലത്തിനുസമീപം നിർത്തിയിട്ടിരുന്ന ലോറിക്കടിയിൽ നിന്നാണ് കഴിഞ്ഞ ദിവസം യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പന്തളം സ്വദേശി അജിത്ത് എം. നായരുടെ ഭാര്യ സന്ധ്യ(37)യുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ഇവിടെ അജ്ഞാതമായി കണ്ടെത്തുന്ന മൃതദേഹങ്ങളെ അസാധാരണ മരണമായി എഴുതിത്ത്തള്ളുകയാണ് പതിവ്. 2013 മാർച്ച് മാസത്തിൽ കൊച്ചി വാത്തുരുത്തി സ്വദേശി സെബാട്ടിയെന്ന സെബാസ്റ്റ്യന്റെ മൃതദേഹം നായ കടിച്ച് വികൃതമാക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. അതേസ്ഥലത്തുതന്നെയാണ് ഇപ്പോൾ യുവതിയുടെ ജഡവും കണ്ടെത്തിയത്. അന്ന് സാധാരണമരണം എന്ന നിലയിൽ പൊലീസ് കരുതിയ സംഭവം പിന്നീട് കൊലപാതകമാണെന്നു തെളിയുകയായിരുന്നു. പ്രതികളെ പിന്നീട് ക്രൈംബ്രാഞ്ച്
കൊച്ചി : ഐലൻഡ് - കുണ്ടന്നൂർ റോഡ് ക്രിമിനലുകളും ക്വട്ടേഷൻ സംഘവും ചേർന്നു നടത്തുന്ന അക്രമങ്ങളിൽ ഇരയാകുന്നവരെ തള്ളുന്ന പ്രദേശം. ഇന്നലെ യുവതിയുടെ മൃതദേഹം ലോറിക്കടിയിൽ കണ്ട സംഭവത്തിൽ പൊലീസ് കൊണ്ടുപിടിച്ച അന്വേഷണം നടത്തുന്നതിനിടയിൽ നേരത്തെയും പ്രദേശത്ത് സമാന കൊലപാതകം നടന്നതായി തെളിവുകൾ പുറത്തുവരുന്നു. ബി.ഒ.ടി പാലത്തിനുസമീപം നിർത്തിയിട്ടിരുന്ന ലോറിക്കടിയിൽ നിന്നാണ് കഴിഞ്ഞ ദിവസം യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
പന്തളം സ്വദേശി അജിത്ത് എം. നായരുടെ ഭാര്യ സന്ധ്യ(37)യുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ഇവിടെ അജ്ഞാതമായി കണ്ടെത്തുന്ന മൃതദേഹങ്ങളെ അസാധാരണ മരണമായി എഴുതിത്ത്തള്ളുകയാണ് പതിവ്. 2013 മാർച്ച് മാസത്തിൽ കൊച്ചി വാത്തുരുത്തി സ്വദേശി സെബാട്ടിയെന്ന സെബാസ്റ്റ്യന്റെ മൃതദേഹം നായ കടിച്ച് വികൃതമാക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. അതേസ്ഥലത്തുതന്നെയാണ് ഇപ്പോൾ യുവതിയുടെ ജഡവും കണ്ടെത്തിയത്. അന്ന് സാധാരണമരണം എന്ന നിലയിൽ പൊലീസ് കരുതിയ സംഭവം പിന്നീട് കൊലപാതകമാണെന്നു തെളിയുകയായിരുന്നു. പ്രതികളെ പിന്നീട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനുമുമ്പു നാലോളം മൃതദേഹങ്ങൾ ഇവിടെനിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ തിരിച്ചറിഞ്ഞത് സെബാട്ടിയുടെ മൃതദേഹം മാത്രമായിരുന്നു. സെബാട്ടി നാട്ടുകാരനായതുകൊണ്ടുമാത്രമാണ് തിരിച്ചറിയാൻ കഴിഞ്ഞത്.
അതേസമയം യുവതിയെ തലേദിവസം മാരുതി ആൾട്ടോ കാറിൽ സംഭവസ്ഥലത്തു കണ്ടതായി ചില നാട്ടുകാർ പറഞ്ഞത് കൂടുതൽ ദുരൂഹത പടർത്തുകയായിരുന്നു. തലേദിവസം ഒരു യുവാവുമായി യുവതി കാറിൽ ഇരിക്കുന്നതായി കണ്ട നാട്ടുകാരിലൊരാൽ ഭാര്യാഭർത്താക്കന്മാരാണെന്ന ധരിച്ച് തിരികെ പോകുകയായിരുന്നു. മൃതദേഹം കണ്ടെത്തിയതോടെ മരണപ്പെട്ട സമയം യുവതി ധരിച്ചിരുന്ന ചുരുദാറിന്റെ നിറം നാട്ടുകാരിൽ ആരോ തിരിച്ചറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കാറിൽ കണ്ട യുവതിയും ഇതേ നിറത്തിലുള്ള ചുരിദാറാണ് ധരിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു.
മാത്രമല്ല സംഭവ ദിവസം ഏഴോടെ തോപ്പുംപടിയിലെത്തിയ യുവതി രാത്രി വൈകിയും വീട്ടിലെത്തിയില്ലെന്ന് പറയുന്നെങ്കലും യുവതിക്കുവേണ്ടി തെരച്ചിൽ നടത്തിയതായി പറയുന്നില്ല. പിറ്റേദിവസം രാവിലെ ഭർത്താവ് അജിത്ത് എം നായരാണ് യുവതിയെ തിരിച്ചറിഞ്ഞതെന്നും പറയുന്നു. ഇതിലും ദുരൂഹത പടരുകയാണ്. അതേസമയം ഇവിടം ക്രിമിനലുകളും ക്വട്ടേഷൻ സംഘങ്ങളും ക്രൂരകൃത്യങ്ങൾ ചെയ്തശേഷം ഇരകളെ ഉപേക്ഷിക്കുന്ന സ്ഥലമാണെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. വിജനമായ ഈ വഴി സാമൂഹ്യവിരുദ്ധകേന്ദ്രമാകുന്നുവെന്ന കാണിച്ച് നാട്ടുകാർ പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അധികൃതർ ഒന്നും ചെയ്തില്ല.
ഇവിടെ നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യത്തിനു നേരേ അധികൃതർ മുഖം തിരിക്കുകയാണ്. കഞ്ചാവ്, മയക്കുമരുന്ന് സംഘങ്ങൾ വിലസുന്ന മേഖലയിൽ വൈകുന്നേരമായാൽ സുരക്ഷിത സഞ്ചാരം സാദ്ധ്യമല്ല. കാടുപിടിച്ചുകിടന്നിരുന്ന ഈ ഭാഗം കഴിഞ്ഞ ദിവസമാണ് പൊലീസിന്റെ നേതൃത്വത്തിൽ വെട്ടിത്തെളിച്ചത്. ഇവിടത്തെ വിജനമായ പ്രദേശങ്ങളിൽ പാർക്ക് ചെയ്യുന്ന ലോറികളുടേയും മറ്റും ബാറ്ററി ഉൾപ്പെടെ മോഷണം പോകുന്നതും നിത്യസംഭവമാണ്.
ചേർത്തലയിൽ സ്വകാര്യ മൊബൈൽ കമ്പനി ജീവനക്കാരിയായിരുന്നു സന്ധ്യ. ചേർത്തല എക്‌സ്‌റേ ജംക്ഷനിലെ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന സന്ധ്യ ആറരയ്ക്കു ജോലി കഴിഞ്ഞ് ഇറങ്ങിയതാണ്. എട്ടരയോടെ തോപ്പുംപടിയിലെത്തുമെന്നു തിങ്കളാഴ്ച രാത്രി 8 മണിക്ക് സന്ധ്യ ഭർത്താവ് അജിത്തിനെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. ഹോട്ടൽ ജീവനക്കാരനാണ് അജിത്ത്. പറഞ്ഞ സമയം കഴിഞ്ഞും സന്ധ്യ എത്താതിരുന്നതോടെ ബന്ധുക്കൾ രാത്രിയിൽ തോപ്പുംപടിയിലും കൊച്ചിയിലും അന്വേഷണം നടത്തിയെന്നാണ് പറയുന്നത്. എന്നാൽ പൊലീസിൽ പരാതി നൽയില്ല.
സന്ധ്യയുടെ ശരീരത്തുണ്ടായിരുന്ന 14 പവൻ സ്വർണവും രണ്ടു മൊബൈൽ ഫോണുകളും ലാപ്‌ടോപ്പും നഷ്ടമായതായി ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്. മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്തു. ശ്വാസതടസത്തെ തുടർന്നാണ് മരണമെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മട്ടാഞ്ചേരി ഹാർബർ പാലം, മട്ടാഞ്ചേരി ബി.ഒ.ടി പാലം കിഴക്ക് ഭാഗത്ത് രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധരുടെ കേന്ദ്രമാണ്. തമിഴ്‌നാട്ടുകാർ കൂടുതലായി താമസിക്കുന്ന വാത്തുരുത്തിക്കടുത്താണ് മട്ടാഞ്ചേരി ഹാൾട്ട്. വാത്തുരുത്തി റെസിഡൻസ് അസോസിയേഷൻ മട്ടാഞ്ചേരി ഹാൾട്ട്വാത്തുരുത്തി മേഖലകളിലെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ചു പരാതിനൽകിയിരുന്നതാണ്.
സന്ധ്യ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് സൈബർ സെൽ അന്വേഷണം ആരംഭിച്ചു. പന്തളം സ്വദേശി അജിത്തും തൊടുപുഴ സ്വദേശി സന്ധ്യയും പതിമൂന്നു വർഷം മുൻപാണ് വിവാഹിതരായത്.