- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസവിക്കാത്ത ഹിന്ദു യുവതികളെ ശിക്ഷിക്കാനുള്ള നിയമം വേണം; ലോകത്തെ ആദ്യത്തെ പ്ലാസ്റ്റിക് സർജറി ഗണപതിയുടെ മാറ്റിവച്ച മൂക്ക്: ഒറ്റപ്പാലം എൻഎസ്എസ് കോളേജിലെ കോളേജ് മാഗസിനിലെ ആക്ഷേപഹാസ്യം സംഘപരിവാറിന് അവസരം ഒരുക്കി നൽകിയത് ഇങ്ങനെ
പാലക്കാട്: ഒരു കോളേജ് മാഗസിനെതിരെ എബിവിപി പ്രതിഷേധം, മാഗസിൻ കമ്മിറ്റിയേയോ, എഡിറ്റോറിയൽ ബോർഡിനെയോ, എഡിറ്ററെ പോലും അറിയിക്കാതെ തികച്ചും ഏകപക്ഷീയമായി പ്രിൻസിപ്പൽ മാഗസിൻ നിരോധിക്കുക, അതിനെതിരെ എസ്എഫ്‌ഐ പ്രതിഷേധവും വിദ്യാർത്ഥികലെ പൊലീസിനെ ഉപയോഗിച്ച് നീക്കം ചെയ്യുകയും ചെയ്യുക, തുടർന്ന് കോളേജ് അനിഞ്ചിതമായി അടച്ചിടുക. ഈ വാർത്തകൾ വരു
പാലക്കാട്: ഒരു കോളേജ് മാഗസിനെതിരെ എബിവിപി പ്രതിഷേധം, മാഗസിൻ കമ്മിറ്റിയേയോ, എഡിറ്റോറിയൽ ബോർഡിനെയോ, എഡിറ്ററെ പോലും അറിയിക്കാതെ തികച്ചും ഏകപക്ഷീയമായി പ്രിൻസിപ്പൽ മാഗസിൻ നിരോധിക്കുക, അതിനെതിരെ എസ്എഫ്‌ഐ പ്രതിഷേധവും വിദ്യാർത്ഥികലെ പൊലീസിനെ ഉപയോഗിച്ച് നീക്കം ചെയ്യുകയും ചെയ്യുക, തുടർന്ന് കോളേജ് അനിഞ്ചിതമായി അടച്ചിടുക. ഈ വാർത്തകൾ വരുന്നത് ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ നിന്നാണ്.
ഒപ്പം പ്രശ്‌നം വീണ്ടും തെരുവിലെത്തിക്കാൻ ചില ഹൈന്ദവ സംഘടനകൾ സജീവമായി രംഗത്ത്. എന്നാൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്താൻ പൊലീസ് അനുമതി ഇവർക്ക് നിഷേധിച്ചു. ഹിന്ദു ദൈവങ്ങളേയും ഭാരതമാതാവിനേയും അവഹേളിച്ചാൽ കണ്ടിരിക്കാനാവില്ല. മുമ്പ് ഹിന്ദു ദൈവങ്ങളേയും മഹാഭാരതത്തേയും അവഹേളിക്കുന്ന ക്യതികളും രചനകളും ഉണ്ടായിരിക്കാം, അതിനെതിരെ പ്രതിഷേധവും ഇല്ലായിരിക്കാം .പക്ഷേ ഇനി മുതൽ അങ്ങിനെയാവില്ല കാര്യങ്ങൾ.
ശക്തമായ ഇടപെടൽ ഉണ്ടാവും. ഒറ്റപ്പാലം എൻ.എസ് .എസ്.കോളേജ് പുറത്തിറക്കിയ മാഗസിൻ കമ്മിറ്റിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും എന്ന് അറിയിച്ച് ഗണോശോത്സവ കമ്മിറ്റി നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞ വാക്കുകളാണിത്. കോളേജിൽ എ.ബി.വി.പി നടത്തിയ പ്രതിഷേധം പുറത്തേക്ക് എത്തിയപ്പോൾ ബിജെപി പോലുള്ള സംഘടനകളെ പോലും പിന്തള്ളി തീവ്ര ഹിന്ദുത്വം അവകാശപ്പെടുന്ന ഗണേശോത്സവ കമ്മിറ്റി ഏറ്റെടുത്തത് പ്രശനം കൂടുതൽ വഷളാക്കാനാണ് എന്ന് സംശയിക്കുന്നവരുണ്ട്. 'ഒരു പേരില്ലാത്ത മാഗസിൻ' എന്ന പേരിൽ കോളേജ് മാഗസിൻ എസ്.എഫ്.ഐക്ക് ഭൂരിപക്ഷമുള്ള യൂണിയനാണ് പ്രസിദ്ധീകരിച്ചത്. 1500 ലേറെ കോപ്പികൾ ഇത് കോളേജിൽ വിതരണം ചെയ്തിട്ടുണ്ട്.
ബിരുദ വിദ്യാർത്ഥിയായ അനന്തുവാണ് മാഗസിന്റെ എഡിറ്റർ. ഹിന്ദു പുരാണങ്ങളേയും ദേവി ദേവന്മാരേയും ഭാരതമാതാവിനേയും അവഹേളിച്ചു, ഹിന്ദു വികാരങ്ങളേയും വിശ്വാസങ്ങളേയും മോശമായി ചിത്രീകരിച്ചു, ദേശീയ പതാകയേയും ഭാരതമാതാവിനേയും വികലമായി ചിത്രീകരിച്ചു എന്നതാണ് സംഘപരിവാർ സംഘടകളുടെ ആക്ഷേപം. മാഗസിനിൽ പറയുന്ന ബ്ലാക്ക് ഹ്യൂമർ ആണ് പ്രതിഷേധത്തിന് കാരണമായി പറയുന്ന ഒരു കാര്യം.
'കുറഞ്ഞത് രണ്ടു പ്രസവിക്കാത്ത ഹിന്ദു യുവതികളെ ശിക്ഷിക്കാനുള്ള നിയമം വേണം, ലോകത്തെ ആദ്യത്തെ പ്ലാസ്റ്റിക് സർജറിയായി കാണുന്നത് ഗണപതിയുടെ മാറ്റിവച്ച മൂക്കാണ്, ഹിന്ദുക്കൾ പെട്രോൾ, ഡീസൽ ഉപയോഗിക്കരുത്, അവ അറബ് രാജ്യങ്ങളുടെ ഇറക്കുമതിയാണ്, ഇന്ത്യയിൽ രണ്ട് വിഭാഗം രാമന്റെ മക്കളും തന്തയില്ലാത്തവരും, അപ്പോ രാമനോ?പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണം, വൈകാതെ തന്നെ കാള രാഷട്ര പിതാവാകും, തുടങ്ങിയ ഹ്യൂമർ എന്ന പേരിൽ കൊടുത്തതാണ് പ്രകോപനത്തിന് ഒരു കാരണം.
മഹാഭാരതത്തിലെ ചില കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയതും സംഘപരിവാർ ഹിന്ദു വിരുദ്ധതയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാഞ്ചാലി- അഞ്ചു പുരുഷന്മാരുമായി കിടക്ക പങ്കുവച്ച പതിവ്രത. യുധിരിഷ്ഠൻ- അശ്വത്ഥാമാവ് മരിച്ചു എന്നത് ഉൾപ്പടെ സത്യം മാത്രം പറയുന്ന ധർമ്മിഷ്ടൻ, നകുലൻ, സഹദേവൻ- പാഞ്ചാലിയെ പങ്കു വെക്കാനല്ലാതെ അവരെന്തിനാണെന്ന് അവർക്കു തന്നെ അറിയില്ല.
കൂടാതെ അഭിവന്ദ്യ ആര്യമാതാവേ നീയൊരു വേശ്യയാകുന്നു എന്ന കവിത ഭാരതമാതാവിനേയും സംസ്‌കാരത്തേയും അവഹേളിക്കുന്നുവെന്നും ആരോപണമുണ്ട്. ബീഫ്, ദലിത് രാഷ്ട്രീയവും ഇതിൽ ചർച്ചയാകുന്നുണ്ട്. എന്നാൽ ആരും അറിയാതെ പ്രിൻസിപ്പൽ കോളേജ് മാഗസിൻ നിരോധിച്ചതുകൊണ്ടായില്ല, അടിച്ച് വിതരണം ചെയ്ത മുഴുവൻ മാഗസിനും കണ്ടെത്തി കണ്ടു കെട്ടുക, നിയമ നടപടികൾ സ്വീകരിക്കുക എന്നതാണ് സംഘപരിവാർ ആവശ്യം. ഇതൊന്നും അറിയാതെ കോളേജ് മാഗസിൻ വല്ലവരും കയ്യിൽ പിടിച്ചു നടന്നാൽ അവർക്കെന്തു സംഭവിക്കും എന്നത് മാത്രമേ ഇങ്ങിനെയാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ അറിയേണ്ടതുള്ളു.