- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോം: തുടർച്ചയായ 41 ജയങ്ങൾക്കു ശേഷം സാനിയ മിർസ-മാർട്ടിന ഹിഞ്ജിസ് സഖ്യത്തിനു തോൽവി. ഖത്തർ ഓപ്പണിൽ റഷ്യൻ ജോടിയായ എലേന വെസ്‌നിന- ഡാരിയ കസാത്കിന സഖ്യമാണ് സാന്റീന സഖ്യത്തെ തോൽപ്പിച്ചത്. സ്‌കോർ 2-6, 6-4, 10-5. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സിൻസിനാറ്റി മാസ്റ്റേഴ്‌സിലാണ് സാനിയ- ഹിഞ്ജിസ് സഖ്യം അവസാനം തോൽവിയറിഞ്ഞത്. ഇതിനുശേഷം ഓസ്‌ട്രേലിയൻ ഓപ്പൺ അടക്കം നിരവധി
റോം: തുടർച്ചയായ 41 ജയങ്ങൾക്കു ശേഷം സാനിയ മിർസ-മാർട്ടിന ഹിഞ്ജിസ് സഖ്യത്തിനു തോൽവി. ഖത്തർ ഓപ്പണിൽ റഷ്യൻ ജോടിയായ എലേന വെസ്‌നിന- ഡാരിയ കസാത്കിന സഖ്യമാണ് സാന്റീന സഖ്യത്തെ തോൽപ്പിച്ചത്. സ്‌കോർ 2-6, 6-4, 10-5.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സിൻസിനാറ്റി മാസ്റ്റേഴ്‌സിലാണ് സാനിയ- ഹിഞ്ജിസ് സഖ്യം അവസാനം തോൽവിയറിഞ്ഞത്. ഇതിനുശേഷം ഓസ്‌ട്രേലിയൻ ഓപ്പൺ അടക്കം നിരവധി കിരീടങ്ങൾ സഖ്യം നേടിയിരുന്നു. വിജയപരമ്പര അവസാനിച്ചുവെങ്കിലും ശക്തമായി തിരിച്ചുവരുമെന്ന് സാനിയ ട്വീറ്റ് ചെയ്തു. കഴിഞ്ഞ വർഷം ഒന്നിച്ചതു മുതൽ മുന്നേറ്റം തുടരുന്ന സാനിയയും ഹിംഗിസും ഇതുവരെ 13 കിരീടങ്ങൾ നേടിയിട്ടുണ്ട്. ഈ വർഷം ഇതുവരെ സ്വന്തമാക്കിയത് നാല് കിരീടങ്ങളാണ് ഇരുവരും നേടിയത്.
Next Story