- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാനിയയും ഹിഞ്ജിസും ജൈത്രയാത്ര തുടരുന്നു; ഓസ്‌ട്രേലിയൻ ഓപ്പണിലും ഇന്തോ-സ്വിസ് സഖ്യത്തിന്റെ വിജയക്കൊടി
മെൽബൺ: ആസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് വനിതാ ഡബിൾസിൽ സാനിയ മിർസ - മാർട്ടിന ഹിഞ്ജിസ് സഖ്യം കിരീടം നേടി. സാനിയയുടെ ആറാം ഗ്രാൻസ്ലാം കിരീട നേട്ടവും ഓസ്‌ട്രേലിയൻ ഓപ്പണിലെ കന്നി കിരീട നേട്ടവുമാണിത്. ഫൈനലിൽ ചെക് റിപ്പബ്ലിക്കിന്റെ ആന്ദ്രേയ ലൂയി സഖ്യത്തെയാണ് സാനിയ സഖ്യം പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ജയം. സ്‌കോർ 7-6, 6-3. ആദ്യ സെറ്
മെൽബൺ: ആസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് വനിതാ ഡബിൾസിൽ സാനിയ മിർസ - മാർട്ടിന ഹിഞ്ജിസ് സഖ്യം കിരീടം നേടി. സാനിയയുടെ ആറാം ഗ്രാൻസ്ലാം കിരീട നേട്ടവും ഓസ്‌ട്രേലിയൻ ഓപ്പണിലെ കന്നി കിരീട നേട്ടവുമാണിത്.
ഫൈനലിൽ ചെക് റിപ്പബ്ലിക്കിന്റെ ആന്ദ്രേയ ലൂയി സഖ്യത്തെയാണ് സാനിയ സഖ്യം പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ജയം. സ്‌കോർ 7-6, 6-3.
ആദ്യ സെറ്റിൽ സാനിയാ-ഹിംഗിംസ് സഖ്യത്തിനൊപ്പം പൊരുതിയ ഹൽവക്കോവ-ഹ്രഡേക്ക സഖ്യത്തിന് പക്ഷെ രണ്ടാം സെറ്റിൽ പിടിച്ചു നിൽക്കാനായില്ല. ടൂർണമെന്റിൽ ആകെ ഒരു സെറ്റ് മാത്രമാണ് സാനിയാഹിംഗിസ് സഖ്യം എതിരാളികൾക്ക് മുന്നിൽ അടിയറവ് വച്ചത് എന്നതുതന്നെ ഇരുവരുടെ ആധിപത്യത്തിന് തെളിവായി. സാനിയ-ഹിംഗിസ് സഖ്യത്തിന്റെ തുടർച്ചയായ മുപ്പത്തിയാറാം ജയമാണ് ഇന്ന് നേടിയത്.
കഴിഞ്ഞവർഷത്തെ വിംബിൾഡൺ, യുഎസ് ഓപ്പൺ കിരീടങ്ങളും സാനിയാഹിംഗിസ് സഖ്യത്തിനായിരുന്നു.
Next Story