- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ടെന്നിസ് താരം സാനിയ മിർസയ്ക്ക് രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്‌കാരത്തിന് നാമനിർദ്ദേശം. കേന്ദ്ര കായിക മന്ത്രാലയമാണ് സാനിയയെ നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. വിംബിൾഡൺ വനിതാ ഡബിൾസ് കിരീടം നേടിയതിന് പിന്നാലെയാണ് സാനിയക്ക് ഖേൽരത്‌നയ്ക്കുള്ള നാമനിർദ്ദേശം ലഭിച്ചിരിക്കുന്നത്. വനിതാ ഡബിൾസിൽ ലോക ഒന്നാം നമ്പർ കൂടിയാണ് സാനിയ ഇപ്
ന്യൂഡൽഹി: ടെന്നിസ് താരം സാനിയ മിർസയ്ക്ക് രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്‌കാരത്തിന് നാമനിർദ്ദേശം. കേന്ദ്ര കായിക മന്ത്രാലയമാണ് സാനിയയെ നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. വിംബിൾഡൺ വനിതാ ഡബിൾസ് കിരീടം നേടിയതിന് പിന്നാലെയാണ് സാനിയക്ക് ഖേൽരത്‌നയ്ക്കുള്ള നാമനിർദ്ദേശം ലഭിച്ചിരിക്കുന്നത്. വനിതാ ഡബിൾസിൽ ലോക ഒന്നാം നമ്പർ കൂടിയാണ് സാനിയ ഇപ്പോൾ.
ഖേൽരത്‌ന പുരസ്‌കാരത്തിന് നാമനിർദ്ദേശം സമർപ്പിക്കേണ്ടത് ഏപ്രിലിന് മുമ്പാണ്. എന്നാൽ പ്രത്യേക അധികാരം ഉപയോഗിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സാനിയയുടെ പേര് നിർദ്ദേശിക്കുകയായിരുന്നു. ഓൾ ഇന്ത്യ ടെന്നിസ് അസോസിയേഷന്റെ ശുപാർശ വൈകിയാണ് തങ്ങൾക്ക് ലഭിച്ചതെന്നും എന്നാൽ കായിക മന്ത്രി ഇത് അംഗീകരിച്ച് അവാർഡ് കമ്മിറ്റിക്ക് ശുപാർശ ചെയ്യുകയായിരുന്നെന്നും സ്പോർട്സ് സെക്രട്ടറി അജിത് ശരൺ പറഞ്ഞു.
Next Story